Lead NewsNEWSVIDEO

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടി

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോട്ടയത്തെ സംബന്ധിച്ച് പുതുപ്പള്ളിയില്‍ 50 വര്‍ഷത്തിലേറെ തുടര്‍ച്ചയായി എംഎല്‍എയായിരുന്നു ഉമ്മന്‍ചാണ്ടിയെ ഇപ്പോഴിതാ തിരുവനന്തപുരത്തോ നേമത്തെ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ ചര്‍ച്ച നടക്കുന്നതായിട്ടാണ് പുറത്തുവരുന്ന വിവരം.

Signature-ad

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് നേമത്തെ സ്ഥാനാര്‍ത്ഥിയായി മുമ്പോട്ട് വച്ചത്. ശശി തരൂര്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. രമേശ് ചെന്നിത്തലയും അനുകൂലിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇതിനെ തുടക്കത്തിലേ എതിര്‍ക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ബന്ധിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്ക് മത്സരിക്കേണ്ടി വരും. അതേസമയം, കോട്ടയത്തെ നേതാക്കളൊന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തേക്ക് മാറുന്നതിനെ അനുകൂലിക്കുന്നില്ല. നേമത്ത് ജയസാധ്യത തീരേ കുറവാണ്. വട്ടിയൂര്‍ക്കാവിലും കാര്യങ്ങള്‍ അനുകൂലമല്ല. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് കരുതലോടെ നീങ്ങുന്നത്. എന്ത് വില കൊടുത്തും അധികാരത്തില്‍ എത്താനാണ് നേമത്തേക്ക് ഉമ്മന്‍ ചാണ്ടിയെ നിര്‍ദ്ദേശിക്കുന്നതെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ഇത് കേരളത്തില്‍ ഉടനീളം കോണ്‍ഗ്രസിന് ഗുണകരമാകും. താനും മകനും ഒരുമിച്ച് മത്സരിക്കുന്നതിനെ ഉമ്മന്‍ ചാണ്ടി അനുകൂലിക്കുന്നില്ല. ഇതും നേമത്തേക്ക് കളം മാറ്റാന്നതിനെ എതിര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിക്കുന്നത്.

നേമത്തിന് പുറമേ വട്ടിയൂര്‍ക്കാവിലും ഉമ്മന്‍ ചാണ്ടിയുടെ പേര് സജീവ ചര്‍ച്ചയാണ്. കെ മുരളീധരന്‍ ഉറച്ച മണ്ഡലമായി കൊണ്ടു നടന്ന വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിക്കുന്നത്. ഉമ്മന്‍ ചാണ്ടി റിസ്‌ക് ഏറ്റെടുത്ത് തിരുവനന്തപുരത്ത് എത്തിയാല്‍ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ മത്സരിക്കും എന്നായിരുന്നു കെപിസിസിയില്‍ നിന്ന് പുറത്തു വന്ന വാര്‍ത്ത.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. കോര്‍പ്പറേഷനില്‍ ഏറെ സീറ്റു നഷ്ടം ഉണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പിഴവാണ് ഇതിന് കാരണെമന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പിഴവില്ലാത്ത സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തിരുവനന്തപുരം ജില്ലയിലുണ്ടാകുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പേരും കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: