SportsTRENDING

പഞ്ചാബിനെതിരെ വിജയം; വീണ്ടും ഗോവയ്ക്കൊപ്പമെത്തി കേരള ബ്ലാസ്റ്റേഴ്സ്

ന്യൂഡൽഹി: ഐഎസ്എൽ പത്താം സീസണിലെ തങ്ങളുടെ പത്താം മത്സരത്തിൽ നവാഗതരായ പഞ്ചാബിനെ ഒരു ഗോളിന് (1-0) കീഴടക്കി വീണ്ടും പോയിന്റ് പട്ടികയിൽ ഗോവയ്ക്കൊപ്പമെത്തി കേരള ബ്ലാസ്റ്റേഴ്സ്.
ഇരുടീമുകൾക്കും 20 പോയിന്റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗോവതന്നെയാണ് ഇപ്പോഴും ഒന്നാമത്.ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
പരിക്ക് കാരണം ക്യാപ്റ്റൻ അദ്രിയാൻ ലൂണയും സസ്പെൻഷൻ കാരണം കോച്ച് ഇവാൻ വുകമനോവിച്ചും ഇല്ലാതിരുന്നിട്ടും  വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെങ്കിലും താരതമ്യേന ദുർബലരായ പഞ്ചാബിനോട് ഒരു ഗോളിനാണ് വിജയിച്ചതെന്നത് ഒരു മൈനസ് പോയിന്റ് തന്നെയാണ്.
അതാകട്ടെ,രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഐമനെ വീഴ്ത്തിയതിന് ലഭിച്ച ഒരു പെനാള്‍ട്ടിയിലൂടെയും.കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല.
ബ്ലാസ്റ്റേഴ്സിന്റെ ഈ‌ വർഷത്തെ ഇനി അവശേഷിക്കുന്ന മത്സരങ്ങൾ കരുത്തരായ മുംബൈയോടും മോഹൻ ബഗാനോടുമാണ്.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച ടീമുമാണ് മുംബൈ.
മുംബൈയുമായി 24 ഡിസംബറിന് കൊച്ചിയിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.27 ഡിസംബറിന് കൊൽക്കത്തയിൽ വച്ച് മോഹൻ ബഗാനുമായും ഏറ്റുമുട്ടും.
നിലവിൽ 10 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ലീഗില്‍ രണ്ടാമത് നില്‍ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് 5 പോയിന്റുമായി 11ആം സ്ഥാനത്താണ്‌.

Back to top button
error: