ഐശ്വര്യ റായ്ക്കും ആരാധ്യക്കും കോവിഡ് നെഗറ്റീവ്

ബോളിവുഡ് താരം ഐശ്വര്യ റായ്ക്കും മകൾ ആരാധ്യക്കും കോവിഡിൽ നിന്ന് രോഗമുക്തി. കോവിഡ് -19 ബാധയെ തുടർന്ന് ഇരുവരും ആശുപത്രി വിട്ടു. അതേസമയം കോവിഡ് ബാധിതരായ അമിതാഭ്ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയിൽ തന്നെ തുടരുകയാണ്. അഭിഷേക് ബച്ചൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

“എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ഇതിനെത്തുടർന്ന് ഐശ്വര്യം ആരാധ്യയും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ഞാനും പിതാവും ആശുപത്രിയിൽ തുടരും.” അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്തു.

ജൂലൈ 11, 12 തീയതികളിൽ ആയാണ് അമിതാഭ്ബച്ചനെയും അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും ആരാധ്യയെയും കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈ നാനാവതി ആശുപത്രിയിൽ ആണ് ഇവർ ചികിത്സ തേടിയത്, എന്നാൽ അമിതാഭ്ബച്ചന്റെ ഭാര്യ ജയ ബച്ചന് കോവിഡ് നെഗറ്റീവ് ആയിരുന്നു. ബച്ചൻ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുടെ നാല് വീടുകൾ മുംബൈ കോർപ്പറേഷൻ അണുവിമുക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *