• Movie

    ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ”; “നിറങ്ങൾ ആയിരങ്ങൾ” എഐ ലിറിക്കൽ വീഡിയോ പുറത്ത്

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് “നിറങ്ങൾ ആയിരങ്ങൾ” പുറത്ത്. ഈ ഗാനത്തിന്റെ എഐ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. എസ് പി ചരൺ, ആവിർഭവ് എന്നിവർ ചേർന്നാലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാറും ഗാനത്തിന് ഈണം നൽകിയത് ജോൺ പോൾ ജോർജുമാണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിന്റെ തീം കൃത്യമായി പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ടൈറ്റിൽ ട്രാക്കിന്റെ വരികളും ഇതിന്റെ ലിറിക്കൽ വീഡിയോയും ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. എഐ ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട്, സിനിമ എന്ന കലാരൂപത്തിന്റെ ഉള്ളറകളിലൂടെ…

    Read More »
  • NEWS

    റിലയൻസ് കൺസ്യൂമർ ഓസ്ട്രേലിയയിലെ ഗുഡ്‌നസ് ഗ്രൂപ്പിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി; ആഗോള വിപണിയിലെ സാന്നിധ്യം വിപുലീകരിക്കുന്നു

    കൊച്ചി/ ബാംഗ്ലൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആർ.സി.പി.എൽ), ഓസ്ട്രേലിയയിലെ ‘ബെറ്റർ-ഫോർ-യു ’ പാനീയ വ്യവസായമായ ഗുഡ്‌നസ് ഗ്രൂപ്പ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് (ജി.ജി.ജി) ൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. ഈ ഇടപാടിലൂടെ ഓസ്ട്രേലിയയിലെ ഉപഭോക്തൃ ഉൽപ്പന്ന വിപണിയിലേക്ക് ആർ.സി.പി.എൽ പ്രവേശിക്കും. കരാറിന്റെ ഭാഗമായി, നെക്സ്ബാ (Nexba), പേസ് (PACE) എന്നിവയുൾപ്പെടെ ഗുഡ്‌നസ് ഗ്രൂപ്പിന്റെ ആരോഗ്യകരമായ പാനീയ ബ്രാൻഡുകൾ ഇന്ത്യ ഉൾപ്പെടെയുള്ള പുതിയ വിപണികളിലേക്ക് എത്തിക്കാൻ ക്കാൻ ആർ.സി.പി.എൽ സഹായിക്കും.

    Read More »
  • Breaking News

    മകനൊപ്പം പോകുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ അഭിഭാഷക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ, പ്രതി ജാമ്യത്തിലിറങ്ങിയത് 20 ദിവസം മുൻപ്, അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്

    അമ്പലപ്പുഴ: മകനൊപ്പം യാത്രചെയ്യുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരൂർ കൗസല്യനിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്. 2025 ഒക്ടോബർ 13-നാണ് സത്യമോളെയും മകൻ സൗരവ്ജിത്തിനെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന്മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. തു‌ടർന്നു വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎയും 400 ഗ്രാം കഞ്ചാവും രണ്ടുഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. നേരത്തേ കരുനാഗപ്പള്ളി കുടുംബക്കോടതിയിലെ അഭിഭാഷകയായിരുന്നു സത്യമോൾ. റിമാൻഡിലായിരുന്ന സത്യമോൾ 20 ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇവരും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 11-നാണ് അമ്പലപ്പുഴ പോലീസിൽ വിവരം ലഭിക്കുന്നത്. പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. പുലർച്ചെ മരിച്ചതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മറ്റു സംശയങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് അമ്പലപ്പുഴ പോലീസ് കേസെടുത്തു.

    Read More »
  • Movie

    നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ നാനിയുടെ ഇൻട്രോ ഗാനം

    തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ലെ നാനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻട്രോ ഗാനം ചിത്രീകരിച്ചു. “ആയാ ഷേർ” എന്ന വരികളോടെ തുടങ്ങുന്ന ഈ മാസ്സ് ഗാനത്തിന് ഈണം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അതീവ സ്റ്റൈലിഷ് ആയാണ് ഈ ഗാനം ചിത്രീകരിച്ചത്. ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. നൂറുകണക്കിന് നർത്തകർ അണിനിരക്കുന്ന ഒരു വമ്പൻ സെറ്റിൽ ആണ് നാനിയുടെ ഇൻട്രോ ഗാനം…

    Read More »
  • Breaking News

    കാനഡയിലെ സ്കൂളിൽ വെടിവെപ്പ്, ആക്രമിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ട നിലയിൽ, ആറുപേരുടെ മൃതദേഹം സ്കൂളിൽ, രണ്ടുപേർ സ്കൂളിനു സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ, 25 പേർക്കു പരുക്ക്

    സ്കൂളിലെത്തിയ അക്രമി വെടിയുതിർത്തു, പിന്നാലെ സ്വയം വെടിവച്ചു,, കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ആക്രമിയുൾപ്പെടെ 10 പേർ ഒട്ടാവ: കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 25 പേർക്കു പരുക്ക്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമിയു‌ടെ വെടിയേറ്റ് ആറുപേരെ സ്‌കൂളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂൾ വളപ്പിൽ കൊല്ലപ്പെട്ടനിലയിലായിരുന്നു. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഒരാൾ മരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട സ്കൂളിനു സമീപമുള്ള വീട്ടിൽ നിന്ന് രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പരുക്കേറ്റ 25 പേരെ പ്രാദേശിക മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, “ അക്രമിയെ ഒഴികെ സ്കൂളിനുള്ളിൽ ആറുപേരെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേരെ ഗുരുതരമായതോ ജീവൻ അപകടത്തിലാക്കുന്നതോ ആയ പരുക്കുകളോടെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.…

    Read More »
  • Breaking News

    ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റില്ല, കരട് കുറ്റപത്രം ഈ മാസം; കൊടിമര നിര്‍മാണത്തിന് സെലിബ്രിറ്റികള്‍ നല്‍കിയ സ്വര്‍ണത്തിനു കണക്കില്ല; സുരേഷ് ഗോപിയുടെ പേരുമാത്രം പട്ടികയില്‍; കോണ്‍ഗ്രസ് ഭരണസമിതിയും മറുപടിക്കു വിയര്‍ക്കും

    തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്ക് കൂടി നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് ഇഡി നോട്ടീസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്ന് സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിരെ ജ്വല്ലറി ഉടമ ഗോവര്‍ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനുട്സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം നടന്‍ ജയറാമിനും ഇഡി നോട്ടീസ് അയച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ് ഇ ഡി ലക്ഷ്യം. കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസു ഇന്ന് പുറത്തിറങ്ങും. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ മൂന്നാം പ്രതിയാണ്…

    Read More »
  • Breaking News

    ദീപക് കുമാര്‍ ‘മുഹമ്മദ് ദീപക്’ ആയതോടെ ജിമ്മില്‍ ആളില്ല! 150 പേര്‍ പരിശീലനത്തിന് വന്ന സ്ഥാനത്ത് 15 പേര്‍മാത്രം; ദുരവസ്ഥ വിവരിച്ച് ബജ്‌രംഗ്ദളില്‍നിന്ന് മുസ്ലിം വ്യാപാരിയെ രക്ഷിച്ച യുവാവ്

    ന്യൂഡല്‍ഹി: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്നും മുസ്ലിം വ്യാപാരിയെ രക്ഷിക്കും മുന്‍പ് തന്റെ ജിമ്മില്‍ 150 പേര്‍ പരിശീലനത്തിനെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ വെറും 15 പേരേ വരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡിലെ ഹള്‍ക്ക് ജിം ഉടമ ദീപക് കുമാര്‍. ഇതെന്തൊരു അവസ്ഥയെന്നാണു ദീപക്കിന്റെ ചോദ്യം. 70 കാരനായ മുസ്ലിം വ്യാപാരിയെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെ തന്റെ പേര് മുഹമ്മദ് ദീപക് എന്ന് മാറ്റി പറഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ യുവാവിന്റെ കുടുംബം. ജിം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനായി മാസം 40,000 രൂപയാണ് വാടക. ഭവനവായ്പയിനത്തില്‍ 16,000 രൂപയും അടയ്ക്കണം, ഇതിനും പുറമേയാണ് വീട്ടുചിലവ്. 70കാരിയായ അമ്മ നടത്തുന്ന ചായക്കട മാത്രമാണ് ദീപക്കിന്റെ നിലവിലെ ജീവിതോപാധി. ജനുവരി 26നാണ് ദീപക്കിന്റെ ജീവിതം തന്ന മാറ്റിമറിച്ച സംഭവം നടക്കുന്നത്. വാക്കില്‍ അഹമ്മദ് എന്ന വ്യാപാരിയുടെ ‘ബാബ സ്‌കൂള്‍ ഡ്രസ്’ എന്ന കട ലക്ഷ്യമിട്ട് ഒരു സംഘം ബജ്‌റങ്ദള്‍ പ്രവര്‍ത്തകരെത്തി. കടയുടെ പേരില്‍ നിന്നും…

    Read More »
  • Breaking News

    ദീപക്കിന്റെ ആത്മഹത്യക്കേസ്: ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണത്തിൽ ഉറച്ചു തന്നെ; ഷിംജിതയുടെ ജാമ്യാപേക്ഷ വിധി ഇന്ന് വിധി

    കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിൻ്റെ(41) മരണവുമായി ബന്ധപ്പെട്ട മഞ്ചേരി വനിത സബ്ബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസ് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി ദീപക്കിൻ്റെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ദീപക്കിനെ…

    Read More »
  • Breaking News

    ‘ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല, സ്പായുടെ ഉടമ രാജീവ് ചന്ദ്രശേഖറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍’; മേയറുടെ ഇടപെടലിനു പിന്നാലെ സൂചനകള്‍ നല്‍കി സന്ദീപ് വാര്യര്‍

    തിരുവനന്തപുരം: തലസ്ഥാനത്തെ അനധികൃത സ്പാ മേയര്‍ വി.വി. രാജേഷ് പൂട്ടിയതിനു പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നു. ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഷൈന്‍ലാലിന്റെ ‘സ്പര്‍ശന്‍ വെല്‍നെസ് സ്പായ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയോട് മാനേജര്‍ മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നതോടെയാണ് കടുത്ത നടപടിയുമായി ബിജെപി നേതാവുകൂടിയായ മേയര്‍ രംഗത്തുവന്നത്. സ്പായില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോള്‍ യുവതി നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. അഭിമുഖത്തിനിടെ സ്പര്‍ശന്‍ സ്പായിലെ ജീവനക്കാരന്‍ ഉപഭോക്താക്കളെ കാണിക്കാന്‍ ഫോട്ടോ ചോദിച്ചതോടെയാണ് അഭിമുഖത്തിന്റെ രീതി മാറിയത്. എതിര്‍ത്തു പറഞ്ഞതോടെ കൈയേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. മേയര്‍ വി.വി രാജേഷിനോട് ഫോണിലൂടെ യുവതി ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്പര്‍ശന്‍ വെല്‍നെസ് സ്പാ എന്ന സ്ഥാപനത്തിന് മതിയായ രേഖകളോ ലൈസന്‍സോ ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. മുഴുവന്‍ സ്പാ കേന്ദ്രങ്ങളുടെയും രേഖകള്‍ പരിശോധിക്കാന്‍ മേയര്‍ വി വി രാജേഷ്…

    Read More »
  • Breaking News

    തരംഗമായി പ്രകമ്പനം; ആദ്യവാരം 16.8 കോടി; തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം; കോമഡി ഹൊറര്‍ ചിത്രത്തെ ഏറ്റെടുത്ത് മലയാളികള്‍

    കൊച്ചി: തിയേറ്ററുകളില ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ‘പ്രകമ്പനം’ തരംഗമാകുന്നു. കേരളത്തിലെ 90 തിയേറ്ററുകളില്‍ ആദ്യ ഷോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ എക്‌സ്ട്രാ ഷോകളുടെ കുതിച്ചു ചാട്ടമായിരുന്നു കണ്ടത്. റിലീസിന്റെ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോഴും സിനിമയ്ക്ക് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ആദ്യ വാരം അവസാനിക്കുമ്പോള്‍ തന്നെ ചിത്രം ലോകവ്യാപകമായി 10.59 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു ഇപ്പോള്‍ 9 ദിവസം പിന്നിടുന്ന വേളയില്‍ 16.8 കോടി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു മുഴുനീള ഫാമിലി കോമഡിഹൊറര്‍ ഡ്രാമയായ ചിത്രം, എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചതാണ് ഈ ചിത്രത്തിന്റെ പ്രധാന നേട്ടം.ഗണപതി, സാഗര്‍, സൂര്യ അല്‍ അമീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ശീതള്‍ ജോസഫ് ആണ് നായിക. എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂര്‍ ഒരുക്കിയിരിക്കുന്ന ഒരു ഫുള്‍-പാക്ക്ഡ് എന്റര്‍ടെയ്‌നറാണ്. വലിയ സ്റ്റാര്‍ കാസ്റ്റുകള്‍ ഇല്ലാതിരുന്നിട്ടും പ്രേക്ഷകര്‍ക്ക് അച്ഛമ്മയും പിള്ളേരും നല്‍കിയത് രണ്ടുമണിക്കൂര്‍ നീണ്ട ചിരിയുടെ പൊടിപൂരമാണ്. നവരസ…

    Read More »
Back to top button
error: