VIDEO
-
-
സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19
ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5193 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,178; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,56,935 കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം…
Read More » -
അമ്മയെ തന്നില്‍ നിന്നും പറിച്ചെടുക്കരുത്; ദയാഹര്‍ജി നല്‍കി താസ്
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു വനിത വധശിക്ഷയ്ക്ക് വിധേയയാകുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്നമാണ് വധശിക്ഷയ്ക്ക് വിധേയയാകുന്നത്. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു അംറോഹ കൂട്ടക്കൊല. പ്രതിയായ ഷബ്നവും കാമുകനായ സലീമും ചേര്‍ന്ന് ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴുപേരെ കോടാലികൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമും ആയുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതാണ് കൊലപാതകത്തിനുകാരണം. പിന്നീട് അറസ്റ്റിലയാ ഷബ്‌നത്തിനേയും സലീമിനെയും 2010 ജൂലൈ ഇതുവരെയും ജില്ലാ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ഇപ്പോഴിതാ കേസില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഷബ്‌നത്തിന്റെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ താസ്. അമ്മയുടെ ഗുരുതരമായ കുറ്റം ക്ഷമിച്ച് വധശിക്ഷ റദ്ദാകണമെന്നാണ് താസ് രാഷ്ട്രപതിക്ക് മുന്നില്‍ അഭ്യര്‍ത്ഥിച്ചത്. അമ്മ തന്നെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും ജയിലില്‍ പോകുമ്പോള്‍ പണം നല്‍കാറുണ്ടെന്നുംഅമ്മയുടെ കരുതലില്‍ നിന്നും സംരക്ഷണത്തില്‍ നിന്നും തന്നെ പറിച്ചെടുക്കരുതെന്നാണ് താസ് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.ഷബ്നത്തിന്റെ ഏകമകനായ താസ് ജയിലിലാണ് ജനിച്ചത്.…
Read More » -
-
ഹർഷൻ 24 ന്യൂസ് വിടുന്നത് മാനേജ്‌മെന്റിനോട് ഇടഞ്ഞ്, രാഷ്ട്രീയത്തിലേയ്ക്കല്ല ചുവടുമാറ്റം എന്ന് സൂചന
മാധ്യമ പ്രവർത്തകൻ ടി എം ഹർഷൻ 24 ന്യൂസ് വിടുന്നത് മാനേജ്‌മെന്റിനോട് ഇടഞ്ഞെന്നു സൂചന. കരാർ കാലവധി അവസാനിക്കാൻ ഇരിക്കെ ഇന്നലെയാണ് ഹർഷൻ 24 ന്യൂസ് മാനേജ്‌മെന്റിനു രാജി നൽകുന്നത്. “ഐ ക്വിറ്റ്, സംഭവ ബഹളമായ രണ്ടര വർഷത്തെ ട്വന്റി ഫോർ ന്യൂസ് ജീവിതം അവസാനിപ്പിച്ചു ” എന്ന് പാതിരാത്രി ഫേസ്ബുക് പോസ്റ്റുമിട്ടാണ് ഹർഷൻ 24 -മായുള്ള ബന്ധം അവസാനിപ്പിച്ചത്.ഇതിലെ “സംഭവ ബഹളം “എന്നതിനെ പലരും കമന്റിൽ ഉയർത്തിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 24 നൽകിയ തെരഞ്ഞെടുപ്പ് സർവേയിൽ ഗ്രാമങ്ങളിലെ അഭിപ്രായങ്ങൾ സർവേയിൽ പ്രതിഫലിക്കുന്നില്ല എന്ന ഹർഷന്റെ പരാമർശം തത്സമയ ചർച്ചയിൽ വിവാദമായിരുന്നു. ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ അടക്കമുള്ളവർ ഈ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സർവേ നിലനിൽക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഒടുവിൽ അവതാരകർ നിരവധി ന്യായങ്ങൾ ചർച്ച മുന്നോട്ട് പോകാൻ പറയേണ്ടി വന്നു. അതേസമയം, ഹർഷൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്നും ഉടുമ്പഞ്ചോലയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ചില മാധ്യമങ്ങൾ…
Read More » -
-
ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തോറ്റു തുന്നം പാടിയ സ്ഥാനത്ത് പിണറായി വിജയൻ വിജയക്കൊടി പാറിക്കുമ്പോൾ…മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ എഴുതുന്നു
ഇന്ന് രാവിലെ ഉണ്ടായ ടെലിഫോൺ സംഭാഷണം ആണ്…അടുത്ത സമയത്ത് ഉദ്ഘാടനം നടന്ന ഗ്യാസ് പൈപ്പ് ലൈൻ… ഇതിന്റെ നിർമ്മാണ പ്രവർത്തനത്തെപ്പറ്റിയും അതേപോലെ കൂടംകുളത്തു നിന്നുള്ള വൈദ്യുതിലൈൻ പദ്ധതിയെക്കുറിച്ചും കേരളസർക്കാരിലെ വളരെ സീനിയറായ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾ അതേപടി കൊടുക്കുന്നു…! ഉമ്മൻ ചാണ്ടി കുഞ്ഞാലിക്കുട്ടി എന്നിവരുടെ കൂടെ വളരെ കാലം ജോലി ചെയ്തിട്ടുണ്ട്. ഈ പൈപ്പ് ലൈൻ, ഇലക്ട്രിക് ലൈൻ പദ്ധതികളെക്കുറിച്ച് ഇവരുമായി നിരന്തരം ചർച്ച നടത്താറുണ്ടായിരുന്നു. അവസാനം കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞ ഒരു വാക്ക് പറയുന്നു: “എന്റെ അപ്പനോ അപ്പന്റെ അപ്പനോ വിചാരിച്ചാൽ പോലും ഈ ഗ്യാസ് ലൈൻ കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല…!”കുഞ്ഞാലിക്കുട്ടി തറപ്പിച്ചു പറഞ്ഞ വാചകമാണിത് അദ്ദേഹത്തിന് അറിയാമായിരുന്നു തന്നെക്കൊണ്ട് ഇത് നടത്തുവാൻ കഴിയില്ല എന്ന്…! കോട്ടയത്ത് റബ്ബർ മുതലാളിമാരായ ചില അച്ചായന്മാരുടെ റബ്ബർ തോട്ടം പോകും അതുകൊണ്ടാണ് ഉമ്മൻചാണ്ടി, ഇലക്ട്രിക് ലൈൻ എന്ന പരിപാടി വേണ്ട എന്ന കർശന നിലപാടെടുത്തത്…അതുകൊണ്ട് എത്ര കോടിയാണ്…
Read More » -
പുതുച്ചേരി കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരി കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി. പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ നമശിവായത്തിന്റെ രാജിക്കു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് അച്ചടക്കവാള്‍ എടുത്തതാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. മാത്രമല്ല നാല് എംഎല്‍എമാര്‍ രാജിവെച്ചു. ഫെബ്രുവരി 17 ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരി സന്ദര്‍ശിക്കാനിരിക്കെയാണ് രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. വി. നാരായണ സ്വാമി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.കെ റാവു തിങ്കളാഴ്ചയും കാമരാജ് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ എ. ജോണ്‍ കുമാര്‍ ചൊവ്വാഴ്ചയും രാജി സമര്‍പ്പിച്ചു. രാജി വച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ നാരായണസ്വാമി സര്‍ക്കാരിന് കേവല ഭൂരിപക്ഷമാണ് നഷ്ടമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുള്ള 13 നേതാക്കളെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത നടപടിയും തിരിച്ചടിയായി. അതേസമയം, സസ്‌പെന്‍ഡ് ചെയ്ത നേതാക്കള്‍ ബിജെപിയിലും ചേര്‍ന്നു. അതേസമയം, ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാര്‍…
Read More » -
സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ: അഞ്ചാം ക്ലാസ്കാരിയായ വിദ്യാത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
പാറ്റ്‌ന: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. പാറ്റ്‌നയിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലായ അരവിന്ദ്കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേശ് കുമാര്‍ വധശിക്ഷക്ക് വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. മറ്റൊരു പ്രതിയായ സ്‌കൂള്‍ അധ്യാപകനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. അധ്യാപകനായ അഭിഷേക് കുമാറിനെയാണ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2018ലാണ് കേസിന് ആസ്പദമായ ക്രൂര പീഡനം നടന്നത്. പ്രിന്‍സിപ്പലായിരുന്ന അരവിന്ദകുമാറും അധ്യാപകനായ അഭിഷേക് കുമാറും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. തുടര്‍ച്ചയായ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആസ്പത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.
Read More » -
സംസ്ഥാനത്ത് 2884 പേര്‍ക്ക് കോവിഡ്-19
ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5073 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,281; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,41,471 കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല; 32 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി.…
Read More »