ന്യൂഡൽഹി: ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.
ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ സ്‌ക്രീന്‍ ലോക്ക് സംവിധാനം ഒരുക്കാനാണ് വാട്‌സ്‌ആപ്പ് പദ്ധതിയിടുന്നത്. ഇതിലൂടെ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്ന മൊബൈലിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഭാവിയില്‍ വാട്‌സ്‌ആപ്പിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനുകളിലും ഇത് അവതരിപ്പിച്ചേക്കും. പുതിയ അപ്‌ഡേറ്റ് ആയാണ് ഇത് കൊണ്ടുവരിക എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാസ് വേര്‍ഡ് ഉപയോഗിച്ച് സ്‌ക്രീന്‍ ലോക്ക് തുറന്ന് ആപ്പിലേക്ക് കടക്കുന്ന രീതിയിലായിരിക്കും സുരക്ഷാ ക്രമീകരണം. മറ്റുള്ളവര്‍ക്ക് പേഴ്‌സണ്‍ കമ്ബ്യൂട്ടര്‍ ഉപയോഗിക്കാന്‍ നല്‍കുമ്ബോള്‍ ഇതുവഴി സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.