• Breaking News

    യുഎസ്എസ് ജെറാൾഡിനെ തകർക്കുന്ന എഐ നിർമിത ചിത്രം പങ്കുവച്ച് ഖമനെയിയുടെ മുന്നറിയിപ്പ്, ‘യുഎസ് വിമാനവാഹിനികളെ മുങ്ങിക്കളയും’!! സന്നാഹങ്ങളുമായി പടപ്പുറപ്പാടിന് ഇറങ്ങിപ്പുറപ്പെട്ട അമേരിക്കയ്ക്ക് ഹോർമുസ് കടലിടുക്കിൽ ചെക്കുവച്ച് ഇറാൻ

    അമേരിക്കയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ ഇറാൻ നിർണായക സമുദ്രമാർഗമായ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചതായി റിപ്പോർട്ടുകൾ. 1980കളിന് ശേഷം ആദ്യമായാണ് പശ്ചിമേഷ്യയിലെ ഈ പ്രധാന ജലപാതം ഇത്തരത്തിൽ നിയന്ത്രണവിധേയമാകുന്നത്. യുഎസിനെതിരെ പുതിയ ഭീഷണികൾ ഉയർത്തിയ ഇറാന്റെ പരമോന്നത നേതാവ് ഖമനയിയുടെ പ്രസ്താവനകൾക്കു പിന്നാലെയാണ് നടപടി. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കടൽപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ പെർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിൽ കടന്നുപോകുന്ന ആഗോള എണ്ണവ്യാപാരത്തിന്റെ ഏകദേശം 20 ശതമാനം ഗതാഗതം നടക്കുന്നു. “സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി” മണിക്കൂറുകളോളം ഭാഗികമായി കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ സർക്കാർ മാധ്യമങ്ങൾ അറിയിച്ചു. ഇതോടനുബന്ധിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സൈനിക അഭ്യാസങ്ങളും നടത്തി. സംഘർഷം ശക്തമാകുന്നതിനിടെ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചു. ഇതിനുമുമ്പ് തന്നെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ, പ്രദേശത്ത് എത്തിച്ചിരുന്നു. എന്നാൽ കൂടുതൽ കളിച്ചാൽ യുഎസ് വിമാനവാഹിനികളെ മുങ്ങിക്കളയാമെന്ന മുന്നറിയിപ്പും ഖമനെയി നൽകി.…

    Read More »
  • Breaking News

    പ്രസവത്തിനെത്തിയ ആദിവാസി കുടുംബത്തോട് കൈക്കൂലി ചോദിച്ചുവാങ്ങി, ഗർഭസ്ഥശിശു മരിച്ച സംഭവം- ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ, അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആരോ​ഗ്യമന്ത്രി, കുട്ടിയുടെ പോസ്റ്റ്മോർട്ടം നാളെ

    തിരുവനന്തപുരം: നവജാതശിശു ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച പരാതിയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് സസ്പെൻഷൻ. ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിൻറെ അച്ഛൻറെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ് ഡോക്ടർക്കെതിരെ നടപടി. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാനാണ് നിർദേശം. അതേസമയം നവജാതശിശുവിൻറെ പോസ്റ്റ്മോർട്ടം നാളെ നടക്കും. പാലോട് സ്വദേശികളുടെ കുഞ്ഞ് മരിച്ചതിൽ ഡോക്ടർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സിസേറിയനിലൂ‌ടെ പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിർദ്ദേശിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പിന്നാലെ കുഞ്ഞു…

    Read More »
  • Breaking News

    മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞ ശേഷം കുട്ടി താമസിച്ചത് പിതാവിനൊപ്പം!! അയൽവാസിയും ബന്ധുവും പീഡിപ്പിച്ച പ്ലസ് വൺ വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കുട്ടിയുടെ മരണത്തിനു പിന്നിൽ കടുത്ത മാനസിക വിഷമം?

    കൽപറ്റ: വയനാട്ടിൽ ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ‌‌തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടത്. കുട്ടി പലതവണ പീഡനത്തിനിരയായിട്ടുണ്ട്. ഈ കേസിൽ ബന്ധുവിനെയും അയൽവാസിയെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ ഈ മാസം 10ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോക്സോ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 2024–25 കാലത്ത് പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ച ശേഷവും കുട്ടിക്കു മാനസിക പിന്തുണ നൽകുന്നത് കൃത്യമായി ഉറപ്പാക്കാനായില്ലെന്നും ആക്ഷേപമുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം തുടങ്ങി.

    Read More »
  • Breaking News

    അഭിഷേകിന്റെ കണ്ടകശനി തീരുന്നേയില്ല, മൂന്നാം ബോളിൽ കുറ്റിതെറിച്ചു, നാലിൽ മൂന്നുതവണ പുറത്തായതും ഡക്കേൽ…ഇഷാൻ കിഷനും പുറത്ത്!! വാഷിങ്ടണ്ണും പ്ലേയിങ് ഇലവനിൽ

    അഹമ്മദാബാദ്: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. അതേസമയം മൂന്നു ബോൾ നേരിട്ട ഓപ്പണർ അഭിഷേക് ശർമ, മൂന്നാം ബോളിൽ റൺസൊന്നുമെടുക്കാതെ പുറത്തായി. ഈ ലോകകപ്പിൽ നാലുതവണ കളത്തിലിറങ്ങിയെങ്കിലും മൂന്നുതവണയും ​ഡക്കേൽ പുറത്താവുകയായിരുന്നു. ആര്യൻ ദത്ത് എറിഞ്ഞ മൂന്നാം ബോളിൽ അഭിഷേകിന്റെ കുറ്റി തെറിക്കുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസൺ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തിയിട്ടുണ്ട്. അക്‌സർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലെത്തി. കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിംഗും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം. ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുൺ ചകർവർത്തി. നെതർലൻഡ്‌സ്: മൈക്കൽ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ്…

    Read More »
  • Breaking News

    തദ്ദേശ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെ പയറ്റാൻ കോൺ​ഗ്രസ് !! തർക്കമില്ലാത്ത സീറ്റുകളിൽ ആദ്യമാദ്യം പ്രഖ്യാപനം… 30 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിൽ ധാരണ, കെ മുരളീധരൻ വട്ടിയൂർകാവ്, വി.ടി. ബൽറാം തൃത്താല, ടി.എൻ പ്രതാപൻ മണലൂർ, ആദ്യഘട്ട പ്രഖ്യാപനം ഫെബ്രുവരി 25ന് മുൻപ്

    കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ബഹുദൂരം മുന്നിലെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ധാരണയായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സിറ്റിങ് സീറ്റുകൾക്കൊപ്പം, തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെ ആദ്യമാദ്യം പ്രഖ്യാപിക്കാനാണ് നീക്കം. മുപ്പതിലധികം മണ്ഡലങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട പട്ടിക ഫെബ്രുവരി 25 ന് മുൻപു പുറത്തിറക്കാനുള്ള തിരക്കിട്ടുള്ള ശ്രമം നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട വട്ടിയൂർക്കാവിൽ തന്നെ കെ. മുരളീധരനെ നിർത്താനാണ് നേതൃത്വത്തിന്റെ ശ്രമം. അതുപോലെ തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ എന്നിവർ സ്ഥാനാർഥിത്വം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈ മാസം 25നും രണ്ടാം ഘട്ടം പുതുയുഗ യാത്ര കഴിഞ്ഞ് മാർച്ച് ആറിനു ശേഷമാകും പ്രഖ്യാപിക്കുക. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ നേരത്തേ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതു വിജയിക്കുകയും ചെയ്തു. ഇതേ തന്ത്രം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോ​ഗിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരിക്കാനുള്ള താൽപര്യം…

    Read More »
  • Kerala

    ഒറ്റക്കണ്ടം ടൗൺ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു…

    കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിലെ ഒറ്റക്കണ്ടത്ത് ടൗൺ കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടൗൺ കമ്മിറ്റി രൂപീകരിച്ചത്.ഭാരവാഹികളായി വത്സൻ മായപ്പുറത്ത് (പ്രസിഡണ്ട്) സരൂപ് ചാലയിൽ ,കെ.പി.പ്രഭാകരൻ (വൈസ് പ്രസിഡണ്ട്) പ്രഭിൻ.പ്രഭാകരൻ (ജനറൽ സെക്രട്ടറി) ഷാജി പി.കെ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

    Read More »
  • Movie

    ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന ‘ഐ സി യു’വിലെ മനം തൊടുന്ന മെലഡി പുറത്തിറക്കി മമ്മൂട്ടി, ചിത്രം ഫെബ്രുവരി റിലീസിന്

    ‘താന്തോന്നി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐ സി യു’വിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ പുറത്തിറക്കി മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി. ‘ഒരാളിലായ് മനം ഒരാളിലായ് അലിയുമതിലോലമായ്…’ എന്ന് തുടങ്ങുന്ന ഗാനം ബി.കെ ഹരിനാരായണൻ എഴുതി ജോസ് ഫ്രാങ്ക്ളിൻ സംഗീതം നൽകി സൂരജ് സന്തോഷ് ആണ് ആലപിച്ചിരിക്കുന്നത്. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി റിലീസായാണ് ഒരുങ്ങുന്നത്. തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ്…

    Read More »
  • Breaking News

    പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ;പിടികിട്ടാപുള്ളിയായ പ്രതിയെ അറസ്റ്റ് ചെയ്തത് എൻഐഎ

    കൊച്ചി: പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എൻ ഐ എയുടെ പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് എൻ ഐ എ പിടികൂടിയത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. പിഎഫ്ഐ തീവ്രവാദക്കേസിലെ 70-ാം പ്രതിയാണ് ഇയാൾ. പ്രതിയെ റിമാൻഡ് ചെയ്തു. 2022 മുതൽ ഒളിവിൽ പോയ മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെ ആയുധപരിശീലന വിഭാഗത്തിൻ്റെ കോ-ഓർഡിനേറ്ററായിരുന്നു മൊയ്തീൻകുട്ടി എന്നാണ് എൻഐഎ പറയുന്നത്. മുൻപ് പിഎഫ്ഐക്കെതിരേ രാജ്യവ്യാപകമായ റെയ്ഡ് നടത്തുകയും ഇതിനുപിന്നാലെ പിഎഫ്ഐയെ നിരോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മൊയ്തീൻകുട്ടി വിദേശത്തേക്ക് കടന്നത്. മൊയ്തീൻകുട്ടി നേരത്തെ കൈവെട്ട്‌കേസിലും പ്രതിചേർക്കപ്പെട്ടയാളാണെന്ന് എൻഐഎ നൽകുന്ന വിവരം. ഇയാളെ എൻഐഎ സംഘം വിശദമായി ചോദ്യംചെയ്യും.

    Read More »
  • Breaking News

    കേരളീയനാണെന്ന് തെളിയിക്കാൻ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം നേറ്റിവിറ്റി കാർഡ്; മന്ത്രി സഭായോ​ഗം അം​ഗീകാരം നൽകി; വിദേശപൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല

    തിരുവനന്തപുരം: കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകുംവിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും. നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരും തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശപൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശപൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ചശേഷം വിദേശപൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകും. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും. കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിൽദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണെന്നും നിയമം വ്യവസ്ഥചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക്…

    Read More »
  • Breaking News

    ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ‘മോശം’ പ്രസിഡന്റ്!! 53% അമേരിക്കക്കാർ പറയുന്നു ‘പരാജയപ്പെട്ട പ്രസിഡന്റ്’- സർവേ, ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ

    വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റെന്ന് Yahoo / YouGov സർവേ ഫലം. സർവേ പ്രകാരം 40 ശതമാനം അമേരിക്കക്കാർ ട്രംപിനെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു. സമീപമാസങ്ങളിലായി ജീവിതച്ചെലവ് വർധന, കുടിയേറ്റക്കാരെതിരായ കടുത്ത നടപടികൾ, അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ടായ വിവാദ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ട്രംപിന്റെ അംഗീകാരനിരക്ക് ഇടിഞ്ഞു. മൊത്തത്തിൽ 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും പരാജയകരമായ പ്രസിഡന്റുമാരിൽ ഒരാളായി കാണുന്നു. വെറും മൂന്നിലൊരാളിന് മാത്രമാണ് അനുകൂല അഭിപ്രായം ഉള്ളത്. 12 ശതമാനം പേർ അദ്ദേഹത്തെ മികച്ച പ്രസിഡന്റായി വിലയിരുത്തുമ്പോൾ 21 ശതമാനം പേർ ശരാശരിയിലധികം മികച്ചതെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 2026ലെ മിഡ്‌ടേം തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവരുമെന്ന ഭയം ട്രംപിനും അദ്ദേഹത്തിന്റെ അനുയായികൾക്കും ഉയരുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് നിയന്ത്രണം നഷ്ടമാകുമെന്ന ആശങ്കയും ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ട്രംപ് തന്നെ പിന്തുണക്കുന്നവരോട് അഭ്യർത്ഥന ശക്തമാക്കിയതോടൊപ്പം ചില…

    Read More »
Back to top button
error: