Tech

    • എസ്ബിഐ ഉപഭോക്താവാണോ? പെൻഷൻ സ്ലിപ്പ് വാട്ട്‌സ്ആപ്പിൽ ലഭിക്കും

      മുംബൈ: മുതിർന്ന പൗരന്മാർക്ക് ഇനി മുതൽ പെൻഷൻ സ്ലിപ്പുകൾ വാട്ട്‌സ്ആപ്പിലൂടെ ലഭിക്കും. ഇതിനായി സൗകര്യം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ എസ്ബിഐ. എങ്ങനെ വാട്ട്‌സ്ആപ്പിലൂടെ പെൻഷൻ സ്ലിപ്പ് ലഭിക്കും എന്നറിയാം എസ്ബിഐ വാട്ട്‌സ്ആപ്പ് സേവനം എങ്ങനെ പ്രയോജനപ്പെടുത്താം ഘട്ടം 1: വാട്ട്‌സ്ആപ്പില്‍ 9022690226 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന മെസ്സേജ് അയയ്‌ക്കുക. ഘട്ടം 2: ബാലൻസ് എൻക്വയറി, മിനി സ്റ്റേറ്റ്മെന്റ്, പെൻഷൻ സ്ലിപ്പ് എന്നിവയിൽ ആവശ്യമുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക എന്ന സന്ദേശം ലഭിക്കും. ഘട്ടം 3: പെൻഷൻ സ്ലിപ്പ് ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് സ്ലിപ്പ് ആവശ്യമുള്ള മാസം ഏതാണെന്ന് സൂചിപ്പിക്കുക. ഇതോടെ നിങ്ങൾക്ക് പെൻഷൻ വിവരങ്ങൾ അടങ്ങുന്ന സ്ലിപ് ലഭിക്കും. അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കാനും സാധിക്കും. ഇതിനായി ഉപയോക്താക്കൾ  7208933148 എന്ന നമ്പറിലേക്ക് ‘WAREG’  എന്നതിനൊപ്പം ബാങ്ക് അക്കൗണ്ട് നമ്പറും കൂടി അയക്കുക. തുടർന്ന് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് തിരഞ്ഞെടുക്കണം.രജിസ്ട്രേഷൻ…

      Read More »
    • മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി എയര്‍ടെല്‍

      ന്യുഡൽഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍  മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി. പ്രതിമാസ പ്ലാനിനുള്ള മിനിമം റീചാര്‍ജ് നിരക്ക് ഏകദേശം 57 ശതമാനം വര്‍ധിപ്പിച്ച്‌ 155 രൂപയാക്കി. നിലവില്‍ ഹരിയാനയിലും ഒഡീഷയിലുമാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. വൈകാതെ തന്നെ മറ്റു സര്‍ക്കിളുകളിലും ഇത് നടപ്പിലാക്കിയേക്കുമെന്നാണ് സൂചന. നിലവില്‍ 99 രൂപയായിരുന്നു മിനിമം റീചാര്‍ജ് പ്ലാന്‍ നിരക്ക്. 99 രൂപയ്ക്ക് 200 എംബി ഡേറ്റയും സെക്കന്‍ഡിന് 2.5 പൈസ നിരക്കില്‍ കോളുകളും ലഭിച്ചിരുന്നു. എന്നാല്‍ ഹരിയാനയിലെയും ഒഡീഷയിലെയും എയര്‍ടെല്‍ വരിക്കാര്‍ ഇപ്പോള്‍ പ്രതിമാസം മിനിമം 155 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ്, 1 ജിബി ഡേറ്റ, 300 എസ്‌എംഎസുകള്‍ ലഭിക്കും. മിനിമം നിരക്ക് 99 രൂപയിലേക്ക് മാറ്റിയപ്പോഴും എയര്‍ടെല്‍ ഇതേ മാര്‍ക്കറ്റിങ് തന്ത്രമായിരുന്നു പരീക്ഷിച്ചിരുന്നത്.

      Read More »
    • ട്വിറ്ററിൽനിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്

      ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ നിന്നും പകുതി തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ പുതിയ ഉടമ ഇലോണ്‍ മസ്ക് ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇലോൺ മസ്‌കിന്‍റെ അന്ത്യശാസനം മൂലം കൂടുതല്‍ ജീവനക്കാർ രാജിവച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു നീക്കത്തിലേക്ക് മസ്ക് നീങ്ങുന്നത് എന്നാണ് വിവരം. നേരത്തെ തന്നെ കഠിനമായി ജോലിചെയ്യുക അല്ലെങ്കില്‍ പുറത്തുപോകുക എന്ന് നിര്‍ദേശിക്കുന്ന ഇലോണ്‍ മസ്കിന്‍റെ മെയില്‍ ജീവനക്കാര്‍ ലഭിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലെ കൂട്ടരാജി.  ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, പുതിയ പിരിച്ചുവിടല്‍ ട്വിറ്ററിന്റെ സെയിൽസ്, പാർട്ണർഷിപ്പ് ടീമുകളിലെ ജീവനക്കാരെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിരിച്ചുവിടൽ ഉടൻ പ്രഖ്യാപിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ വേണ്ട നടപടികളിലേക്ക് കടക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ടീം ലീഡുകളോട് മസ്ക് ആവശ്യപ്പെട്ടുവെന്നാണ് പുതിയ വിവരം. എന്നാല്‍ മാർക്കറ്റിംഗ് സെയില്‍ വിഭാഗങ്ങളുടെ തലവനായ റോബിൻ വീലറും, പാര്‍ട്ണര്‍ഷിപ്പ് വിഭാഗം മേധാവിയായ മാഗി സുനിവിക്കും മസ്കിന്‍റെ നിര്‍ദേശം തള്ളിയെന്നും. ഇരുവരെയും ഇതിന്‍റെ പേരില്‍ ട്വിറ്റര്‍…

      Read More »
    • സുരക്ഷാ ഭീഷണി;പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്‌ആപ്പ്

      ന്യൂഡൽഹി: ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ സ്‌ക്രീന്‍ ലോക്ക് സംവിധാനം ഒരുക്കാനാണ് വാട്‌സ്‌ആപ്പ് പദ്ധതിയിടുന്നത്. ഇതിലൂടെ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്ന മൊബൈലിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.  ഭാവിയില്‍ വാട്‌സ്‌ആപ്പിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനുകളിലും ഇത് അവതരിപ്പിച്ചേക്കും. പുതിയ അപ്‌ഡേറ്റ് ആയാണ് ഇത് കൊണ്ടുവരിക എന്നാണ് റിപ്പോര്‍ട്ടുകള്‍. പാസ് വേര്‍ഡ് ഉപയോഗിച്ച്‌ സ്‌ക്രീന്‍ ലോക്ക് തുറന്ന് ആപ്പിലേക്ക് കടക്കുന്ന രീതിയിലായിരിക്കും സുരക്ഷാ ക്രമീകരണം. മറ്റുള്ളവര്‍ക്ക് പേഴ്‌സണ്‍ കമ്ബ്യൂട്ടര്‍ ഉപയോഗിക്കാന്‍ നല്‍കുമ്ബോള്‍ ഇതുവഴി സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

      Read More »
    • ഫിഫ വേൾഡ് കപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം; എക്സ്ക്ലൂസീവ് ഡാറ്റ പാക്കുകളുമായി ജിയോ, പുതുതായി അഞ്ച് അന്താരാഷ്ട്ര റോമിംഗ് പ്ലാനുകൾ

      ഫിഫ വേൾഡ് കപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എക്സ്ക്ലൂസീവ് ഡാറ്റ പാക്കുകളുമായി എത്തിയിരിക്കുകയാണ് ജിയോ. ഫിഫ ലോകകപ്പിന് മാത്രമായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിംഗ് (ഐആർ) പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിക്കാം. ഐആർ പായ്ക്കുകൾ ഡാറ്റ-ഒൺലി പാക്കുകളായി അല്ലെങ്കിൽ ഡാറ്റ, എസ്എംഎസ്, വോയ്‌സ് കോളുകൾ എന്നിവ ഉൾപ്പെടെയുള്ള പായ്ക്കുകളായി വാങ്ങാനാകും. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ജിയോ പാക്കുകൾ സ്വന്തമാക്കാം. മുൻകൂട്ടി നിശ്ചയിച്ച പരിധിക്കപ്പുറം, ഇൻകമിംഗ് കോളുകൾക്ക് വരിക്കാരിൽ നിന്ന് ഒരു രൂപ വീതം ഈടാക്കുമെന്ന് ജിയോ സൂചിപ്പിച്ചു. ഫിഫ ലോകകപ്പ് ഖത്തർ നവംബർ 20 നാണ് ആരംഭിക്കുന്നത്. 1) 1,599 രൂപയ്ക്ക് ഡാറ്റ, എസ്എംഎസ്, വോയ്‌സ് കോളുകൾ എന്നിവയുടെ പായ്ക്ക് ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകളും നെറ്റ്‌വർക്ക്, വൈഫൈ വഴിയുള്ള ഇൻകമിംഗ് കോളുകളും അടങ്ങുന്ന പായ്ക്കിൽ 150…

      Read More »
    • ശരിക്കും 5ജി ഞങ്ങളുടെ 5ജി ! അവകാശവാദവുമായി ജിയോ

      ട്രൂ 5ജി സേവനങ്ങൾ നൽകുന്ന ഏക ഓപ്പറേറ്റർമാർ തങ്ങളാണെന്ന പ്രഖ്യാപനവുമായി റിലയൻസ് ജിയോ. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവയുൾപ്പെടെ ഡൽഹി-എൻസിആർ മേഖലയിലുടനീളം നൽകുന്ന സേവനങ്ങളെ കുറിച്ചാണ് ജിയോ പ്രഖ്യാപനം നടത്തിയത്. ഏറ്റവും നൂതനമായ ട്രൂ 5ജി നെറ്റ്‌വർക്ക് അതിവേഗം തങ്ങൾ പുറത്തിറക്കുകയാണെന്ന് ജിയോ പറഞ്ഞു. ദേശീയ തലസ്ഥാനത്തിന്റെയും എൻസിആർ മേഖലയുടെയും ഭൂരിഭാഗവും കവർ ചെയ്യുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. എല്ലാ ഇന്ത്യക്കാരിലും ട്രൂ 5ജി എത്തിക്കാൻ ജിയോ എഞ്ചിനീയർമാർ 24 മണിക്കൂറും പരിശ്രമിക്കുന്നുണ്ട്. മിക്ക റെസിഡൻഷ്യൽ ഏരിയകൾ, ആശുപത്രികൾ, സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, സർക്കാർ കെട്ടിടങ്ങൾ, മാളുകൾ, മാർക്കറ്റുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന പ്രദേശങ്ങളിലും പ്രദേശങ്ങളിലും ഒരു പരിവർത്തന ശൃംഖല ഉണ്ടാകുമെന്നും ടെലികോം പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ടെക് പാർക്കുകൾ, റോഡുകൾ, ഹൈവേകൾ, മെട്രോകൾഎന്നിവയും ഇതിലുൾപ്പെടുന്നുണ്ട്. ഡൽഹി-നാഷണൽ ക്യാപിറ്റൽ റീജിയണിലെ (എൻസിആർ) ലക്ഷക്കണക്കിന് ജിയോ ഉപയോക്താക്കൾ ഇതിനകം തന്നെ ജിയോ വെൽക്കം ഓഫർ ആസ്വദിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. സ്റ്റാൻഡ്-എലോൺ…

      Read More »
    • പാസ്‌വേർഡുകൾ ലളിതമാകുമ്പോൾ  ഹാക്കർമാർക്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനുള്ള മാർഗ്ഗവും എളുപ്പമാകുന്നു

      ‘PASSWORD’ എന്നാണോ നിങ്ങളുടെ പാസ് വേർഡ് ? എന്നാൽ നിങ്ങൾ ഒറ്റക്കല്ല. 2022 ൽ 34 ലക്ഷം ഇന്ത്യക്കാർ പാസ്‌വേർഡായി ഉപയോഗിച്ച വാക്ക് ‘PASSWORD ” തന്നെന്നാണ് ഒരു ഓൺലൈൻ സെക്യൂരിറ്റി ഏജൻസിയുടെ പാസ്‌വേഡ് മാനേജംഗ് വിഭാഗത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്.  123456 എന്ന പാസ്‌വേഡ് ഉപയോഗിക്കുന്നത് രണ്ടുലക്ഷം പേരെന്നും. സ്വന്തം പേരിനൊപ്പമോ പ്രിയപ്പെട്ടവരുടെ പേരിനോടൊപ്പമോ 1234 ചേർത്ത് പാസ് വേർഡ് ഉണ്ടാക്കുന്നവരും ഏറെയാണ്. ആപ്ലിക്കേഷനുകളുടെ ഉപയോഗം ദിനംപ്രതി കൂടുന്നതിനാൽ  എല്ലാ പാസ്‌വേർഡുകളും ഓർത്തിരിക്കുക ബുദ്ധിമുട്ടാണ്. പാസ്‌വേർഡുകൾ ലളിതമാകുമ്പോൾ  ഹാക്കർമാർക്ക് അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനുള്ള മാർഗ്ഗവും എളുപ്പമാകുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റു സൈറ്റുകൾ തുടങ്ങി സൈബർ ഇടങ്ങളിലും ആപ്പുകളിലുമായി നിരവധി അക്കൗണ്ടുകൾ നാമോരുരത്തർക്കും ഉണ്ട്. എളുപ്പം ഓർമ്മയിൽ നില്ക്കാൻ എല്ലാത്തിനും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരക്കാരുടെ ഏതെങ്കിലും ഒരു അക്കൗണ്ടിന്റെ പാസ്‌വേഡ് കണ്ടെത്താൻ സാധിച്ചാൽ ഹാക്കറിന് അനായാസം മറ്റ് അക്കൗണ്ടുകളിലും ലോഗിൻ ചെയ്യാനാകും. ചിലർ വ്യക്തിപരമായോ ജീവിതവുമായോ ജോലിസ്ഥലവുമായോ…

      Read More »
    • ഇത് അഭിമാന നിമിഷം, രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

      വിശാഖപട്ടണം: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് മൂന്ന് കുഞ്ഞന്‍ ഉപഗ്രഹങ്ങളുമായി വിജയകരമായി വിക്ഷേപിച്ചു. സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം എസ് ആണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ഇന്ന് രാവിലെ 11.30 നായിരുന്നു വിക്ഷേപണം്. ഈ മാസം പന്ത്രണ്ടിനും പതിനാറിനും ഇടയില്‍ വിക്ഷേപണം നടത്താനായിരുന്നു ആദ്യ തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴ കാരണം തീയതി മാറ്റുകയായിരുന്നു. 2018 ല്‍ ഹൈദരാബാദില്‍ തുടങ്ങിയ സ്‌കൈറൂട്ട് ഏയ്‌റോ സ്പെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിക്രം റോക്കറ്റ് നിര്‍മ്മിച്ചത്. പവന്‍കുമാര്‍ ചന്ദനയാണ് കമ്പനി ഉടമ. വിക്രം 1, വിക്രം 2, വിക്രം 3 റോക്കറ്റുകള്‍ അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് സ്റ്റേജ് റോക്കറ്റുകളാണിവ. ആദ്യ മൂന്ന് സ്റ്റേജുകളിലും ഖര ഇന്ധനമുള്ള കലാം എന്‍ജിനുകളും നാലാം സ്റ്റേജില്‍ ദ്രവ ഇന്ധനമുള്ള രാമന്‍ എന്‍ജിനുമാണ്. ഈ റോക്കറ്റുകള്‍ ന്യൂസിലാന്‍ഡിന്റെ ഇലക്ട്രോണ്‍, ചൈനയുടെ കയ്ത്വാഷി എന്നീ റോക്കറ്റുകളുമായി കിടപിടിക്കുന്നവയാണ്. ചെലവും നിര്‍മ്മാണ സമയവും കുറവാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ…

      Read More »
    • ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയു​ഗാരംഭം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്

      ദില്ലി: ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിലേക്ക് ഉറ്റ് നോക്കുകയാണ് രാജ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30നാണ് വിക്ഷേപണം. ‍ആറ് മീറ്റ‌‌ർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രം ആയുസ്, പരമാവധി 81.5 മീറ്റയ‍ർ ഉയരത്തിലേ റോക്കറ്റ് എത്തുകയുമുള്ളൂ. പക്ഷേ പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമാണ്. ഒരു സ്വകാര്യ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ആണിത്. വെറും നാല് വ‍ർഷം മുമ്പാണ് സ്കൈറൂട്ട് എന്ന സ്റ്റാ‍ർട്ടപ്പിന് ഹൈദരാബാദിൽ തുടക്കമാകുന്നത്. സ്വന്തമായി മൂന്ന് ചെറു വിക്ഷേപണ വാഹനങ്ങൾ നി‌‌ർമ്മിക്കാൻ ലക്ഷ്യമിടുന്ന കമ്പനിക്ക് ഈ സൗണ്ടിംഗ് റോക്കറ്റ് അവ‍ർ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന പരീക്ഷയാണ്. ഇവിടെ…

      Read More »
    • പുത്തൻ സിമ്മെടുത്താൽ ഉടനടി എസ്എംഎസ് അയക്കുന്നതിന് വിലക്ക്, 24 മണിക്കൂർ കാത്തിരിക്കണം; ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരി​ന്റെ പുതിയ ഉത്തരവ്

      ദില്ലി: റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ , ഭാരതി എയർടെൽ, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർക്ക് പുതിയ ഉത്തരവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതിയ ഉത്തരവ് പ്രകാരം, മുകളിൽ സൂചിപ്പിച്ച എല്ലാ ടെലികോം കമ്പനികളും പുതിയ സിമ്മിൽ ഒരു ദിവസത്തേക്ക് എസ്എംഎസ് സൗകര്യം നല്‍കാന്‍ പാടില്ലെന്നാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പറയുന്നത്. സിം നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്യുമ്പോൾ ഇതേ നമ്പറില്‍ ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങുമ്പോഴും എസ്എംഎസ് വിലക്ക് വരും. ഇപ്പോൾ വന്നിരിക്കുന്ന ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവ് ഉപയോക്ത സംരക്ഷണത്തിന്‍റെ ഭാഗമാണ് എന്നാണ് വിശദീകരണം. തട്ടിപ്പുകാർക്ക് ഫിഷിംഗ് കോളുകൾ വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നവരുണ്ട്. സിം സ്വാപിങ് ഇന്ന് നടക്കുന്ന ഒരു പ്രധാന തട്ടിപ്പാണ് ഒരു കോളിലൂടെയോ എസ്എംഎസിലൂടെയോ വിവരം ചോര്‍ത്തി നിങ്ങളുടെ സിം സ്വാപ് ചെയ്യും. ഇതിലൂടെ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ സിം വിജയകരമായി സ്വാപ്പ് ചെയ്യാൻ കഴിയുകയാണെങ്കില്‍ നിങ്ങൾക്ക് നെറ്റ്‌വർക്ക് സേവനങ്ങളിലേക്കുള്ള ആക്‌സസ് നഷ്‌ടമാകും. ഓൺലൈൻ…

      Read More »
    Back to top button
    error: