വിശാഖപട്ടണം: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് മൂന്ന് കുഞ്ഞന്‍ ഉപഗ്രഹങ്ങളുമായി വിജയകരമായി വിക്ഷേപിച്ചു. സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം എസ് ആണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ഇന്ന് രാവിലെ 11.30 നായിരുന്നു
വിക്ഷേപണം്.
ഈ മാസം പന്ത്രണ്ടിനും പതിനാറിനും ഇടയില്‍ വിക്ഷേപണം നടത്താനായിരുന്നു ആദ്യ തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴ കാരണം തീയതി മാറ്റുകയായിരുന്നു. 2018 ല്‍ ഹൈദരാബാദില്‍ തുടങ്ങിയ സ്‌കൈറൂട്ട് ഏയ്‌റോ സ്പെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിക്രം റോക്കറ്റ് നിര്‍മ്മിച്ചത്. പവന്‍കുമാര്‍ ചന്ദനയാണ് കമ്പനി ഉടമ.
വിക്രം 1, വിക്രം 2, വിക്രം 3 റോക്കറ്റുകള്‍ അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് സ്റ്റേജ് റോക്കറ്റുകളാണിവ. ആദ്യ മൂന്ന് സ്റ്റേജുകളിലും ഖര ഇന്ധനമുള്ള കലാം എന്‍ജിനുകളും നാലാം സ്റ്റേജില്‍ ദ്രവ ഇന്ധനമുള്ള രാമന്‍ എന്‍ജിനുമാണ്. ഈ റോക്കറ്റുകള്‍ ന്യൂസിലാന്‍ഡിന്റെ ഇലക്ട്രോണ്‍, ചൈനയുടെ കയ്ത്വാഷി എന്നീ റോക്കറ്റുകളുമായി കിടപിടിക്കുന്നവയാണ്. ചെലവും നിര്‍മ്മാണ സമയവും കുറവാണ്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് – വിക്രം. എസ് – റോക്കറ്റിന്. ഐ.എസ്.ആര്‍.ഒയുമായുള്ള കരാറിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ ഉപയോഗിക്കുന്നത്. ഇതിന് ചെറിയ ഫീസാണ് ഈടാക്കുന്നത്.