കാമുകിയേയും അമ്മയേയും ഒന്നിച്ച് ഗര്‍ഭിണികളാക്കിയെന്ന് കഞ്ചാവ് കേസ് പ്രതി; വീഡിയോ വൈറലായതോടെ വമ്പന്‍ ട്വിസ്റ്റ്

പലതരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ യൂട്യൂബര്‍ നിക്ക് യാര്‍ഡിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ആ വീഡിയോയ്ക്ക് എന്താണ് ഇത്ര പ്രത്യേകതയെന്നല്ലേ? കാമുകിയേയും അവളുടെ അമ്മയേയും ഒന്നിച്ച് ഗര്‍ഭിണിയാക്കിയെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് വീഡിയോ വൈറലാകാന്‍ കാരണം.
ഇരുപത്തിയൊന്‍പതുകാരനായ നിക്കി യാര്‍ഡിക്കിന് യൂട്യൂബില്‍ മൂന്ന് മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. കാമുകി ജേഡിന് ഇരുപത്തിരണ്ടും യുവതിയുടെ അമ്മ ഡാനിയ്ക്ക് നാല്‍പ്പത്തിനാല് വയസുമാണ്.

യുവാവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയും അറപ്പോടെയുമാണ് ആളുകള്‍ കേട്ടത്. വീഡിയോയ്ക്ക് താഴെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ വാസ്തവം പുറത്തുവന്നിരിക്കുകയാണ്. ഇരുവരുടെയും വയറ്റില്‍ കുട്ടിയില്ലെന്നും ‘ഗര്‍ഭക്കഥ’ പച്ചക്കള്ളമായിരുന്നുവെന്നും യൂട്യൂബര്‍ വെളിപ്പെടുത്തി. ഇതെല്ലാം ഒരു സ്‌കിറ്റ് പോലെയായിരുന്നുവെന്ന് മൂവരും പറയുന്നത്.
യുവാവിന് കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതിയുമായും അമ്മയുമായും ബന്ധമുണ്ട്. ഗര്‍ഭധാരണം എന്നത് വ്യാജമായിരുന്നെങ്കിലും, ജേഡും ഡാനിയുമായുള്ള തന്റെ അസാധാരണ ബന്ധം യഥാര്‍ത്ഥമാണെന്ന് യാര്‍ഡി വാദിക്കുന്നു. അവര്‍ യഥാര്‍ത്ഥത്തില്‍ അമ്മയും മകളുമാണ്, ഞങ്ങളുടെ പരസ്പര ബന്ധം യഥാര്‍ത്ഥ്യമാണ്. ഇതുവരെ ഗര്‍ഭിണികളായിട്ടില്ല.’- യാര്‍ഡി പറഞ്ഞു.
ജമൈക്കയില്‍ ആണ് യാര്‍ഡി ജനിച്ചത്. കഞ്ചാവ് കേസില്‍ ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞു. 2017 ല്‍ ആണ് യൂട്യൂബ് ആരംഭിച്ചത്. യുവാവിന്റെ റീലുകളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്ന് തന്നെ ക്ലിക്കായി. ജേഡും യൂട്യൂബില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ യുവതിക്കും അത്യാവശ്യം ഫോളോവേഴ്‌സുണ്ട്.