TRENDING

പരീക്ഷണത്തിന് തയ്യാറായി ഇന്ത്യയും, ഓക്സ്ഫോർഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ നിന്ന് അഞ്ച് കേന്ദ്രങ്ങൾ

സ്ട്രാസെനെകെയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ നിന്ന് അഞ്ച് കേന്ദ്രങ്ങൾ. ബയോ ടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് അറിയിച്ചതാണ് ഇക്കാര്യം.

ഹരിയാനയിലെ ഇൻഗ്ലെൻ ട്രസ്റ്റ് ഇന്റർനാഷണൽ, പൂനയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോർ ഹെൽത്ത് അലെയ്ഡ് റിസർച്ച്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി, തമിഴ്നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവയാണ് പരീക്ഷണം നടത്തുന്ന 5 സ്ഥാപനങ്ങൾ.

ഓരോ കേന്ദ്രത്തിലും നിരവധി സന്നദ്ധ പ്രവർത്തകരുടെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും വലിയ ഡാറ്റാബേസ് ഉണ്ടായിരിക്കും.ആദ്യ രണ്ടു ഘട്ടങ്ങളുടെ പരീക്ഷണഫലങ്ങൾ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈ 20നാണ് ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് 19 വാക്സിനെ കുറിച്ച് ശാസ്ത്രജ്ഞർ പ്രഖ്യാപിക്കുന്നത്. വാക്സിൻ സുരക്ഷിതമാണെന്നും ശരീരത്തിലുള്ള ശക്തമായ രോഗപ്രതിരോധ പ്രതികരണത്തിനു സഹായിക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. മനുഷ്യരിൽ നടത്തിയ പരീക്ഷണത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.

Back to top button
error: