-
Breaking News
‘ഇന്‍സ്റ്റഗ്രാമും യുട്യൂബും ചെറുപ്പത്തിലേ അടിമയാക്കി; വിഷാദ രോഗത്തിനും ആത്മഹത്യാ ചിന്തയ്ക്കും ഇടയാക്കി’; യുവതിയുടെ പരാതിയില്‍ അതീവ ഗുരുതരമായ കോടതി വ്യവഹാരം ഉടന്‍; മെറ്റയ്ക്കും ഗൂഗിളിനും നിര്‍ണായകം; നിരവധി കേസുകള്‍ പിന്നാലെ
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാമിനും യുട്യൂബിനും നിര്‍ണായകമാകുന്ന കോടതി വിചാരണയ്ക്കു തിങ്കളാഴ്ച തുടക്കം. കലിഫോര്‍ണിയ കോടതിയിലാണ് അതീവ ഗൗരവമുള്ള വാദങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത്. ഇന്‍സ്റ്റാഗ്രാമും യൂട്യൂബും ജനങ്ങളെ അടിമകളാക്കുന്ന തരത്തിലുള്ള (addictive) ആപ്ലിക്കേഷന്‍ ഡിസൈനിംഗിലൂടെ യുവതിയുടെ മാനസികാരോഗ്യം തകര്‍ത്തെന്നാണു കേസ്. വന്‍കിട ടെക് കമ്പനികള്‍ കുട്ടികള്‍ക്ക് ദോഷം വരുത്തുന്നതില്‍ ഉത്തരവാദികളാണോ എന്ന് പരിശോധിക്കപ്പെടുന്ന ഒരു പ്രധാന പരീക്ഷണമായിരിക്കും ഈ കേസെന്നാണു പ്രമുഖര്‍ വിലയിരുത്തുന്നത്. K.G.M. എന്ന് തിരിച്ചറിഞ്ഞ 20 വയസ്സുള്ള യുവതിയാണ് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്ഫോംസിനും (Meta Platforms), യൂട്യൂബിന്റെ ഉടമസ്ഥരായ ആല്‍ഫബെറ്റിനും (Google) എതിരെ കേസ ഫയല്‍ ചെയ്തത്. കോടതി രേഖകള്‍ പ്രകാരം, ഈ പ്ലാറ്റ്ഫോമുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഡിസൈന്‍ തന്നെ ചെറുപ്പത്തില്‍ത്തന്നെ അവയ്ക്ക് അടിമയാക്കിയെന്ന് യുവതി പറയുന്നു. ഈ ആപ്പുകള്‍ തന്റെ വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തകള്‍ക്കും കാരണമായെന്നും ഇതിന് കമ്പനികള്‍ ഉത്തരവാദികളാണെന്നും അവര്‍ ആരോപിക്കുന്നു. ടെക് കമ്പനികള്‍ക്കെതിരെയുള്ള വിധി സമാനമായ മറ്റ് കേസുകള്‍ക്ക് വഴിതെളിക്കുകയും,…
Read More » -
Breaking News
പണം വാങ്ങി ദർശനം തരപ്പെടുത്തും, അരി വഞ്ചിയിൽ നിർബന്ധിച്ച് പണം ഇടീക്കും…. അടൂർ ചൂരക്കോട് സ്വദേശി 1,38,000, വിതുര തൊളിക്കോട് സ്വദേശി 1,07,45… എന്നിങ്ങനെ 50 ഓളം പേർന്ന് തട്ടിയത് അരക്കോടിയോളം രൂപ, തട്ടിപ്പ് നടന്നത് സന്നിധാനത്തെ പോസ്റ്റോഫീസ് വഴിയും രണ്ട് ബാങ്കുകൾ വഴിയും, ബന്ധുക്കൾക്ക് അയച്ചത് മഞ്ഞളും കുങ്കുമവും കലർന്ന നോട്ടുകളെന്ന് പോസ്റ്റോഫിസ് ജീവനക്കാർ
പത്തനംതിട്ട: ശബരിമലയിൽ ദിവസവേതനക്കാരിൽ ചിലർ ഭക്തരെ കബളിപ്പിച്ചും കാണിക്കവഞ്ചിയിൽ കയ്യിട്ടും കവർന്നത് അരക്കോടിയോളം രൂപയെന്ന് സൂചന. 50-ഓളം പേർ ചുരുങ്ങിയത് ഒരുലക്ഷം രൂപ വീതം തട്ടിയിട്ടുണ്ടെന്നാണ് ഇപ്പോൾ വിവരം. കഴിഞ്ഞ മണ്ഡല -മകരവിളക്ക് കാലത്താണ് ഈ തട്ടിപ്പ് നടന്നത്. പ്രതികൾ സന്നിധാനത്തെ പോസ്റ്റോഫീസ് വഴിയും രണ്ട് ബാങ്കുകൾ വഴിയുമാണ് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നാണ് റിപ്പോർട്ട് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. 2025 നവംബർ 17-നും ഡിസംബർ 31-നും ഇടയ്ക്ക് 6000 രൂപ വരെയുള്ള തുകകളായി പലദിവസങ്ങളിൽ അയച്ചതായി കണ്ടെത്തി. മഞ്ഞളും ഭസ്മവും കുങ്കുമവും കലർന്ന നോട്ടുകൾ ചിലർ അയക്കുന്നതായി സന്നിധാനത്തെ പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് എക്സിക്യൂട്ടീവ് ഓഫീസർക്ക് വിവരം നൽകിയത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ 14.08 ലക്ഷം രൂപയാണ് സന്നിധാനത്തെ പോസ്റ്റോഫീസ്…
Read More » -
Breaking News
‘ജമീമയെ യേശു സഹായിച്ചില്ല, സ്മൃതിയെ തിരുപ്പതി ബാലാജി അനുഗ്രഹിച്ചു, വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ സമൂഹമാധ്യമങ്ങളിൽ വർഗീയ പോസ്റ്റുകൾ!! ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – പ്രകാശ് രാജ്
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചാംപ്യന്മാരായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വർഗീയ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് രംഗത്ത്. കഴിഞ്ഞ ദിവസം ഡബ്ല്യുപിഎല്ലിൽ തങ്ങളുടെ രണ്ടാം കിരീടമാണ് സ്മൃതി മന്ഥനയുടെ നേതൃത്വത്തിലുള്ള ആർസിബി നേടിയത്. മറുവശത്ത്, ജമീമ റോഡ്രിഗസ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ആകട്ടെ ഡബ്ല്യുപിഎൽ ഫൈനലിൽ തുടർച്ചയായ നാലാം തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെയാണ് ഇരു ക്യാപ്റ്റന്മാരെയും താരതമ്യം ചെയ്തുകൊണ്ടുള്ള വർഗീയ പോസ്റ്റ് എക്സിലടക്കം പ്രത്യക്ഷപ്പെട്ടത്. ഇതു ഏറെ വിവാദമാകുകയും ചെയ്തു. ‘ജമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, സ്മൃതി മന്ഥനയെ തിരുപ്പതി ബാലാജി അനുഗ്രഹിച്ചു, വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ എന്നായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. ഈ പോസ്റ്റിൻറെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷമായി പ്രതികരിച്ചത്. ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – #justasking…
Read More » -
Breaking News
യുദ്ധത്തിനു മുൻപ് ഇറാന്റെ കൈവശമുണ്ടായിരുന്നത് 400 കിലോഗ്രാമിലധികം ഉയർന്ന സമ്പുഷ്ടതയുള്ള യൂറേനിയം, ഏതുനിമിഷവും ഇറാന് ബോംബ് നിർമിക്കാം- യുഎസ്!! അമേരിക്ക ഉപരോധം പൂർണമായി നീക്കിയാൽ 60% യൂറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാൻ ഇറാൻ തയ്യാർ- ആണവ മേധാവി
ടെഹ്റാൻ: അമേരിക്ക ഇറാനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും പൂർണമായി പിൻവലിച്ചാൽ, 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ യൂറേനിയം സംഭാരം ദ്രവീകരിക്കാൻ തയ്യാറാണെന്ന് ഇറാന്റെ ആണവോർജ്ജ സംഘടന (AEOI) മേധാവി മുഹമ്മദ് എസ്ലാമി അറിയിച്ചു. തിങ്കളാഴ്ച നൽകിയ പ്രതികരണത്തിൽ ഇക്കാര്യം വ്യക്തമാക്കിയതായാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർണ റിപ്പോർട്ട് ചെയ്തത്. 60 ശതമാനം സമ്പുഷ്ടമാക്കിയ യൂറേനിയം ദ്രവീകരിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഉപരോധങ്ങൾ മുഴുവൻ നീക്കുമോയെന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനം എന്ന നിലപാട് എസ്ലാമി അറിയിച്ചത്. ദ്രവീകരണം എന്നത് മറ്റ് വസ്തുക്കളുമായി കലർത്തി യൂറേനിയത്തിന്റെ സമ്പുഷ്ടതയുടെ തോത് കുറയ്ക്കുന്ന പ്രക്രിയയാണ്. എഎഫ്പി റിപ്പോർട്ടിനുസരിച്ച്, കഴിഞ്ഞ വർഷം ജൂണിൽ യുഎസും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിന് മുമ്പ്, 2015-ൽ ലോക ശക്തികളുമായി ഒപ്പുവെച്ച ആണവ കരാറിൽ അനുവദിച്ചിരുന്ന 3.67 ശതമാനം പരിധിയെ മറികടന്ന് ഇറാൻ 60 ശതമാനം വരെ യൂറേനിയം സമ്പുഷ്ടീകരണം നടത്തിയിരുന്നു. ഈ കരാർ പിന്നീട് പ്രാബല്യം നഷ്ടപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങൾ,…
Read More » -
Breaking News
യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പിൽപ്പെട്ടു, നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ കൂടുതൽ, കൂടുതൽ പണം ആപ്പിലൂടെ ആവശ്യപ്പെട്ടുതുടങ്ങി മൂന്നാഴ്ച്ചയ്ക്കുള്ളിൽ റിട്ട. ബിഎസ്എൻഎൽ ജീവനക്കാരന് നഷ്ടമായത് മൂന്ന് കോടി… മനോവിഷമത്തിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
തൃപ്പൂണിത്തുറ: വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിന്റെ ചതിയിൽപ്പെട്ട് കോടികൾ നഷ്ടമായ റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ 4.45നും 5.15നുമിടയിൽ കടന്നുപോയ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് വിവരം. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്ട്മെൻ്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. അതേസമയം ഒരു വർഷം മുൻപാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് 3 കോടി രൂപയോളം രാജൻ നമ്പൂതിരിക്ക് നഷ്ടമായത്. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്. ട്രേഡിങിനായി നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ കൂടുതൽ, കൂടുതൽ പണം ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തട്ടിയെടുത്തത്. മൂന്നാഴ്ച്ചയ്ക്കുള്ളിലായി മൂന്ന് കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് സൈബർ പോലീസിൽ രാജൻ നമ്പൂതിരി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.…
Read More » -
Breaking News
കേന്ദ്ര ബജറ്റിനേക്കാള്‍ സൂപ്പര്‍ സംസ്ഥാന ബജറ്റ്; പക്ഷേ മുഖ്യമന്ത്രിയുടെ പ്രകടനം മോശം, സര്‍ക്കാര്‍ തുടരുന്നതില്‍ താത്പര്യവുമില്ല! മൂവായിരം പേരെ വച്ചുള്ള മനോരമയുടെ വോട്ട് സര്‍വേ; രണ്ടുമാസം കൊണ്ട് ജനസമ്മിതി കുത്തനെ ഇടിഞ്ഞെന്നും കണ്ടെത്തല്‍
കൊച്ചി: മനോരമ-സീ വോട്ടര്‍ വീക്ലി സര്‍വേ പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാര്‍ മാറുമോയെന്നതില്‍ ചര്‍ച്ചകള്‍ സജീവം. മുഖ്യന്ത്രി പിണറായി വിജയന്റെ പ്രകടം, കേരള ബജറ്റോ കേന്ദ്ര ബജറ്റോ നല്ലത് എന്നിങ്ങനെയുള്ള പ്രാഥമിക ചോദ്യങ്ങളുടെ സര്‍വേയാണ് ഇപ്പോള്‍ പുറത്തുവന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ പ്രകടനം നല്ലതാണെന്ന് പറയുന്നത് 27 ശതമാനം പേരാണ്. ഡിസംബറില്‍ നടത്തിയ സര്‍വേയില്‍ പിണറായിയുടെ റേറ്റിങ് 29.1 ആയിരുന്നു. ജനുവരിയില്‍ 27.1 ആയി കുറഞ്ഞു. കഴിഞ്ഞയാഴ്ച അത് നേരിയ തോതില്‍ വീണ്ടും കുറഞ്ഞു. 27 ശതമാനം. മുഖ്യമന്ത്രിയുടേത് ശരാശരി പ്രകടനമാണെന്ന് കരുതുന്നവര്‍ 16.2 ശതമാനമാണ്. 3.7 ശതമാനം പേര് അഭിപ്രമായമില്ല എന്നും പറഞ്ഞെന്നാണു റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്. 53.1 ശതമാനം. ഡിസംബറില്‍ ഇവരുടെ സംഖ്യ 45 ശതമാനമായിരുന്നു. ജനുവരിയില്‍ അത് 49 ആയി ഉയര്‍ന്നു. ഇപ്പോള്‍ അത് വീണ്ടും കുറഞ്ഞ് 53 ശതമാനത്തിന് മുകളിലെത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18…
Read More » -
Breaking News
വിനീഷയെ അടിച്ച് വീഴ്ത്തി, പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തി, ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചു വീഴ്ത്തി…. ചേന്ദമംഗലം കൂട്ടക്കൊല കേസ് പ്രതി ഋതു ജയന് ജാമ്യം, സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരൻ, രാത്രികാലങ്ങളിൽ സ്ത്രീകളെ ജനലിൽ കൂടി വിളിച്ചു ശല്യം ചെയ്യുമെന്ന് നാട്ടുകാർ
കൊച്ചി: നാടിനെയൊട്ടാകെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. 2025 ജനുവരി 16നായിരുന്നു ചേന്ദമംഗലം കൂട്ടക്കൊല അരങ്ങേറിയത്. മുൻവൈരാഗ്യത്തിന്റെ പേരിൽ പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു പോലീസിനോട് പറഞ്ഞത്. ജിതിനെ ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറത്തിറങ്ങിവന്നത്. ഇതോടെ വിനീഷയെ അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. ഇയാളുടെ ആക്രമണത്തിൽ ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജിതിന് അധുപത്രി വിടാനായത്. കൊലപാതകത്തിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി…
Read More » -
Breaking News
കാസർകോടൻ ഭാഷകളിൽ പാചക, യാത്രവീഡിയോകളിലൂടെ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നാ പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ, വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ, മരണത്തിനു പിന്നിൽ കുടുംബ പ്രശ്നം?
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ വാടക മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവിനെയാണ് കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറച്ചു നാളായി ചിന്നു ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള യുവതി കാസർകോട് ഭാഷയിലാണ് വീഡിയോകൾ അവതരിപ്പിച്ചിരുന്നത്. കൂടുതലും പാചക, യാത്രാ വീഡിയോകളാണ് സമൂഹമാധ്യമങ്ങളൂടെ അവതരിപ്പിച്ചിരുന്നത്. പ്രമോഷൻ വീഡിയോകളും ചെയ്തിരുന്നു. അതേസമയം വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു.
Read More »

