-
Breaking News
ചികിത്സാപ്പിഴവ്, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി; ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറിനുള്ളിൽ വച്ച് തുന്നിക്കെട്ടി
തിരുവനന്തപുരം:സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയതായാണ് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവ് ആരോപണം. മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയത്. 2025 ഡിസംബർ 3നാണ് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടന്നത്. ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ മുറിവിൻ്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു. ഇതോടെയാണ് വയറിനുളളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് സിഎസ്ഐ മിഷൻ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു. മൂന്ന് മാസത്തോളം കഠിനമായ വേദന സഹിക്കുകയായിരുന്നുവെന്ന് ഷീബ പറയുന്നു. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Read More » -
Breaking News
ധൈര്യം, ഇന്ധനം, മാറ്റം… ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, രാവിലെ 11.01ന്
ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും കാത്തിരിപ്പിനും ആരാധകരുടെ വർദ്ധിച്ചുവരുന്ന ആവേശത്തിനും ശേഷം, രൺവീർ സിങ്ങിന്റെ ധുരന്ധർ പ്രതികാരത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ 2026 മാർച്ച് ഏഴിന് 11.01 AM ന് പുറത്തു വിടും. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, ചരിത്രത്തിൽ അജ്ഞാതരായ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന വമ്പൻ സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്. ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരത്തിൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്. ചിത്രത്തിന്റെ മഹാവിജയത്തിൽ സിനിമാ വ്യവസായം ഒന്നടങ്കം പന്തയം വെക്കുന്നതോടെ, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കൽ കൂടി വാനോളം ഉയരുകയാണ്. ബി…
Read More » -
Breaking News
‘ഇസ്രയേലിനും മറ്റ് ശത്രുക്കൾക്കും അനുകൂല നിലപാടെടുത്ത് സംസാരിക്കുന്നവർ ഒന്ന് ഓർത്തോ, നിങ്ങളുടെ തല നെതന്യാഹുവിന്റേതിന് തുല്യം; കണ്ടാലുടൻ തീർത്തുകളയും – ഇറാൻ ജനതയ്ക്ക് ഐ ആർ ജി സി കമാൻഡറിന്റെ താക്കീത്
ടെഹ്റാൻ: രൂക്ഷമായി തുടരുന്ന ഇറാൻ- യുഎസ്- ഇസ്രയേൽ സംഘർഷത്തിനിടെ, സ്വന്തം ജനതയ്ക്ക് നേരെ ഭീഷണി ഉയർത്തി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) കമാൻഡർ സലാർ അബ്നൂഷ്. ഇറാൻ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയും ശത്രുരാജ്യങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരെയും അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഐ ആർ ജി സി കമാൻഡറും എംപിയുമായ സലാർ അബ്നൂഷ് നല്കിയ താക്കീത്. ഇറാൻ ദേശീയ ടെലിവിഷനിലൂടെയായിരുന്നു ഈ സൂചന നല്കിയത്. ഇസ്രയേലിനെയോ മറ്റ് ശത്രുക്കളെയോ അനുകൂലിച്ച് സംസാരിക്കുന്നവർ ഇസ്രയേലിന്‍റെ പക്ഷത്താണെന്നും അവരുടെ തല നെതന്യാഹുവിന്‍റേതിന് തുല്യമാണെന്നും ഐ ആർ ജി സി കമാൻഡർ പറഞ്ഞു. അങ്ങനെയുള്ളവരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഐ ആർ ജി സി കമാൻഡർ മുന്നറിയിപ്പ് നൽകി. “നിങ്ങളുടെ മക്കളെ നിയന്ത്രിക്കുക! അവർ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത്” എന്നാണ് ഐ ആർ ജി സി കമാൻഡർ രക്ഷിതാക്കളോട് പറഞ്ഞത്. അതേസമയം പോരാട്ടം ഒരാഴ്ച പിന്നിടുമ്പോഴും ഉടനെയൊന്നും അവസാനിക്കുന്നില്ലെന്ന…
Read More » -
Breaking News
‘ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ക്യൂബ; ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരും’- ട്രംപ്
വാഷിങ്ടൺ: ഇറാനിലെ യുഎസ് സൈനിക നടപടികൾ അവസാനിച്ചാൽ തന്റെ ഭരണകൂടം ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇറാനിലേത് ആദ്യം പൂർത്തിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, മിഡിൽ ഈസ്റ്റിലെ സംഘർഷം ശമിച്ചുകഴിഞ്ഞാൽ യുഎസ് വിദേശനയ മുൻഗണനകളിൽ മാറ്റം വരുത്തും.’ ട്രംപ് പറഞ്ഞു.മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ഫുട്‌ബോൾ ക്ലബ്ബിന്റെ ആഘോഷ പരിപാടിയിൽ വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ‘നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാൻ പോകുന്നു’വെന്ന് മിയാമിയിലെ ക്യൂബൻ പാരമ്പര്യമുള്ളവരോട് ട്രംപ് പറഞ്ഞു. ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്. യുഎസും ഇസ്രായേലി സൈന്യവും ‘ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത്’ തുടരുകയാണെന്ന് ട്രംപ് ഇറാനിലെ യുദ്ധം സംബന്ധിച്ച് പരാമർശിച്ചു. അക്കാര്യത്തിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ‘അതിശയകരമായ പ്രവർത്തിക്കുന്നു’ എന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാന്റെ…
Read More » -
Breaking News
അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് അവരുടെ ദുരന്തമായി തീരും; ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്‘: ഇറാനിയൻ വിദേശകാര്യ മന്ത്രി
ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള യുദ്ധം തീവ്രമാകുന്ന സാഹചര്യത്തിൽ, ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസ് സൈന്യം ഒരു കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്ക് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിനോ അമേരിക്കയുമായി നയതന്ത്ര ചർച്ചകൾക്കോ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അമേരിക്കൻ അധിനിവേശത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്” എന്നാണ് അരാഗ്ചി മറുപടി നൽകിയത്. യുദ്ധം തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നല്ല ഇതിനർത്ഥമെന്നും, മറിച്ച് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യുദ്ധത്തിൽ വിജയികളില്ലെന്നും നിയമവിരുദ്ധമായ ലക്ഷ്യങ്ങൾക്കെതിരെ പ്രതിരോധിക്കാൻ കഴിയുക എന്നതാണ് തങ്ങളുടെ വിജയമെന്നും ഇതാണ് ഇതുവരെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായി ഇനി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ…
Read More » -
Breaking News
അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെ, ക്രീസിലേക്ക് പോകുമ്പോൾ തന്നെ താൻ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നു !! അവസാന ഓവറുകളിൽ ആരെങ്കിലും എൻറെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അത് 160-175 വരെ എത്തുമായിരുന്നു, പരിഭ്രമത്തിലായിരുന്നു ഞാൻ, ബുമ്രയും അർഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയം- സൂര്യകുമാർ
മുംബൈ: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 7 റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്കെത്തുമ്പോൾ, സന്തോഷം പങ്കുവെച്ച് നായകൻ സൂര്യകുമാർ യാദവ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ കഴിയുന്നത് ഒരു വികാരമാണെന്ന് സൂര്യ പറഞ്ഞു. അതുപോലെ മത്സരശേഷം സംസാരിക്കവെ സഞ്ജു സാംസണിൻറെ ഇന്നിംഗ്‌സിനെയും ബൗളർമാരുടെ പ്രകടനത്തെയും സൂര്യ പ്രത്യേകം അഭിനന്ദിച്ചു. ക്രീസിലേക്ക് പോകുമ്പോൾ തന്നെ താൻ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സൂര്യ പറഞ്ഞു. ആദ്യ വിക്കറ്റ് വീണപ്പോഴും സഞ്ജു സമ്മർദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിൻറെ ഫലമാണിത്. അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെയായിരുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ശിവം ദുബെയെ നാലാം നമ്പറിൽ അയച്ചത് ആദിൽ റഷീദിനെ നേരിടാനാണെന്നും സൂര്യ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ താൻ സെഞ്ചുറിയോ അർധസെഞ്ചുറിയോ നേടിയിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരെ ദുബെ നാലാം നമ്പറിൽ ഇറങ്ങുമായിരുന്നു. അതേസമയം മത്സരത്തിൻറെ അവസാന…
Read More » -
Breaking News
‘ഇറാന്റെ അടുത്ത നേതാവ് എനിക്ക് സ്വീകാര്യനായയാളാവണം; ഖമനേയിയുടെ മകൻ വേണ്ട’ – ട്രംപ്
വാഷിങ്ടൺ:ഇറാന്റെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ യുഎസും ഇടപെടും എന്നതിന്റെ വ്യക്തമായ സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട് എന്ന് പറഞ്ഞ ട്രംപ് ഖമനേയിയുടെ മകൻ സ്വീകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം പരമോന്നത പദവി ഇറാൻ മകൻ മൊജ്തബ ഖമനേയിക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് തള്ളി. ഖമനേയിയുടെ മകൻ പ്രാധാന്യമില്ലാത്തയാളാണ്, ട്രംപ് ആവർത്തിച്ചു. ‘ അവർ അവരുടെ സമയം കളയുകയാണ്. ഖമനേയിയുടെ മകൻ എനിക്ക് സ്വീകാര്യനല്ല. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ എന്നും ട്രംപ് പിന്നീട് കൂട്ടിച്ചേർത്തു. വെനസ്വേലയിൽ മഡുറോയ്ക്ക് ശേഷം ഡെൽസി റോഡ്രിഗസിനെ നിയമിച്ചത് പോലെ ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിലും ട്രംപിന്റെ പങ്കാളിത്തം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ. ‘ഇറാന്റെ ഭാവി നേതൃത്വത്തിന്മേൽ എനിക്ക് വലിയ സ്വാധീനമുണ്ടാകും, അല്ലെങ്കിൽ അവർക്ക് ഒരു ഒത്തുതീർപ്പും ഉണ്ടാകില്ല. ആണവായുധങ്ങൾ ഇല്ലാതെ തന്നെ ഇറാനെ…
Read More » -
Breaking News
‘ഈ വിജയത്തിൻറെ മുഴുവൻ ക്രെഡിറ്റും ബുമ്രയ്ക്കുള്ളതാണ്, അദ്ദേഹം ലോകോത്തര ബൗളറാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം, ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ അദ്ദേഹത്തിനാണ് ലഭിക്കേണ്ടത്, ഡെത്ത് ഓവറുകളിൽ അദ്ദേഹം അത്രയും മികച്ച രീതിയിൽ പന്തെറിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ നിൽക്കില്ലായിരുന്നു’…
മുംബൈ: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോൾ രണ്ടാം തവണയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോററായ മലയാളി താരം സഞ്ജു സാംസണായിരുന്നു. 42 പന്തിൽ എട്ട് ഫോറും ഏഴ് സിക്സുമടക്കം 89 റൺസെടുത്ത സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പം ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിലും നിർണായകമായി. ഇംഗ്ലണ്ടിനായി ജേക്കബ് ബെഥേൽ സെഞ്ചുറി നേടിയെങ്കിലും മത്സരം ജയിപ്പിച്ച ഇന്നിംഗ്സ് സഞ്ജുവിൻറെ ഇന്നിങ്സ് ആയതിനാൽകളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം തൊടുന്നത്. വളരെ സന്തോഷം തോന്നുന്നു. കഴിഞ്ഞ മത്സരത്തിൽ തന്നെ ഞാൻ ഫോമിലായിരുന്നു. ആ ഫോം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉറപ്പിച്ചിരുന്നു, അഭിഷേക് തുടക്കത്തിൽ പുറത്തായതോടെ ക്രീസിൽ കൂടുതൽ നേരം ചെലവഴിക്കണമെന്ന് തീരുമാനിച്ചിരുന്നു. കാരണം, ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള ഞങ്ങൾക്ക് അറിയാം, ഒരു സ്കോറും ഇവിടെ സുരക്ഷിതമല്ലെന്ന്. അതുകൊണ്ട് പരമാവധി റൺസ് കണ്ടെത്താനാണ് ശ്രമിച്ചത്.…
Read More » -
Breaking News
ട്രംപ്, ബൈഡൻ, നിക്കി ഹാലി…വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, ട്രംപിന്റെ യാത്രകൾ അറിയാൻ നിർദേശിച്ചു!! എന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യേണ്ടിവന്നത്,” യുഎസിൽ വിചാരണയ്ക്കിടെ പാക്ക് വ്യവസായിയുടെ വെളിപ്പെടുത്തൽ
വാഷിങ്ടൺ: ട്രംപ്, ബൈഡൻ, നിക്കി ഹാലി…വധിക്കാൻ ഇറാൻ പദ്ധതിയിട്ടതായി അമേരിക്കയിൽ ഭീകരാക്രമണ ശ്രമക്കേസിൽ വിചാരണ നേരിടുന്ന പാക്കിസ്ഥാൻ വ്യവസായി ആസിഫ് മർച്ചന്റ്. കോടതിയിൽ നൽകിയ മൊഴിയിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. 2024-ൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അംഗം തന്നെ സമീപിച്ച് ഡോണൾഡ് ട്രംപ്, ജോ ബൈഡൻ, മുൻ യുഎൻ അംബാസഡർ നിക്കി ഹാലി എന്നിവരെ കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കെടുപ്പിച്ചുവെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊല്ല അലി ഖമനേയിയുടെ കാലത്ത് ശക്തിപ്പെട്ട IRGCയെ അമേരിക്ക വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇപ്പോൾ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ മൊഴി പുറത്തുവന്നത്.ന്യൂയോർക്കിൽ നടന്ന വിചാരണയ്ക്കിടെ ഉർദു വിവർത്തകന്റെ സഹായത്തോടെ നൽകിയ മൊഴിയിൽ, “എന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യേണ്ടിവന്നത്,” എന്നാണ് മർച്ചന്റ് ജൂറിമാരോട് പറഞ്ഞത്. അതേസമയം 2024 ജൂലൈ 12-നാണ് മർച്ചന്റിനെ അറസ്റ്റ് ചെയ്തത്. യഥാർത്ഥത്തിൽ രാഷ്ട്രീയ…
Read More » -
Breaking News
നിർത്താനുദ്ദേശിക്കുന്നില്ല, ഇറാൻ കഴിഞ്ഞാൽ അടുത്തത് ക്യൂബ…’ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരുകയാണ്, യുഎസ് മൂന്ന് ദിവസത്തിനുള്ളിൽ 24 കപ്പലുകൾ തുടച്ചുനീക്കി, അവർ വിളിക്കുകയാണ് കരാറിലെത്താൻ, ഞാൻ പറഞ്ഞു, നിങ്ങൾ അൽപ്പം വൈകിപ്പോയി, ഇപ്പോൾ നമ്മൾ അവരേക്കാൾ കൂടുതൽ പോരാടാൻ ആഗ്രഹിക്കുന്നു’…
വാഷിങ്ടൺ: ഇറാനെ പൂർണമായും തകർത്താൽ തന്റെ ഭരണകൂടം അടുത്തതായി ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇത് (ഇറാൻ യുദ്ധം) ആദ്യം പൂർത്തിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അത് (ക്യൂബ) സമയത്തിന്റെ ഒരു പ്രശ്‌നം മാത്രമായിരിക്കും’ ട്രംപ് പറഞ്ഞു. മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ഫുട്‌ബോൾ ക്ലബ്ബിന്റെ ആഘോഷ പരിപാടിയിൽ വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണമെത്തിയത്. നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. മിയാമിയിലെ ക്യൂബൻ പാരമ്പര്യമുള്ളവരോടാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. അതുപോലെ ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്. വെനസ്വേലൻ പ്രസിഡന്റിനേയും ഭാര്യയേയും രായ്ക്കു രാമാനം പിടികൂടിയ ശേഷമായിരുന്നു ട്രംപ് ഇറാനെതിരെ തിരിഞ്ഞത്. അതുപൂർത്തിയായാലുടൻ ക്യൂബയ്ക്കുനേരെ തിരിയുമെന്ന സൂചനയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. അതേസമയം യുഎസും ഇസ്രായേലി സൈന്യവും…
Read More »