Lead NewsNEWSVIDEO

കർഷകരും നാട്ടുകാരും നേർക്കുനേർ: കര്‍ഷക സമരത്തില്‍ വഴിത്തിരിവ്

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കർഷകർ നടത്തുന്ന സമരത്തിന്റെ ആവേശം ചൂടിനിടയിലും ചിലയിടങ്ങളില്‍ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുക യാണ്. കര്‍ഷക സമരം ഏതു വിധേനയും തകര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പഞ്ചാബിലെ ധാന്യ സംഭരണ ശാലകളിൽ സിബിഐ റെയ്ഡ് നടത്തിയതും ഇതിന്റെ ഭാഗമായി ചൂണ്ടിക്കാട്ടാം.

Signature-ad

ഇതിനിടയിൽ പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത സിംഘുവില്‍ വീണ്ടും സംഘർഷം എന്നുള്ളതാണ്. കർഷകർക്കെതിരെ ഇത്തവണ നാട്ടുകാരാണ് രംഗത്തെത്തിയിരിക്കുന്നത്. കർഷകരുടെ ടെന്റുകള്‍ പൊളിക്കാൻ നാട്ടുകാർ ശ്രമിക്കുന്നതായും വാർത്തകളുണ്ട്. സിംഘു അതിര്‍ത്തിയില്‍ നിലവിൽ സംഘർഷം രൂക്ഷം ആണെന്നാണ് ഇപ്പോൾ അറിയുന്നത്. കര്‍ഷക സമരം അവസാനിപ്പിച്ച് കർഷകർ തിരികെ പോകണം എന്ന ആവശ്യവുമായി നാട്ടുകാർ കർഷകരുടെ ടെന്റ് പൊളിക്കാന്‍ ശ്രമിച്ചതും തുടർന്ന് നാട്ടുകാരും കർഷകരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തതാണ് പുതിയ സംഘർഷത്തിന് കാരണം എന്നാണ് ലഭ്യമാകുന്ന വിവരം. നാട്ടുകാരും കർഷകരും തമ്മിൽ സംഘർഷം ഉണ്ടായതോടെ പോലീസും ഇടപെട്ടു. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ വേണ്ടി പൊലീസ് ലാത്തി വീശുകയും കണ്ണീർവാതക പ്രയോഗം നടത്തുകയും ചെയ്തു. സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു.

എന്നാല്‍ കര്‍ഷകരുമായി സംഘർഷത്തിൽ ഏർപ്പെട്ടത് നാട്ടുകാരല്ലാ മറിച്ച് ബിജെപി പ്രവർത്തകരാണെന്ന് കർഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കർഷക സമരത്തെ ഏതുവിധേനെയും തകർക്കാൻ രാജ്യത്തിന്റെ ഭരണകൂടവും ബിജെപി നേതാക്കളും ശ്രമിക്കുന്നുവെന്നാണ് കർഷകരുടെ ആരോപണം. പഞ്ചാബിലെ ധാന്യ സംഭരണ ശാലകളിൽ സിബിഐ റെയ്ഡ് എന്ന പേരിൽ നടത്തിയത് കര്‍ഷക സമരത്തെ തകർക്കാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളിൽ ഒന്നായി തന്നെ കാണണം എന്നാണ് കർഷകർ പറയുന്നത്. കര്‍ഷക സമരത്തെ എങ്ങനെയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ ഒരടി പോലും പിന്നോട്ട് പോകില്ല എന്നാണ് കർഷകരുടെ നിലപാട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകർക്ക് പിന്തുണയുമായി ജനങ്ങൾ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Back to top button
error: