LIFEMovieTechTRENDING

പാസ് വേഡ് പങ്കുവച്ചുള്ള സിനിമ കാണലിന് നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്; പാസ് വേഡ് പങ്കുവയ്ക്കാവുന്നത് ഒരേ വീട്ടിലുള്ളവർ തമ്മിൽ മാത്രം

ന്യൂഡൽഹി: ഒറ്റ അക്കൗണ്ടിൽ പണമടച്ച ശേഷം പാസ് വേഡ് കൂട്ടുകാരുമായി പങ്കുവച്ച് സിനിമ കാണുന്ന പരിപാടി ഇനി മുതൽ നെറ്റ്ഫ്ളക്സിൽ നടക്കില്ല. എന്റർടെയ്‌ൻമെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതല്‍ ഒരു വീട്ടിലുള്ളവർ അല്ലാതെ മറ്റാര്‍ക്കും നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ അപ്‌ഡേറ്റിലാണ് നെറ്റ്ഫ്ലിക്സ് പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ഉപഭോക്താവ് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. ഉപഭോക്താക്കള്‍ ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.

ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം. പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ താല്‍കാലിക കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണ് ഉണ്ടാകുക. പരമാവധി ഉപഭോക്താക്കളെ പണം നല്‍കി നെറ്റ്ഫ്ലിക്സ് കാണാന്‍ നിര്‍ബന്ധിതരാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Back to top button
error: