SportsTRENDING

കലിംഗ സൂപ്പര്‍ കപ്പില്‍ ആറ് വിദേശ താരങ്ങളെ കളിപ്പിക്കാം, ഗ്രൂപ്പുകള്‍ തിങ്കളാഴ്ച അറിയാം

സൂപ്പര്‍ കപ്പ് 2024ന്റെ ഗ്രൂപ്പ് തിരഞ്ഞെടുക്കാനുള്ള ഡ്രോ തിങ്കളാഴ്ച നടക്കും. ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന സൊപ്പ്പര്‍ കപ്പിന് ഇത്തവണ ഒഡീഷ ആണ് ആതിഥ്യം വഹിക്കുന്നത്.

കലിംഗ സൂപ്പര്‍ കപ്പ് എന്നാകും സൂപ്പര്‍ കപ്പ് അറിയപ്പെടുക. ഈ സീസണില്‍ സൂപ്പര്‍ കപ്പില്‍ ഒരു ടീമിന് ആറ് വിദേശ താരങ്ങളെ വരെ കളിപ്പിക്കാ‌ൻ ആകും എന്നതാണ് പ്രത്യേകത.

ജനുവരി 9നാകും ടൂര്‍ണമെന്റ് ആരംഭിക്കുക. സൂപ്പര്‍ കപ്പ് വിജയികള്‍ക്ക് എ എഫ് സി ചാമ്ബ്യൻസ് ലീഗ് 2വിലേക്ക് യോഗ്യത ലഭിക്കും. ഐ എസ് എല്ലില്‍ ഇപ്പോള്‍ നാലു വിദേശ താരങ്ങള്‍ക്ക് മാത്രമെ ഒരേ സമയം കളത്തില്‍ ഇറങ്ങാൻ ആകൂ. സൂപ്പര്‍ കപ്പില്‍ അത് ആറായി ഉയരുന്നത് കളിയുടെ വേഗത കൂട്ടും. ഐ ലീഗ് ടീമുകള്‍ യോഗ്യത റയ്ണ്ട് കളിച്ചാകും സൂപ്പര്‍ കപ്പ് ഫൈനല്‍ റൗണ്ടിലേക്ക് എത്തുക.

Back to top button
error: