Sports

  • സുനിൽ ഛേത്രിയുടെ പകരക്കാരൻ  ബ്ലാസ്റ്റേഴ്‌സിലുണ്ട്:  ഇന്ത്യൻ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് 

    ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്കയാണ് ടീമിന്റെ നായകനായ സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ ഏതു താരത്തിന് കഴിയുമെന്നത്. 2005 മുതൽ ഇന്ത്യൻ ടീമിലെ സാന്നിധ്യമായ താരം തന്നെയാണ് മുപ്പത്തിയൊമ്പതാം വയസിലും ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്കർ. ആ സ്ഥാനത്തേക്ക് വരാൻ മറ്റൊരു കളിക്കാരനും ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്കറായി കളിക്കുന്നത് മുപ്പത്തിയൊൻപതു വയസുള്ള ഛേത്രി തന്നെയാണ്. ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും പ്രായത്തിന്റെ തളർച്ച താരത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ ഛേത്രിക്ക് പകരക്കാരനാവാൻ കഴിയുക ബ്ലാസ്റ്റേഴ്‌സ് താരം ഇഷാൻ പണ്ഡിറ്റക്കാണെന്നാണ് ദേശീയ ഫുട്ബോൾ ടീം കോച്ച് സ്റ്റിമാച്ച് പറയുന്നത്.   സുനിൽ ഛേത്രിയുടെ അഭാവത്തിൽ അതിനു പകരക്കാരനായി ഉണ്ടാകുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നത് അവനെയാണ്. പണ്ഡിറ്റയുടെ കാര്യത്തിൽൽ കുറച്ചു കൂടി ക്ഷമ കാണിക്കേണ്ടത് അത്യാവശ്യമാണ്.  തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി മനസിലാക്കാനുള്ള കഴിവും കളിമികവും അവനിലുണ്ട്. സ്റ്റിമാച്ച് പറഞ്ഞു.   ഇഷാൻ…

    Read More »
  • ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ ‘സുരക്ഷ’യും ‘ആരോഗ്യ’വും ഈ‌ മലയാളികളുടെ കൈയിൽ

    ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളില്‍ പങ്കെടുക്കാനായി ഖത്തറിലുള്ള ഇന്ത്യൻ ടീമിന്റെ’സുരക്ഷ’യും ‘ആരോഗ്യ’വും മലയാളികളായ ഇവരുടെ കൈകളിലാണ്. എറണാകുളത്തുകാരൻ മൈക്കിള്‍ ആൻഡ്രൂസും തൃശ്ശൂരുകാരൻ ജിജി ജോർജും ചാവക്കാട്ടുകാരൻ ഷെർവിൻ ഷെരീഫും.മൈക്കിള്‍ ആൻഡ്രൂസ് ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ഓഫീസറാണെങ്കില്‍ ഷെർവിൻ ടീം ഡോക്ടറും ജിജി ഫിസിയോയുമാണ്. ഫിഫ റഫറിയായി 40-ലേറെ അന്താരാഷ്ട്ര മത്സരങ്ങളും അഞ്ഞൂറിലേറെ ആഭ്യന്തര മത്സരങ്ങളും നിയന്ത്രിച്ച മൈക്കിള്‍ സെക്യൂരിറ്റി ഓഫീസറായും തിരക്കിലാണ്. വനിതാ ഏഷ്യൻ കപ്പിലും അണ്ടർ-17 ഫിഫ വനിതാ ലോകകപ്പിലും ടീം ഇന്ത്യയുടെ സെക്യൂരിറ്റി ഓഫീസറായിരുന്നു.യാത്രകളിലും പരിശീലനവേദിയിലും കളിക്കിടയിലും ഇന്ത്യൻ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ്  ജോലി. അവർ സഞ്ചരിക്കുന്ന റൂട്ടുകളും പരിപാടികളുമൊക്കെ കൃത്യമായി മനസ്സിലാക്കി ആസൂത്രണം ചെയ്ത് വേണം ടീമിനെ അയക്കാൻ. 20 വർഷമായി കേരള ഫുട്ബോള്‍ റഫറീസ് അസോസിയേഷൻ സെക്രട്ടറികൂടിയാണ് മൈക്കിള്‍. ഗവ. ഡോക്ടറായി കോഴിക്കോട്ട് ജോലിചെയ്യുന്ന ഷെർവിൻ എം.ബി.ബി.എസിനുശേഷം എൻ.ഐ.എസ്. പട്യാലയില്‍നിന്ന് സ്പോർട്സ് മെഡിസിനില്‍ പി.ജി. നേടി. ഫിഫയുടെ ഫുട്ബോള്‍ മെഡിസിൻ ഡിപ്ലോമയും നേടി. കഴിഞ്ഞ ഏഷ്യൻ…

    Read More »
  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസർ എഫ്സിയ്ക്ക് തൊട്ടുപിന്നിൽ കേരള ബ്ലാസ്റ്റേഴ്സ്

    2014 ല്‍ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഏഷ്യയിലെ ടോപ്പ് ത്രീ ഫാൻസ് കൂട്ടായ്മയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസും ഉൾപ്പെടുന്നു എന്നത് തന്നെ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഇപ്പോഴിതാ സ്പെയിനിൽ നിന്നുള്ള മീഡിയായ ഡിപ്പോർട്സ് ആൻഡ് ഫിനാൻസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്റർ ആക്ഷൻസ് നടത്തിയ സ്പോർട്സ് ടീമുകളിൽ ആദ്യ അഞ്ചിൽ നാല് ടീമുകളും ഇന്ത്യയിൽ നിന്നുള്ളതാണ്.ഇതിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സാണ്. നാളിതുവരെയായി ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും ടീമിന്റെ ആരാധക ബലത്തെ അതൊട്ടും ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഇത്.കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങളില്‍ പോലും തിങ്ങിനിറയുന്ന ഗ്യാലറികളും, ടീമിന്റെ മത്സരത്തിന് ലഭിക്കുന്ന വ്യൂവർഷിപ്പുമെല്ലാം ഇതിന് ഒന്നാന്തരം തെളിവുകൾ തന്നെയാണ്.  കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവർ ഇതാ ഇപ്പോഴവരെ വീണ്ടുമൊരു  അഭിമാന നേട്ടത്തില്‍ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ…

    Read More »
  • നാണം കെട്ട തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്(1-4)

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ  മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്  നാണം കെട്ട തോൽവി. കലിംഗയിൽ ഇന്നലെ നടന്ന കളിയിൽ ഐ എസ്‌ എൽ ടീമായ നോർത്തീസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മഞ്ഞപ്പട പരാജയപ്പെട്ടത്.  നോർത്തീസ്റ്റിനായി പർതിബ് ഗൊഗോയ്, മൊഹമ്മദ് അലി, റെഡീം ട്ലാംഗ്, ജിതിൻ എം എസ്‌ എന്നിവർ വല കുലുക്കിയപ്പോൾ, ദിമിത്രിയോസ് ഡയമാന്റകോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.ഇതോടെ ദിമിത്രിയോസ് സീസണിൽ 10 ഗോൾ നേടുന്ന ആദ്യ താരമായി.ഐഎസ്എല്ലിൽ 7 ഗോളുകളും സൂപ്പർ കപ്പിൽ 3 ഗോളുകളും ഉൾപ്പെടെയാണിത്. സൂപ്പർ കപ്പിൽ കിരീട പ്രതീക്ഷയുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ ഐ എസ്‌ എല്ലിൽ നിലവിൽ ആറാമതും, പത്താമതുമുള്ള ടീമുകളോടാണ് തോറ്റ് സെമി‌പോലും കാണാതെ പുറത്താകുന്നത്. തുടർച്ചയായ രണ്ട് കളികളിൽ നേരിട്ട ഈ പരാജയങ്ങൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.നേരത്തെ ജംഷഡ്‌പൂർ എഫ്സി 3-2 ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോംഗ്…

    Read More »
  • കലിംഗ സൂപ്പര്‍ കപ്പ്‌: നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡിനെതിരെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് 

    ഭുവനേശ്വർ: കലിംഗ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോളില്‍ തങ്ങളുടെ അവസാന മത്സരത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ബി ഗ്രൂപ്പിലെ മൂന്നാമത്തെ മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡാണ്‌ എതിരാളികള്‍.ഇന്ന് രാത്രി 7.30നാണ് മത്സരം. ജംഷഡ്‌പുര്‍ എഫ്‌.സിയാണ്‌ ഗ്രൂപ്പിൽ ഒന്നാമത്‌. ഒരു ജയവും തോല്‍വിയും കുറിച്ച ബ്ലാസ്‌റ്റേഴ്‌സ് മൂന്ന്‌ പോയിന്റുമായി രണ്ടാമതാണുള്ളത്. മൂന്ന്‌ പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതിനാല്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡ്‌ മൂന്നാം സ്‌ഥാനത്തായി. നാലാം സ്‌ഥാനത്തുള്ള ഷില്ലോങ്‌ ലജോങിന്‌ അക്കൗണ്ട്‌ തുറക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പുരിനോട്‌ 3-2 നു തോറ്റതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകള്‍ അവസാനിച്ചിരുന്നു.ഐ.എസ്‌്.എല്ലില്‍ മിന്നും ഫോമില്‍ തുടരുന്ന ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായത് ആരാധകരെ വരെ ഞെട്ടിച്ചിരുന്നു. ജംഷഡ്‌പൂർ, ഈസ്റ്റ് ബംഗാൾ,ഗോവ,ഒഡീഷ ടീമുകളാണ് സൂപ്പർ കപ്പിന്റെ സെമിയിൽ പ്രവേശിച്ചിട്ടുള്ള ടീമുകൾ.ഒഡീഷ എഥ്സിയാണ് നിലവിലെ ചാമ്പ്യന്മാർ.

    Read More »
  • മെസിയ്ക്ക് കളിക്കാൻ മഞ്ചേരിയില്‍ 60 കോടിയുടെ സ്റ്റേഡിയം

    മലപ്പുറം: ഫുട്ബാള്‍ മിശിഹ ലയണല്‍ മെസിയും അർജന്റീന ടീമും കേരളത്തില്‍ പന്ത് തട്ടാനെത്തും മുമ്ബ് പൂർത്തിയാക്കേണ്ടത് അന്താരാഷ്ട്ര ഫുട്ബാള്‍ സ്റ്റേഡിയമെന്ന കടമ്ബ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തോട് ചേ‌ർന്ന് ഫിഫ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഫുട്ബാള്‍ സ്റ്റേഡിയം നിർമ്മിക്കാനാണ് സംസ്ഥാന സ‌ർക്കാരിന്റെ തീരുമാനം. ഇതിനായി 60 കോടി രൂപ കായികവകുപ്പ് വകയിരുത്തിയിട്ടുണ്ട്. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കൈവശം പയ്യനാട് 25 ഏക്ക‌ർ ഭൂമിയുണ്ട്. സ്റ്റേഡിയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിലാണ്. സ‌ർക്കാർ ഏജൻസികള്‍ക്ക് പുറമെ സ്വകാര്യ ഡിസൈനർമാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. മാർച്ചോടെ സ്റ്റേഡിയ നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പയ്യനാട്ടെ നിലവിലുള്ള സ്റ്റേഡിയം പ്രാക്ടീസ് ഗ്രൗണ്ടാക്കും. അർജന്റീന ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച മന്ത്രി വി.അബ്ദുറഹ്മാൻ, മഞ്ചേരി പയ്യനാട്ടെ പുതിയ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചനയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2025 ഒക്ടോബറിലാണ് മെസിയും ടീമും കേരളത്തിലെത്തുക. അർജന്റിന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി ഇന്നലെ കായിക മന്ത്രി അബ്ദു റഹിമാന്റെ നേതൃത്വത്തില്‍ ഓണ്‍ലൈൻ…

    Read More »
  • മോഹൻ ബഗാനെ  3-1ന് വീഴ്ത്തി ഈസ്റ്റ് ബംഗാൾ സെമിയിൽ

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ മോഹൻ ബഗാനെ  3-1ന് വീഴ്ത്തി ചിരവൈരികളായ ഈസ്റ്റ് ബംഗാൾ സെമിയിൽ. ജാംഷഡ്പൂർ എഫ്.സിയാണ് സെമിയിലെ ഈസ്റ്റ് ബംഗാളിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഈസ്റ്റ്ബംഗാള്‍ അവസാന നാലില്‍ ഇടംപിടിച്ചത്. നേരത്തെ  തുടർച്ചയായ രണ്ടാംജയത്തോടെ എഫ്‌സി ഗോവയും ഒഡിഷ എഫ്സിയും സെമിയിൽ കടന്നിരുന്നു. ഒരു ഗോളിനാണ്‌ ഗോവ ബംഗളൂരു എഫ്‌സിയെ  തോൽപ്പിച്ചത്‌. ഇന്റർ കാശിയെ മൂന്ന് ഗോളിനാണ് ഒഡിഷ തോൽപ്പിച്ചത്.നിലവിലെ ചാമ്പ്യൻമാരാണ് ഒഡിഷ എഫ്സി.

    Read More »
  • ഒരു റണ്‍പോലും എടുക്കുന്നതിന് മുൻപ്  രണ്ടു വിക്കറ്റുകള്‍ ; മുംബൈയെ എറിഞ്ഞിട്ട് കേരളം

    തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച.ടോസ് നേടി മുംബൈ 78.4 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി. തുമ്ബ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ കേരള ബൗളര്‍മാര്‍ അക്ഷരാർത്ഥത്തിൽ മുംബൈ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കുകയായിരുന്നു. ശ്രേയസ് ഗോപാല്‍ നാലുവിക്കറ്റ് നേടി. മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ജയ് ബിസ്തയെയും രണ്ടാം പന്തില്‍ നായകന്‍ അജിങ്ക്യ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്ബിയാണ് ആദ്യം മുംബൈയെ ഞെട്ടിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍പോലും കൂട്ടിചേര്‍ക്കുന്നതിനു മുൻപേ മുംബൈയുടെ രണ്ടു വിക്കറ്റുകള്‍ വീണു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രഹാനെ ഗോള്‍ഡന്‍ ഡക്കാകുന്നത്. ആന്ധ്രക്കെതിരെയും താരം ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ 41 പന്തില്‍ 18 റണ്‍സെടുത്ത സുവേദ് പാര്‍ക്കറെ സുരേഷ് വിശ്വേഷര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു.ഭൂപെന്‍ ലല്‍വാനി (50), ശിവം ദുബെ (51), തനുഷ് കൊട്ടിയാന്‍ (56) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് മുംബൈയെ 200 കടത്തിയത്. പ്രസാദ് പവാര്‍…

    Read More »
  • ടി20 ലോകകപ്പ്;സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്കു വലിയ തിരിച്ചടി

    ബംഗളൂരു: ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്കു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു ലഭിച്ച ഏക അവസരമായിരുന്നു അഫ്ഗാനിസ്താനുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 പോരാട്ടം. പക്ഷെ ഈ ‘പരീക്ഷയില്‍’ സഞ്ജു ദയനീയമായ പരാജയപ്പെട്ടിരിക്കുകയാണ്.   രണ്ടു തവണ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു. നിശ്ചിത 20 ഓവറിലാണ് സഞ്ജുവിനു ആദ്യത്തെ അവസരം കിട്ടിയത്. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹത്തിനു മടങ്ങേണ്ടി വരികയായിരുന്നു. അതിനു ശേഷം രണ്ടാമത്തെ സൂപ്പര്‍ ഓവറിലും സഞ്ജു ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. പക്ഷെ ആദ്യ ബോളില്‍ ആഞ്ഞടിച്ച അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനാവാതെ വരികയും സിംഗിളിനായി ശ്രമിക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്ണൗട്ടാവുകയും ചെയ്തു.   ടി20 ലോകകപ്പിനു മുമ്ബ് ഇനി ഇന്ത്യക്കു ടി20 മല്‍സരങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ സഞ്ജുവിനെ സംബന്ധിച്ച്‌ ഭാവിയെക്കുറിച്ച്‌ വലിയൊരു ചോദ്യമാണ് മുന്നിലുള്ളത്. അഫ്ഗാനെതിരേ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജിതേഷ് ശര്‍മയാണ്…

    Read More »
  • കേരളത്തില്‍ പന്തുതട്ടാൻ മെസി; അര്‍ജന്റീനൻ ടീം അടുത്ത വർഷം ഒക്ടോബറിൽ കേരളത്തിലെത്തും

    തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരവങ്ങള്‍ക്കൊപ്പം ചേരാൻ അർജന്റീനൻ സൂപ്പർ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക്. അടുത്തവർഷം ഒക്ടോബറിലാകും എത്തുക. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചർച്ച നടത്തി. അർജൻറീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഈ വർഷം ജൂണില്‍ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും  ജൂണില്‍ കോപ്പ അമേരിക്ക ചാമ്ബ്യൻഷിപ്പിൽ അർജന്റീനക്ക് പങ്കെടുക്കേണ്ടതുണ്ട്. തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.2025 ഒക്ടോബറിലാണ് മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന സംഘം സംസ്ഥാനത്തെത്തുക. നിലവില്‍ അമേരിക്കയിലെ ഇന്റർ മയാമി ക്ലബില്‍ കളിക്കുന്ന മെസി ഈമാസം അവസാനം സൗദി അറേബ്യയില്‍ അറേബ്യൻ കപ്പില്‍ ഇറങ്ങുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള അല്‍ നസർ ക്ലബുമായും ഏറ്റമുട്ടും. 2005 മുതല്‍ ദേശീയടീമില്‍ കളിക്കുന്ന മെസി ഇതുവരെ 180 കളിയില്‍ നിന്ന് 106 ഗോളും നേടിയിട്ടുണ്ട്.

    Read More »
Back to top button
error: