• Movie

    സുഖമാണോ സുഖമാണ് ചിത്രത്തിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി

    അരുണലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത സുഖമാണോ സുഖമാണ് രണ്ടാം വാരത്തിലേക്ക് വിജയകരമായി കടക്കുമ്പോൾ ചിത്രം കണ്ട ശേഷം അഭിനന്ദങ്ങളുമായി വിദ്യാഭ്യാസമന്ത്രി ശ്രീ വി. ശിവൻകുട്ടി സമൂഹമാദ്ധ്യമത്തിൽ ഇപ്രകാരം കുറിച്ചു. “ഒറ്റപ്പെടൽ എന്ന വലിയ സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് ‘സുഖമാണോ സുഖമാണ്’. അരുൺലാൽ രാമചന്ദ്രനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മനംതുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. പുതുതലമുറയും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്, എന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. രാമചന്ദ്രൻ നായരുടെ മകനാണ് അരുൺലാൽ.” പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ സുഖമാണോ സുഖമാണ് ചിത്രത്തിൽ മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫാമിലി എന്റെർറ്റൈനർ സുഖമാണോ സുഖമാണിന്റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം,…

    Read More »
  • Movie

    മലയാളത്തിൽ ഫാൻ്റസി റിവൻജ് ത്രില്ലറുമായി പുതുമുഖങ്ങളുടെ “റാന്തൽ”; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി… പൂജയും സ്വിച്ചോൺ കർമ്മവും കാഞ്ഞങ്ങാട് നടന്നു.

    മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. അത്തരത്തിൽ വീണ്ടുമൊരു ഫാൻ്റസി റിവൻജ് ത്രില്ലർ ഒരുങ്ങുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പി.കെ സുരേന്ദ്രൻ നിർമ്മിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് കാഞ്ഞങ്ങാട് തുടക്കമായി. “റാന്തൽ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം റിലീസ് ആയി. കാസർകോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ, നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ്‌ രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവരും വേഷമിടുന്നു. ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ: അയൂബ്, മ്യൂസിക്: ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശബരി, ആർട്ട് ഡയറക്ടർ: ഷറഫു ചെറുതുരുത്തി,…

    Read More »
  • Movie

    അന്ന് ചെറിയ മാറ്റം.. ഇത്തവണ ഉറപ്പിച്ച് തന്നെ; മോഹൻലാൽ- ശ്രീനിവാസൻ- റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിലെ “ഉദയനാണ് താരം” റീറിലീസ് ഫെബ്രുവരി ഇരുപതിന് …

    റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങി. മുൻപ് ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം റിലീസ് മാറ്റിവച്ചിരുന്നു. ഇരുപതിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുമെന്നതിൻ്റെ പുതിയ പോസ്റ്റർ റിലീസായി. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മിച്ചത്. കാള്‍ട്ടണ്‍ ഫിലിംസ് തന്നെയാണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നതും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം, ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തീരുന്നു. ശ്രീനിവാസൻ്റെ തിരക്കഥയിൽ എത്തിയ ചിത്രത്തിൽ, വിനീത് ശ്രീനിവാസന്‍ പാടിയ കരളേ കരളിന്‍റെ കരളേ എന്ന ഗാനങ്ങളുള്‍പ്പെടെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവ് ആണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. ചിത്രത്തിൻ്റെ 4k റീ മാസ്റ്ററിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഹൈ…

    Read More »
  • Breaking News

    ‘ഇന്ത്യയുടെ സൈനീക ശക്തി ഉയർത്താനും ഫ്രാൻസുമായുള്ള നയതന്ത്ര സഹകരണം ആഴത്തിലാക്കാനും പര്യാപ്തമായ റഫാൽ കരാറിനെ ഇവിടെയുള്ളവർ വിമർശിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല‘ ഇമ്മാനുവൽ മാക്രോൺ

    ന്യൂഡൽഹി: റഫാൽ കരാറിനെ ന്യായീകരിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. കരാറിനെച്ചൊല്ലിയുള്ള വിമർശനങ്ങളെ തള്ളിയ അദ്ദേഹം, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ സൈനികശക്തിയെ വർധിപ്പിക്കുകയേയുള്ളൂവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു. കരാർ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാക്രോൺ പറഞ്ഞു. ‘നമ്മൾ എല്ലായ്‌പ്പോഴും തദ്ദേശനിർമിത ഘടകങ്ങൾ കൂട്ടാനുള്ള ശ്രമങ്ങളിലാണ്. അക്കാര്യം ദസ്സോ എവിയേഷൻ്റെയും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചയുടെ ഭാഗമാണ്. റഫാൽ നിങ്ങളുടെ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നിരിക്കേ ആളുകൾക്ക് എങ്ങനെ ഇതിനെ വിമർശിക്കാൻ സാധിക്കുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര സഹകരണം വർധിപ്പിക്കും. ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് മാക്രോൺ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞാത്. പരമാവധി ഇന്ത്യൻ ഘടകങ്ങൾ ഉൾപ്പെടുത്താനും നിർണ്ണായക ഉപകരണങ്ങൾ ഇവിടെ നിർമ്മിക്കാനും ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണെന്നും മാക്രോൺ കൂട്ടിച്ചേർത്തു. 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി ഒരാഴ്ചയ്ക്കിപ്പുറമാണ്…

    Read More »
  • Breaking News

    ആണവ ചർച്ചയിൽ പുരോ​ഗതിയില്ല; ലോകം യുദ്ധ ഭീതിയിൽ, ഇറാനെ പാഠം പഠിപ്പിക്കുമെന്ന് ശപഥം ചെയ്ത് ട്രംപ്; ഇതെവിടെ ചെന്നവസാനിക്കും?

    വാഷിംഗ്ടൺ: ഇറാനെതിരെ യുഎസിന്റെ സമ്പൂർണ്ണ സൈനിക നീക്കത്തിനുള്ള സാധ്യതകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ജനീവയിൽ നടക്കുന്ന നയതന്ത്ര ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ പ്രസിഡന്‍റ് ഡൊണാൾഡ്അ ട്രംപ് അങ്ങേയറ്റം അതൃപ്തനാണെന്നും വരും ആഴ്ചകളിൽ തന്നെ ഇറാനെതിരെ ‘കൈനറ്റിക് ആക്ഷൻ’ (സൈനിക നീക്കം) ഉണ്ടായേക്കുമെന്നും ട്രംപിന്‍റെ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ‘ആക്സിയോസ്’ (Axios) റിപ്പോർട്ട് ചെയ്യുന്നു. വെറുമൊരു മിന്നലാക്രമണമായിരിക്കില്ലയെന്നും, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വൻതോതിലുള്ള സൈനിക ക്യാമ്പയിനാണ് യുഎസ് പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായുള്ള ആണവ കരാറിൽ അന്തിമ തീരുമാനമെടുക്കാൻ രണ്ട് ആഴ്ചത്തെ സമയമാണ് അമേരിക്ക നൽകിയിരിക്കുന്നത്. എന്നാൽ ഈ ചർച്ചകൾ വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.ആണവ ചർച്ച ആരംഭിച്ചപ്പോഴെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻതോതിൽ സൈനിക വിന്യാസം തുടങ്ങിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എഫ്-35, എഫ്-22, എഫ്-16 ഉൾപ്പെടെ അമ്പതിലധികം യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലെ താവളങ്ങളിൽ എത്തിയത്. ഇതിന് പുറമെ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ രണ്ട് ഭീമൻ വിമാനവാഹിനിക്കപ്പലുകളും…

    Read More »
  • Breaking News

    തൊടുന്നതെല്ലാം അബദ്ധങ്ങൾ, മൂന്നുതവണ ​ഗോൾഡൻ ഡക്ക്, അഭിഷേക് ഓറഞ്ചുപടയ്ക്കെതിരെ കളത്തിലറങ്ങിയത് സിറാജിന്റെ ജേഴ്‌സിയിൽ!! ഹോട്ടലിൽ വച്ചു മറന്നു പോയതെന്ന് കമെന്ററിക്കിടെ നാസർ ഹുസൈന്റെ വെളിപ്പെടുത്തൽ, ഡക്കേൽ പുറത്തായ നാണക്കേടിന്റെ റെക്കോർഡ് സഞ്ജുവിനൊപ്പം പങ്കിട്ടു

    അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്‌സിനെതിരേ ഇന്ത്യൻ താരം അഭിഷേക് ശർമ ഇറങ്ങിയത് സഹതാരം മുഹമ്മദ് സിറാജിന്റെ ജേഴ്‌സി ധരിച്ച്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ഇഷാൻ കിഷനൊപ്പം ഓപ്പണിങ്ങിനിറങ്ങിയപ്പോഴാണ് അഭിഷേകിന്റെ ജേഴ്‌സി എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. സിറാജിന്റെ 73-ാം നമ്പർ ജേഴ്‌സി ധരിച്ചാണ് അഭിഷേക് കളത്തിലിറങ്ങിയത്. അതേസമയം സ്വന്തം ജേഴ്‌സി അഭിഷേക് ടീം ഹോട്ടലിൽ വെച്ച് മറന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസർ ഹുസൈൻ കമന്ററിക്കിടെ ഇക്കാര്യം വെളിപ്പെടുത്തി. എന്നാൽ അഭിഷേക് തന്റെ ജേഴ്‌സി ഡ്രസ്സിങ് റൂമിൽ സൂക്ഷിച്ചിരുന്നുവെന്നും പക്ഷേ ഇന്ത്യൻ ഇന്നിങ്‌സ് ആരംഭിക്കുന്നതിനു മുമ്പ് ടീമിലെ ആർക്കും അത് കൊണ്ടുവരാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യം അർഷ്ദീപ് സിങ്ങിന്റെ ജേഴ്‌സി ധരിച്ചാണ് അഭിഷേകിനെ ആദ്യം കണ്ടത്. എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ പിന്നീട് സിറാജിന്റെ ജേഴ്‌സി ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം 2026ൽ അഭിഷേക്…

    Read More »
  • Breaking News

    ‘മൈക്കിൽ പിടിച്ചു വലിക്കരുത്… പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ, ഇനിയിപ്പോ സ്ഥലം മാറ്റിയാലും സസ്പെൻഡ് ചെയ്താലും പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേപോകൂ’—പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ സംഘർഷം, മൈക്ക് പിടിച്ചുമേടിക്കാൻ ശ്രമിച്ച് ഒരു വിഭാ​ഗം, സംഭവം എസ്എഫ്ഐക്കാർ പോലീസുകാരനെ ആക്രമിച്ച സംഭവം സംസാരിക്കുന്നതിനിടെ

    തൊടുപുഴ∙ ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ മൈക്കിനെച്ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം. പോലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും തിരുവനന്തപുരത്ത് എസ്എഫ്ഐക്കാർ പോലീസുകാരനെ ആക്രമിച്ചതു സംബന്ധിച്ചും പ്രതിനിധികളിൽ ഒരാൾ സംസാരിച്ചതോടെയാണ് തർക്കം ഉണ്ടായത്. പ്രസംഗിച്ചയാളോട് സമയം അവസാനിച്ചെന്നും സംസാരം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനിടെ മൈക്കിൽ പിടിച്ചു വലിക്കരുതെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും പ്രസംഗിക്കുന്നയാൾ പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സ്ഥലം മാറ്റിയാലും സസ്പെൻഡ് ചെയ്താലും പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേപോകൂ എന്നും പ്രസംഗിക്കുന്ന ആൾ പറയുന്നുണ്ട്. തർക്കമുണ്ടായതോടെ നേതാക്കൾ ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കി. 17-ാം തിയതിയാണ് പീരുമേട്ടിൽവച്ച് സമ്മേളനം നടന്നത്. 2 മിനിട്ടാണ് ഒരാൾക്ക് സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നത്. സമയപരിധി കഴിഞ്ഞതിനെ തുടർന്നാണ് ഇടപെട്ടതെന്ന് നേതൃത്വം പറയുന്നു.

    Read More »
  • Breaking News

    കെഎസ് ആർടിസിയിൽ കയറിയ ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ടു; കർശന നടപടി; ഡ്രൈവറെ പിരിച്ചുവിട്ടു; കണ്ടക്ടർക്ക് തിരുവനന്തപുരത്തു നിന്നും കാസർ​ഗോടേയ്ക്ക് സ്ഥലം മാറ്റം

    പത്തനംതിട്ട∙ ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടർ കെ.എൻ.പ്രേമസുതനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൂവാറിൽനിന്ന് കാസർകോട് കാഞ്ഞങ്ങാട്ടേയ്ക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. വനിതകളും കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. നിലയ്ക്കൽ സ്റ്റാന്‍ഡിനു പകരം നിലയ്ക്കൽ ഗോപുരം കഴിഞ്ഞ് റോഡിൽ ഇറക്കിവിടുകയായിരുന്നു. തീർഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ നേരം വനമേഖലയിൽ സംഘം കാത്തുനിന്നു. മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് യാത്ര തുടർന്നത്. സംഭവത്തെക്കുറിച്ച് വിജിലൻസ് ഓഫിസർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. ജീവനക്കാരുടെ പ്രവൃത്തി കെഎസ്ആർടിസിയുടെ സൽപേരിനു കളങ്കമുണ്ടാക്കിയതായി സർക്കാർ ഉത്തരവിൽ‌ പറയുന്നു.

    Read More »
  • Breaking News

    അപരാജിത കുതിപ്പിൽ ടീം ഇന്ത്യ!! നെതർലാൻഡിനെ 17 റൺസിന് തകർത്ത് സ്കൈയും സംഘവും, അർധ സെഞ്ചുറിയും രണ്ടു വിക്കറ്റുമായി ശിവം ദുബെ

    അഹമ്മദാബാദ്: ടി20 ലോകകപ്പിൽ അപരാജിതരായി ഇന്ത്യ സൂപ്പർ എട്ടിൽ അങ്കം കുറിക്കാനൊരുങ്ങുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡിനെ 17 തോൽപ്പിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതർലാൻ‍ഡ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് മാത്രമേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അർധസെഞ്ചുറിയും രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയ ശിവം ദുബെയാണു കളിയിലെ താരം.ഇതോടെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് എട്ടു പോയിന്റായി. 22ന് സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ബാസ് ഡെ ലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാൻ (15 പന്തിൽ 23), മാക്സ് ഒ‍ഡൂഡ് (18 പന്തിൽ 20) എന്നീ ഓപ്പണിങ് വിക്കറ്റിൽ 35 റൺസാണ് നെതർലൻഡ്സ് അടിച്ചെടുത്തത്. പിന്നാലെ വരുൺ ചക്രവർത്തി ആദ്യവിക്കറ്റ് വീഴ്ത്തി ആ കുതിപ്പിന് തടയിട്ടു.…

    Read More »
  • Breaking News

    എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലിനും ആറിനും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം, ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരക്ഷരം പോലും മിണ്ടരുത്, സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ ‘ജാമ്യ നിയമാവലി’

    ഡോക്ടർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ കമ എന്നൊരക്ഷരം മിണ്ടരുത്, ഇതുപോലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം, എല്ലാ ശനിയാഴ്ചയും വൈകിട്ട് നാലിനും ആറിനും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം… യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ നിർദേശം കൊച്ചി: കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോൺ ചോർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിൽ യൂട്യൂബർ ഷാജൻ സ്‌കറിയ എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയിൽ അടുത്ത മൂന്ന് മാസം വരെ കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാണ് കോടതിയുടെ നിർദേശം. കേസിൽ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. അതുപോലെ ഷാജൻ സ്‌കറിയ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടരുത്. പരാതിക്കാരനെയോ, സാക്ഷികളെയോ, സ്വാധീനിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. കേസിലെ പരാതിക്കാരനായ ഡോക്ടർക്കെതിരെ…

    Read More »
Back to top button
error: