ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞ് ഇറങ്ങിയ യുവതി കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പച്ചക്കാട് അമ്പാടിയിൽ പ്രദീപിനെ ഭാര്യ വിജയലക്ഷ്മി മുങ്ങിമരിച്ചത് ഭർത്താവിന്റെ പ്രവർത്തികളിലുള്ള അപമാനം സഹിക്കവയ്യാതെ എന്ന് ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ രാവിലെയാണു യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ കുറെ നേരം ആയിട്ടും കാണാത്തതിനെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ സ്കൂട്ടർ ചിറക്ക് സമീപവും കുളത്തിലെ കടവിൽ ചെരിപ്പും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെയും വിലയിരുത്തൽ. പ്രണയിച്ച് വിവാഹം കഴിച്ച വിജയലക്ഷ്മി കുറച്ചുനാളുകളായി ഭർത്താവിന്റെ പ്രവർത്തികളിൽ മനോവ്യഥയിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. വിവാഹശേഷം ഭർത്താവ് പ്രദീപ് പല കേസുകളിലും അറസ്റ്റിലുമായി. ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരുമെന്ന് കരുതി ഇവർ ബാംഗ്ലൂരിലേക്ക് പോയി. എന്നാൽ അവിടെയും മോശം സ്വഭാവം തന്നെയായിരുന്നു പ്രദീപിന്. ഒന്നരമാസം മുമ്പാണ് ഇവർ നാട്ടിലെത്തിയത്. ഇതിനിടെ പ്രദീപ് വീണ്ടും ജയിലിലായിതോടെ യുവതി കടുത്ത ദുഃഖത്തിലും ആയി. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. സംഭവത്തിൽ നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിനെ ഇതുവരെയുള്ള നിഗമനം.