TechTRENDING

ഐഫോൺ 13നെക്കാലും കുറഞ്ഞ വിലയിൽ ഐഫോൺ 14! ഐഫോൺ മോഹം സാക്ഷാത്കരിക്കാൻ കഴിയാത്തവർക്കായി പുത്തൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്

റ്റവും പുതിയ മോഡൽ സ്വന്തമാക്കണമെന്നാണ് എല്ലാ ഐഫോൺ ആരാധകരും ആഗ്രഹിക്കുക. എന്നാൽ വലിയ വില നൽകേണ്ടിവരും എന്നത് ആ മോഹത്തിൽനിന്ന് അ‌വരെ തടയുന്നു. പലപ്പോഴും ഉയർന്ന വില കാരണം പുതിയ മോഡൽ വാങ്ങാതെ ​കൈയിൽ ഒതുങ്ങുന്ന വിലയ്ക്ക് ലഭിക്കുന്ന ഐഫോൺ വാങ്ങുന്നവരും ഏറെയും. ഇന്ത്യക്കാരുടെ ഈ ​ഐഫോൺ പ്രേമം അ‌റിയാവുന്ന ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള വൻകിട ഓൺ​ലൈൻ വ്യാപാര ഭീമന്മാർ ഇടയ്ക്കിടയ്ക്ക് വിവിധ ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകളിലൂടെ കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാൻ ഉപയോക്താക്കൾക്ക് അ‌വസരം ഒരുക്കാറുണ്ട്. നിരവധി പേർ ഇത്തരം അ‌വസരങ്ങൾ വിനിയോഗിച്ച് കുറഞ്ഞ തുകയ്ക്ക് പ്രിയപ്പെട്ട ഫോൺ സ്വന്തമാക്കാറുമുണ്ട്. പലവിധ ഓഫറുകൾ വന്നിട്ടും അ‌ന്നൊന്നും ഐഫോൺ മോഹം സാക്ഷാത്കരിക്കാൻ കഴിയാത്തവർക്കായി ഇപ്പോൾ ഒരിക്കൽക്കൂടി പുത്തൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്.

ബിഗ് ബചത് ധമാൽ വിൽപ്പനയോട് അ‌നുബന്ധിച്ചാണ് ഐഫോൺ 14 ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കുറവും ഓഫറുകളും ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 13 ന്റെ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ സാധിക്കും എന്നതാണ് ഫ്ലിപ്കാർട്ടിന്റെ ഇപ്പോഴത്തെ ഓഫറുകളുടെ പ്രത്യേകത. ഏതാണ്ട് 11,901 രൂപ വരെയുള്ള ഇളവാണ് ഐഫോൺ 14 ന്റെ 128 ജിബി, 256 ജിബി വേരിയന്റുകൾക്ക് ബിഗ് ബചത് ധമാൽ വിൽപ്പനയിൽ ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.

നിലവിൽ 71,999 രൂപയ്ക്ക് ആണ് ഫ്ലിപ്കാർട്ട് ഐഫോൺ 14 ലിസ്റ്റ് ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡ് (ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ്) ഉള്ള ഉപഭോക്താക്കൾക്ക് 4,000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുള്ള ഉപഭോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഓഫറുകൾ പ്രയോജനപ്പടുത്തുന്നതിലൂടെ ഉപയോക്താക്കൾക്ക് യഥാക്രമം 67,999 രൂപയ്ക്കും (128 ജിബി) 77,999 രൂപയ്ക്കും (256 ജിബി) ഐഫോൺ 14 വാങ്ങാം.

പഴയ സ്‌മാർട്ട്‌ഫോണുകൾക്ക് 23,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ നമ്മൾ നൽകുന്ന ഫോണിന് ഈ മുഴുവൻ തുകയും ലഭ്യമാകണമെന്നില്ല. എങ്കിലും എക്സ്ചേഞ്ച് ചെയ്യുന്നത് പഴയ ഐഫോൺ ആണെങ്കിൽ ആ​ൻഡ്രോയ്ഡ് ഫോണുകളെക്കാൾ മൂല്യം ലഭിക്കാൻ സാധ്യതയുണ്ട്. ഫോണിന്റെ പ്രവർത്തനക്ഷമതയും പഴക്കവുമൊ​ക്കെ കണക്കാക്കിയാകും എക്സ്ചേഞ്ച് തുക നിശ്ചയിക്കുക. സാധാരണഗതിയിൽ 2,000 രൂപയ്ക്കും 5,000 ഇടയിൽ മാത്രമേ എക്സ്ചേഞ്ച് തുകയായിപ ലഭിക്കാൻ സാധ്യതയുള്ളൂ. എക്സ്ചേഞ്ച് ഓഫർ കൂടി ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ 67,999 രൂപയിലും കുറഞ്ഞ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ സാധിക്കൂ.

ഐഫോൺ 14 ന് വില കുറഞ്ഞിട്ട് വാങ്ങാൻ കാത്തിരിക്കുകയാണ് എങ്കിൽ ഈ അ‌വസരം വിനിയോഗിക്കുന്നതാകും നല്ലത് എന്നാണ് പൊതു വിലയിരുത്തൽ. ജനുവരിയിൽ 67,000 രൂപ വരെ വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാൻ ഫ്ലിപ്കാർട്ടിൽ അ‌വസരമുണ്ടായിരുന്നു. ഈ വില കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോണിന് ഓഫർ ലഭ്യമാകുന്നത് ഇപ്പോഴാണ്. അ‌തിനാൽത്തന്നെ ഇതൊരു മികച്ച അ‌വസരമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഐഫോൺ 14 ന് മാത്രമല്ല, ഐഫോൺ 13 നും ഫ്ലിപ്കാർട്ട് ബിഗ് ബചത് ധമാൽ വിൽപ്പനയിൽ ഓഫറുകൾ ലഭ്യമാണ്. നിലവിൽ 69,900 രൂപയാണ് ഐഫോൺ 13 ന്റെ വില. ഓഫറുകളോടെ 62,999 രൂപയ്ക്ക് ഐഫോൺ 13 വാങ്ങാനുളള അ‌വസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്. ഐഫോൺ 14 വാങ്ങാൻ സാധിക്കാത്തവർക്ക് കുറച്ചുകൂടി കുറഞ്ഞ വിലയിൽ ഐഫോൺ 14 ന്റെ ഏതാണ്ട് എല്ലാ ഫീച്ചറുകളും സ്വന്തമാക്കാൻ ഐഫോൺ 13 തെരഞ്ഞെടുക്കാവുന്നതാണ്.

Back to top button
error: