Tech
-
മിനുക്കുപണികള്‍ കഴിഞ്ഞു ഇന്‍സ്റ്റഗ്രാമെത്തുന്നു
ഫോട്ടോ , വീഡിയോ ഷെയറിങ്ങിന് ഫുൾ സ്‌ക്രീൻ ഫീഡ് പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം (Instagram). ട്വീറ്ററിലൂടെയാണ് ഇന്‍സ്റ്റഗ്രാം ഇക്കാര്യം സ്ഥീരികരിച്ചത്. ഫോട്ടോസാണ് ഇന്‍സ്റ്റയുടെ പ്രധാന ഭാഗമെന്ന് പറയുന്നതിനൊപ്പം ഫുള്‍ സ്ക്രീനിന്റെ പ്രീവ്യൂ സഹിതം മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും (Mark Zuckerberg ) ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഫോട്ടോകൾ ഇപ്പോഴും ഇൻസ്റ്റാഗ്രാമിന്റെ ഒരു പ്രധാന ഭാഗമാണ്’ എന്ന് ഉദ്ധരിച്ച് സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഫുൾ സ്‌ക്രീൻ ഫീഡ് ടെസ്റ്റിംഗിന്റെ പ്രിവ്യൂ പങ്കിട്ടു. മാത്രമല്ല, ഇൻസ്റ്റാഗ്രാം ഫീഡിന്റെ ഈ പുതിയ രൂപം ടിക്ക്ടോക്കിനെ പോലെയായിരിക്കും. വൈകാതെ ഇൻസ്റ്റാഗ്രാം ഫീഡിന്റെ പൂർണ്ണ സ്‌ക്രീൻ പതിപ്പ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ഫീഡിന്റെ വരാനിരിക്കുന്ന ഫുൾ-സ്‌ക്രീൻ പതിപ്പ് ടെസ്റ്റിങ് ഘട്ടത്തിലാണ്. സ്ക്രീനിന്റെ മുകളിലൊരു ചെറിയ ഭാഗത്ത് ലൈക്കും കമന്റും ആഡ് ചെയ്യും. കണ്ടന്റുകള്‍ സ്റ്റോറിക്ക് പിന്നിലായിരിക്കും. പുതിയ ഡിസൈന്‍ ഇന്‍സ്റ്റഗ്രാമിലെ വീഡിയോസിന് മാത്രമുള്ളതാണ്. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോസും വീഡിയോസും ഫുള്‍സ്ക്രീനായി അപ്ലോഡ് ചെയ്യാനാകില്ല. അഥവാ…
Read More » -
ഫോട്ടോ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; സൗജന്യമായി ഉപയോഗിക്കാം ഫോട്ടോഷോപ്പിന്റെ വെബ് പതിപ്പ്…
ഫോട്ടോഗ്രാഫേഴ്‌സിനും ഫോട്ടോ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി അഡോബി. ഫോട്ടോഷോപ്പിന്റെ പുതിയ പതിപ്പ് ഇറക്കാനൊരുങ്ങിയിരിക്കുകയാണ് ഇവര്‍. അഡോബിയുടെ സൗജന്യ പുതിയ പതിപ്പ് തന്നെയായിരിക്കും പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്. വെബ് പതിപ്പിനായി സൗജന്യ ട്രയലുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് അഡോബി. എല്ലാവര്‍ക്കും സൗജന്യമായി സേവനം നല്‍കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. കാനഡയിലെ ചില ഉപയോക്താക്കള്‍ സൗജന്യ ട്രയലുകള്‍ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ഫ്രീമിയം എന്നാണ് അഡോബിയുടെ ഈ സേവനം അറിയപ്പെടുക. ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനമുണ്ടെങ്കിലും ഫോട്ടോഷോപ്പിലെ പ്രധാന പ്രീമിയം ഫീച്ചറുകളൊന്നും ലഭ്യമാകില്ല. എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാന്‍ പറ്റുന്നതാണ് ഫോട്ടോഷോപ്പ്. പക്ഷേ ഫോട്ടോഷോപ്പിന്റെ കൂടുതല്‍ സേവനങ്ങളും ഫീച്ചറുകളും ലഭിക്കാന്‍ സബ്സ്‌ക്രിപ്ഷന്‍ വേണ്ടിവരും. മികച്ച സേവനങ്ങള്‍ക്കായി ഉപയോക്താക്കള്‍ സബ്സ്‌ക്രിപ്ഷന്‍ വാങ്ങാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ജനങ്ങളെ അഡോബി പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വരിക്കാരെ എണ്ണം കൂട്ടുന്നതിനുമുള്ള കമ്പനിയുടെ തന്ത്രമാണ് അഡോബിയുടെ സൗജന്യ സേവനതന്ത്രം. സൗജന്യ പതിപ്പില്‍ പരസ്യങ്ങള്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പ്ലേ സ്റ്റോറില്‍ നിരവധി വെബ് അധിഷ്ഠിത…
Read More » -
കൂടുതല്‍ ഹൈടെക് ആകാന്‍ കേരളാ പോലീസ്; 20 പോലീസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്സൈറ്റ് നിലവില്‍
തിരുവനന്തപുരം: കൂടുതല്‍ ഹൈടെക് ആകാന്‍ ഒരു ചുവടുകൂടി മുന്നോട്ടുവച്ച് കേരളാ പോലീസ്. സംസ്ഥാനത്തെ 20 പോലീസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്സൈറ്റുകള്‍ നിലവില്‍ വന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നാടിന് സമര്‍പ്പിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലെ യൂസര്‍നെയിമും പാസ് വേഡും നല്‍കി പ്രവേശിക്കാം. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആണ് പുതിയ വെബ്സൈറ്റ് നിര്‍മ്മിച്ച് പരിപാലിക്കുന്നത്. വെബ്സൈറ്റില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുളള പരിശീലനം എല്ലാ ജില്ലാ ആസ്ഥാനത്തെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവിലെ ജില്ലാതല വെബ്സൈറ്റുകള്‍ സാങ്കേതികവിദ്യയിലും ഉളളടക്കത്തിലും മാറ്റം വരുത്തി പൂര്‍ണ്ണമായും സന്ദര്‍ശകസൗഹൃദവും ആകര്‍ഷകവുമായാണ് നവീകരിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
Read More » -
ലേലത്തിന് അനുമതി നല്‍കി കേന്ദ്രം; കമ്പനികള്‍ വാക്ക് പാലിച്ചാല്‍ ഡിസംബറില്‍ രാജ്യത്ത് 5ജി
ന്യൂഡല്‍ഹി: 5ജി സ്പെക്ട്രം ലേലം നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. 72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. ലേലം ഈ വര്‍ഷം നടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലേല തീയ്യതി വ്യക്തമാക്കിയിരുന്നില്ല. റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ സേവനം ആരംഭിക്കുമെന്നാണ് സ്വകാര്യ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള 4ജി സര്‍വീസിനെക്കാള്‍ 10 മടങ്ങ് വേഗതയാണ് 5ജിയില്‍ ലഭ്യമാകുക. വിദേശ രാജ്യങ്ങളില്‍ പലരും നേരത്തെ തന്നെ 5ജി ഉപയോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലേലം നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നതുകൊണ്ട് ഇന്ത്യയില്‍ 5ജി വിന്യസിക്കാന്‍ സാധിച്ചിരുന്നില്ല. കമ്പനികള്‍ വാക്ക് പാലിച്ചാല്‍ ഡിസംബറോടുകൂടി രാജ്യത്ത് 5ജി നിലവില്‍ വരും. 5ജി പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുമെന്നും സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നുമാണ് പ്രവചനങ്ങള്‍.…
Read More » -
90-കളുടെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനി ഓര്‍മ
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇന്ന് മുതല്‍ ഓര്‍മ മാത്രം. ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍. തുടര്‍ച്ചയായ 27 വര്‍ഷത്തെ സേവനമാണ് ഇന്ന് ദിവസത്തോടെ അവസാനിപ്പിക്കുന്നത്. വിന്‍ഡോസ് 95 (Windows 95) ന്റെ അധിക ഫീച്ചറായി 1995ലാണ് എക്സ്പ്ലോറര്‍ അവതരിപ്പിക്കപ്പെടുന്നത്. പിന്നീടിത് സൗജന്യമായി നല്‍കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. 90-കളുടെ ഒടുക്കമാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസറായി എക്സ്പ്ലോറര്‍ മാറുന്നത്. ഒജി സെര്‍ച്ച് ബ്രൗസര്‍ എന്ന പേരിലാണ് ആദ്യകാലങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്. 2003-ല്‍ 95 ശതമാനമായിരുന്നു എക്സ്പ്ലോററിന്റെ ഉപയോഗം. അതിനു ശേഷം 11 തവണ ബ്രൗസര്‍ പുതുക്കി. 2016 മുതല്‍ പുതിയ വേര്‍ഷനുകള്‍ ഉള്‍പ്പെടുത്താതെയായി. 2013ലാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 2013 റീലിസ് ചെയ്യുന്നത്. ഇതായിരുന്നു എക്സ്പ്ലോററിന്റെതായി മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ വേര്‍ഷന്‍. നിലവിലുള്ളത് എക്‌സ്പ്ലോറര്‍ വേര്‍ഷന്‍ 11 ആണ്. വിവരസാങ്കേതിക മേഖലയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം എക്സ്പ്ലോററിനെ നവീകരിക്കാന്‍ കമ്പനി സമയം ചെലവാക്കിയിരുന്നില്ല. ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ്…
Read More » -
പെയ്ഡ് സബ്സ്ക്രിപ്ഷൻ നടപ്പിലാക്കി ടെലിഗ്രാം; നിലവിലെ ഫീച്ചറുകൾ സൗജന്യമായി തന്നെ നിലനിർത്തിക്കൊണ്ടാണ് സബ്സ്ക്രിപ്ഷൻ നടപ്പാക്കുന്നത്.
പെയ്ഡ് സബ്സ്ക്രിപ്ഷൻ നടപ്പിലാക്കി മെസേജിംഗ് ആപ്പായ ടെലിഗ്രാം. ടെലിഗ്രാം പ്രീമിയം സ്വന്തമാക്കാത്തവരുടെ ചാറ്റുകൾക്കും, ഫയലുകൾക്കും ലിമിറ്റുകൾ ഉണ്ടാകും. ടെലിഗ്രാമിന്റെ സ്ഥാപകൻ പാവേൽ ഡ്യൂറോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ഫീച്ചറുകൾ സൗജന്യമായി തന്നെ നിലനിർത്തിക്കൊണ്ടാണ് സബ്സ്ക്രിപ്ഷൻ നടപ്പാക്കുന്നത്. ടെലിഗ്രാമിന്റെ സാധ്യതകൾ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പണമടച്ചുള്ള ഉപയോഗം കൊണ്ടുവരുന്നത്. പ്രീമിയം സ്റ്റിക്കേഴ്സും പുതിയ ഇമോജികളും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ടെലിഗ്രാം ഫ്രീ ആണെന്നും , പരസ്യങ്ങളോ, ഫീയോ ഇല്ല എന്നുമുള്ള ടാഗ്ലൈൻ കാണാനാകും. വൈകാതെ ഇതിൽ മാറ്റം വരുത്തും. ഏറ്റവും പുതിയ അപ്ഡേറ്റിൽ വ്യത്യസ്തമായി ടാഗലൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വരുമാനമാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളുമായി കമ്പനി എത്തുന്നതെന്നാണ് വിലയിരുത്തൽ. ആദ്യ ടാഗ് ലൈൻ മാറ്റി പുതിയ ടാഗ് ലൈനിനൊപ്പം പണമടയ്ക്കുന്ന സംവിധാനവുമായി പുതിയ ടെലിഗ്രാം ഉടനെ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. “ചാറ്റുകൾക്കും മീഡിയകൾക്കും ഫ്രീ അൺ ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ് ടെലിഗ്രാം നൽകുന്നു” എന്ന പുതിയ ടാഗ് ലൈനാണ് ഡവലപ്പർമാർ…
Read More » -
ആദ്യം ‘പണി’ തുടങ്ങിയത് ഫോണ്‍പേ, ഇപ്പോള്‍ ഇതാ പേടിഎമ്മും… ഒടുവില്‍ ഉപഭോക്താക്കള്‍ തിരിച്ച് ‘പണി’കൊടുത്തു; റീച്ചാജിനായി മറ്റ് അപ്പുകളെ ആശ്രയിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍
ദില്ലി: മൊബൈൽ റീചാർജുകൾക്ക് അധികതുക ഈടാക്കി പേടിഎം. ഒരു രൂപ മുതൽ ആറു രൂപ വരെയാണ് ഈടാക്കുന്നത്. റിചാർജ് തുകയനുസരിച്ചാണ് അധികതുക ഈടാക്കുന്നത്. പേടിഎം വാലറ്റ് ബാലൻസ് അല്ലെങ്കിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് വഴിയോ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി റീചാർജ് ചെയ്താലും അധിക തുക ഈടാക്കും. നിലവിൽ പുതിയ അപ്ഡേഷൻ പ്രകാരമുള്ള ഈ മാറ്റം എല്ലാവർക്കും ലഭ്യമല്ല. കൺവീനിയൻസ് ഫീസായാണ് പേടിഎം പണമെടുക്കുന്നതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പണമീടാക്കുന്നത് സംബന്ധിച്ച അപ്ഡേഷൻ പല ഉപയോക്താക്കൾക്കും മാർച്ച് മുതൽ ലഭ്യമായിരുന്നു. വൈകാതെ ഇത് കൂടുതൽ പേരിലെക്കെത്തും. വരുമാനം വർധിപ്പിക്കാനായി പേടിഎം കണ്ടുപിടിച്ച മാർഗമാണിതെന്നാണ് വിലയിരുത്തൽ. കാർഡുകൾ, യുപിഐ, വാലറ്റ് എന്നിവ ഉൾപ്പെടുന്ന ഏതെങ്കിലും പേയ്‌മെന്റ് രീതി ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് അധികതുക ഈടാക്കില്ലെന്ന് 2019 ൽ പേടിഎം ട്വീറ്റ് ചെയ്തിരുന്നു. പേടിഎമ്മിലെ നിലവിലെ അപ്ഡേഷന് സമാനമായി ഒക്ടോബറിൽ ഫോൺപേ ഉപഭോക്താക്കളിൽ നിന്നും പണമീടാക്കിയിരുന്നു. 100 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ…
Read More » -
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക…. ബ്രൗസറിലെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന ഇമോടെറ്റ് മാല്‍വെയര്‍ വീണ്ടും രംഗത്ത്
ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയര്‍ കണ്ടെത്തി. ബാങ്കിങ് രംഗത്തെ സൈബറാക്രമണങ്ങള്‍ക്ക് കുപ്രസിദ്ധമായ ഇമോടെറ്റ് മാല്‍വെയറിന്റെ (ഋാീലേ)േ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള ഒരു മോഡ്യൂളാണ് ഗവേഷകര്‍ ക്രോം ബ്രൗസറില്‍ കണ്ടെത്തിയത്. ജൂണ്‍ ആറിന് സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമോടെറ്റ് മാല്‍വെയര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമായ ഇ4 ബോട്ട്നെറ്റ് ആണ് ഈ മോഡ്യൂള്‍ ക്രോം ബ്രൗസറില്‍ വിന്യസിച്ചത്. ഈ രീതിയില്‍ ശേഖരിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോഡ്യൂള്‍ ലോഡറിനെ കൂടാതെ വ്യത്യസ്ത സി2 സെര്‍വറുകളിലേക്ക് അയക്കപ്പെടും. ആഗോളതലത്തില്‍ ഏറ്റവും പ്രചാരമുള്ള മാല്‍വെയറുകളിലൊന്നാണ് ഇമോടെറ്റ്. ഏറെ നവീനവും സ്വയം പ്രചരിക്കാന്‍ ശേഷിയുള്ളതും മോഡ്യുലാറുമായ ട്രോജന്‍ ആണിത്. പ്രധാനമായും കംപ്യൂട്ടറുകളിലേക്ക് പ്രവേശനം കിട്ടുന്നതിന് വേണ്ടിയുള്ള താക്കാലോയാണ് ഇമോടെറ്റ് ഉപയോഗിക്കുന്നത്. കംപ്യൂട്ടറുകളിലേക്ക് അനധികൃതമായ പ്രവേശം ലഭിച്ചുകഴിഞ്ഞാല്‍ അത് സൈബര്‍ കുറ്റവാളികള്‍ക്ക് വില്‍ക്കുകയും അവര്‍ ആവശ്യാനുസരണം ആ കംപ്യൂട്ടര്‍ ചൂഷണം ചെയ്യുകയും ചെയ്യും. 2014 മുതല്‍…
Read More » -
ഡേറ്റാ ട്രാന്‍സ്മിഷന്‍ വേഗത്തില്‍ പുതിയ റെക്കോര്‍ഡ്; സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ് ഡേറ്റ !
ടോക്കിയോ: ഡേറ്റാ ട്രാന്‍സ്മിഷന്‍ വേഗത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ജപ്പാനിലെ ഗവേഷകര്‍. നിലവിലുള്ളതിനേക്കാള്‍ ഒരുലക്ഷം വേഗം മടങ്ങ് വേഗത്തില്‍ ഡേറ്റാ ട്രാന്‍സ്മിഷന്‍ സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജിയിലെ (എന്‍ഐസിടി) നെറ്റ്വര്‍ക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു മള്‍ട്ടി-കോര്‍ ഫൈബറിലൂടെ (എംസിഎഫ്) സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ് ഡേറ്റ വരെ വിജയകരമായി കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പെറ്റാബിറ്റ് (1 പിബി) എന്നാല്‍ 1,000,000 ജിഗാബൈറ്റിന് (ജിബി) തുല്യമാണ്. ഇന്റര്‍നെറ്റിന് സെക്കന്‍ഡില്‍ ഒരു പെറ്റാബിറ്റ് സ്പീഡുണ്ടെങ്കില്‍ തത്സമയ കവറേജ് തടസമില്ലാതെ ലഭ്യമാക്കാന്‍ കഴിയും. എട്ടു കെ ബ്രോഡ്കാസ്റ്റിങ്ങിന്റെ 10 ദശലക്ഷം ചാനലുകള്‍ സെക്കന്‍ഡില്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാനും കഴിയും. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും തത്സമയ കവറേജ് ലഭ്യമാകും എന്ന പ്രത്യേകതയുമുണ്ട്.ഓരോ സെക്കന്‍ഡിലും 51.499 കിലോമീറ്ററിലധികം വേഗത്തില്‍ 1.02 പിബി ഡേറ്റ സഞ്ചരിക്കുമെന്നാണ് നീരിക്ഷണം. ഓരോ സെക്കന്‍ഡിലും 127,500 ജിബി ഡേറ്റ…
Read More » -
‘ഡബിള്‍ വെരിഫിക്കേഷന്‍ കോഡ്’; സുരക്ഷയ്ക്കായി പുതിയ ഫീച്ചറുമായി വാട്‌സാപ് …
ലോകമെമ്പാടുമുള്ള ബൊബൈല്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആപ്പുകളില്‍ ഒന്നാണ് വാട്‌സാപ്. തങ്ങളുടെ പ്രിയ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ എപ്പോഴും സുരക്ഷിതമായിരിക്കാന്‍ പ്രതിബദ്ധത പുലര്‍ത്തിവരുന്ന കമ്പനി സുരക്ഷയുടെ കാര്യത്തില്‍ ഒരു ചുവടുകൂടി മുന്നേറിയിരിക്കുകയാണിപ്പോള്‍. മറ്റൊരു സ്മാര്‍ട് ഫോണില്‍ നിന്ന് നിങ്ങളുടെ വാട്‌സാപ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ‘ഡബിള്‍ വെരിഫിക്കേഷന്‍ കോഡ്’ ഫീച്ചറില്‍ തന്നെ സ്ഥിരീകരണ കോഡിന്റെ മറ്റൊരു ഘട്ടം കാണിക്കുമെന്നാണ് വാഹബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു വാട്‌സാപ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ആദ്യ ശ്രമം വിജയിച്ചാല്‍ തന്നെ മറ്റൊരു ആറക്ക കോഡ് ആവശ്യമാണെന്ന് നോട്ടിഫിക്കേഷന്‍ വരും. കൂടാതെ ആരെങ്കിലും വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഫോണ്‍ നമ്പറിന്റെ ഉടമയ്ക്ക് മറ്റൊരു സന്ദേശവും അയയ്ക്കും. ഇനി അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ മികച്ച സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. വാട്‌സാപ്പിന്റെ വരാനിരിക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പിക്കുകളില്‍ വാട്‌സാപ്പിന്റെ ഈ മാറ്റം പ്രതീക്ഷിക്കാം. ഈ ഫീച്ചര്‍ ഉപയോഗിച്ച് അയച്ച ടെക്സ്റ്റ് സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകളോ മറ്റ് പിശകുകളോ പരിഹരിക്കാനാകും.…
Read More »