SportsTRENDING

ഇന്ത്യ x ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഇന്നു മുതല്‍; മലയാളി താരം സഞ്ജുവും ടീമിൽ

ജോഹന്നാസ്ബര്‍ഗ്: ട്വന്‍റി-20 പോരാട്ടത്തിന് ശേഷം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കൻ മണ്ണില്‍ ഇന്നു മുതല്‍ ഏകദിന പരീക്ഷ.

ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ആദ്യ മത്സരം ഇന്ന് നടക്കും. വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.

Signature-ad

ഇന്ത്യയെ ഏകദിനത്തില്‍ നയിക്കുന്നത് കെ.എല്‍. രാഹുലാണ്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ യുവ ബാറ്റര്‍മാരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണും ഇന്ത്യൻ സംഘത്തിനൊപ്പം ദക്ഷിണാഫ്രിക്കയിലുണ്ട്.വിജയ് ഹസാരെയില്‍ സെഞ്ചുറിയടക്കം മികച്ച ബാറ്റിംഗ് കാഴ്ചവച്ചാണ് സഞ്ജു ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. പ്രമുഖ താരങ്ങളുടെ അഭാവത്തില്‍ മധ്യനിരയില്‍ സഞ്ജുവിന്‍റെ സ്ഥാനം ഏതാണ് ഉറപ്പാണ്.

Back to top button
error: