• Breaking News

    പാകിസ്താനെ ശ്രീലങ്കയും പറ്റിച്ചോ? സിമെന്റ് ഫാക്ടറി പോലുള്ള സ്ഥലത്തോ താമസം? ബസ് ഇറങ്ങി വരുന്ന ചിത്രങ്ങള്‍ വൈറല്‍; വീടിന്റ അടുക്കള മുറ്റത്താണോ പരിശീലനം എന്ന പരിഹാസം

    കൊളംബോ: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രീലങ്കയും പണി നല്‍കിയോ എന്നാണു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കൊളംബോയില്‍ നിന്നുള്ള താരങ്ങളുടെ ഒരു വിഡിയോ വൈറലായതിന് പിന്നാലെയാണ് സൗകര്യങ്ങളെ പറ്റിയുള്ള ചര്‍ച്ച ഉയര്‍ന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമാനമായ വഴിയിലൂടെ പാക്ക് താരങ്ങള്‍ ബസ് ഇറങ്ങി വരുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും വൃത്തിയില്ലാത്ത ഒരു ഫാക്ടറിക്ക് സമാനമായ സ്ഥലത്തൂകൂടി നടന്നുവരുന്നതാണ് വിഡിയോയിലുള്ളത്. ടീം പരിശീലനത്തിന് എത്തുന്നതാണോ ഹോട്ടലിലേക്ക് മടങ്ങുന്നതാണോ എന്താണെന്ന് വിഡിയോയില്‍ പറയുന്നില്ല. ‘ഇതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് കൊളംബോയില്‍ ശ്രീലങ്കയും ഐസിസിയും നല്‍കിയ സൗകര്യം. ഒരു സിമന്റ് ഫാക്ടറിയില്‍ നിന്ന് വരുന്നതായാണ് തോന്നുന്നത്’ എന്നാണ് വിഡിയോ പങ്കുവച്ച് ഒരാള്‍ എക്‌സില്‍ കുറിച്ചത്. – NASA-level hospitality was given to Pakistan cricket team in Colombo – It literally looks like they are coming out of a . – This must have…

    Read More »
  • Breaking News

    സ്പാ ബലാത്സംഗ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍; മരണ സുബിനുമായി ഇന്ന് തെളിവെടുപ്പ്; രണ്ടുപേര്‍ ഒളിവില്‍

    തിരുവല്ല: സ്പാ ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. റൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭാണ് റാന്നിയില്‍ പിടിയിലായത്. രണ്ടു പേരാണ് ഇനി പിടിയിലാകാനുള്ളത്. മരണസുബിനും സംഘവും ചേര്‍ന്ന് സ്പായില്‍ അതിക്രമിച്ച് കയറി ജീവനക്കാര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്. അതിനിടെ ഒന്നാം പ്രതി മരണ സുബിനുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കുറ്റകൃത്യം നടന്ന സ്പായിലെത്തിച്ചായിരിക്കും തെളിവെടുപ്പ്. ഇന്നലെ സുബിനെ കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണസംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. അതിജീവിതയും സ്പാ ഉടമയും ആരോപിച്ചതുപോലെ കൊട്ടേഷനായിരുന്നോ ആക്രമണ കാരണമെന്നാണ് പരിശോധിക്കുന്നത്. സ്പാ കേന്ദ്രീകരിച്ച് അനധികൃത ഇടപാടുകൾ നടന്നിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം മറ്റ് മൂന്നു പ്രതികൾക്കായി എസ്ഐടി അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് പ്രതികളെ പിടികൂടിയത്. ഗുണ്ടാപിരിവ് ചോദിച്ചായിരുന്നു ഇവര്‍ സ്പായിലെത്തി ജീവനക്കാരെ ഉപദ്രവിച്ചത്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് മരണസുബിന്‍.

    Read More »
  • Breaking News

    ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍ വി.വി. രാജേഷ്; ഒരുഭാഗം പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെ; യുവതിക്കെതിരേ മോശമായി പെരുമാറി

    തിരുവനന്തപുരം: പെണ്‍കുട്ടിയോട് മാനേജര്‍ മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്ന തിരുവനന്തപുരത്തെ സ്പാ പൂട്ടിച്ച് മേയര്‍ വി.വി.രാജേഷ്. ബിജെപി നേതാവിന്റെ സ്പായാണ് പൂട്ടിച്ചത്. സ്ഥാപനത്തിന്റെ ഒരുഭാഗം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് റിപ്പോര്‍ട്ട്. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഷൈന്‍ലാലിന്റെ ‘സ്പര്‍ശന്‍ വെല്‍നെസ് സ്പായ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഷൈന്‍ലാലിന്റെ പിതാവിന്റെ പേരിലാണ് ലൈസന്‍സുള്ളത്. സ്പായില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍ യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പര്‍ശന്‍ സ്പായിലെ ജീവനക്കാരന്‍ ഉപഭോക്താക്കളെ കാണിക്കാന്‍ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിര്‍ത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയര്‍ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പര്‍ശന്‍ വെല്‍നെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസന്‍സോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. മുഴുവന്‍ സ്പാ കേന്ദ്രങ്ങളുടെയും രേഖകള്‍ പരിശോധിക്കാന്‍ മേയര്‍ വി വി…

    Read More »
  • Breaking News

    ‘ശരിയാണ് ദീപക്, സുന്ദരികളായ പെണ്‍കുട്ടികള്‍ യാഥാര്‍ഥ്യമാണ്, നിങ്ങളെപ്പോലെയുള്ള വികൃത മനസുകളും’; എപ്‌സ്റ്റീന്‍ ഫയലുകളുടെ പേരില്‍ ആത്മീയാചാര്യന്‍ ദീപക് ചോപ്രയ്‌ക്കെതിരേ ആഞ്ഞടിച്ച് ശോഭാ ഡേ; സല്‍പ്പേര് മോശമായാലും പ്രയോഗിക്കുന്നത് ‘ആത്മീയത’

    ന്യൂഡല്‍ഹി: പാശ്ചാത്യരുടെ ആത്മീയ ഗുരുവെന്ന് അവകാശപ്പെടുന്ന ദീപക് ചോപ്ര എപ്‌സ്റ്റീന്‍ ഫയിലില്‍ ആയിരത്തിലേറെ തവണ പരാമര്‍ശിക്കപ്പെട്ടതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ശോഭാ ഡേ. ‘ദ പ്രിന്റി’ല്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ എപ്‌സ്റ്റീന്‍ ഫയലുകളോടു കാണിക്കുന്ന തണുത്ത സമീപനവും പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോകലിനും ലൈംഗിക വൈകൃതങ്ങള്‍ക്കും ഇരയാക്കപ്പെട്ടിട്ടും മിണ്ടാതിരിക്കുന്നതിനെക്കുറിച്ചും ആഞ്ഞടിക്കുന്നത്.   ലേഖനം മലയാളത്തില്‍ വായിക്കാം ജെഫ്രി എപ്സ്റ്റീന്‍ (Jeffrey Epstein) എന്ന വൃത്തികെട്ടവന്‍ മനുഷ്യരാശിക്കെതിരെ നടത്തിയ ഭയാനകമായ കുറ്റകൃത്യങ്ങളെക്കുറിച്ച് ലോകം അടുത്തിടെയാണ് ഉണര്‍ന്നത്. അതോടെ ‘തിന്മയുടെ സാമ്രാജ്യം’ യഥാര്‍ത്ഥത്തില്‍ നിലനിന്നിരുന്നുവെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. ഒരുപക്ഷേ അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടാകാം. അങ്ങേയറ്റം കുറ്റകരമായ ഫയലുകളുടെ വലിയ ശേഖരങ്ങള്‍ പരസ്യമാകുന്നതുവരെ തെളിവുകളില്ലാത്ത വെറും ഊഹാപോഹങ്ങള്‍ മാത്രമായിരുന്നു ഇവ. എന്നാല്‍ ഇപ്പോള്‍ പേരുകള്‍ വെളിപ്പെടുകയും ലോകം വിറയ്ക്കുകയും ചെയ്തിട്ടും, ആരെങ്കിലും ഇതിനെപ്പറ്റി ശരിക്കും ആകുലപ്പെടുന്നുണ്ടോ? ഇത്ര വലിയ തോതിലുള്ള ധാര്‍മ്മിക അധഃപതനം വലിയൊരു കാര്യമേയല്ല എന്ന മട്ടിലാണ് ഇന്ത്യയില്‍ നമ്മള്‍ പെരുമാറുന്നത്. ‘ഹോതാ ഹൈ,…

    Read More »
  • Breaking News

    ‘പെന്‍ഗ്വിന്‍ പറഞ്ഞതു ശരി, പുസ്തകം ഇറങ്ങിയിട്ടില്ല’; പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കി നരവനെ; അപ്പോള്‍ ‘അവൈലബിള്‍ നൗ’ എന്ന് 2023ല്‍ പറഞ്ഞത് എന്തിനെന്ന് രാഹുല്‍

    ന്യൂഡല്‍ഹി: പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പ്രസാധകരുടെ വാദം അംഗീകരിച്ച് മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്. എന്നാല്‍, പുസ്തകം പ്രസിദ്ധീകരിച്ചെന്നു നരവനെ തന്നെ എക്‌സിലൂടെ വ്യക്തമാക്കിയെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു. ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യുടെ ഏക പ്രസിദ്ധീകരണാവകാശം തങ്ങള്‍ക്കാണെന്നും പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ (PRHI) അറിയിച്ചു. ‘പുസ്തകത്തിന്റെ പ്രിന്റ് പതിപ്പോ ഡിജിറ്റല്‍ പതിപ്പോ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല,’ പ്രസാധകര്‍ പറഞ്ഞു. PRHI-യുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട്, ‘ഇതാണ് പുസ്തകത്തിന്റെ നിലവിലെ സാഹചര്യം’ എന്ന് നരവനെ വ്യക്തമാക്കി. പ്രസിദ്ധീകരിക്കാത്ത കൈയെഴുത്തുപ്രതി ഡിജിറ്റലായും അല്ലാതെയും നിയമവിരുദ്ധമായി പ്രചരിപ്പിച്ചതിന് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ…

    Read More »
  • Breaking News

    സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; മറ്റു സാഹിത്യോത്സവങ്ങള്‍ നടക്കുന്നതുപോലെ പണം സ്വയം കണ്ടെത്താന്‍ പറഞ്ഞു; സച്ചിദാനന്ദന്റെ വാക്കുകളിലൂടെ പുറത്തു വന്നത് വര്‍ഷങ്ങളായി പുകയുന്ന അതൃപ്തി; ‘സുഖഭരണം’ മുടങ്ങിയതില്‍ അമര്‍ഷം

    തൃശൂര്‍: സാംസ്‌കാരിക രംഗത്തേക്കുള്ള ഫണ്ടില്‍ വെട്ടിക്കുറവു വരുത്തിയതാണ് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ അടക്കമുള്ളവരുടെ അതൃപ്തിക്കു കാരണമെന്നു സൂചന. സച്ചിദാനന്ദന്‍ പ്രസിഡന്റായതിനുശേഷം ആരംഭിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അടക്കം ചെലവു ചുരുക്കിയാണ് നടത്തിയത്. സ്വതന്ത്ര അക്കാദമികള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ പണം കണ്ടെത്തി പരിപാടികള്‍ സംഘടിപ്പിക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നെന്നാണു വിവരം. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി അടക്കമുള്ളവയ്ക്കും സ്വന്തം നിലയ്ക്കു പണം കണ്ടെത്തണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അടുത്തിടെ സംഗീത നാടക അക്കാദമി നടത്തിയ നാടകോത്സവവും അവസാന നിമിഷംവരെ സര്‍ക്കാര്‍ ഫണ്ടിനെക്കുറിച്ചുള്ള ആശങ്കകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍, തരക്കേടില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് അടക്കം കണ്ടെത്തി നടത്താന്‍ നാടക അക്കാദമിക്കു കഴിഞ്ഞു. ഇതിന്റെ നാലിലൊന്നു ചെലവുപോലും വരാത്ത സാഹിത്യ അക്കാദമി പരിപാടികള്‍ നടത്താന്‍ സ്വന്തം നിലയ്ക്കു കഴിയണമെന്ന നിലപാടാണ് അക്കാദമിയുടെ തലപ്പത്തിരിക്കുന്ന സച്ചിദാനന്ദനെ ചൊടിപ്പിച്ചതെന്നാണു അനൗദ്യോഗിക വിവരം. സാഹിത്യ അക്കാദമികളുടെ ഭരണത്തിലിരിക്കുന്നവര്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ആനുകൂല്യം നേടുകയും സുഖകരമായി മുന്നോട്ടു പോകുകയുമായിരുന്നു ഇതുവരെ ചെയ്തത്. എല്ലാ…

    Read More »
  • Breaking News

    തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപത്തിന്റെ രേഖകള്‍ ഹാജരാക്കി; ജാമ്യം കൊടുക്കരുതെന്ന് എസ്‌ഐടി; 2004 മുതല്‍ പോറ്റിയുമായി ബന്ധം; സാമ്പത്തിക സ്രോതസും കോടതിക്കു മുന്നില്‍; കോണ്‍ഗ്രസിനും നിര്‍ണായകം

    പത്തനംതിട്ട: ശബരിമല സ്വര്‍ണാപഹരണക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം. തന്ത്രിയുടെ പേരിലുള്ള 2.05 കോടിയുടേയും ഭാര്യയുടെ പേരിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സമ്പാദ്യത്തിന്റെയും രേഖകള്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. അതേസമയം കേസിലെ പ്രതി ജ്വല്ലറിയുടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം തേടിയായിരുന്നു അപ്പീലുകള്‍. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്നു പറയും തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഇന്നും ഇന്നലെയുമായാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ വാദ പ്രതിവാദങ്ങള്‍ നടന്നത്. താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങളില്‍ മാത്രമാണ് ഇടപെട്ടതെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും, സ്വര്‍ണക്കൊള്ളകേസില്‍ പങ്കില്ലെന്നുമായിരുന്നു പ്രധാന വാദം. എന്നാല്‍ തന്ത്രിയുടെ ജാമ്യം നല്‍കരുതെന്നു അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു. 2004 മുതല്‍ പോറ്റിയുമായി ബന്ധമുണ്ടെന്നും കുടുംബാഗങ്ങളുടെയടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവും കോടതിയില്‍ ഹാജരാക്കി. തന്ത്രി 2.05 കോടിയും ഭാര്യയുടെ പേരില്‍ 62 ലക്ഷത്തിന്റേയും നിക്ഷേപം സ്വകാര്യ…

    Read More »
  • Breaking News

    ഇനി തീ തുപ്പില്ല, കൊല്ലത്തു ഭീതി വിതച്ച കാര്‍ കസ്റ്റഡിയില്‍ എടുത്ത് എംവിഡി; പുതിയ നിറമടിച്ചു രക്ഷപ്പെടാനുള്ള നീക്കം പാളി; നമ്പര്‍ പ്ലേറ്റ് മറച്ചിട്ടും രക്ഷയില്ല!

    കൊല്ലം: കൊല്ലത്തു ഭീതി വിതച്ച തീ തുപ്പുന്ന കാറിനേയും ഉടമയേയും കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പ്. പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റേതാണ് വാഹനം. കാറിന്റെ പുക കുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ മുഖത്തലയിലെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തി പുതിയ നിറമടിക്കാനായിരുന്നു നീക്കം. സമൂഹമാധ്യമത്തിലടക്കം ദൃശ്യങ്ങള്‍ വൈറലായിരുന്നെങ്കിലും നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. 2017ലില്‍ റജിസ്റ്റര്‍ ചെയ്ത വാഹനം ഇയാള്‍ വാങ്ങുന്നത് 2024 ലാണ്. അന്നുമുതല്‍ ഇന്നുവരെ വിവിധ നിയമലംഘനങ്ങള്‍ക്കായി 11 പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ 4 എണ്ണം അടച്ചു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കും കഴിഞ്ഞ ദിവസമാണ് കാറിന്റെ പുകകുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ കണ്ടെത്തിയത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോഴും , റൈസ് ചെയ്യുമ്പോഴും പുകകുഴല്‍ വഴി തീ തുപ്പുന്നുണ്ടായിരുന്നു. കൊല്ലത്തെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി വന്നവര്‍ സഞ്ചരിച്ച വാഹനമായിരുന്നു ഇത്. ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ സമൂഹമാധ്യമങ്ങളില്‍…

    Read More »
  • Breaking News

    ‘കെപിസിസിക്ക് കിട്ടിയ ഒമ്പത് പരാതികളില്‍ ഒരെണ്ണമെങ്കിലും അവിവാഹിതയല്ലേ? അതേക്കുറിച്ച് എന്താണ് മിണ്ടാത്തത്? പൂട്ടാമെങ്കില്‍ പൂട്ട്’ വീണ്ടും രാഹുല്‍ മാങ്കൂട്ടത്തെ പരിഹസിച്ച് എം.എ. ഷഹനാസ്; 10 കോടിയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ രാഹുല്‍ കോടതിയില്‍ കെട്ടിവയ്ക്കുന്ന 1.10 കോടി എവിടെ നിന്നാണെന്നു സോഷ്യല്‍ മീഡിയയും

    കോഴിക്കോട്: കോണ്‍ഗ്രസ് സഹയാത്രിക എം.എ. ഷഹനാസിനെതിരേ പത്തുകോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. ‘നിന്നെ കൊല്ലാന്‍ എത്ര സമയം വേണമെന്നു ചോദിച്ച ജനപ്രതിനിധിയില്‍നിന്ന് ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍’ എന്നു പറഞ്ഞു കൊണ്ട് ശരണ്യ എഴുതിയ പോസ്റ്റാണ് ഷഹനാസ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ പോയതല്ലേ എന്ന രാഹുല്‍ ടീമിന്റെ ചോദ്യത്തിനാണ് ശരണ്യ മറുപടി നല്‍കുന്നത്. അതേസമയം, രാഹുല്‍ പത്തുകോടി മാനനഷ്ടം ഫയല്‍ ചെയ്യണമെങ്കില്‍ ഒരുകോടി പത്തുലക്ഷമെങ്കിലും കോടതിയില്‍ കെട്ടി വയ്ക്കണം. എന്നാല്‍, പാലക്കാട് തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ സമര്‍പ്പിച്ച ആസ്തി വിവരം പരിശോധിച്ചാല്‍ ഇതിനു കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ കോടതിയില്‍ കെട്ടിവയ്ക്കുന്ന ഒരുകോടിയിലധികം രൂപ എവിടെനിന്നു കിട്ടിയെന്നു വ്യക്തമാക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു. 24 ലക്ഷം രൂപയോളം കടമുണ്ടെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ നല്‍കിയ കണക്കുകള്‍. ഇതുകൂടി കൂട്ടിയാല്‍ ആകെ ആസ്തി ഒരു കോടിക്കു മുകളില്‍ വരും. സ്വന്തം ആസ്തി പണയപ്പെടുത്തി ആരെങ്കിലും…

    Read More »
  • Breaking News

    ബാബറി മസ്ജിദ് ഇനി ഒരിക്കലും ഉയരില്ല, ലോകാവസാനംവരെ ആ സ്വപ്നം സഫലമാകില്ല!! ന്യായവിധി നാളിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല, അത്തരമൊരു ദിനം വരുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുകയേയുള്ളു,- യോഗി ആദിത്യനാഥ്

    ലഖ്നൗ: ലോകാവസാനം വരെ ബാബറി മസ്ജിദ് ഇനിയാരിക്കലും പുനർനിർമ്മിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായവിധി നാളിൽ ബാബറി മസ്ജിദ് പുനർനിർമ്മിക്കപ്പെടുമെന്ന് സ്വപ്നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല. അത്തരമൊരു ദിനം വരുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുമെന്നും അങ്ങനെയൊരു ദിവസം ഒരിക്കലും വരില്ലെന്നും അദ്ദേഹം പരിഹസിച്ചു “വിധിദിനം വന്നാലും ബാബറി ഘടന തിരികെ വരില്ല. അത്തരം സ്വപ്നങ്ങൾ കാണുന്നവർ അത് ഉപേക്ഷിക്കണം,” എന്ന് യോഗി പറഞ്ഞു. കൂടാതെ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കുള്ളിൽ ജീവിക്കാനും പാരമ്പര്യങ്ങളെ ആദരിക്കാനും ജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. അയോധ്യ വിഷയത്തിൽ ബിജെപിയുടെ ദീർഘകാല നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി, ശ്രീരാമന്റെ ജന്മസ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനം പാർട്ടി പാലിച്ചതായും വ്യക്തമാക്കി. “രാം ലല്ലയ്ക്കായി ഞങ്ങൾ വരുമെന്നും അതേ സ്ഥലത്ത് ക്ഷേത്രം പണിയുമെന്നുമാണ് ഞങ്ങൾ പറഞ്ഞത്. ഇനി സംശയമുണ്ടോ?” എന്നും അദ്ദേഹം ചോദിച്ചു. അതുപോലെ അവസരവാദികൾ എന്ന് വിശേഷിപ്പിച്ച ചിലരെ വിമർശിച്ച യോഗി, പ്രതിസന്ധിക്കാലത്ത്…

    Read More »
Back to top button
error: