ഫിഫ വേൾഡ് കപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ എക്സ്ക്ലൂസീവ് ഡാറ്റ പാക്കുകളുമായി എത്തിയിരിക്കുകയാണ് ജിയോ. ഫിഫ ലോകകപ്പിന് മാത്രമായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിംഗ് (ഐആർ) പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിക്കാം. ഐആർ പായ്ക്കുകൾ ഡാറ്റ-ഒൺലി പാക്കുകളായി അല്ലെങ്കിൽ ഡാറ്റ, എസ്എംഎസ്, വോയ്സ് കോളുകൾ എന്നിവ ഉൾപ്പെടെയുള്ള പായ്ക്കുകളായി വാങ്ങാനാകും. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ജിയോ പാക്കുകൾ സ്വന്തമാക്കാം. മുൻകൂട്ടി നിശ്ചയിച്ച പരിധിക്കപ്പുറം, ഇൻകമിംഗ് കോളുകൾക്ക് വരിക്കാരിൽ നിന്ന് ഒരു രൂപ വീതം ഈടാക്കുമെന്ന് ജിയോ സൂചിപ്പിച്ചു. ഫിഫ ലോകകപ്പ് ഖത്തർ നവംബർ 20 നാണ് ആരംഭിക്കുന്നത്.
1) 1,599 രൂപയ്ക്ക് ഡാറ്റ, എസ്എംഎസ്, വോയ്സ് കോളുകൾ എന്നിവയുടെ പായ്ക്ക്
ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള ഔട്ട്ഗോയിംഗ് കോളുകളും നെറ്റ്വർക്ക്, വൈഫൈ വഴിയുള്ള ഇൻകമിംഗ് കോളുകളും അടങ്ങുന്ന പായ്ക്കിൽ 150 മിനിറ്റ് ടോക്ക് ടൈം ഉൾപ്പെടുന്നുണ്ട്. ഈ പാക്കിന് 15 ദിവസമാണ് വാലിഡിറ്റി. പായ്ക്കിനൊപ്പം ഉപയോക്താക്കൾക്ക് ഒരു ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.
2). 3,999 രൂപയ്ക്ക് ഡാറ്റ, എസ്എംഎസ്, വോയ്സ് കോളുകൾ എന്നിവയുടെ പായ്ക്ക്
250 മിനിറ്റ് ടോക്ക് ടൈമും നെറ്റ്വർക്കിലും വൈഫൈയിലും ഇൻകമിംഗ് കോളുകൾ്ക്കുമായി മറ്റൊരു 250 മിനിറ്റും നൽകുന്നു. വരിക്കാർക്ക് മൂന്ന് ജിബി ഡാറ്റയും 100 എസ്എംഎസും പായ്ക്കിനൊപ്പം ലഭിക്കും. പായ്ക്കിന് 30 ദിവസത്തേക്കാണ് വാലിഡിറ്റി.
3) 6,799 രൂപ, എസ്എംഎസ്, വോയ്സ് കോളുകൾ എന്നിവയുടെ പായ്ക്ക്
ഈ പാക്കിൽ ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള ഔട്ട്ഗോയിംഗ് കോളുകളും ഉൾപ്പെടുന്നുണ്ട്. കൂടാതെ 500 മിനിറ്റ് ടോക്ക് ടൈമും നെറ്റ്വർക്ക്, വൈഫൈ വഴിയുള്ള ഇൻകമിംഗ് കോളുകൾക്കായി 500 മിനിറ്റ് അധികവും ലഭിക്കും. കൂടാതെ, ഈ പാക്ക് സബ്സ്ക്രൈബ് ചെയ്യുന്ന ഉപയോക്താക്കൾക്ക് അഞ്ച് ജിബി ഡാറ്റയിലേക്കും 100 എസ്എംഎസുകളിലേക്കും ആക്സസ് ലഭിക്കും. 30 ദിവസമാണ് പായ്ക്കിന്റെ കാലാവധി.
4) 1,122 രൂപ, ഡാറ്റ മാത്രമുള്ള പായ്ക്ക്
ജിയോ വരിക്കാർക്ക് ഈ പായ്ക്ക് ഉപയോഗിച്ച് ഒരു ജിബി ഹൈ സ്പീഡ് ഡാറ്റ ആക്സസ് ചെയ്യാൻ കഴിയും, അതിനുശേഷം സ്റ്റാൻഡേർഡ് പേഗോ നിരക്കുകൾ ഈടാക്കും. പായ്ക്കിന് അഞ്ചു ദിവസത്തേക്കാണ് ആയുസുള്ളത്.
5) 5,122 രൂപ, ഡാറ്റ മാത്രമുള്ള പായ്ക്ക്
ഈ പായ്ക്ക് അനുസരിച്ച് 21 ദിവസത്തേക്ക് 5ജിബിഡാറ്റയിലേക്ക് ആക്സസ് ലഭിക്കും, അതിന് ശേഷം സ്റ്റാൻഡേർഡ് പേഗോ നിരക്കുകൾ ഈടാക്കും.