Breaking NewsIndiaLead NewsNEWSPravasiWorld

‘ഇന്ത്യയുടെ സൈനീക ശക്തി ഉയർത്താനും ഫ്രാൻസുമായുള്ള നയതന്ത്ര സഹകരണം ആഴത്തിലാക്കാനും പര്യാപ്തമായ റഫാൽ കരാറിനെ ഇവിടെയുള്ളവർ വിമർശിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല‘ ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: റഫാൽ കരാറിനെ ന്യായീകരിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. കരാറിനെച്ചൊല്ലിയുള്ള വിമർശനങ്ങളെ തള്ളിയ അദ്ദേഹം, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ സൈനികശക്തിയെ വർധിപ്പിക്കുകയേയുള്ളൂവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു. കരാർ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാക്രോൺ പറഞ്ഞു.

‘നമ്മൾ എല്ലായ്‌പ്പോഴും തദ്ദേശനിർമിത ഘടകങ്ങൾ കൂട്ടാനുള്ള ശ്രമങ്ങളിലാണ്. അക്കാര്യം ദസ്സോ എവിയേഷൻ്റെയും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചയുടെ ഭാഗമാണ്. റഫാൽ നിങ്ങളുടെ രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നിരിക്കേ ആളുകൾക്ക് എങ്ങനെ ഇതിനെ വിമർശിക്കാൻ സാധിക്കുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര സഹകരണം വർധിപ്പിക്കും. ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് മാക്രോൺ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞാത്.

Signature-ad

പരമാവധി ഇന്ത്യൻ ഘടകങ്ങൾ ഉൾപ്പെടുത്താനും നിർണ്ണായക ഉപകരണങ്ങൾ ഇവിടെ നിർമ്മിക്കാനും ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണെന്നും മാക്രോൺ കൂട്ടിച്ചേർത്തു. 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി ഒരാഴ്ചയ്ക്കിപ്പുറമാണ് മാക്രോണിൻ്റെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: