Tech

    • മൊബൈൽ ഫോണിന്റെ ആയുസ്സ് കൂട്ടാൻ ചില വഴികൾ

      മൊബൈൽ ഫോൺ ദീർഘകാലം കേടുകൂടാതെ ഉപയോഗിക്കാൻ അനാവശ്യമായി ബാറ്ററിയുടെ ചാര്‍ജ് തീരുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.ഏതൊരു സ്മാര്‍ട് ഫോണിന്റേയും പ്രധാന ഭാഗങ്ങളിലൊന്നാണല്ലോ അതിന്റെ ബാറ്ററി. ചാര്‍ജ്ജ് അനാവശ്യമായി തീരാതിരിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ ഡാര്‍ക്ക് മോഡിലേക്ക് മാറ്റണം. ലൊക്കേഷന്‍ സര്‍വീസുകള്‍ ആവശ്യമില്ലാത്തപ്പോള്‍ ഓഫാക്കുന്നതും വൈഫൈ അനാവശ്യമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പിക്കുന്നതും ബാറ്ററിയുടെ ആയുസ് കൂട്ടും.   ഓട്ടോ ബ്രൈറ്റ്‌നസ് ഫീച്ചറിനൊപ്പം മാക്‌സിമം ബ്രൈറ്റ്‌നസ് 50 ശതമാനമാക്കി വെക്കുന്നതും ഫോണിന്റെ ആയുസ്സിന് നല്ലതാണ്.ഈ സംവിധാനം ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസരിച്ച്‌ ഫോണിന്റെ ബ്രൈറ്റ്‌നസ് ക്രമീകരിക്കുന്നു.   ഐഫോണുകളില്‍ ഇതിനായി സെറ്റിങ്‌സ് തിരഞ്ഞെടുത്ത ശേഷം ആക്‌സസബിലിറ്റി>ഡിസ്‌പ്ലേ & ടെക്സ്റ്റ് സൈസ്> ഓട്ടോ ബ്രൈറ്റ്‌നസ് ഓണാക്കിയാല്‍ മതിയാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് സെറ്റിങ്‌സ്>ഡിസ്‌പ്ലേ>ഓട്ടോ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് അല്ലെങ്കില്‍ അഡാപ്റ്റീവ് ബ്രൈറ്റ്‌നസ് ഓണാക്കിയാല്‍ മതി.   ഫോട്ടോകളും വിഡിയോകളും എടുക്കുന്നത് വളരെ ഉയര്‍ന്ന റെസലൂഷനില്‍ ആണോയെന്ന് പരിശോധിക്കുന്നതും ഇതില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ബാറ്ററിയേയും ഫോണിനേയും സഹായിക്കും. ആപ്പിളിന്റെ ഹൈ എഫിഷെന്‍സി ഫോട്ടോ ഫോര്‍മാറ്റ്…

      Read More »
    • അയച്ചാലും തിരുത്താൻ അവസരം! അയച്ച മെസെജ് ഡീലിറ്റാക്കാതെ എഡിറ്റ് ചെയ്യാൻ ഓപ്ഷനുമായി വാട്ട്സ്ആപ്പ്; പക്ഷേ സമയ പരിതിയുണ്ട്

      സൻഫ്രാൻസിസ്കോ: അയച്ച മെസെജ് ഡീലിറ്റാക്കാതെ എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എങ്കിലിനി മെസെജ് മാറി അയച്ചുവല്ലോ എന്ന വിഷമം വേണ്ട.എഡിറ്റ് ചെയ്യാൻ ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ആർക്കെങ്കിലും അയച്ച തെറ്റായ സന്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ 15 മിനിറ്റ് സമയം ലഭിക്കും. ഉപയോക്താക്കൾക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണ്, കാരണം ആദ്യം ശരിയല്ലെന്ന് നിങ്ങൾ കരുതുന്ന വാക്യങ്ങളോ വാക്കുകളോ തിരുത്താൻ എഡിറ്റ് ബട്ടൺ സഹായിക്കുമെന്നതിനാൽ മെസെജ് ഡീലിറ്റ് ചെയ്യേണ്ടി വരില്ല. കൂടാതെ അധികമായി എന്തെങ്കിലും ചേർക്കുകയുമാകാം. എഡിറ്റ് ചെയ്യാനായി മെസെജിൽ ടാപ്പ് ചെയ്യുക. തുടർന്ന് മെനുവിൽ നിന്ന് ‘എഡിറ്റ്’ ഓപ്ഷൻ തിരഞ്ഞെടുക്കണം. ലോങ് മെസെജ് അയക്കുന്നവർക്ക് 15 മിനിറ്റ് ചെറിയ സമയമായി തോന്നിയേക്കാം. പുതിയ അപ്ഡേഷൻ ബീറ്റയിൽ ലഭ്യമായി തുടങ്ങിയെന്നാണ് സൂചന. എല്ലാ ഉപയോക്താക്കൾക്കും ഈ അപ്ഡേഷന്‌‍ ഉടനടി ലഭ്യമാകില്ല. കഴിഞ്ഞ ദിവസമാണ് ചാറ്റ് ലോക്ക് ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ…

      Read More »
    • എസ്ബിഐ ഉപഭോക്താക്കളെ ആഹ്ലാദിപ്പീൻ! ഒറ്റ ഫോൺകോളിലൂടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അറിയാം

      ഡിജിറ്റൽ യുഗത്തിൽ ബാങ്കിംഗ് മേഖലയും ഏറെ മാറിയിട്ടുണ്ട്. പണം പിൻവലിക്കാൻ ബാങ്കുകളിൽ നീണ്ട വരിയിൽ കാത്തുനിൽക്കേണ്ട കാലത്തുനിന്നും പണം പിൻവലിക്കുന്നതിനായി എടിഎം കാർഡുകൾ ഇന്നുണ്ട്. മാത്രമല്ല രാജ്യത്ത് നിരവധി ബാങ്കിംഗ് സേവനങ്ങൾ ഇന്ന് ഓൺലൈനിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളിൽ ഇടപാടുകാരുടെ തിരക്ക് കുറയുകയും ജോലി എളുപ്പമാകുകയും ചെയ്യുമെന്നതിനാൽ ഇത്തരം സേവനങ്ങൾ ഏറെ സഹായകരവുമാണ്. ഇപ്പോൾ അത്തരമൊരു സന്തോഷ വാർത്തയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ തേടി എത്തിയിരിക്കുന്നത്. ഇനി മുതൽ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനായി ഇടപാടുകാർ ബാങ്കിൽ പോവേണ്ട ആവശ്യമില്ല. അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് വീട്ടിലിരുന്ന് അറിയാൻ കഴിയും. ഫോൺ മുഖേന അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കാൻ എസ്ബിഐ കോൺടാക്റ്റ് സെന്ററിലേക്ക് വിളിച്ചാൽ മതി. ഒരാൾക്ക് ഏത് ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാം: 1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്. കോൾ ചെയ്തതിന് ശേഷം, അക്കൗണ്ട് ബാലൻസും ഇടപാട് വിശദാംശങ്ങളും ലഭിക്കുന്നതിന് കീപാ‍ഡിൽ 1 അമർത്തണം.…

      Read More »
    • സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാല്‍ ട്രാക്കും ബ്ലോക്കും ചെയ്യാം; എങ്ങനെയാണെന്നറിയാം

      സ്മാര്‍ട്ട്‌ഫോണുകള്‍ കാണാതാകുന്നതും മോഷ്ടക്കപ്പെടുന്നതുമെല്ലാം സാധാരണ സംഭവങ്ങളാണ്. ഇത്തരം അവസരങ്ങളില്‍ നമ്മളെ സഹായിക്കാനായി ടെലിക്കോം വകുപ്പിന്റെ ടെക്നോളജി ഡെവലപ്മെന്റ് വിഭാഗമായ സി-ഡോട്ട് ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. ‘സഞ്ചാര്‍ സാഥി’ എന്ന പേരിലുള്ള വെബ്‌സൈറ്റാണ് സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാല്‍ നമ്മളെ സഹായിക്കുന്നത്. ഇതൊരു പൗര കേന്ദ്രീകൃത വെബ്സൈറ്റാണ്. ഈ വെബ്‌സൈറ്റ് മൊബൈല്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷ ശക്തിപ്പെടുത്താനായിട്ടാണ് വെബ്‌സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സെക്കന്റ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ അവ മോഷ്ടിക്കപ്പെട്ടതല്ല എന്ന് ഉറപ്പിക്കാനും ‘സഞ്ചാര്‍ സാഥി’ നമ്മളെ സഹായിക്കും. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഈ വെബ്‌സൈറ്റ് ഉപയോക്താക്കളെ സഹായിക്കുന്നു. ഫോണിന്റെ ഐഎംഇഐ നമ്പരിന്റെ വിശദാംശങ്ങള്‍ നല്‍കി ഫോണ്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാം. ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ഫോണ്‍ ബ്ലോക്ക് ചെയ്താല്‍, അത് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ഏതൊരു ടെലിക്കോം കമ്പനിയുടെ സിം കാര്‍ഡ് ഇട്ടാലും ഈ ഫോണുകള്‍ പ്രവര്‍ത്തിക്കുകയില്ല. നിങ്ങളുടെ ഫോണ്‍ മോഷ്ടിക്കപ്പെടുകയോ…

      Read More »
    • നമ്മുടെ പേരിൽ മറ്റാരെങ്കിലും  ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോ?  കണ്ടുപിടിക്കാം, റദ്ദാക്കാം.

      സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. ഇത്തരം കണക്‌ഷൻ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക‍്ഷൻസ്’ ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണ‍ക‍്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.

      Read More »
    • അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള ഓപ്പോ എഫ്23 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

      അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള ഓപ്പോ എഫ്23 (Oppo F23) സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.   67W അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള 5,000 എം.എ.എച്ച്‌ ആണ് ഇതിന്റെ ബാറ്ററി.6.72 ഇഞ്ച് ഫുള്‍ എച്ച്‌.ഡി+ എല്‍.ടി.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയ്ക്ക് 91.4% സ്‌ക്രീന്‍ ടൂ ബോഡി റേഷ്യോയും ഓപ്പോ എഫ്23 5ജിയില്‍ ഉണ്ട്.ഡിസ്‌പ്ലെയില്‍ സുരക്ഷയ്ക്കായി പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനാണുള്ളത്.   8 ജിബി റാമും 256 ജിബി സ്റ്റോറേജുമായി എത്തിയിരിക്കുന്ന ഈ ഫോണിന്റെ പ്രോസസ്സര്‍ സ്‌നാപ്ഡ്രാഗണ്‍ 695 ആണ്. ഓപ്പോ എഫ്23 5ജിയില്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും കമ്ബനി നല്‍കിയിട്ടുണ്ട്. 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാം. 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ വരുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഇതിനുള്ളത്. 2 മെഗാപിക്‌സല്‍ മോണോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മൈക്രോ സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കും 32 എംപി സെല്‍ഫി ഷൂട്ടറാണുള്ളത്. ബോള്‍ഡ് ഗോള്‍ഡ്, കൂള്‍…

      Read More »
    • വ്യാജനോ, ഒർജിനലോ;ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഫീച്ചറുമായി ഗൂഗിൾ

      ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ വ്യാജമായി നിര്‍മിക്കുന്ന ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഫീച്ചറുമായി ഗൂഗിള്‍.’എബൗട്ട് ദിസ് ഇമേജ് ‘ (About this image) എന്ന പേരാണു ഗൂഗിള്‍ ഈ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്.  ഗൂഗിളിന്റെ ഇമേജ് എന്ന വിഭാഗത്തില്‍ പ്രവേശിച്ചാണ് നിലവിൽ ചിത്രങ്ങള്‍ സെര്‍ച്ച്‌ ചെയ്യുന്നത്.പുതിയ ഫീച്ചര്‍ പ്രകാരം, ഒരു ചിത്രമോ അതിനു സമാനമായ ചിത്രമോ എപ്പോള്‍ ആണ് ഗൂഗിള്‍ ഇന്‍ഡക്‌സ് ചെയ്തതെന്നു വ്യക്തമാക്കും.അതോടൊപ്പം എവിടെയാണ് ആ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റ് ഉള്‍പ്പെടെ ഓണ്‍ലൈനില്‍ വേറെ എവിടെയൊക്കെ ആ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഈ ഫീച്ചറിലൂടെ അറിയുവാന്‍ സാധിക്കും.   ഇതിലൂടെ ചിത്രത്തിന്റെ യഥാര്‍ഥ ഉറവിടം ഏതാണെന്നും അതിന്റെ വിശ്വാസ്യത എത്രത്തോളമാണെന്നും അറിയാന്‍ യൂസര്‍മാര്‍ക്കും സാധിക്കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഈ ഫീച്ചര്‍ യൂസര്‍മാര്‍ക്ക് ലഭ്യമാവുക.

      Read More »
    • വാട്സാപ്പ് ചാറ്റിംഗ് രഹസ്യമാക്കി വയ്ക്കാം; പുതിയ ഫീച്ചറുമായി കമ്പനി

      വാട്ട്‌സ്‌ആപ്പ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി മെറ്റാ കമ്ബനി.ചാറ്റുകൾ രഹസ്യമാക്കി വയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്ട്‌സ്‌ആപ്പില്‍ കമ്പനി ചേര്‍ത്തു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് പാസ്‌വേഡോ വിരലടയാളം പോലുള്ള ബയോമെട്രിക് ഓതന്റിക്കേഷനോ ഉപയോഗിച്ച്‌ പ്രത്യേക ചാറ്റുകള്‍ ലോക്ക് ചെയ്യാനാവും. ‘ചാറ്റ് ലോക്ക്’ എന്നാണ് ഈ ഫീച്ചറിന് പേരിട്ടിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ചാറ്റുകള്‍ ലോക്ക് ചെയ്യുന്നതിനു പുറമെ പ്രത്യേക ഫോള്‍ഡറില്‍ ചാറ്റുകള്‍ സൂക്ഷിക്കാനുമാവും. കൂടാതെ ഇത് നോട്ടിഫിക്കേഷനിലെ പേരും സന്ദേശവും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.വാട്ട്‌സ്‌ആപ്പ് ഉടമസ്ഥതയിലുള്ള മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചാറ്റ് ലോക്ക് ഫീച്ചര്‍ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച്‌ അറിയിച്ചത്. ഈ ഫീച്ചറിന്റെ ആവശ്യകതയെക്കുറിച്ച്‌ വ്യക്തമാക്കിയ സക്കര്‍ബര്‍ഗ്, ഇടയ്ക്കിടെ കുടുംബാംഗങ്ങളുമായി ഫോണ്‍ പങ്കിടേണ്ടിവരുന്ന ആളുകള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ മറ്റൊരാളുമായി പങ്കിടേണ്ട നിമിഷങ്ങളില്‍ ഈ സവിശേഷത ഉപയോഗപ്രദമാകുമെന്നും കൂട്ടിച്ചേർത്തു. സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച്‌ നിരവധി ഫീച്ചറുകള്‍ ഇതിനോടകം വാട്സ്‌ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍, സ്ക്രീന്‍ഷോട്ട്…

      Read More »
    • ഐപിഎല്ലിനിടെ ആരാ​ധകർക്ക് ജിയോയുടെ ഷോക്ക് ട്രീറ്റ്മെ​ന്റ്! ജിയോസിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസിന് തുടക്കം

      ജിയോസിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസിന് തുടക്കമായി. 999 രൂപയാണ് വാർഷിക പ്ലാൻ നിരക്ക്. രാജ്യത്തെ മുൻനിര സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ സിനിമ ഹോളിവുഡ് കണ്ടന്റിലേക്ക് കൂടി ആക്സസ് നൽകിക്കൊണ്ടാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസ് തുടങ്ങിയിരിക്കുന്നത്. ഫിഫ വേൾഡ് കപ്പ്, ഐ പി എൽ 2023 പോലുള്ള ജനപ്രിയ കണ്ടെന്റുകൾ ഫ്രീ സ്ട്രീമിങ്ങിലൂടെ നൽകി കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്ന പ്ലാറ്റ്ഫോമാണ് ജിയോ സിനിമ. ഇപ്പോളിതാ ദി ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ തുടങ്ങി ഷോകൾ ഉൾപ്പെടെ എച്ച് ബി ഒയിലെ പ്രീമിയം കണ്ടെന്റ് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്. ഐഎപിഎല്ലിന് ശേഷമാണ് പുതിയ പ്ലാൻ പ്രാബല്യത്തിൽ വരിക. 999 രൂപയുടെ പ്ലാനനുസരിച്ച് വാർഷിക പ്ലാനിൽ ജിയോ സിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വരിക്കാർക്ക് ക്വാളിറ്റിയുള്ള വിഡിയോയും ഓഡിയോയും ലഭിക്കും. ഒരേ സമയം നാല് ഡിവൈസുകളിൽ വരെ കണ്ടന്റ് സ്ട്രീം ചെയ്യാനാകും. ചെർണോബിൽ, വൈറ്റ് ഹൗസ് പ്ലംബേഴ്‌സ്, വൈറ്റ് ലോട്ടസ്, മേർ ഓഫ് ഈസ്റ്റ്‌ടൗൺ, ബാരി,…

      Read More »
    • ഈ നമ്പരുകളില്‍നിന്ന് കോള്‍ വന്നാല്‍ ഉടന്‍ ബ്‌ളോക്ക് ചെയ്യുക; എടുത്തുപോയാല്‍ പണിയാകും

      ന്യൂഡല്‍ഹി: ഫോണ്‍ ഉപയോഗിക്കാത്ത സമയത്തുപോലും മൈക്രോഫോണ്‍ വഴി സ്മാര്‍ട്ട്ഫോണ്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ സംരക്ഷണ ബില്‍ തയ്യാറാക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണുമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. രാത്രി ഉറങ്ങുന്ന സമയത്ത് വാട്‌സ്ആപ്പ് മൈക്രോഫോണ്‍ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ട്വിറ്ററിലെ എന്‍ജിനീയറിംഗ് ഡയറക്ടര്‍ ഫോഡ് ദബിരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. എന്നാല്‍, തങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ശേഖരിക്കുന്നില്ലെന്ന് വാട്‌സ്ആപ്പ് വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി പരിഹരിക്കാന്‍ ആന്‍ഡ്രോയിഡ് ഉടമകളായ ഗൂഗിളിനോട് ആവശ്യപ്പെട്ടതായും വാട്‌സ് ആപ്പ് അറിയിച്ചു. അജ്ഞാത രാജ്യാന്തര നമ്പരുകളില്‍ നിന്നുള്ള സ്പാം കാളുകള്‍ (സ്പാം: തെറ്റായ ഉദ്ദേശ്യത്തോടെ കൂട്ടത്തോടെ അയയ്ക്കുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും) വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാട്‌സ്ആപ്പിന് നോട്ടീസ് അയയ്ക്കുമെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്തോനീഷ്യ (+62), വിയറ്റ്‌നാം (+84), മലേഷ്യ (+60),…

      Read More »
    Back to top button
    error: