TechTRENDING

ചരിത്രംകുറിച്ച ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിന്‍റെ വിജയം ആഘോഷിക്കാന്‍ മഹാക്വിസുമായി ഐഎസ്ആര്‍ഒ

ബെംഗളൂരു: ചരിത്രംകുറിച്ച ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിൻറെ വിജയം ആഘോഷിക്കാൻ മഹാക്വിസുമായി ഐഎസ്ആർഒ. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ആണ് ചരിത്രവിജയം ആഘോഷിക്കാൻ ഇന്ത്യക്കാരെ ചന്ദ്രയാൻ-3 മഹാക്വിസ്സിൽ പങ്കെടുക്കാൻ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യ ചന്ദ്രനിലെത്തിയെന്നും ഇന്ത്യക്കാർക്കായുള്ള ഐഎസ്ആർഒ ചെയർമാൻറെ പ്രത്യേക സന്ദേശമിതാ എന്ന തലക്കെട്ടോടെയാണ് ഇതുസംബന്ധിച്ച വീഡിയോ ഐഎസ്ആർഒ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ച് ചരിത്ര ദൗത്യ വിജയം ആഘോഷിക്കാമെന്നും ഐഎസ്ആർഒ കുറിച്ചു.

ക്വിസ്സിൽ മികച്ച പ്രകടനം നടത്തുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് ലഭിക്കുക. ചന്ദ്രയാൻ-3 മഹാക്വിസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ MyGov.in എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെബ് സൈറ്റിലൂടെ തന്നെ നേരിട്ട് മത്സരത്തിൽ പങ്കെടുക്കാം. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. 300 സെക്കൻഡിനുള്ളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കണം. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാകില്ല. ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം MyGov പോർട്ടലിൽനിന്നും സർട്ടിഫിക്കറ്റും ലഭിക്കും. ക്വിസ്സിൽ പങ്കെടുത്ത് 24മണിക്കൂറിനുള്ളിൽ ഇമെയിലായിട്ടായിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക. രജിസ്റ്റർ ചെയ്തശേഷം സബ് മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ ക്വിസ്സ് മത്സരം ആരംഭിക്കും.

Signature-ad

ഏറ്റവും മികച്ച മത്സരാർഥിക്ക് ഒരു ലക്ഷം രൂപയാണ് ക്യാഷ് പ്രൈസ്. രണ്ടാമത്തെത്തുന്നയാൾക്ക് 75,000 രൂപയും മൂന്നാമത്തെ മികച്ച മത്സരാർഥിക്ക് 50000 രൂപയുമാണ് ക്യാഷ് പ്രൈസ്. തുടർന്നുള്ള ആദ്യത്തെ 100 മികച്ച മത്സരാർഥികൾക്ക് പ്രോത്സാഹന സമ്മാനമായി 2000 രൂപയും ഇതിനുശേഷമുള്ള അടുത്ത 200 മികച്ച മത്സരാർഥികൾക്ക് 1000 രൂപയും ലഭിക്കും. ക്വിസ്സ് മത്സരത്തിൻറെ അറിയിപ്പ് വന്നതിന് പിന്നാലെ ഇന്ന് ഉച്ചക്ക് ഒരു മണിവരെ 16.85 ലക്ഷത്തിലധികം പേരാണ് ക്വിസ്സ് മത്സരത്തിൽ പങ്കെടുത്തത്.

Back to top button
error: