Sports

  • വിലക്കുമാറി തിരിച്ചെത്തി; മിലോസ് ഡ്രിൻസിച്ചിന്റെ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിന് വിജയം

    കൊച്ചി: വിലക്കുമാറി തിരിച്ചെത്തിയ മിലോസ് ഡ്രിൻസിച്ചിന്റെ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിന് വിജയം.കൊച്ചി ജവര്‍ലാല്‍നെഹ്‌റു സ്‌റ്റേഡയത്തില്‍ നടന്ന മത്സരത്തില്‍ മുൻ ചാമ്ബ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ ഏകപക്ഷീയമായ ഒരുഗോളിനാണ് മഞ്ഞപ്പട തോല്‍പ്പിച്ചത്.  41ാം മിനിട്ടിലാണ് മിലോസിന്റെ കാലുകള്‍ ബ്ലാസ്‌റ്റേഴ്സിന് വിജയഗോള്‍ സമ്മാനിച്ചത്.ഈ സീസണിൽ ആദ്യം മുംബൈയുമായുള്ള മത്സരത്തിനിടെ ഉണ്ടായ കയ്യാങ്കളിയെ തുടർന്ന് താരത്തിന് മൂന്നു മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു.ശേഷം ഇന്നലെയായിരുന്നു വീണ്ടും കളത്തിലിറങ്ങിയത്. ഇന്നലത്തെ  ജയത്തോടെ 16 പോയിന്റ് നേടി ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്‌എല്ലിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി.മത്സരത്തിന്റെ തുടക്കം മുതല്‍ കരുത്തുകാട്ടിയ ബ്ലാസ്റ്റേഴ്‌സ്, രണ്ടാം മിനിട്ടില്‍ തന്നെ ഹൈദരാബാദിനെ വിറപ്പിച്ചു.എന്നാൽ ബോക്‌സിനകത്തേക്ക് പ്രീതം ഉയര്‍ത്തി നല്‍കിയ പന്ത് വരുതിയിലാക്കി ലക്ഷ്യത്തിലേക്ക് തൊടുക്കാനുള്ള പെപ്രെയുടെ ശ്രമം പരാജയപ്പെട്ടു.എട്ടാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ഹൈദരാബാദിനും ഗോളാക്കാനായില്ല. പിന്നാലെ ലൂണയും ഡയ്‌സുകിയും ചേര്‍ന്നുള്ള കുതിപ്പില്‍ ഹൈദരാബാദ് അപകടം മണത്തുവെങ്കിലും പന്ത് നിയന്ത്രണത്തിലാക്കി മുന്നേറാനാകാൻ പെപ്രെക്കായില്ല. ഹൈദരാബാദ് തിരിച്ചടിക്ക് കോപ്പുകൂട്ടുന്നതിനിടെയാണ് മിലോസ് രക്ഷകനായത്. ഹൈദരാബാദ് പ്രതിരോധ താരം തട്ടിയകറ്റിയപന്ത് വലത് വിംഗില്‍…

    Read More »
  • ഹൈദരാബാദിനേയും തോല്‍പ്പിച്ചു; ഐഎസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒന്നാമത്

    കൊച്ചി: ഇടവേളകഴിഞ്ഞ് പുനരാരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഹൈദരാബാദ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മിലോസ് ഡ്രിന്‍സിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. ഇന്നത്തെ ജയത്തോടെ ഏഴുകളികളിൽ നിന്നും അഞ്ചു ജയമടക്കം 16 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ  പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അഞ്ച് കളിയില്‍ നിന്ന് നാല് ജയമുള്ള എഫ്.സി. ഗോവയാണ് രണ്ടാം സ്ഥാനത്ത്. നവംബർ 29-ന് ചെന്നൈയിനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

    Read More »
  • സച്ചിനും സഞ്ജുവും തിളങ്ങിയിട്ടും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി

    മുംബൈ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റെില്‍ കേരളത്തിന് ആദ്യ തോല്‍വി. മുംബൈ ആണ് കേരളത്തെ എട്ടു വിക്കറ്റിന് തകര്‍ത്തത്. സച്ചിന്‍ ബേബിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 24.2 ഓവറില്‍ 160-2ല്‍ നില്‍ക്കെ മഴമൂലം കളി തടസപ്പെട്ടതിനെത്തുടര്‍ന്ന് വിജെഡി മഴ നിയമമനുസരിച്ച് മുംബൈയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.55 റൺസാണ് താരത്തിന്റെ സമ്പാദ്യം.രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 134 പന്തിൽ 104 റൺസാണ് സച്ചിൻ നേടിയത്.മറ്റാർക്കും കേരള നിരയിൽ തിളങ്ങാനായില്ല. ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയെ കേരളം മൂന്ന് വിക്കറ്റിന് തകര്‍ത്തിരുന്നു.

    Read More »
  • പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലനത്തിനിടെ ഫ്രീ സ്റ്റൈല്‍ റസ്‌ലിങ് നടത്തി പേസര്‍ ഹസന്‍ അലി! വീഡിയോ

    കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലനത്തിനിടെ ഫ്രീ സ്റ്റൈല്‍ റസ്‌ലിങ് നടത്തി പേസര്‍ ഹസന്‍ അലി. ഓസ്ട്രേലിയക്കെതിരെ ആടുത്ത മാസം തുടങ്ങുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു ഹസന്‍ അലിയുടെ ഗുസ്തി. താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ ടീം മസാജറായ മലാങ്ക് അലിയെ ആണ് ഹസന്‍ അലി ഗുസ്തി പിടിച്ച് മലര്‍ത്തിയടിച്ചത്. മലാങ്ക് അലിയെ ഗ്രൗണ്ടില്‍ വീഴ്ത്തിയശേഷം എടുത്തുയര്‍ത്തി മലര്‍ത്തിയടിക്കാനും ശ്രമിക്കുന്നത് പാട് ടിവി പുറത്തുവിട്ട വീഡിയോയില്‍ കാണാം. ഹസന്‍ അലിയും മലാങ്ക് അലിയുടം ഗുസ്തി പിടിക്കുമ്പോള്‍ തമാശയോടെ ചിരിച്ച് നീങ്ങുന്ന മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും ടി20 ടീം നായകന്‍ ഷഹീന്‍ ഷാ അഫ്രീദിയയെയും വീഡോയയില്‍ കാണാം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഈ മാസം 28വരെ റാവല്‍പിണ്ഡിയിലാണ് പാക് ടീം പരീശീലന ക്യാംപ് സംഘടിപ്പിക്കുന്നത്. ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായെ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ബാബര്‍ അസം പാകിസ്ഥാന്‍ ടീമിന്‍റെ നായക സ്ഥാനം രാജിവെച്ചിരുന്നു.…

    Read More »
  • ഇന്ത്യയ്ക്ക് സ്വന്തം ഫുട്ബോള്‍ കളിക്കാനുള്ള സമയമാണിത്: ജർമൻ ഇതിഹാസം ഒലിവര്‍ കാൻ

    മുംബൈ: ഇന്ത്യയ്ക്ക് സ്വന്തം ഫുട്ബോള്‍ കളിക്കാനുള്ള സമയമാണിതെന്നും മനോഹരമായ കളിയോടൊപ്പം, ലോകകപ്പില്‍ മത്സരിക്കുന്ന, ആഗോള ഫുട്ബോള്‍ വേദിയില്‍  ശക്തമായ സാന്നിധ്യമാകുന്ന ഇന്ത്യയെ ഞാൻ സ്വപ്നം കാണുന്നവെന്നും ജർമൻ ഫുട്ബോൾ ഇതിഹാസമായ ഒലിവർ കാൻ. പ്രോ 10 സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഫുട്ബോൾ അക്കാദമി തുടങ്ങവേ മുംബൈയിലെ ജിഡി സോമാനി മെമ്മോറിയല്‍ സ്‌കൂളില്‍ വച്ചായിരുന്നു താരം തന്റെ മനസ് തുറന്നത്. മൈതാനത്തിനകത്തും പുറത്തും ഒരുവന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സ്ഥിരോത്സാഹത്തിന്റെയും സഹിഷ്ണുതയുടെയും അര്‍പ്പണബോധത്തിന്റെയും പ്രാധാന്യം കാൻ ഊന്നിപ്പറഞ്ഞു. ‘ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല, അതൊരു ജീവിതരീതിയാണ്. എന്റെ കരിയറില്‍ ഞാൻ നേരിട്ട വെല്ലുവിളികള്‍ സ്ഥിരോത്സാഹത്തിന്റെ മൂല്യം എന്നെ പഠിപ്പിച്ചു. ‘ഒരിക്കലും ഉപേക്ഷിക്കരുത്’ എന്നത് എന്റെ ജീവിതത്തിലെ മുദ്രാവാക്യമാണ്, അത് സ്വീകരിക്കാൻ ഞാൻ നിങ്ങളെ ഓരോരുത്തരെയും പ്രോത്സാഹിപ്പിക്കുന്നു. മികവ് തേടുന്നതില്‍ അശ്രാന്തമായി പരിശ്രമിക്കുന്നവര്‍ക്കാണ് വിജയം ലഭിക്കുന്നത്,’ കാൻ പറഞ്ഞു. ഇന്ത്യൻ ഫുട്‌ബോളിന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പ്രകടിപ്പിച്ചുകൊണ്ട് കാൻ തന്റെ ശുഭാപ്തിവിശ്വാസം പങ്കുവെച്ചു, ‘ഇന്ത്യയ്ക്ക് ഫുട്‌ബോളില്‍…

    Read More »
  • ഐ എസ് എൽ: ഒക്ടോബർ മാസത്തിന്റെ താരമായി അഡ്രിയാൻ ലൂണ; ആദ്യ രണ്ടു സ്ഥാനങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ 

    2023 ഒക്ടോബർ മാസത്തിലെ ഏറ്റവും മികച്ച ഐ എസ് എൽ കളിക്കാരനായത് ബ്ലാസ്‌റ്റേഴ്‌സിന്റെ യുറുഗ്വെ പ്ലേ മേക്കർ അഡ്രിയാൻ ലൂണ (Adrian Luna). വോട്ടെടുപ്പിലൂടെ ആരാധകരാണ് ഒക്ടോബറിന്റെ താരത്തെ തെരഞ്ഞെടുത്തത്.  57.5 ശതമാനം വോട്ട് അഡ്രിയാൻ ലൂണയ്ക്ക് ലഭിച്ചു. ഇരട്ട പെനാൽറ്റി രക്ഷപ്പെടുത്തിയ കൊമ്പന്മാരുടെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് ആണ് വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 33.9 ശതമാനം വോട്ട് സച്ചിൻ സുരേഷിനു ലഭിച്ചു. എഫ് സി ഗോവയുടെ ഡെഫെൻഡർ ജയ് ഗുപ്ത, ജംഷഡ്പുർ എഫ് സിയുടെ മലയാളി ഗോൾ കീപ്പർ ടി. പി. രഹനേഷ് എന്നിവരാണ് അവസാന നാല് അംഗ പട്ടികയിൽ ഉണ്ടായിരുന്നത്. ജയ് ഗുപ്തയ്ക്ക് 7.3 ശതമാനവും ടി. പി. രഹനേഷിന് 1.3 ശതമാനവും വോട്ട് ലഭിച്ചു. അഡ്രിയാൻ ലൂണ 360 മിനിറ്റ് കളിച്ച് രണ്ട് ഗോൾ സ്വന്തമാക്കി. ഒരു ഗോളിന് അസിസ്റ്റ് നടത്തി. 12 അവസരങ്ങൾ തുറന്നെടുത്തു. 23 ഡ്വൽസ് ജയിച്ചു. സച്ചിൻ…

    Read More »
  • ടീമുകളെത്തി; നാളെ കാര്യവട്ടം കാര്‍ണിവല്‍

    തിരുവനന്തപുരം: ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 മത്സരത്തിനായി ടീമുകള്‍  തിരുവനന്തപുരത്ത് എത്തി. വിശാഖപട്ടണത്തെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം കാര്യവട്ടത്ത് കളിക്കാന്‍ ഇറങ്ങുന്നത്. എന്നാല്‍ മത്സരം വിജയിച്ച്‌ പരമ്ബരയില്‍ ഒപ്പമെത്താനാവും ഓസീസിന്റെ ശ്രമം. തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് ഹയാത് റീജന്‍സിയിലും ഓസ്‌ട്രേലിയന്‍ ടീമിന് താജ് വിവന്തയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ നാല് വരെ ഓസ്‌ട്രേലിയന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. വൈകീട്ട് അഞ്ച് മുതല്‍ എട്ട് വരെയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലന സമയം. മത്സര ശേഷം ടീമുകള്‍ തിങ്കളാഴ്ച ഗുവാഹത്തിയിലേക്ക് പോകും. കാര്യവട്ടത്ത് മികച്ച റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു വിജയം. രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി20കളിലും ഇന്ത്യ തിരുവനന്തപുരത്ത് വിജയിച്ചു. ഒരു ട്വന്റി20യില്‍ മാത്രമാണ് ഇന്ത്യന്‍ സംഘം ഗ്രീന്‍ഫീല്‍ഡില്‍ പരാജയപ്പെട്ടത്.

    Read More »
  • കഴിഞ്ഞ കളിയിലെ ചുവപ്പ് കാർഡ്; ദിമിത്രിയോസ് ഇന്ന് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങില്ല

    കൊച്ചി: പരിക്കിൽ നിന്നും സസ്പെൻഷനിൽ നിന്നും മൂന്ന് കളിക്കാർ തിരിച്ചെത്തുമ്പോൾ ഇതാ ബ്ലാസ്റ്റേഴ്സിന്റെ ഗോളടിയന്ത്രം ദിമിത്രിയോസ് ഡയമാന്റകോസ് കളത്തിന് പുറത്ത്. ഇന്ന് ഹൈദരാബാദുമായുള്ള മത്സരത്തിൽ ദിമിത്രിയോസിന് പുറത്തിരിക്കേണ്ടി വരും.കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഗോളടിച്ച ശേഷം  ജഴ്സി ഊരി ഗ്രൗണ്ടിൽ ആഹ്ലാദപ്രകടനം നടത്തിയതിന് റെഡ് കാർഡ് കിട്ടിയതോടെയാണ് താരത്തിന് ഇന്നത്തെ  മത്സരത്തിൽ വെളിയിൽ ഇരിക്കേണ്ടിവരുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഗോൾ നേടിക്കൊണ്ട് മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ഈ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുന്നത്. അതും ശ്രദ്ധക്കുറവ് മൂലമാണ് എന്നത് ആരാധകരുടെ നിരാശ വർദ്ധിപ്പിക്കുന്നു.കഴിഞ്ഞ സീസണിൽ 12 ഗോളുകൾ നേടി കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ദിമിത്രിയോസ്. ടീമിൽ സസ്പെൻഷൻ മൂലവും പരിക്കുകൾ മൂലവും മാറിനിന്നിരുന്ന ഡ്രിൻസിക്ക്, ലെസ്‌കോ, പ്രബീർ ദാസുമുൾപ്പെടെ മൂന്ന് കളിക്കാർ മടങ്ങിയെത്തുന്നതിനിടെയാണ് ദിമിയുടെ സസ്പെൻഷൻ എന്നതും ശ്രദ്ധേയം.മുംബൈയുമായുള്ള മത്സരത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് മൂന്ന് കളികളിൽ നിന്ന്  മിലോസ് ഡ്രിന്‍സിച്ചിനും പ്രബീർ ദാസിനും സസ്പെൻഷൻ ലഭിക്കുന്നത്. പരിക്കേറ്റ് ഈ‌ സീസണിൽ ഒരു…

    Read More »
  • ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ്  വീണ്ടും ഇറങ്ങുന്നു; നാളെ കൊച്ചി മഞ്ഞക്കടലാകും

    കൊച്ചി: ഇന്റര്‍നാഷണല്‍ ബ്രേക്കിന്റെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്‌എല്ലില്‍ വീണ്ടും ഇറങ്ങുന്നു. നാളെ നടക്കുന്ന പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. രാത്രി 8 മണിക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് പോരാട്ടം. 6 മത്സരങ്ങളില്‍ നിന്ന് 4 വിജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി ഐഎസ്‌എല്‍ പോയിന്റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ കൊല്‍ക്കത്തയില്‍ 2-1ന് വുകമനോവിച്ചിന്റെ ടീം തോല്‍പ്പിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും മൈതാനത്ത് ഇറങ്ങുന്ന കൊമ്ബന്മാര്‍ക്ക് സന്തോഷം പകര്‍ന്ന് മൂന്ന് താരങ്ങള്‍ തിരിച്ചെത്തുകയാണ്. മൂന്ന് മത്സരങ്ങളിലെ സസ്പെൻഷൻ കഴിഞ്ഞ ഡിഫൻഡര്‍മാരായ മിലോസ് ഡ്രിൻസിച്ചും പ്രബീര്‍ ദാസും കളിക്കാൻ യോഗ്യരാണ്. ഇതിനൊപ്പം ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന മാര്‍ക്കോ ലെസ്കോവിച്ചും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ലെസ്കോവിച്ച്‌ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒരാഴ്ചയായി ട്രെയിനിംഗില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ്. അതേസമയം ഒരേസമയം നാല് വിദേശ താരങ്ങളെ മാത്രമെ കളിപ്പിക്കാൻ പറ്റുകയുള്ളു.ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും കഴിഞ്ഞ മത്സരത്തിലെ ഗോള്‍ സ്‌കോറര്‍മാരായ…

    Read More »
  • പകരമാകില്ലെങ്കിലും പകരം വീട്ടി ഇന്ത്യ; ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം

    വിശാഖപട്ടണം; ആസ്‌ത്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്ക് 2 വിക്കറ്റ് ജയം. ജോഷ് ഇൻഗ്ലിന്റെ സെഞ്ചുറി കരുത്തിൽ ഓസീസ് 208 റൺസ് നേടിയപ്പോൾ ഇന്ത്യ 1 പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യൻ ജയം. അവസാന പന്തിൽ ജയിക്കാൻ ഒരു റൺ വേണമെന്നിരിക്കെ റിങ്കു സിങ് സിക്സർ നേടി. എന്നാൽ, പന്ത് നോബോൾ ആയതിനാൽ സിക്സർ കൂടാതെ തന്നെ ഇന്ത്യ വിജയിക്കുകയായിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 42 പന്തിൽ നിന്ന് 80 റൺസ് നേടി തകർപ്പൻ പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇഷാൻ കിഷൻ 39 പന്തിൽ 58 റൺസെടുത്ത് പിന്തുണയേകി. അവസാന ഓവറിൽ അക്സർ പട്ടേൽ രണ്ട് റൺസെടുത്ത് പുറത്താകുമ്പോൾ വേണ്ടിയിരുന്നത് മൂന്ന് പന്തിൽ രണ്ട് റൺ. അടുത്ത പന്തിൽ രവി ബിഷ്ണോയി പുറത്ത്. അഞ്ചാം പന്തിൽ രണ്ടാം റണ്ണിനായി ഓടി അർഷ്ദീപ് സിങ്ങും പുറത്തായപ്പോൾ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് ഒരു…

    Read More »
Back to top button
error: