• Breaking News

    സംസ്ഥാന ജീവനക്കാരുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണം- എൻജിഒ സംഘ്!! ശബരിമല- മാരാമൺ കൺവൻഷനെ ഒഴിവാക്കി, 12ലെ ദേശീയ പണിമുടക്കിൽ കേരളം സ്തംഭിക്കും- സംയുക്ത ട്രേഡ് യൂണിയൻ

    തിരുവനന്തപുരം: ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽനിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയൻ. കൂടാതെ കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഷോപ്പിങ് മാളുകൾ, സ്‌പെഷൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്തംഭിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും. വ്യവസായ – കാർഷിക – വാണിജ്യ – വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതുപോലെ സംയുക്ത കർഷകമോർച്ചയും കർഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും…

    Read More »
  • Breaking News

    ‘ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ റഷ്യൻ ഇന്ധനം വാങ്ങുന്നത് തടയാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് അമേരിക്ക; അതിനുള്ള സമ്മർദ്ദതന്ത്രമാണ് താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ പയറ്റുന്നത്’ റഷ്യൻ വിദേശ കാര്യമന്ത്രി

    മോസ്‌കോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടയാൻ പ്രതിരോധ തന്ത്രം പയറ്റുന്ന ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി റഷ്യ. സാമ്പത്തികമായി സ്വാധീനം നേടാനായി താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ ടീം ട്രംപ് മറ്റ് രാജ്യങ്ങളെ സമർദ്ദത്തിലാക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കുറ്റപ്പെടുത്തി. അലാസ്കയിൽ പുടിനും ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുക്രൈൻ വിഷയത്തിൽ ധാരണയിലെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റഷ്യ കരാറിൽ ഒപ്പുവെക്കാൻ തയ്യാറായിട്ടും അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയാണ് ചെയ്തത്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന രാജ്യങ്ങളെ തടയാനും അവർ ശ്രമിച്ചു.  നിയമങ്ങൾ ലംഘിച്ച് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ പോവുകയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള പങ്കാളികൾ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് മുടക്കി ഉയർന്ന വിലയ്ക്ക് അമേരിക്കയുടെ എൽഎൻജി വാങ്ങാൻ നിർബന്ധിക്കുന്നു. ഇന്ധന വിതരണ രാജ്യങ്ങളുടെ മേൽ നിയന്ത്രണമേർപ്പെടുത്തി ഈ മേഖലയിൽ അധീശത്വം സ്ഥാപിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്കയുടെ ഈ നീക്കം…

    Read More »
  • Breaking News

    രമേശ് പിഷാരടി തൃപ്പൂണിത്തുറ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും; തീരുമാനം കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന്; സിപിഎം പരി​ഗണിക്കുന്നത് എം. അനിൽകുമാറിനെ

    കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എ കെ.ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ ചലച്ചിത്ര താരം രമേശ് പിഷാരടി യുഡിഎഫ്. സ്ഥാനാർത്ഥിയായേക്കും. പിഷാരടിയുമായി നേതാക്കൾ ഇത് സംബന്ധിച്ച് പലതവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം കൈവിടാതെ പിടിച്ചുനിർത്തുന്നത് യുഡിഎഫിനെ സംബന്ധിച്ചുള്ളതാണ് അഭിമാനപ്രശ്നം കൂടിയാണ്.വിജയസാധ്യത എന്ന മാനദണ്ഡത്തിൽ പല പേരുകളും പരിഗണിച്ചതിനൊടുവിലാണ് രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയത്. കൊച്ചി കോർപ്പറേഷനിലെ എട്ട് ഡിവിഷനുകളും തൃപ്പൂണിത്തുറ നഗരസഭയ്ക്ക് പുറമേ മരട് മുൻസിപ്പാലിറ്റിയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തൃപ്പൂണിത്തുറ മണ്ഡലം. ഇതിൽ തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്നു. ആറ് കോർപ്പറേഷൻ ഡിവിഷനുകളിൽ ഇത്തവണ എൽഡിഎഫാണ് ജയിച്ചത്. ബാക്കി മരട് മുൻസിപ്പാലിറ്റിയിലും രണ്ട് പഞ്ചായത്തുകളിലും ഭരണം യുഡിഎഫിനാണ്. ചുവപ്പു കോട്ടയായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം ദീർഘകാലത്തിന് ശേഷം 1991-ൽ കെ. ബാബുവിലൂടെയാണ് പിടിച്ചെടുത്തത്. പിന്നെ സിപിഎമ്മിലെ പല മുതിർന്ന നേതാക്കൾ മത്സരിച്ചിട്ടും ബാബു തുടർച്ചയായി അഞ്ച്…

    Read More »
  • Breaking News

    മാധ്യമപ്പടയ്ക്കുമുന്നിൽ അളുചമഞ്ഞ് നഖ്വി!! ചുമ്മാ ഭീഷണി ഇങ്ങോട്ടിറക്കണ്ടാ….’ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ പാക്കിസ്ഥാനോപേടിക്കില്ല… ഞങ്ങളുടെ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെ നിങ്ങൾക്കറിയാലോ…ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടി, പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കൊന്നും ഇതിൽ സ്ഥാനമില്ല’

    ലാഹോർ: ടി-20 ലോകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങൾക്കുമുന്നിൽ ​തള്ളിമറിച്ച് നഹ്വി. വിവാദങ്ങൾക്കൊടുവിൽ തിങ്കളാഴ്ച്ചയാണ് പാക്കിസ്ഥാൻ കളിക്കുന്ന കാര്യം തീരുമാനമായത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് ഉറപ്പായതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്. അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെയും ശ്രീലങ്കയുടെയും അഭ്യർത്ഥന മാനിച്ച് ഇന്ത്യക്കെതിരെ കളിക്കാൻ തയാറാവുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരിച്ചത്.എന്നാൽ കളിക്കാനുള്ള അനുമതി നൽകുന്നതിന് മുമ്പ് വരെ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി വെല്ലുവിളികൾ ഉയർത്തിയിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ, പാക്കിസ്ഥാൻ സർക്കാരോ പേടിക്കില്ല. ഇനി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ കാര്യം പറയുകയാണെങ്കിൽ, അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ അല്ലേ, അദ്ദേഹം ഒന്നിനെയും ഭയപ്പെടാറില്ല,’ നഖ്‌വി പറഞ്ഞു. പിന്നാലെ ഇന്ത്യക്കെതിരെ കളിക്കാമെന്ന് പാക്കിസ്ഥാൻ അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നായിരുന്നു നഖ്‌വിയുടെ വിശദീകരണം.’ബംഗ്ലാദേശിന്റെ പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകും.…

    Read More »
  • Breaking News

    ‘അഫ്​ഗാനിസ്ഥാനിൽ നിന്ന് ഒരു മാതളനാരങ്ങയ്ക്കോ വത്തക്കയ്ക്കോ പോലും പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധിക്കില്ല,അതേസമയം ഭീകരവാദികൾ ഒഴുകുകയാണ്;കഴിഞ്ഞ 78 വർഷമായി പാക്കിസ്ഥാന്റെ അഫ്ഗാൻ നയം പരാജയത്തിലാണ്’ പാക് ഭരണകൂടത്തിനെതിരെ മതനേതാവ്

    ഇസ്‌ലാമാബാദ്∙ വർധിച്ചുവരുന്ന ഭീകരവാദ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാകിസ്ഥാൻ സർക്കാരിനെ വിമർശിച്ച് പാക്ക് മതനേതാവ്. ജാമിഅത്ത് ഉലമ-ഇ-ഇസ്ലാം മേധാവി മൗലാന ഫസ്ലുർ റഹ്മാനാനാണ് പാക്ക് സർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു മാതളനാരങ്ങയ്‌ക്കോ വത്തക്കയ്‌ക്കോ പോലും പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധിക്കില്ലെങ്കിലും ഭീകരവാദികൾ നേരിട്ട് രാജ്യത്തേക്ക് കടക്കണമെന്ന് റഹ്മാൻ പറഞ്ഞു. റാവൽപിണ്ടിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാക്ക് മതനേതാവ്. ”വ്യത്യസ്തരായ ആളുകൾ അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ വന്നു. കമ്യൂണിസ്റ്റ് സർക്കാർ വന്നു, ഇസ്‌ലാമിസ്റ്റ് ഭരണം വന്നു. താലിബാൻ്റെ ഭരണകൂടം വന്നു, അതുപോലെ പാകിസ്ഥാൻ അനുകൂലികളായവരും അധികാരത്തിൽ എത്തി. കഴിഞ്ഞ 78 വർഷമായി പാക്കിസ്ഥാൻ്റെ അഫ്ഗാൻ നയം എന്തുകൊണ്ട് പരാജയപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഭീകരവാദികൾ പാകിസ്ഥാനിലേക്ക് വരുന്നുവെന്ന് അവർ പറയുന്നുണ്ട്.അവർ വരുന്നുണ്ടെങ്കിൽ അവരെ തടയുക, ഇല്ലാതാക്കുക. അഫ്ഗാൻ സർക്കാർ നിങ്ങളുടെ നീക്കങ്ങളെ ഒരിക്കലും എതിർത്തിട്ടില്ല. പാകിസ്ഥാൻ്റെ വിശാലമായ വിദേശനയം സമ്പൂർണ പരാജയമായി. ഈ നയതന്ത്രം രാജ്യത്തിന് വിനാശകരമാണെന്ന് തെളിഞ്ഞു. നമ്മൾ ഇന്ത്യയുമായി…

    Read More »
  • Breaking News

    റാഫേൽ വിമാനങ്ങൾക്കായി 3.25 ലക്ഷം കോടിയുടെ കരാർ… ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ!! 18 വിമാനങ്ങൾ നേരിട്ട് ഫ്രാൻസിൽ നിന്ന്, 96 യുദ്ധവിമാനങ്ങൾ നിർമിക്കുക ഇന്ത്യയിൽതന്നെ

    ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ വമ്പൻ കരാറിന് ഒപ്പിടാനൊരുങ്ങി ഇന്ത്യ. ഈ ആഴ്ച തന്നെ പ്രതിരോധ മന്ത്രാലയം അനുമതി നൽകാൻ സാധ്യതയുണ്ടെന്നാണ് വിശ്വസനീയമായ വൃത്തങ്ങൾ അറിയിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഡൽഹിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായാണ് അനുമതി നടപടികൾ പൂർത്തിയാക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ*കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS)യുടെ അന്തിമ അനുമതിയും കരാറിന് ആവശ്യമായിരിക്കും. കരാർ പ്രകാരം 18 റഫാൽ വിമാനങ്ങൾ നേരിട്ട് ഫ്രാൻസിൽ നിന്ന് വാങ്ങും. ശേഷിക്കുന്ന 96 യുദ്ധവിമാനങ്ങൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. പരിശീലന ആവശ്യങ്ങൾക്കായി ചില വിമാനങ്ങൾ ഇരട്ട സീറ്റർ (ട്വിൻ സീറ്റർ) വകഭേദങ്ങളായിരിക്കും. അത്യാധുനിക യുദ്ധവിമാന സാങ്കേതികവിദ്യയുടെ കൈമാറ്റവും തന്ത്രപ്രധാന പങ്കാളിത്തവും കരാറിന്റെ പ്രധാന ഘടകങ്ങളാണ്. നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ…

    Read More »
  • Breaking News

    ​ഇലക്ട്രോണിക്സ് കയറ്റുമതിയിൽ തമിഴ്നാട് കുതിക്കുന്നു; ‘കേന്ദ്ര പദ്ധതികൾക്കായി കാത്തുനിൽക്കുക മാത്രമല്ല, വ്യവസായത്തെ കൂടുതൽ മത്സരക്ഷമമാക്കാൻ സംസ്ഥാനം സ്വന്തമായി ഗ്രാൻ്റുകൾ അനുവദിക്കുന്നുണ്ട്; 1800 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം’-വ്യവസായ മന്ത്രി ടിആർബി രാജ

    ചെന്നെ: ഇന്ത്യയുടെ ഇലക്ട്രോണിക്സ് രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് തമിഴ്നാട്. 2025-ൽ തമിഴ്നാടിന്റെ കയറ്റുമതി 1465 കോടി ഡോളറിലെത്തി. 2021-ൽ ഇത് വെറും 165 കോടി ഡോളർ മാത്രമായിരുന്ന കയറ്റുമതി രം​ഗമാണ് ഈ നേട്ടം കൈവരിച്ചത്. തമിഴ്നാട് വ്യവസായ, നിക്ഷേപ പ്രോത്സാഹന, വാണിജ്യ മന്ത്രി ടിആർബി രാജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഇന്ത്യയുടെ ആകെ കയറ്റുമതി ഏകദേശം 4500 കോടി ഡോളറാണ്. അതിൽ തമിഴ്നാടിന്റെ പങ്ക് 1800 കോടി ഡോളറിലെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതോടെ ഇലക്ട്രോണിക്സ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി തമിഴ്നാട് തുടരും,” ടിആർബി രാജ പറഞ്ഞു. ചെന്നൈയിൽ നടന്ന ഇലക്ട്രോണിക് ഇൻഡസ്ട്രീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 15-ാമത് സോഴ്സ് ഇന്ത്യ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിക്ഷേപത്തിന്റെ കണക്കുകൾ പലപ്പോഴും ചർച്ചയാകാറുണ്ടെങ്കിലും, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രാധാന്യം നൽകുന്നത് ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് എന്ന് മന്ത്രി വിശദീകരിച്ചു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പോലുള്ള കേന്ദ്ര സർക്കാർ…

    Read More »
  • Breaking News

    കാമുകനുമായി വിവാഹം നടത്തിത്തരണമെന്ന് 23 കാരി, വീട്ടുകാർ എതിർത്തതോടെ അമ്മയുടേയും ആന്റിയുടേയും ന​ഗ്ന ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തു!! വീടുവിട്ടിറങ്ങിയ മകൾക്കെതിരെ പരാതിയുമായി കുടുംബം

    ബെംഗളൂരു: കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാത്തതിലുള്ള വൈരാ​ഗ്യത്തിൽ 23 വയസുകാരിയായ മകൾ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങൾ പകർത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ. യുവതി സ്വന്തം അമ്മയുടെയും ആന്റിയുടെയും നഗ്ന ചിത്രങ്ങളാണ് കാമുകന് അയച്ചുകൊടുത്തതെന്ന് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. 23 കാരി വരുൺ ഗിരിധർ എന്ന യുവാവിനാണ് യുവതി ചിത്രങ്ങൾ അയച്ചുകൊടുത്തതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. നേരത്തെ വരുണിനെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് യുവതി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ അയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മോശം അഭിപ്രായമാണ് കിട്ടിയത്. ഇതോടെ കുടുംബം കല്യാണത്തിന് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം ഒരു മാസം മുൻപ് മകൾ ഒരു അപരിചിതനെ വീഡിയോ കോൾ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും ഇതിന് ശേഷം ഫോണിൽ പരിശോധിച്ചപ്പോളാണ് ദൃശ്യങ്ങൾ കണ്ടതെന്നും കുടുംബം പോലീസിനോട് പറഞ്ഞു. ബിബിഎ കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുകയാണ് യുവതി. കഴിഞ്ഞ വർഷമാണ് പഠിക്കാൻ സ്മാർട്ട് ഫോൺ അത്യാവശ്യമാണെന്ന് പറഞ്ഞ് യുവതി അച്ഛനെക്കൊണ്ട് ഫോൺ വാങ്ങിപ്പിച്ചത്. പിന്നീട് ഒരു ദിവസം…

    Read More »
  • Breaking News

    ‘ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല, എന്തിന് ഒരു ഹെവി ഇൻഡസ്ട്രി പോലുമില്ല, പ്രൊഡക്‌ഷനും ഇല്ല, മാനുഫാക്ചറിങ്ങും ഇല്ല… ഇതുകൊണ്ടൊക്കെയാണ് കേരളത്തിലെ ചെറുപ്പക്കാർ കടൽക്കടന്നുപോയി രക്ഷപ്പെടുന്നത്, കേരളത്തിൽ ഫാക്ടറിയും നിർമാണവും വരുത്തേണ്ടത് സർക്കാരല്ലേ’? ചൂരക്കറിക്കുശേഷം അടുത്ത വിവാദത്തിൽ കേറിപ്പിടിച്ച് സി. ദിവാകരൻ

    തിരുവനന്തപുരം: ഇഷ്ടപ്പെട്ട മീൻകറി കിട്ടാത്തതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഊണു കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്കു ശേഷം സർക്കാരിനെ വെട്ടിലാക്കാൻ അടുത്ത പ്രസ്താവനയുമായി സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ ഫാക്ടറികളോ നിർമാണകേന്ദ്രങ്ങളോ സ്ഥാപിക്കാൻ സർക്കാർ തയാറാകാത്തതുകൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്ന കടുത്ത വിമർശനമാണ് സി. ദിവകരൻ ഉയർത്തിയിരിക്കുന്നത്. സി ദിവാകരന്റെ വാക്കുകൾ ഇങ്ങനെ- ‘‘ഇന്ത്യയെയാകെ താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ പഞ്ചായത്താണീ കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു ഹെവി ഇൻഡസ്ട്രി ഒന്നും ഇവിടെ ഇല്ല. ഇവിടെ പ്രൊഡക്‌ഷനും മാനുഫാക്ചറിങ്ങും ഇല്ല. കേരളത്തിൽ കാറോ മോട്ടർ ബൈക്കോ ഹെവി മെഷിനറിയോ ഉൽപാദിപ്പിക്കുന്നുണ്ടോ. ഇത്ര നാൾ ആയിട്ടും കേരളത്തിൽ ഒരു ഫാക്ടറി പോലും ഇല്ല. അതുകൊണ്ടാണ് ചെറുപ്പക്കാർ എങ്ങനെയെങ്കിലും പാസ്‌പോർട്ടും തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്. കേരളത്തിൽ ഫാക്ടറിയും നിർമാണവും വരുത്തേണ്ടത്…

    Read More »
  • Breaking News

    യുഡിഎഫ് ചർച്ചകൾ മുറുകുന്നു: കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും; കൂത്തുപറമ്പ് ലീ​ഗിൽ നിന്നും ഏറ്റെടുത്ത് പകരം തളിപ്പറമ്പോ തലശ്ശേരിയോ നല്കിയേക്കും; മട്ടന്നൂർ സീറ്റ് വേണ്ടെന്ന് ആർ.എസ്.പി

    കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും. ഇക്കാര്യം എ.ഇ.എ.സി.സി. നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് പൊതുവേയുള്ള ധാരണ. സുധാകരൻ മത്സരത്തിനില്ലെങ്കിൽ ടി.ഒ.മോഹനൻ, അമൃത രാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. കൂത്തുപറമ്പ് സീറ്റ് വെച്ചുമാറാൻ ലീഗുമായി ആലോചന തുടങ്ങിയിട്ടുണ്ട്. നിലവിൽ മുസ്‌ലിം ലീഗിൻ്റെ സീറ്റാണ് കൂത്തുപറമ്പ്. മുൻ തിരഞ്ഞെടുപ്പിൽ എൽ.ജെ.ഡി.യിലെ കെ.പി.മോഹനനും മുസ്‌ലിം ലീഗിലെ എപാട്ടൻകണ്ടി അബ്ദുള്ളയുമാണ് മത്സരിച്ചത്. 9541 വോട്ടിന് കെ.പി.മോഹനൻ വിജയിച്ചു. നിലവിലെ സാഹചര്യത്തിനനുസരിച്ച് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നതാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പകരം തളിപ്പറമ്പോ തലശ്ശേരിയോ ലീഗിന് നൽകാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. കെ.പി.സി.സി. ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ എന്നിവരുടെ പേരുകളാണ് കൂത്തുപറമ്പിൽ സജീവമായി പരിഗണിക്കുന്നത്. ധർമ്മമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നുണ്ടെങ്കിൽ പൊതുസമ്മതനായ സ്വതന്ത്രനെയും പരിഗണിക്കുന്നുണ്ട്. മട്ടന്നൂർ സീറ്റ് വേണ്ടെന്ന് ആർ.എസ്.പി. നേതൃത്വം അറിയിച്ചു. പകരം മലബാറിൽ മറ്റൊരു സീറ്റ് വേണമെന്ന് ഷിബു ബേബി ജോണിൻ്റെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മട്ടന്നൂരിൽ സജ്ജീവ് മാറോളി, ഫർസീൻ മജീദ്…

    Read More »
Back to top button
error: