ബംഗളുരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ജയമില്ലാതെ ഉഴറുന്ന ബംഗളുരു എഫ്.സിക്കു പുതിയ പരിശീലകന്‍. സ്‌പെയിനില്‍നിന്നുള്ള ജെറാഡ് സരഗോസയെ മുഖ്യപരിശീലകനായും അര്‍ജന്റീനയില്‍നിന്നുള്ള സെബാസ്‌റ്റ്യന്‍ വേഗയെ സഹപരിശീലകനായുമാണ് നിയമിച്ചത്
ഐഎസ്‌എല്ലിൽ ഈ സീസണിലെ തുടർച്ചയായ തോൽവിയെ തുടർന്ന് ഇംഗ്ലണ്ട് പരിശീലകന്‍ സൈമണ്‍ ഗ്രേസിനെ ബംഗളൂരു കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
2028-19 സീസണില്‍ ബംഗളുരുവിന്റെ ഐ.എസ്.എല്‍. കിരീടനേട്ടത്തില്‍ മുഖ്യപരിശീലകനായിരുന്ന കാള്‍സ് ക്വഡ്രാറ്റിനൊപ്പം സഹപപരിശീലകനായി പ്രവര്‍ത്തിച്ച പരിചയം സരഗോസയ്‌ക്കുണ്ട്.