Tech
-
ഡെല്ലും ജീവനകാർക്ക് ഹെല്ലാകുമോ ? സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടലുമായി ഡെൽ
സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടലുമായി ഡെൽ ടെക്നോളജീസ്. ഏകദേശം 6,650 ജോലിക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആകെയുള്ള ജീവനക്കാരുടെ അഞ്ചു ശതമാനത്തോളം വരുമിത്. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് കുറയുന്ന സാഹചര്യം തങ്ങളെ ബാധിച്ചെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ഭാവി സംബന്ധിച്ച് അനിശ്ചിതതത്വമാണ്, തങ്ങൾ നേരിടുന്ന വിപണി സാഹചര്യങ്ങളെ കുറിച്ച് കമ്പനി വിശദമാക്കി’. കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് ക്ലാർക്കാണ് ജീവനക്കാർക്കുള്ള മെമ്മോയിൽ ഇതെക്കുറിച്ച് വിശദമാക്കുന്നത്. മുൻകാല ചെലവ് ചുരുക്കൽ നടപടികൾ, നിയമനത്തിന് താൽക്കാലിക വിരാമം, യാത്രയുടെ പരിധി എന്നിവയെ കുറിച്ചും മെമ്മോയിൽ പരാമർശിക്കുന്നുണ്ട്. ഡിപ്പാർട്ട്‌മെന്റ് പുനഃസംഘടനകളും ജോലി വെട്ടിക്കുറയ്ക്കലും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള അവസരമാണെന്ന് കമ്പനി വക്താവ് ബ്ലൂംബെർഗ് ന്യൂസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞ റോയിട്ടേഴ്സിന്റെ മെയിലിനോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന പലിശനിരക്കും കാരണം ഉപഭോക്തൃ, കോർപ്പറേറ്റ് ചെലവുകൾ ചുരുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രമുഖ കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണിപ്പോൾ.…
Read More » -
സ്റ്റാറ്റസ് പ്രേമികൾക്ക് സന്തോഷ വാർത്ത; പുതിയ സ്വകാര്യത ഓപ്ഷൻ ഉൾപ്പടെ കിടിലൻ അപ്ഡേറ്റുമായി വാട്ട്‌സ്ആപ്പ്
സ്റ്റാറ്റസിൽ പുതിയ അപ്ഡേറ്റുകളുമായി വാട്ട്‌സ്ആപ്പ്. വോയ്‌സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്സ്, സ്റ്റാറ്റസുകൾക്ക് റിപ്ലൈ ആയി നല്കുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ അപ്ഡേറ്റ്. വരും ആഴ്ചകളിൽ ഈ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഓരോ തവണ പോസ്റ്റുചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആർക്കൊക്കെ കാണാനാകുമെന്ന് തീരുമാനിക്കാന് പുതിയ സ്വകാര്യത ഓപ്ഷൻ ഉപയോക്താക്കളെ അനുവദിക്കും. 30 സെക്കൻഡ് വരെയുള്ള വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാനുള്ള കഴിവും ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇമോജി ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റുകളോട് റിയാക്ട് ചെയ്യാനും കഴിയും. വാട്ട്‌സ്ആപ്പിന്റെ ഒരു ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, വോയ്‌സ് സ്റ്റാറ്റസ് ഷെയർ ചെയ്യാനും, പുതിയ സ്റ്റാറ്റസ് പ്രൊഫൈൽ റിംഗുകൾ, സ്റ്റാറ്റസിനെക്കുറിച്ചുള്ള ലിങ്ക് പ്രിവ്യൂ, കൂടുതൽ വിപുലമായ സ്വകാര്യത ഓപ്‌ഷൻ എന്നിവ ഉൾപ്പെടെയുള്ള അഞ്ച് പുതിയ സവിശേഷതകളും അപ്ഡേറ്റുകളും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് ആഡ് ചെയ്യാനും കഴിയും. ഒരു സ്റ്റാറ്റസ് ഇടുമ്പോൾ അവരുടെ സ്വകാര്യതാ സെറ്റിങ്സ്…
Read More » -
നിങ്ങളുടെ ആധാർ ദുരുപയോഗപ്പെടുന്നുണ്ടോ ? ഓൺലൈനായി പരിശോധിക്കാം…
ദില്ലി: ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാർ കാർഡ്, ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ആധാർ ഒരു ഐഡന്റിറ്റി കാർഡായി ഉപയോഗിക്കുന്നു, കൂടാതെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ വിവരങ്ങൾ നൽകേണ്ടതായുണ്ട്. ഒരു ഐഡന്റിറ്റി കാർഡ് എന്ന നിലയിൽ, ആധാർ കാർഡിൽ നിങ്ങളുടെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ, മുഖചിത്രങ്ങൾ തുടങ്ങിയ ബയോമെട്രിക് ക്രെഡൻഷ്യലുകൾ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങളും അടങ്ങിയിരിക്കുന്നു. ആധാറിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ധാരാളം ഉള്ളതിനാൽ, അത് എല്ലായ്‌പ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇത് പരിഗണിച്ച്, ആധാർ അനുവദിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിങ്ങളുടെ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യവും ‘ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി’ എന്ന പേരിൽ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ആധാർ ഓതന്റിക്കേഷൻ ചരിത്രം ഓൺലൈനായി പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ; ഘട്ടം 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.uidai.gov.in ഘട്ടം…
Read More » -
പേഴ്സണൽ കമ്പ്യൂട്ടർ വിൽപ്പന കുറഞ്ഞു; ജീവനക്കാരെ പിരിച്ചു വിടാൻ ഡെൽ, ഒഴിവാക്കുന്നത് 6650 പേരെ
ന്യൂയോര്‍ക്ക്: ആമസോണിനും ഗൂഗിളിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിന് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡെല്‍ ടെക്‌നോളജീസും. വിപണിയില്‍ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകത കുറഞ്ഞ പശ്ചാത്തലത്തിലാണ് ഏകദേശം 6650 പേരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്. ആഗോളതലത്തില്‍ കമ്പനിയുടെ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകതയില്‍ ഇടിവ് വന്നതായി കോ-ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. വിപണിയിലെ സാഹചര്യങ്ങള്‍ ഭാവിയും അനിശ്ചിതമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മൊത്തം തൊഴില്‍ശേഷിയുടെ അഞ്ചുശതമാനം ആളുകളെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 2022ലെ അവസാന പാദത്തില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഡെല്ലിന്റെ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ കയറ്റുമതിയില്‍ 37 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഡെല്ലിന്റെ വരുമാനത്തില്‍ 55 ശതമാനവും പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസില്‍ നിന്നാണ്. നഷ്ടം കൂടിയതോടെ പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചു വിടാൻ ഓൺലൈൻ ലേണിങ് ആപ്പായ ബൈജൂസും തീരുമാനിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ടതിന് ഗൂഗിളും ഏറെ പഴി കേട്ടു. വിപണിയിലുണ്ടായ തിരിച്ചടി…
Read More » -
50 ഓളം സർക്കാർ വെബ്‌സൈറ്റുകൾ കഴിഞ്ഞ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ടു; കണക്കുമായി കേന്ദ്രമന്ത്രി
ദില്ലി: കഴിഞ്ഞ വര്‍ഷം 50 ഓളം സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വനി വൈഷ്ണവ് വെള്ളിയാഴ്ച രാജ്യസഭയെ രേഖാമൂലം അറിയിച്ചു. 2022-23 കാലയളവിലെ കണക്കാണിത്. 2020 മുതൽ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സർക്കാർ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച് സിപിഐ അംഗം ബിനോയ് വിശ്വത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് വിവരങ്ങൾ അറിയിച്ചത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) റിപ്പോർട്ട് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്ത വിവരമനുസരിച്ചാണ് അറിയിപ്പ്. ഇതനുസരിച്ച് കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ മൊത്തം 59, 42, 50 വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. യഥാക്രമം 2020, 2021, 2022 വർഷങ്ങളിലായാണ് സംഭവം നടന്നിരിക്കുന്നത്. 2020, 2021, 2022 വർഷങ്ങളിൽ യഥാക്രമം 283581, 432057, 324620 മാലിഷ്യസ് സ്കാം കണ്ടെത്തുകയും തടയുകയും ചെയ്തതായി സിഇആർടി-ഇൻ അറിയിച്ചിട്ടുണ്ട്. സിഇആർടി-ഇൻ റിപ്പോർട്ട് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്ത വിവരങ്ങൾ അനുസരിച്ച്, 2020, 2021, 2022 വർഷങ്ങളിൽ…
Read More » -
വീണ്ടും ഡിജിറ്റൽ സ്ട്രൈക്കുമായി കേന്ദ്രം; ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക്; 138 ബെറ്റിഗ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു
ന്യൂഡൽഹി: ചൈനയ്ക്കെതിരേ വീണ്ടും ഡിജിറ്റൽ സ്ട്രൈക്കുമായി കേന്ദ്ര സർക്കാർ. 232 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കേന്ദ്രം നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി. ചെറിയ തുകയുടെ ലോണിന് പോലും പൗരന്മാര്‍ക്ക് പല മൊബൈല്‍ ആപ്പുകളില്‍ നിന്നും നിരന്തര അധിക്ഷേപം സഹിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പരാതിയും വ്യാപകമായിരുന്നു. മോര്‍ഫ് ചെയ്ത ചിത്രമടക്കം ഉപയോഗിച്ചുള്ള ഭീഷണിയും രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ ഇത്തരം ആപ്പുകളില്‍ നിന്നുണ്ടായി. ഇത്തരം ആപ്പുകളേക്കുറിച്ച് തെലങ്കാനാ, ഒഡീഷ, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര ഇന്‍റലിജൻസിനോട് ആശങ്കകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 28 ചൈനീസ് കേന്ദ്രീകൃതമായ ലോണ്‍ ആപ്പുകളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ പ്രവർത്തിക്കുന്ന 94 ആപ്പുകള്‍…
Read More » -
പാസ് വേഡ് പങ്കുവച്ചുള്ള സിനിമ കാണലിന് നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്; പാസ് വേഡ് പങ്കുവയ്ക്കാവുന്നത് ഒരേ വീട്ടിലുള്ളവർ തമ്മിൽ മാത്രം
ന്യൂഡൽഹി: ഒറ്റ അക്കൗണ്ടിൽ പണമടച്ച ശേഷം പാസ് വേഡ് കൂട്ടുകാരുമായി പങ്കുവച്ച് സിനിമ കാണുന്ന പരിപാടി ഇനി മുതൽ നെറ്റ്ഫ്ളക്സിൽ നടക്കില്ല. എന്റർടെയ്‌ൻമെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതല്‍ ഒരു വീട്ടിലുള്ളവർ അല്ലാതെ മറ്റാര്‍ക്കും നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ അപ്‌ഡേറ്റിലാണ് നെറ്റ്ഫ്ലിക്സ് പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താവ് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. ഉപഭോക്താക്കള്‍ ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം. പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ താല്‍കാലിക കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി…
Read More » -
ഐഫോൺ 13നെക്കാലും കുറഞ്ഞ വിലയിൽ ഐഫോൺ 14! ഐഫോൺ മോഹം സാക്ഷാത്കരിക്കാൻ കഴിയാത്തവർക്കായി പുത്തൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്
ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കണമെന്നാണ് എല്ലാ ഐഫോൺ ആരാധകരും ആഗ്രഹിക്കുക. എന്നാൽ വലിയ വില നൽകേണ്ടിവരും എന്നത് ആ മോഹത്തിൽനിന്ന് അവരെ തടയുന്നു. പലപ്പോഴും ഉയർന്ന വില കാരണം പുതിയ മോഡൽ വാങ്ങാതെ കൈയിൽ ഒതുങ്ങുന്ന വിലയ്ക്ക് ലഭിക്കുന്ന ഐഫോൺ വാങ്ങുന്നവരും ഏറെയും. ഇന്ത്യക്കാരുടെ ഈ ഐഫോൺ പ്രേമം അറിയാവുന്ന ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള വൻകിട ഓൺലൈൻ വ്യാപാര ഭീമന്മാർ ഇടയ്ക്കിടയ്ക്ക് വിവിധ ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകളിലൂടെ കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരം ഒരുക്കാറുണ്ട്. നിരവധി പേർ ഇത്തരം അവസരങ്ങൾ വിനിയോഗിച്ച് കുറഞ്ഞ തുകയ്ക്ക് പ്രിയപ്പെട്ട ഫോൺ സ്വന്തമാക്കാറുമുണ്ട്. പലവിധ ഓഫറുകൾ വന്നിട്ടും അന്നൊന്നും ഐഫോൺ മോഹം സാക്ഷാത്കരിക്കാൻ കഴിയാത്തവർക്കായി ഇപ്പോൾ ഒരിക്കൽക്കൂടി പുത്തൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ബിഗ് ബചത് ധമാൽ വിൽപ്പനയോട് അനുബന്ധിച്ചാണ് ഐഫോൺ 14 ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കുറവും ഓഫറുകളും ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 13 ന്റെ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ…
Read More » -
ഐ -ഫോണ്‍ സര്‍വീസിന് കൊടുത്തപ്പോള്‍ പാര്‍ട്‌സ് ഊരി മാറ്റിയെന്ന് പരാതി
തൃശൂര്‍: മൂന്നു മാസം മുന്‍പ് വാങ്ങിയ ഐ -ഫോണ്‍ സര്‍വീസിന് കൊടുത്തപ്പോള്‍ പാര്‍ട്‌സ് ഊരി മാറ്റിയെന്ന് പരാതി. ഫോണ്‍ വേണമെങ്കില്‍ എണ്‍പതിനായിരം രൂപ കൂടി നല്‍കണമെന്നാണ് ഇപ്പോള്‍ സര്‍വീസ് സെന്റര്‍ പറയുന്നത്. കഴിഞ്ഞ നവംബറില്‍ റിപ്പയറിങ്ങിനായി കൊടുത്ത ഫോണ്‍ തിരികെ കിട്ടാന്‍ കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശി മുഹമ്മദ് ഹാഷിക്. കഴിഞ്ഞ ജൂലൈയിലാണ് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മുടക്കി ഹാഷിക് ഐ ഫോണ്‍ 13 പ്രൊ വാങ്ങിയത്. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഡിസ്‌പ്ലേ കംപ്ലയിന്റ് ആയി. ചാര്‍ജ് നില്‍ക്കാതായി.ഇതോടെ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി. 14 ദിവസം കഴിഞ്ഞു ചോദിച്ചപ്പോഴാണ് ഫോണിന് ഗുരുതര കേട്പാടുള്ളതിനാല്‍ സര്‍വീസ് ചെയ്യാന്‍ പറ്റില്ലെന്ന് സര്‍വീസ് സെന്ററില്‍ നിന്ന് പറയുന്നത്. ഐ ഫോണിന് ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് ഇല്ലാത്തതിനാലാണ് ഇത്തരം പ്രതിസന്ധി ഉണ്ടാകുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
Read More » -
വനിതാ മേധാവിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്തതിന്റെ പ്രതികാരം; ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്ന പരാതിയുമായി ഗൂഗിൾ മുൻ ഉദ്യോഗസ്ഥൻ കോടതിയിൽ
വനിതാ മേധാവിയുടെ ലൈംഗിക ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതിനാൽ തന്റെ ജോലി പോയെന്ന വെളിപ്പെടുത്തലുമായി ഗൂഗിളിലെ മുന്‍ ജീവനക്കാരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥന്‍ റയാന്‍ ഓളോഹൻ തന്റെ ടീമിന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ കോടതിയില്‍ പരാതി നൽകി. 2019 ഡിസംബറിലാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. അത്താഴവിരുന്നിനിടെ ടിഫനി മില്ലര്‍ തന്നെ ലൈംഗികമായ രീതിയില്‍ സ്പര്‍ശിച്ചു. ഏഷ്യന്‍ സ്ത്രീകളോടാണ് തനിക്ക് താല്‍പര്യമെന്ന് അവര്‍ക്കറിയാമെന്ന് പറഞ്ഞുവെന്നും റയാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അവരുടെ വിവാഹ ജീവിതം അത്ര രസകരമല്ലെന്ന് പറഞ്ഞ് തന്റെ വയറില്‍ കൈകൊണ്ട് തടവി. ഈ സംഭവങ്ങളെല്ലാം നടന്നത് ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവില്‍ നടന്ന കമ്പനി യോഗത്തിന്റെ ഭാഗമായി നടന്ന മദ്യ സല്‍ക്കാരത്തിനിടെയാണ്. തൊട്ടുപിന്നാലെ തന്നെ റയാന് ഫുഡ്, ബിവറേജസ് ആന്റ് റസ്റ്റോറന്റ്സിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ടിഫനിയായിരുന്നു ഈ ടീമിലെ സൂപ്പര്‍വൈസര്‍. താന്‍ വിവാഹിതനും ഏഴ് കുട്ടികളുടെ അച്ഛനുമാണ്. ടിഫനിയുടെ പെരുമാറ്റം സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകര്‍ക്ക്…
Read More »