VIDEO
-
വളർത്തു കുതിരയ്ക്ക് ചികിത്സ നിഷേധിച്ച വെറ്റിനറി ഡോക്ടർമാർക്കെതിരെ പരാതിയുമായി ഉടമ
വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട കുതിരയ്ക്ക് അസുഖം ബാധിച്ചതിനെത്തുടർന്നാണ് മണ്ണുത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി വീട്ടമ്മ ബന്ധപ്പെട്ടത്. എന്നാല്‍ ക്ഷീണിതയായ കുതിരയെ നോക്കാൻ തയ്യാറാവാതെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായിട്ടാണ് വീട്ടമ്മയുടെ പരാതി. മറ്റ് അസുഖങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുതിരയ്ക്ക് കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ഇപ്പോഴും തങ്ങളുടെ ഒപ്പമുണ്ടാകുമായിരുന്നുവെന്നാണ് വീട്ടമ്മയുടെ വാദം. കുതിര സവാരി പരിശീലനമായിരുന്നു കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം. കുതിര ചത്തതോടെ വീട്ടിലേക്കുള്ള ഉപജീവന മാർഗ്ഗം കൂടിയാണ് അറ്റു പോയിരിക്കുന്നത്. ക്ഷീണിതയായ കുതിരയുടെ ചികിത്സയ്ക്കുവേണ്ടി മണ്ണൂത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി ഒരുപാട് തവണ ബന്ധപ്പെട്ടിരുന്നുവെന്ന് വീട്ടമ്മ പറയുന്നു. എന്നാൽ വീട്ടമ്മയുടെ പരാതി കേള്‍ക്കാനോ കുതിരയെ ചികിത്സിക്കാനോ ഡോക്ടർമാർ തയ്യാറായില്ല മറിച്ച് പിജി വിദ്യാർത്ഥികളാണ് കുതിരയുടെ ചികിത്സയ്ക്കായി വീട്ടിലെത്തിയത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാഞ്ഞതോടെ തളർന്ന് ക്ഷീണിതയായ കുതിര ചത്തു പോവുകയായിരുന്നു. ഒന്നരവർഷം മുമ്പ് ഗുജറാത്തിൽ നിന്നും പരിശീലനത്തിന് നൽകാൻ വേണ്ടിയാണ് വീട്ടമ്മ കുതിരയെ വാങ്ങിയത്. വെറ്റിനറി ഡോക്ടര്‍മാർക്കെതിരെ മുഖ്യമന്ത്രിക്ക് അടക്കം വീട്ടമ്മ പരാതി നൽകിയിട്ടുണ്ട്. കുതിര ചത്തതിന് നഷ്ടപരിഹാരമായി…
Read More » -
-
എന്താണ് എക്‌സ് റേ ? സീനിയർ റെഡിയോഗ്രാഫർ അനിൽ ചേരിയിൽ വിശദീകരിക്കുന്നു, വീഡിയോ
എക്‌സ് റേ എന്ന് കേള്‍ക്കാത്തവരായി നമ്മുടെ ഇടയില്‍ ആരുമുണ്ടാവില്ല. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും എക്‌സ് റേ പരിശോധനയ്ക്ക് വിധേയരാകാത്തവരായി ആരും ഉണ്ടാവില്ല.
Read More » -
നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഇല്ലെങ്കിൽ 10 കോടി രൂപ നൽകണമെന്ന് ആവശ്യം, ഒടുവിൽ പോലീസ് സത്യം കണ്ടെത്തി,യുവാവിന് ഇ-മെയിൽ ഭീഷണി സന്ദേശം അയച്ചത് അഞ്ചാം ക്ളാസുകാരനായ മകൻ
ഗാസിയാബാദിൽ ആണ് ഈ അമ്പരിപ്പിക്കുന്ന സംഭവം. നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കാതിരിക്കാൻ പത്തുകോടി ആവശ്യപ്പെട്ട് ഒരാൾക്ക് നിരന്തരം ഭീഷണി സന്ദേശം വരുന്നു. സഹികെട്ട് ഇയാൾ പൊലീസിന് പരാതി നൽകുന്നു. ഒടുവിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞയാഴ്ചയാണ് ഗാസിയാബാദ് സ്വദേശിയായ ഒരാൾ പോലീസിന് പരാതി നൽകുന്നത്. തന്റെ ഇ-മെയിൽ ഹാക്ക് ചെയ്യപ്പെട്ടെന്നും നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പത്തുകോടി രൂപ നൽകണമെന്ന് ഒരാൾ ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. മറ്റു കുടുംബ വിവരങ്ങൾ കൂടി പ്രസിദ്ധപ്പെടുത്തും എന്നും ഭീഷണിയുണ്ടായി. പരാതി പ്രകാരം ജനുവരി ഒന്നിനാണ് സൈബർ ക്രിമിനൽ യുവാവിന്റെ ഇ-മെയിൽ ഹാക്ക് ചെയ്യുന്നത്. ഇ-മെയിൽ ഐഡിയുടെ പാസ്സ്‌വേർഡും വെരിഫിക്കേഷൻ മൊബൈൽ നമ്പറും മാറ്റുകയും ചെയ്തു. പിന്നാലെ 10 കോടി രൂപ ആവശ്യപ്പെട്ട് ഇയാൾക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചു. കുടുംബത്തിലെ ഓരോ കാര്യവും പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു ഇ-മെയിൽ. ഐടി വകുപ്പ് പ്രകാരവും സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയും കേസ് രെജിസ്റ്റർ ചെയ്തു. പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം എന്ന…
Read More » -
-
-
-
ലക്ഷ്യം സാമൂഹിക സംഘടനകളുടെ പിന്തുണ, വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് നേതാക്കൾ – വീഡിയോ
നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗത്തിന്റെ പിന്തുണ തേടി കോൺഗ്രസ് നേതാക്കൾ വെള്ളാപ്പള്ളി നടേശനെ കാണും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ എന്നിവർ ആണ് വെള്ളാപ്പള്ളി നടേശനുമായി ചർച്ച നടത്തുക. നേരത്തെ ക്രൈസ്തവ സമുദായ നേതാക്കളുമായും എൻഎസ്എസ് പിന്തുണ തേടി സുകുമാരൻ നായരുമായും കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. ജാതി-മത സംഘടനകളുടെ കൂട്ടായ പിന്തുണ യുഡിഎഫിന് ഉറപ്പുവരുത്തുകയാണ് കൂടിക്കാഴ്ചകളുടെ ലക്ഷ്യം. എന്നാൽ എസ്എൻഡിപി യോഗവും ആയുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച എൻഎസ് എസും ക്രൈസ്തവസഭകളും സംശയത്തോടെയാണ് കാണുന്നത്. മുസ്ലിം സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ വേണ്ടി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ലീഗ് ശ്രമിക്കുന്നുണ്ട്. സമുദായ സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് തെരഞ്ഞെടുപ്പ് ജയത്തിന്റെ താക്കോൽ ആയി യുഡിഎഫ് കരുതുന്നത്.
Read More » -
-
ചരിത്രം വഴി മാറുന്നു, കർഷകർ വരുമ്പോൾ, സമരച്ചൂടിൽ ഡൽഹി-വീഡിയോ
റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ഡൽഹി അതീവ ജാഗ്രതയിൽ.രാജ്പഥിൽ റിപബ്ലിക് പരേഡ് അരങ്ങേറുന്നതിന്റെ പിന്നാലെ കർഷകരുടെ ട്രാക്ടർ റാലി നടക്കും.72 ആം റിപബ്ലിക് ദിനം ചരിത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തും എന്നത് തീർച്ച. രാജ്യതലസ്ഥാനത്തേയ്ക്ക് കർഷക പ്രവാഹം ആണ് വീക്ഷിക്കാൻ ആവുന്നത് .ഡൽഹിയിൽ നിന്ന് മാധ്യമ പ്രവർത്തകൻ സുധീർനാഥ് തയ്യാറാക്കിയ റിപ്പോർട്ട്.
Read More »