TechTRENDING

ട്വിറ്ററിൽനിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്

ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ നിന്നും പകുതി തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ പുതിയ ഉടമ ഇലോണ്‍ മസ്ക് ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇലോൺ മസ്‌കിന്‍റെ അന്ത്യശാസനം മൂലം കൂടുതല്‍ ജീവനക്കാർ രാജിവച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു നീക്കത്തിലേക്ക് മസ്ക് നീങ്ങുന്നത് എന്നാണ് വിവരം.

നേരത്തെ തന്നെ കഠിനമായി ജോലിചെയ്യുക അല്ലെങ്കില്‍ പുറത്തുപോകുക എന്ന് നിര്‍ദേശിക്കുന്ന ഇലോണ്‍ മസ്കിന്‍റെ മെയില്‍ ജീവനക്കാര്‍ ലഭിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലെ കൂട്ടരാജി.  ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, പുതിയ പിരിച്ചുവിടല്‍ ട്വിറ്ററിന്റെ സെയിൽസ്, പാർട്ണർഷിപ്പ് ടീമുകളിലെ ജീവനക്കാരെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിരിച്ചുവിടൽ ഉടൻ പ്രഖ്യാപിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.

കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ വേണ്ട നടപടികളിലേക്ക് കടക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ടീം ലീഡുകളോട് മസ്ക് ആവശ്യപ്പെട്ടുവെന്നാണ് പുതിയ വിവരം. എന്നാല്‍ മാർക്കറ്റിംഗ് സെയില്‍ വിഭാഗങ്ങളുടെ തലവനായ റോബിൻ വീലറും, പാര്‍ട്ണര്‍ഷിപ്പ് വിഭാഗം മേധാവിയായ മാഗി സുനിവിക്കും മസ്കിന്‍റെ നിര്‍ദേശം തള്ളിയെന്നും. ഇരുവരെയും ഇതിന്‍റെ പേരില്‍ ട്വിറ്റര്‍ പിരിച്ചുവിട്ടെന്നുമാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

 

Back to top button
error: