-
Breaking News
ട്രംപ്, ബൈഡൻ, നിക്കി ഹാലി…വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, ട്രംപിന്റെ യാത്രകൾ അറിയാൻ നിർദേശിച്ചു!! എന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യേണ്ടിവന്നത്,” യുഎസിൽ വിചാരണയ്ക്കിടെ പാക്ക് വ്യവസായിയുടെ വെളിപ്പെടുത്തൽ
വാഷിങ്ടൺ: ട്രംപ്, ബൈഡൻ, നിക്കി ഹാലി…വധിക്കാൻ ഇറാൻ പദ്ധതിയിട്ടതായി അമേരിക്കയിൽ ഭീകരാക്രമണ ശ്രമക്കേസിൽ വിചാരണ നേരിടുന്ന പാക്കിസ്ഥാൻ വ്യവസായി ആസിഫ് മർച്ചന്റ്. കോടതിയിൽ നൽകിയ മൊഴിയിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. 2024-ൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അംഗം തന്നെ സമീപിച്ച് ഡോണൾഡ് ട്രംപ്, ജോ ബൈഡൻ, മുൻ യുഎൻ അംബാസഡർ നിക്കി ഹാലി എന്നിവരെ കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കെടുപ്പിച്ചുവെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊല്ല അലി ഖമനേയിയുടെ കാലത്ത് ശക്തിപ്പെട്ട IRGCയെ അമേരിക്ക വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇപ്പോൾ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ മൊഴി പുറത്തുവന്നത്.ന്യൂയോർക്കിൽ നടന്ന വിചാരണയ്ക്കിടെ ഉർദു വിവർത്തകന്റെ സഹായത്തോടെ നൽകിയ മൊഴിയിൽ, “എന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യേണ്ടിവന്നത്,” എന്നാണ് മർച്ചന്റ് ജൂറിമാരോട് പറഞ്ഞത്. അതേസമയം 2024 ജൂലൈ 12-നാണ് മർച്ചന്റിനെ അറസ്റ്റ് ചെയ്തത്. യഥാർത്ഥത്തിൽ രാഷ്ട്രീയ…
Read More » -
Breaking News
നിർത്താനുദ്ദേശിക്കുന്നില്ല, ഇറാൻ കഴിഞ്ഞാൽ അടുത്തത് ക്യൂബ…’ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരുകയാണ്, യുഎസ് മൂന്ന് ദിവസത്തിനുള്ളിൽ 24 കപ്പലുകൾ തുടച്ചുനീക്കി, അവർ വിളിക്കുകയാണ് കരാറിലെത്താൻ, ഞാൻ പറഞ്ഞു, നിങ്ങൾ അൽപ്പം വൈകിപ്പോയി, ഇപ്പോൾ നമ്മൾ അവരേക്കാൾ കൂടുതൽ പോരാടാൻ ആഗ്രഹിക്കുന്നു’…
വാഷിങ്ടൺ: ഇറാനെ പൂർണമായും തകർത്താൽ തന്റെ ഭരണകൂടം അടുത്തതായി ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇത് (ഇറാൻ യുദ്ധം) ആദ്യം പൂർത്തിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അത് (ക്യൂബ) സമയത്തിന്റെ ഒരു പ്രശ്‌നം മാത്രമായിരിക്കും’ ട്രംപ് പറഞ്ഞു. മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ഫുട്‌ബോൾ ക്ലബ്ബിന്റെ ആഘോഷ പരിപാടിയിൽ വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണമെത്തിയത്. നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. മിയാമിയിലെ ക്യൂബൻ പാരമ്പര്യമുള്ളവരോടാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. അതുപോലെ ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്. വെനസ്വേലൻ പ്രസിഡന്റിനേയും ഭാര്യയേയും രായ്ക്കു രാമാനം പിടികൂടിയ ശേഷമായിരുന്നു ട്രംപ് ഇറാനെതിരെ തിരിഞ്ഞത്. അതുപൂർത്തിയായാലുടൻ ക്യൂബയ്ക്കുനേരെ തിരിയുമെന്ന സൂചനയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. അതേസമയം യുഎസും ഇസ്രായേലി സൈന്യവും…
Read More » -
Breaking News
ഗവര്‍ണര്‍മാര്‍ കൂട്ടത്തോടെ തെറിച്ചു; സി.വി. ആനന്ദബോസിന്റെ രാജിയില്‍ തുടക്കം; കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദമെന്ന് മമത ബാനര്‍ജി; കേരള ഗവര്‍ണര്‍ക്ക് തമിഴ്‌നാടിന്റെ അധിക ചുമതല
ന്യൂഡല്‍ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഗവര്‍ണര്‍മാരുടെ അഴിച്ചുപണിക്ക് രാഷ്ട്രപതി ഭവന്‍ ഉത്തരവിട്ടു. ബിഹാര്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്തുനിന്നും മാറ്റി. ആരിഫ് മുഹമ്മദ് ഖാന് പകരമായി ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്‌നൈനെ (റിട്ട.) ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നിര്‍ണായക നീക്കം. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന വിനയ് കുമാര്‍ സക്സേനയെ ലഡാക്കിലേക്ക് മാറ്റി. യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവാണ് പുതിയ ഡല്‍ഹി എല്‍ജി ലഡാക്ക് എല്‍ജി കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും മാറ്റി. പകരം റിട്ട. ലഫ്. ജനറല്‍ സയ്യിദ് അറ്റ ഹസ്നൈന്‍ ബിഹാര്‍ ഗവര്‍ണറാകും. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ…
Read More » -
Breaking News
സഹപ്രവര്‍ത്തകരെ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല; മറവി, പൊതുപരിപാടികളില്‍ മോശം പെരുമാറ്റം; ഭരണം ‘ഓട്ടോ-പൈലറ്റ്’ മോഡില്‍; ഭാര്യയുടെ 20,000 രൂപ സമ്പാദ്യം എടുത്ത് മത്സരിച്ച് മുഖ്യമന്ത്രി പദംവരെ! പകരക്കാരനില്ലാത്ത നിതീഷ് കുമാറിന്റെ പടിയിറക്കം ബിജെപി യുഗത്തിന്റെ തുടക്കം
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പടിയിറക്കം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. അത് ‘എപ്പോള്‍’ സംഭവിക്കും എന്നത് മാത്രമായിരുന്നു ചോദ്യം. അതുകൊണ്ടുതന്നെ, വ്യാഴാഴ്ച രാജ്യസഭാ തെരഞ്ഞെടുപ്പിനായി 75-കാരനായ ഈ നേതാവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ അത് വലിയ അത്ഭുതമുണ്ടാക്കിയില്ല. ബിഹാറില്‍ ഒരു ഭരണമാറ്റത്തിന് ഇത് വഴിതുറന്നു. എന്നാല്‍, പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വെറും രണ്ടര മാസത്തിനുള്ളില്‍ അദ്ദേഹം ഈ തീരുമാനമെടുത്തത് പലരെയും അമ്പരപ്പിച്ചു. മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ കഴിഞ്ഞ കാലങ്ങളില്‍ എത്ര തവണ അദ്ദേഹം സഖ്യകക്ഷികളെ മാറ്റിയിട്ടുണ്ടെന്ന് നോക്കുക. 2020-ലെ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ ജെഡിയുവിന് (ജെഡിയു) വെറും 43 എംഎല്‍എമാര്‍ മാത്രമുണ്ടായിട്ടും അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണ സഖ്യം മാറി അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു. ഇത്തവണ ബിജെപിയുടെ 89 എംഎല്‍എമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജെഡിയുവിന് 85 എംഎല്‍എമാരുണ്ടായിട്ടും എന്തുകൊണ്ടാണ് അദ്ദേഹം അധികാരം വിട്ടൊഴിയുന്നത്? പാര്‍ട്ടിയും നേതാക്കളും അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്ന പഴയ കാലത്തില്‍ നിന്ന്…
Read More » -
Breaking News
ഇറാനില്‍നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ കുറയുന്നു; ഭൂമിക്കടിയിലെ ബാലിസ്റ്റിക് മിസൈല്‍ ശേഖരവും രണ്ടാം ഘട്ടത്തില്‍ തകര്‍ക്കുമെന്ന് ഇസ്രയേല്‍; ഭൂരിഭാഗം വ്യോമാതിര്‍ത്തിയും നിയന്ത്രണത്തില്‍; ഒരേ യുദ്ധവിമാനം ആക്രമിക്കുന്നത് ഇറാനിലും ലെബനനിലും
ടെല്‍അവീവ്: ഇറാനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്നും ഭൂമിക്കടയില്‍ ഒളിപ്പിച്ച ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നും വെളിപ്പെടുത്തല്‍. ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇറാനില്‍ യുഎസുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത വ്യോമാക്രമണം ഒന്നാം വാരം പിന്നിടുകയാണ്. നേതാക്കളെ വധിച്ചുകൊണ്ടുള്ള ആദ്യഘട്ട ആക്രമണങ്ങള്‍ ഇറാന്‍ തിരിച്ചടിക്കാനും തുടര്‍ന്ന് ഗള്‍ഫ് മേഖലയിലും ഇറാഖിലും ഇസ്രായേലിലും ലെബനനിലും വ്യാപിച്ച പ്രാദേശിക യുദ്ധമായും മാറി. ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യംവയ്ക്കാന്‍ ശേഷിയുള്ള ഉപരിതലത്തിലെ നൂറുകണക്കിന് ഇറാനിയന്‍ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ ബാലിസ്റ്റിക് മിസൈലുകളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുന്ന ഭൂഗര്‍ഭ ബങ്കറുകള്‍ ഉള്‍പ്പെടുമെന്ന് പേര് വെളിപ്പെടുത്താത്ത സോഴ്‌സുകള്‍ പറഞ്ഞു. യുദ്ധം അവസാനിക്കുമ്പോഴേക്കും വ്യോമാക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുകയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് ഒരാള്‍ പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തെ ഇല്ലാതാക്കുന്നതിലും യുദ്ധം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആക്രമണ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണത്തിനായി സൈനിക…
Read More » -
Breaking News
ബെതലിന്റെ പോരാട്ടവീര്യത്തിനിരിക്കട്ടെ ഒരു കയ്യടി, പക്ഷെ കളി ചേട്ടന്മാർ തൂക്കി… ഇന്ത്യയ്ക്ക് 7 റൺസ് വിജയം!! ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് എതിരിടാൻ സൂര്യയും സംഘവും തയാർ
മുംബൈ: ഞായറാഴ്ച നടക്കുന്ന ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് എതിരിടാൻ ടീം ഇന്ത്യ തയാർ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിനു വിജയിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം ഫൈനലിനു യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. 48 പന്തിൽ 105 റൺസുമായി ജേക്കബ് ബെതൽ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിൽ സോൾട്ട് (അഞ്ച്), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (ആറു പന്തിൽ ഏഴ്), ജോസ് ബട്‍ലർ (17 പന്തിൽ 25) എന്നിവരുടെ വിക്കറ്റുകളാണ് പവർപ്ലേ തീരും മുൻപേ ഇന്ത്യ വീഴ്ത്തിയത്. സ്കോർ 13ൽ നിൽക്കെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ടിനെ ഹാർദിക് പാണ്ഡ്യ ബോൾഡാക്കി. ഹാരി ബ്രൂക്ക് ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ചപ്പോൾ തകർപ്പനൊരു…
Read More » -
Breaking News
ആർച്ചറേ അടിച്ചൊതുക്കി ചേട്ടൻ!! വാങ്കഡെയിൽ സഞ്ജു (89) ഷോ… ആർച്ചർ എറിഞ്ഞ നാലോവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 61 റൺസ്… ഇംഗ്ലണ്ടിന് 254ന്റെ പടുകൂറ്റൻ വിജയലക്ഷ്യം, രണ്ടു വിക്കറ്റ് നഷ്ടം
മുംബൈ: 15 റൺസെത്തി നിൽക്കെ ഇംഗ്ലണ്ട് കൈവിട്ട ആ പന്ത് പിന്നീട് ഇംഗ്ലണ്ടിലെത്തുന്നത് 14-ാം ഓവറിൽ. അപ്പോഴേക്കും മലയാളി താരം സഞ്ജു അടിച്ചുകൂട്ടിയത് 89 റൺസ്… ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്‌കോർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ, തിലക്, പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തത്. 42 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്‌സും എട്ട് ഫോറുമടക്കം 89 റൺസെടുത്താണ് മടങ്ങിയത്. സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 160-ൽ എത്തിയിരുന്നു. പിന്നീട് തകർത്തടിച്ച ശിവം ദുബെ, 25 പന്തിൽ നിന്ന് നാല് സിക്‌സും ഒരു ഫോറുമടക്കം 43 റൺസെടുത്ത് ശേഷം റണ്ണൗട്ടാകുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ…
Read More » -
Breaking News
‘ശശി ഇല്ലാതാക്കാന്‍ ശ്രമിച്ച സഖാക്കള്‍ ഇപ്പോഴും അവിടെയുണ്ട്, ഒറ്റുകൊടുത്തില്ല, മറുകണ്ടം ചാടിയില്ല; അന്നു കുറ്റസമ്മതം നടത്തിയ കാര്യങ്ങള്‍ ശശി വീണ്ടും വിളിച്ചു പറയുന്നു’; പി.കെ. ശശിക്കെതിരേ എണ്ണിയെണ്ണി കുറ്റപത്രം നിരത്തി ഏരിയ സെക്രട്ടറിയുടെ കുറിപ്പ്
പാലക്കാട്: പാര്‍ട്ടിയില്‍നിന്ന് കാന്‍സര്‍ ബാധിത കോശം മുറിച്ചു മാറ്റിയെന്നും ബോഡി വേസ്റ്റ് താമസിയാതെ യുഡിഎഫില്‍ എത്തുമെന്നും രൂക്ഷ വിമര്‍ശനവുമായി ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവന്റെ കുറിപ്പ്. നിരന്തരമായി ശല്യം ചെയ്തതിനു പെണ്‍കുട്ടി പോലീസ് പരാതി നല്‍കിയിരുന്നെങ്കില്‍ പി.കെ. ശശി ജയിലില്‍ പോകുമായിരുന്നെന്നും തെഹല്‍കയിലെ മാത്യൂ സാമുവലിനെ സമീപിച്ചു പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെതിരേ സ്ത്രീവിഷയം, സ്പിരിറ്റ് കേസ്എന്നിവ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും എം.ബി. രാജേഷിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും തനിക്ക് ഷൊര്‍ണൂരില്‍ ജയിക്കാനും മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് നേതൃത്വവുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നും പി.കെ. ശശി ഇല്ലാതാക്കാന്‍ ശ്രമിച്ച സഖാക്കള്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ജയദേവന്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം പി.കെ. ശശിക്ക് ‘ആദരാഞ്ജ’ലികള്‍ ഒരു കേന്‍സര്‍ ബാധിത കോശം ഒടുവില്‍ മുറിച്ചുമാറ്റപ്പെട്ടു. ശരീരം കുറച്ചുകൂടി രോഗമുക്തമായി. പാര്‍ട്ടി മുറിച്ചു കളഞ്ഞ ‘ബോഡിവേസ്റ്റ്’ താമസിയാതെ വി.ഡി. സതീശന്റെ നേതൃത്തിലുള്ള UDF ന്റെ ഭാഗമാകും. കാലമെത്ര കഴിഞ്ഞാലും എത്തേണ്ടത്, എത്തേണ്ടിടത്ത് എത്തും. പി.കെ.ശശിയെ പാര്‍ട്ടി പുറത്താക്കിയ വാര്‍ത്ത കേട്ടപ്പോള്‍…
Read More » -
Breaking News
ഇസ്രയേലിനെതിരേ രണ്ടും കല്‍പ്പിച്ച്: ഹിസ്ബുള്ളയുടെ എലൈറ്റ് സൈന്യം തെക്കന്‍ ലെബനനിലെ അതിര്‍ത്തിയില്‍; ഇസ്രയേല്‍ ടാങ്കുകള്‍ തടയാന്‍ റദ്‌വാന്‍ സേനയ്ക്ക് ഉത്തരവ്; നിലനില്‍പ്പിനുള്ള അന്തിമ യുദ്ധമെന്ന് ഹിസ്ബുള്ള മേധാവി
ബെയ്‌റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സേനയെ നേരിടാന്‍ ഹിസ്ബുള്ള തങ്ങളുടെ ഏറ്റവും മുന്തിയ പോരാളികളെ വിന്യസിച്ചെന്നു റിപ്പോര്‍ട്ട്. 2024-ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തി മേഖലയില്‍നിന്നു പിന്‍വാങ്ങിയ ‘എലൈറ്റ്’ വിഭാഗം അതിര്‍ത്തിയിലേക്കു തിരിച്ചെത്തിയെന്ന് മൂന്നു ലെബനീസ് സോഴ്‌സുകള്‍ വെളിപ്പെടുത്തിയെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഈ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിലേക്ക് ആഴത്തില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്ബുള്ളയുടെ റദ്വാന്‍ സേനയിലെ അംഗങ്ങള്‍ക്ക് യുദ്ധത്തില്‍ ചേരാനും ഇസ്രായേല്‍ ടാങ്കുകളുടെ മുന്നേറ്റം തടയാനും ഉത്തരവ് ലഭിച്ചതായി സോഴ്‌സുകള്‍ പറഞ്ഞു. ബുധനാഴ്ച ഇസ്രായേല്‍ സൈന്യം മുന്നേറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി പ്രദേശങ്ങളില്‍ ഒന്നായ ഖിയാം പട്ടണത്തെയാന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 1982-ല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് രൂപീകരിച്ച ലെബനീസ് ഷിയാ മുസ്ലീം ഗ്രൂപ്പായ ഹിസ്ബുള്ള, ടെഹ്റാനില്‍ യുഎസ്-ഇസ്രായേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് വീണ്ടും യുദ്ധരംഗത്ത് എത്തുന്നത്. ഇസ്രായേല്‍ തെക്കന്‍ ലെബനനിലും വ്യാപകമായും…
Read More » -
Breaking News
മറുപടിതരും, പ്രതികാരം ചെയ്യും… വെല്ലുവിളിച്ച് മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ, സംഘർഷം കനക്കുന്നു!! പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കും- ഇന്ത്യ, മധ്യസ്ഥത വഹിക്കാൻ തയാർ- ചൈന
ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തർവാഹിനി മുക്കി 87 നാവികരെ കൊലപ്പെടുത്തിയതിനു പിന്നാലെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ പ്രഹരം. മിസൈൽ ആക്രമണത്തിന് ഇരയായി കപ്പലിൽ തീപിടിച്ചെന്ന് ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ യുഎസ് സർക്കാർ പ്രതികരിച്ചിട്ടില്ല. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറെന്ന് ചൈന പറഞ്ഞു. പിന്നാലെ പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിൻ അറിയിച്ചു. ഇതിനിടെ യുഎസ്– ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 ആയി. യുഎസ്–ഇസ്രയേൽ സൈന്യം ബോധപൂർവം ഇറാനിലെ ജനവാസമേഖല ലക്ഷ്യം വയ്ക്കുകയാണ്, അസർബൈജാനെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്നും ശത്രുക്കളുടെ സൈനിക താവളങ്ങൾ ആക്രമിക്കുകയെന്നതാണു തങ്ങളുടെ നയമെന്നും ഇറാന്റെ…
Read More »