Sports

  • ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ  ഗോകുലം കേരളയും സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

    ഭുവനേശ്വർ: കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ ഗോകുലം കേരളയും കലിംഗ സൂപ്പർ കപ്പിൽ നിന്നും പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ്  ഗോകുലവും സൂപ്പർ കപ്പിൽ നിന്നും പുറത്തായത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോടും അവർ പരാജയപ്പെട്ടിരുന്നു.ഇനി അവസാന മത്സരത്തിൽ ഗോകുലം കേരള പഞ്ചാബ് എഫ്സിയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ജംഷഡ്‌പൂർ എഫ്സിയോട് 2-3 ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സും ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

    Read More »
  • രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ തിരുവനന്തപുരത്ത്

    തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ ജനുവരി 19ന് തുമ്ബ, സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കേരളത്തെ നയിക്കുന്നത് സഞ്ജുവും മുംബൈയുടെ നായകന്‍ രഹാനെയുമാണ്. സഞ്ജുവാകട്ടെ രഹാനെയ്ക്ക് കീഴില്‍ രാജസ്ഥാന് റോയല്‍സില്‍ കളിച്ചിട്ടുമുണ്ട്. തുമ്ബയില്‍ ഇരുവരുടേയും പ്രകടനം നേരിട്ട് കാണാനുള്ള അവസരം ആരാധകര്‍ക്കുണ്ടാവും.അതേസമയം മുംബൈയുടെ ശിവം ദുബെയും കേരളത്തിന്റെ സഞ്ജു സാംസണും ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരം 17നാണ് അവസാനിക്കുക. ശേഷം ഇരുവരും അതാത് ടീമിനൊപ്പം ചേരുമെന്നാണ് ആരാധകര്‍ കരുതുന്നത്. തുമ്ബയില്‍ രണ്ട് രഞ്ജി മത്സരങ്ങളാണ് നടക്കുന്നത്. രണ്ടാമത്തത്, ഫെബ്രുവരി ഒമ്ബതിന് പശ്ചിമ ബംഗാളിനെതിരെയാണ്. ബംഗാള്‍ ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയാണ്. മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ്, ഇഷാന്‍ പോറല്‍, ആകാഷ് ദീപ് തുടങ്ങിയവരും ബംഗാള്‍ ടീമിലുണ്ട്. നേരത്തെ, ഉത്തര്‍ പ്രദേശിനെതിരായ ഒരു മത്സരത്തിന് ആലപ്പുഴ എസ് ഡി കൊളേജ് വേദിയായിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

    Read More »
  • ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ കര്‍ട്ടിസ് മെയിൻ ബെംഗളൂരു എഫ്‌സി വിട്ടു

    ബംഗളൂരു: ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ കര്‍ട്ടിസ് മെയിൻ ബെംഗളൂരു എഫ്‌സി വിട്ടു. ഈ സീസണ്‍ അവസാനം വരെ കരാര്‍ ഉണ്ടായിരുന്നു എങ്കിലും താരവും ക്ലബും തമ്മില്‍ പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ബംഗളൂരു കാർട്ടിസിനെ ടീമിൽ എത്തിച്ചെങ്കിലും  കാര്യമായി തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല. ഐ എസ് എല്ലില്‍ 8 മത്സരങ്ങള്‍ കളിച്ച മെയിൻ ആകെ 2 ഗോളുകള്‍ ആണ് നേടിയത്. സ്കോട്ടിഷ് പ്രീമിയര്‍ഷിപ്പില്‍ സെന്റ് മിറനില്‍ നിന്നായിരുന്നു താരം ബെംഗളൂരുവില്‍ എത്തിയത്.ഇംഗ്ലീഷ് ക്ലബായ സണ്ടര്‍ലാൻഡ് എഎഫ്‌സിയിലൂടെ  കരിയര്‍ ആരംഭിച്ച താരമാണ് കാർട്ടിസ് മെയിൻ.

    Read More »
  • സന്തോഷ് ട്രോഫി : കേരളം എ ഗ്രൂപ്പില്‍

    ന്യൂഡൽഹി: 77-ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ ഫിക്സര്‍ പ്രഖ്യാപിച്ചു. അരുണാചല്‍ പ്രുേശിലെ ഇറ്റാനഗറില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച്‌ 9 വരെയാണ് ടൂര്‍ണമെന്റ്. 12 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.  ആതിഥേയരായ അരുണാചല്‍, മുൻ ചാമ്ബ്യന്മാരായ ഗോവ, സര്‍വീസസ്, അസാം, മേഘാലയ എന്നിവര്‍ ഉള്‍പ്പെട്ട എ ഗ്രൂപ്പിലാണ് കേരളം മത്സരിക്കുന്നത്. നിലവിലെ ചാമ്ബ്യന്മാരായ കര്‍ണാടക, മഹാരാഷ്ട്ര,ഡല്‍ഹി, മണിപ്പൂര്‍,മിസോറാം,റെയില്‍വേയ്സ് എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ നാലുസ്ഥാനക്കാര്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. മാര്‍ച്ച്‌ നാല്, അഞ്ച് തീയതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍. ഏഴിന് സെമികളും ഒൻപതിന് ഫൈനലും നടക്കും. കേരളത്തിന്റെ മത്സരങ്ങള്‍ ഫെബ്രുവരി 21 Vs അസാം ഫെബ്രുവരി 23 Vs ഗോവ ഫെബ്രുവരി 25 Vs മേഘാലയ ഫെബ്രുവരി 28 Vs അരുണാചല്‍ മാര്‍ച്ച്‌ 1 Vs സര്‍വീസസ്

    Read More »
  • ഖത്തർ ഏഷ്യൻ കപ്പ്:  ഇന്ത്യക്ക് ഇനി പ്രീ ക്വാർട്ടർ സാധ്യതകൾ ഉണ്ടോ?

    ദോഹ: ഖത്തർ ഏഷ്യൻ കപ്പിലെ  തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ശക്തരായ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പക്ഷേ ഈ തോൽവിയിൽ ഇന്ത്യക്ക് നിരാശപ്പെടാൻ ഒന്നുമില്ല. ഇത് നമ്മൾ നേരത്തെ പ്രതീക്ഷിച്ചാണ്.കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ ടൂർണ്ണമെന്റിൽ സാക്ഷാൽ അർജന്റീനയെ വരെ വെള്ളം കുടിപ്പിച്ച ടീമാണ് ഓസ്‌ട്രേലിയ.2022 ഡിസംബർ 4 ന് നടന്ന മത്സരത്തിൽ 2-1 നാണ് അർജന്റീന രക്ഷപെട്ടത്.ആദ്യപകുതിയിൽ ഇതേ ഓസ്‌ട്രേലിയയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ ഇന്ത്യക്കായിരുന്നു.രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. ഒന്നാം പകുതിയില്‍ വളരെ സമര്‍ഥമായിത്തന്നെ ഓസ്ട്രേലിയയെ ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യൻ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയക്ക് മറികടക്കാനായില്ല. പ്രതിരോധനിരയ്ക്കൊപ്പം മധ്യനിരകൂടി ഉണര്‍ന്നുകളിച്ചതോടെ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലുള്ള ഓസ്ട്രേലിയ വിയര്‍ക്കുക തന്നെ ചെയ്തു.ഖത്തറില്‍ 2022 നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ.അതിലുപരി 2015-ലെ ഏഷ്യൻ കപ്പ് ജേതാക്കളുമാണ് അവർ. എന്നാൽ തോൽവിയോടെ ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നുവേണം…

    Read More »
  • കലിംഗ സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്;3-2 ന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്‌പൂർ

    ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ൽ നോക്കൗട്ട് പ്രതീക്ഷയിലേക്ക് പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്പൂർ എ​ഫ്.​സി.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കയിരുന്നു ജംഷഡ്‌പൂരിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റകോസും ജം​ഷ​ഡ്പൂ​രിനായി ഡാനിയൽ ചിമ ചുക്ക്വുവും ഇരട്ടഗോൾ നേടി. ജറെമി മൻസോറോയാണ് ജം​ഷ​ഡ്പു​രിനായി വിജയഗോൾ നേടിയത്. 29ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. ദിമിത്രിയോസ് ഡയമന്റകോസ് പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്. ബോക്സിൽ ഡയ്സൂക്കെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി, ജാം​ഷ​ഡ്പുരിന്റെ മലയാളി ഗോൾകീപ്പർ രഹിനേഷിന്റെ കണക്കൂകൂട്ടലുകൾ തെറ്റിച്ച് ഡയമന്റക്കോസ് വലയിലാക്കി. എന്നാൽ, ബ്ലാസ്റ്റേഴ്സ് ആഹ്ലാദങ്ങൾക്ക് നാല് മിനിറ്റേ ആയുസുണ്ടായുള്ളൂ. 33ാം മിനിറ്റിൽ ഡാനിയൽ ചിമ ചുക്കു ജം​ഷ​ഡ്പൂരിനായി സമനില ഗോൾ നേടി. മുഹമ്മദ് ഉവൈസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് ഉയർന്ന് ചാടി ചുക്കു വലങ്കാലിൽ കോരിയെടുത്ത് വലയിലെത്തിച്ചു.   രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ജം​ഷ​ഡ്പുർ വീണ്ടും ലീഡെടുത്തു(2-1). ഡാനിയൽ ചിമ ചുക്കു തന്നെയാണ് രണ്ടാം ഗോൾ കണ്ടെത്തിയത്. എന്നാൽ മൂന്ന് മിനിറ്റിനകം…

    Read More »
  • ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെതിരെ

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. കരുത്തരായ ജംഷഡ്പൂർ എഫ്സിയാണ്  എതിരാളികൾ. ഇന്ന് രാത്രി 7:30ക്ക്‌ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മിൽ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല.നാല് ജയവും ഒരു സമനിലയുമാണ് ജംഷഡ്പൂരിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുള്ളത്. സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഷിലോങ്ങ് ലാജോങിനെതിരെ മൂന്ന് ഗോളുകളുടെ വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. മറുഭാഗത്ത് നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ജംഷഡ്പൂർ എഫ്സിയും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്നു.

    Read More »
  • ചരിത്രത്തിലേക്ക് വിസിലൂതി .യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരി

    ദോഹ: ഏഷ്യൻ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കളി നിയന്ത്രിച്ചതോടെ ചരിത്രത്തിലേക്ക് വിസിലൂതിയിരിക്കയാണ് വനിതാ റഫറിയായ യോഷിമി യമാഷിറ്റ എന്ന ജപ്പാൻകാരി. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായണ് കളി നിയന്ത്രിക്കാൻ ഒരു വനിതാ റഫറി കളത്തിലിറങ്ങിയത്. തീർന്നില്ല,യോഷിമി യമാഷിറ്റയ്‌ക്കൊപ്പം സഹ റഫറിമാരായും വനിതകള്‍ തന്നെയായിരിന്നു മകോറ്റോ ബോസൊനോ, നവോമി ടെഷിറോഗി എന്നിവരായിരുന്നു ആ സഹറഫറിമാര്‍. ഈ മൂന്ന് പേരും ഇതിന് മുമ്ബ് 2019ലെ എഎഫ്‌സി കപ്പ് ക്ലബ്ബ് മത്സരങ്ങളിലും 2022 എഎഫ്‌സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും കുടാതെ കഴിഞ്ഞ വര്‍ഷം ജപ്പാന്റെ ജെ വണ്‍ ലീഗും നിയന്ത്രിച്ചിട്ടുണ്ട്. പ്രധാന റഫറിയായ യമാഷിറ്റ രണ്ട് വനിതാ ലോകകപ്പുകളിലും കളി നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിൽ മാച്ച്‌ ഒഫിഷ്യലും ആയിരുന്നു.

    Read More »
  • അവസാന മിനുട്ടുകളില്‍ രണ്ട് ഗോൾ;  ഹൈദരബാദിനെ തോൽപ്പിച്ച് മോഹൻ ബഗാൻ (2-1)

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരബാദിനെ തോൽപ്പിച്ച് മോഹൻ ബഗാൻ.കളിയുടെ 88ആം മിനുട്ട് വരെ 1-0 ന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഹൈദരാബാദിന്റെ പരാജയം.   ഏഴാം മിനുട്ടില്‍ റാമ്ലാല്‍ചുങയുടെ ഗോളിലായിരുന്നു ഹൈദരാബാദ് ലീഡ് എടുത്തത്. ആ ഒറ്റ ഗോളിന്റെ ലീഡിൽ വിജയത്തിലേക്കടുക്കവെയാണ്  88-ാം മിനിറ്റിൽ ഒരു സെല്‍ഫ് ഗോളിലൂടെ മോഹൻ ബഗാൻ സമനില നേടിയത്.തൊട്ടു പിന്നാലെ ലഭിച്ച പെനാള്‍ട്ടിയും അവർ മുതലാക്കിയതോടെ  മോഹൻ ബഗാൻ 2-1 ന് വിജയം കൈവരിക്കുകയായിരുന്നു.ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ  ശ്രീനിധിയെയും തോല്‍പ്പിച്ചിരുന്നു.

    Read More »
  • രോഹിത് ശര്‍മ്മ വീണ്ടും ഡക്ക്!!

    ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെ ടി20യിലേക്കുള്ള തിരിച്ചുവരവ് രണ്ടാം മത്സരത്തിലും നിരാശയില്‍ കലാശിച്ചു. അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ രോഹിത് ഗോള്‍ഡൻ ഡക്കിലാണ് പുറത്തായത്. താൻ നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് ബൗള്‍ഡ് ആയി. ഫസലഖ് ഫാറൂഖില്‍ ആണ് രോഹിതിനെ പുറത്താക്കിയത്. രോഹിത് ശര്‍മ്മയുടെ 150ആം അന്താരാഷ്ട്ര ടി20 മത്സരമായിരുന്നു ഇത്‌. അന്താരാഷ്ട്ര ടി20യില്‍ രോഹിത് ശര്‍മ്മയുടെ 12ആം ഡക്കാണിത്.രോഹിത് ശര്‍മ്മ ആദ്യ മത്സരത്തിലും ഡക്കില്‍ ആയിരുന്നു പുറത്തായത്. അന്ന് പക്ഷെ റണ്ണൗട്ട് എന്ന നിര്‍ഭാഗ്യമായിരുന്നു ഹിറ്റ്മാന് വിനയായത്. രോഹിത് ശര്‍മ്മയാണ് ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡക്കില്‍ പുറത്തായത് താരം. 13 ഡക്കുകളില്‍ പുറത്തായിട്ടുള്ള പോള്‍ സ്റ്റിര്‍ലിങ് മാത്രമാണ് രോഹിതിന്റെ മുന്നിലുള്ള ഏക താരം. Most Ducks in T20Is 13 – Paul Stirling 12 – Rohit Sharma 12 – Kevin O’Brien 11 – Regis Chakabva 11 – Soumya Sarkar

    Read More »
Back to top button
error: