NEWSVIDEO

കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് പട്ടാളക്കാരനെ ഇന്ത്യ തിരികെ ഏല്പിച്ചു


കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് പട്ടാളക്കാരനെ ഇന്ത്യ ചൈനയെ തിരികെ ഏൽപ്പിച്ചു .ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യ പട്ടാളക്കാരനെ ചൈനയ്ക്ക് കൈമാറിയത് .കോർപറൽ വാങ് യാ ലോങ്ങ് ആണ് ഇന്ത്യൻ അതിർത്തി കടന്നത് .എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്ക് കൈമാറുന്നതിന് മുൻപ് ചൈനീസ് സൈനികനെ ഇന്ത്യയിലെ ചൈനീസ് വിദഗ്ധർ ചോദ്യം ചെയ്തിരുന്നു .ചട്ടപ്രകാരം ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറുമെന്ന് ഇന്ത്യ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു .

ചൈനീസ് സൈനികന് ഓക്സിജൻ അടക്കമുള്ള മെഡിക്കൽ സഹായവും ഭക്ഷണവും വസ്ത്രങ്ങളും ഇന്ത്യ നൽകിയിരുന്നു .പട്ടാളക്കാരൻ നഷ്ടമായതായി ചൈന ഇന്ത്യയെ അറിയിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: