VIDEO
-
-
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകൾക്ക് യു ഡി എഫ് കണ്ടുവെച്ചിട്ടുള്ള മണ്ഡലം കാഞ്ഞിരപ്പള്ളി എന്ന് സൂചന, ചങ്ങനാശ്ശേരിയും പരിഗണനയിൽ -video
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ എസ് എസിനെ കൂടെ നിർത്താൻ യു ഡി എഫ് കണ്ടെത്തിയ അറ്റകൈ പ്രയോഗമാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മകളും ചങ്ങനാശേരി എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പളുമായ ഡോ.എസ്.സുജാതയെ യുഡിഎഫ് സ്വതന്ത്രയായി മൽസരിപ്പിക്കുക എന്നത്. യു ഡി എഫ് വാഗ്ദാനം സുകുമാരൻ നായരുടെ മുന്നിൽ വച്ച് കഴിഞ്ഞു എന്നാണ് വിവരം.പ്രമുഖ കോൺഗ്രസ് നേതാക്കൾ പെരുന്നയിൽ സുകുമാരൻ നായരെ നേരിൽക്കണ്ട് നടത്തിയ രഹസ്യ ചർച്ചയിലാണ് ഈ വാഗ്ദാനം നൽകിയത് എന്നാണ് റിപ്പോർട്ട്.
Read More » -
മുഹമ്മദ് അസറുദ്ധീൻ എന്ന കാസർഗോഡൻ കൊടുങ്കാറ്റ് -കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം -video
കാസറഗോഡ് സ്വദേശി മുഹമ്മദ് അസറുദ്ധീന്റെ അതിവേഗ മിന്നൽ സെഞ്ചുറി അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് അതികായൻമാരായ മുംബൈയെ തകർത്ത് തരിപ്പണമാക്കി.കേരള ക്രിക്കറ്റ് ടീം മുഷ്താഖ് അലി ടി – 20 ടുർണമെൻ്റ് മൽസരത്തിൽ നേടിയ വിജയം കേരള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഏക്കാലവും ഓർമ്മിക്കപ്പെടും. അസറുദ്ദീൻ്റെ 54 പന്തിൽ 137 റൺസ് എന്ന ഇന്നിങ്സ് കേരള ബാറ്റ്സ്മാൻ്റെ ഏറ്റവും മികച്ച സെഞ്ച്വറിയായി രേഖപ്പെടുത്തും. ഇന്ത്യൻ ടീമിൽ ടി 20 താരമായി തിളങ്ങാൻ തനിക്ക് കഴിയുമെന്ന് വീക്കറ്റ് കീപ്പർ -ഓപ്പണിങ്ങ് ബാറ്റ്സ്മാനായ അസറുദ്ധീൻ മുംബൈക്കെതിരെ അത്ഭുത പ്രകടനത്തോടെ തെളിയിച്ചിരിക്കുകയാണ്.
Read More » -
നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിനെ ഒരുക്കാൻ രാഹുൽ ഗാന്ധിയുടെ അറ്റകൈ പ്രയോഗം-വീഡിയോ
സംസ്ഥാനത്ത് നിയമ സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാൻ രാഹുൽ ഗാന്ധി. ജയിക്കുന്ന സ്ഥാനാർഥികളെ തിരിച്ചറിയാൻ രാഹുൽ ഗാന്ധി പദ്ധതി തയ്യാറാക്കി.
Read More » -
ശ്രീശാന്ത് വീണ്ടും ഇന്ത്യൻ ടീമിൽ കളിക്കുമോ ? 7 വർഷത്തിന് ശേഷമുള്ള വരവിനെ കായിക നിരീക്ഷകൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു-വീഡിയോ
സയ്യിദ് മുഷ്താഖലി ടൂർണ്ണമെന്റിലൂടെയുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ് ശ്രീയെ ഇന്ത്യൻ ടീമിൽ എത്തിക്കുമോ ? 7 വർഷത്തിന് ശേഷമാണ് ശ്രീശാന്ത് കളിക്കളത്തിൽ എത്തിയത് .
Read More » -
-
സിഡ്നിയിൽ ഇന്ത്യ നേടിയ സമനില വിജയത്തിന് തുല്യം – കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം-വീഡിയോ
ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു സിഡ്നി ടെസ്റ്റിന്റെ അന്തിമ ഫലം .വിജയത്തെ വെല്ലുന്ന സമനില ആണ് ഇന്ത്യ പൊരുതി നേടിയത് .പുതിയ താരോദയം കൂടിയായി ടെസ്റ്റ് വേദി .
Read More » -
വൈറ്റില മേൽപാലത്തിൽ ലോറി കുനിയണോ?ബെന്നി ജോസഫ് ഇപ്പോൾ പച്ചയ്ക്ക് പറയുന്നത് എന്താണ്? Video
വൈറ്റില മേൽപാലത്തിൽ ലോറി കുനിയണോ? ഈ ചോദ്യം ബെന്നി ജോസഫിനോട് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുക ആണ്. ബെന്നി ജോസഫ് പച്ചയ്ക്ക് പറയുന്നത് എന്താണ്?വീഡിയോ കണ്ടു നോക്കാം https://youtu.be/ljY9UNLSolY
Read More » -
പിണറായി പോലീസ് ഭരിക്കുന്ന മുഖ്യമന്ത്രി, തുറന്നടിച്ച് ജ. കെമാൽ പാഷ-വീഡിയോ
പോലീസ് ഭരിക്കുന്ന മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്ന് ജ. കെമാൽ പാഷ. ആഭ്യന്തര മന്ത്രി എന്ന നിലയിൽ പോലീസിന്റെ പിടിയിൽ നിന്ന് കുതറി മാറണമായിരുന്നു. കസ്റ്റഡി മരണം വർധിക്കാൻ കാരണം ആഭ്യന്തര മന്ത്രിയെ പോലീസിന് ഭയമില്ലാത്തത് കൊണ്ട് ആണെന്നും ജ. കെമാൽ പാഷ ചൂണ്ടിക്കാട്ടി.കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന് ഏറെ ചീത്തപ്പേര് ഉണ്ടാക്കിയ ആളാണ് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകൻ. ഉപദേശകരെ ഒഴിവാക്കിയാൽ മാത്രമേ മുഖ്യമന്ത്രിയ്ക്ക് ശരിയായ രീതിയിൽ ഭരണം നടത്താൻ ആകൂ എന്നും ജ. കെമാൽ പാഷ പറഞ്ഞു. വീഡിയോ കാണാൻ – https://youtu.be/iTwxpDBBaC4
Read More » -