SportsTRENDING

ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; താരം പുതുവർഷത്തിൽ ടീമിനൊപ്പം ചേരും -വിവരങ്ങള്‍ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്

കൊച്ചി:ഉറുഗ്വന്‍ താരവും കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

അഡ്രിയാൻ ലൂണയ്ക്ക്  ആര്‍ത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും പൂര്‍ണ്ണമായ ശാരീരിക ക്ഷമതയ്ക്കായി അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും പ്രക്രിയയിലാണെന്നും ക്ലബ്ബ് അറിയിച്ചു.

Signature-ad

  ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിനെ മെഡിക്കല്‍ വിദഗ്ധരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മെഡിക്കല്‍ സ്റ്റാഫും ഒപ്പമുണ്ട്.ഇവരും അഡ്രിയാൻ ലൂണയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പുതു വർഷത്തിൽ താരം ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ക്ലബ് അറിയിച്ചു.

പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയിൽ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റ താരത്തിന് സീസണിൽ ഇനി കളത്തിലിറങ്ങാൻ സാധിച്ചേക്കില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: