Sports
-
ഇതെന്ത് വിധി!! കേരള ബ്ലാസ്റ്റേഴ്സിന്റെ സച്ചിൻ സുരേഷും ലെസ്കോവിച്ചും പരിക്കേറ്റ് പുറത്ത്
ലൂണ, പെപ്ര, ദിമി …ഇപ്പോൾ സച്ചിൻ സുരേഷും ലെസ്കോവിച്ചും.കേരള ബ്ലാസ്റ്റേഴ്സിന്റെ പരിക്ക് ലിസ്റ്റ് നീളുകയാണ്. ഇന്നലെ ചെന്നൈയിനെ നേരിടുന്നതിനിടയിലാണ് അവരുടെ ഗോള്‍ കീപ്പർ സച്ചിൻ സുരേഷിനും പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സച്ചിന് പരിക്കേറ്റത്. ഡിഫൻഡർ ലെസ്കോവിചിനും പരിക്കേറ്റിരുന്നു. സച്ചിന് ഷോള്‍ഡർ ഇഞ്ച്വറിയാണ് എന്നാണ് പ്രാഥമിക വിവരം. അങ്ങനെയാണെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ ചുരുങ്ങിയത് സച്ചിൻ പുറത്തിരിക്കും. ഈ സമയത് കരണ്‍ജിത് വല കാക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ലൂണ, പെപ്ര, ദിമി എന്നീ പ്രധാന താരങ്ങള്‍ പരുക്ക് കാരണം പുറത്താണ്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് ഈ സീസണില്‍ വേട്ടയാടുകയാണെന്നും ഇത് സങ്കടകരമാണെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞു.കേരള ബ്ലസ്റ്റേഴ്സിന് ഈ സീസണില്‍ ഒരിക്കല്‍ പോലും അവരുടെ മികച്ച ടീമിനെ വെച്ച് കളത്തില്‍ ഇറങ്ങാനായില്ല എന്നും ഇവാൻ കൂട്ടിച്ചേർത്തു. സീസണിലെ ആദ്യ മത്സരം മുതല്‍ പരിക്ക് ഞങ്ങള്‍ക്ക് പ്രശ്നമായിരുന്നു. ഇനി ഈ സീസണ്‍ അവസാനിക്കും വരെ ഞങ്ങളുടെ ഏറ്റവും മികച്ച സ്ക്വാഡുമായി ഇറങ്ങാൻ ആവില്ല.പരിക്കുകള്‍ മസില്‍…
Read More » -
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് സാധ്യത പ്രതിസന്ധിയിൽ
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം തോൽവി.ഇന്നലെ ചെന്നൈയിൻ എഫ് സി ഏകപക്ഷീമായ ഒരു ഗോളിനാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. നേരത്തെ, ഒഡീഷയോടും പഞ്ചാബിനോടും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതയും പ്രതിസന്ധിയിലായി. നിലവിൽ 15 മത്സരങ്ങളിൽനിന്ന് 26 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 81ാം മിനിറ്റിൽ ചെന്നൈയുടെ അങ്കിത് മുഖർജീ രണ്ടാം മഞ്ഞകാർഡ് വാങ്ങി പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് അവസരം മുതലെടുക്കാനായില്ല. ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്‍റകോസ് ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ഡിസംബർ അവസാനം ഐഎസ്എൽ ആദ്യഘട്ട മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയന്‍റ് പട്ടികയിൽ ഒന്നാമതായിരുന്നു ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും ടീം തോറ്റു. ചെന്നൈയുടെ ബോക്സിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കായില്ല. മത്സരത്തിനിടെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്തായതിനാൽ പകരം കരൺജീത് സിങ്ങാണ് ഗോൾവല കാത്തത്.
Read More » -
ആരാധകരും കൈവിട്ടു; കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വൻദുരന്തം
ഇന്ത്യൻ സൂപ്പർ ലീഗില്‍ ആരാധക പിന്തുണയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കവച്ചു വക്കാൻ മറ്റൊരു ടീമില്ല. 2014 ല്‍ ഐ.എസ്.എല്‍ ആരംഭിച്ചത് മുതല്‍ മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനായി കലൂർ ഗാലറിയില്‍ തിങ്ങിനിറയുന്ന ആരാധകരെ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട് ഫുട്‌ബോള്‍ ലോകം. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ് വളർന്നത് ചുരുങ്ങിയ കാലം കൊണ്ടാണ്. യൂറോപ്പിലെ ഗാലറികളിലേതിന് സമാനമായി തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉയർന്നു പൊങ്ങുന്ന ചാന്റുകള്‍ ഇന്ത്യൻ ഫുട്‌ബോളിന് ആദ്യ കാഴ്ചയായിരുന്നു. ഐ.എസ്.എല്ലില്‍ ഒരിക്കല്‍ പോലും കിരീടം ചൂടിയിട്ടില്ലെങ്കിലും കൊമ്ബന്മാരുടെ ആരാധക പിന്തുണക്ക് ഒരു കുലുക്കവും നാളിതുവരെ തട്ടിയില്ല. മൂന്ന് തവണ കലാശപ്പോരില്‍ വച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന് കാലിടറിയത്.അപ്പോഴൊക്കെ അടുത്ത സീസണുകളില്‍ ടീം വർധിത വീര്യത്തോടെ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷകളായിരുന്നു ആരാധകരെ ഈ ടീമിനൊപ്പം പിടിച്ച് നിർത്തിയത്. കഴിഞ്ഞ സീസണില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഒരിക്കല്‍ കൂടി കിരീടമില്ലാതെ സീസണ്‍ അവസാനിക്കുമ്ബോള്‍ ബ്ലാസ്‌റ്റേഴ്സ് പരിശിലീകൻ ഇവാൻ വുകുമാനോവിച്ചില്‍ പ്രതീക്ഷയർപ്പിച്ച് വീണ്ടും…
Read More » -
ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ
ലുധിയാന: ഐ ലീഗില്‍ തുടർച്ചയായ രണ്ട് മത്സരങ്ങള്‍ ജയിച്ച് നാലാം സ്ഥാനത്തേക്കുയർന്ന ഗോകുലം കേരള എഫ്.സി ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ പോരിനിറങ്ങും. 13 മത്സരങ്ങളില്‍ 23 പോയന്റാണ് മലബാറിയൻസിനുള്ളത്. നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്കുയരാൻ ടീമിനാകും. മുഹമ്മദൻസ് (31), ശ്രീനിധി (26), റിയല്‍ കശ്മീർ (23) എന്നിവരാണ് ആദ്യ മൂന്നില്‍. രണ്ടാം പാദത്തില്‍ ഇന്റർ കാശിക്കെതിരായ എവേ മത്സരം 4-2നും ഷില്ലോങ് ലജോങ്ങിനെതിരായ ഹോം മാച്ച് 2-0ത്തിനും ജയിച്ചാണ് ഗോകുലം ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ പോരിനിറങ്ങുന്നത്.
Read More » -
ഫിഫ റാങ്കിംഗില്‍ 117-ാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ
ഫിഫ റാങ്കിംഗില്‍ ഇന്ത്യ 117ആം സ്ഥാനത്തേക്ക് വീണു.ഏഷ്യൻ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 102ആം റാങ്കിൽ നിന്നായിരുന്നു 15 സ്ഥാനങ്ങള്‍ പിറകോട്ട് പോയുള്ള ഇന്ത്യയുടെ വീഴ്ച.ഏഷ്യൻ കപ്പില്‍ കളിച്ച മൂന്നു മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഉസ്ബെകിസ്താൻ, ഓസ്ട്രേലിയ, സിറിയ എന്നിവർക്കെതിരെ ആയിരുന്നു ഇന്ത്യയുടെ പരാജയം. ഏഷ്യൻ കപ്പ് വഴി ഫിഫാ റാങ്കിംഗില്‍ ഏറ്റവും നഷ്ടം വന്നതും ഇന്ത്യക്ക് തന്നെ ആണ്.അതേസമയം ഖത്തറും ജോർദാനും ഏഷ്യൻ കപ്പ് കൊണ്ട് വലിയ നേട്ടവും ഉണ്ടാക്കി. ഖത്തർ ഫിഫ റാങ്കിംഗില്‍ 37ആം സ്ഥാനത്തേക്ക് എത്തിയപ്പോൾ ജോർദാൻ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 70ആം സ്ഥാനത്തേക്കും എത്തി. അർജന്റീന തന്നെയാണ് റാങ്കിങില്‍ ഒന്നാമത് നില്‍ക്കുന്നത്.
Read More » -
എഫ്.സി. ഗോവയുടെ അപരാജിത കുതിപ്പിന് അവസാനം കുറിച്ച് മോഹൻ ബഗാൻ; കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത്
ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പത്താം സീസണിലെ എഫ്.സി. ഗോവയുടെ അപരാജിത കുതിപ്പിന് അവസാനം. സ്വന്തം തട്ടകമായ ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഗോവയെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് 1-0 ത്തിനു തോല്‍പ്പിച്ചു. 74-ാം മിനിറ്റില്‍ ഗോളടിച്ച ദിമിത്രി പെട്രാറ്റോസാണു ബഗാനെ ജയത്തിലെത്തിച്ചത്. സീസണിലെ ആദ്യ തോല്‍വി നേരിട്ട ഗോവ 13 കളികളില്‍നിന്ന് 28 പോയിന്റുമായി രണ്ടാം സ്‌ഥാനത്താണ്. എട്ട് ജയങ്ങളാണു ഗോവ നേടിയത്. നാല് മത്സരങ്ങള്‍ സമനിലയായി. അതേസമയം 15 കളികളില്‍നിന്നു 31 പോയിന്റുമായി ഒഡീഷയാണ് ഒന്നാം സ്‌ഥാനത്ത്. മോഹന്‍ ബഗാന്‍ 13 കളികളില്‍നിന്ന് 26 പോയിന്റുമായി മൂന്നാം സ്‌ഥാനത്തുണ്ട്.കേരള ബ്ലാസ്റ്റേഴ്സാണ് നാലാം സ്ഥാനത്ത്.കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു പോയിന്റ് വ്യത്യാസത്തിൽ മുംബൈ 5-ാമതും ഉണ്ട്.
Read More » -
ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കാതെ ലൂണ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ നീട്ടാതെ സൂപ്പർ താരം അഡ്രിയാൻ ലൂണ. പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് മാർക്കസ് മർഗല്‍ഹൗയാണ് ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമത്തിലുള്ള ലൂണയ്ക്ക് മുന്നിൽ മൂന്നു വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് വച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം കാണാൻ താരം കൊച്ചിയിലെത്തിയിരുന്നു. സ്‌പോട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസിനൊപ്പമാണ് താരം കളി കാണാനെത്തിയത്. മത്സരത്തില്‍ മൂന്നിനെതിരെ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. കേരള ടീമിന്‍റെ ആദ്യ ഹോം തോല്‍വിയായിരുന്നു ഇത്. ഐഎസ്‌എല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ ലൂണയെ ചുറ്റിപ്പറ്റിയായിരുന്നു ഇവാൻ ടീമിന്റെ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. താരത്തിന് പരിക്കേറ്റതോടെ അതിനു മാറ്റം വരുത്താൻ കോച്ച് നിർബന്ധിതനായി. അത് ടീമിന്റെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ലൂണയ്ക്ക് പകരമായി ലിത്വാനിയൻ സ്‌ട്രൈക്കർ ഫെദോർ സെർനിച്ചിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുള്ളത്. പഞ്ചാബ് എഫ്‌സിക്കെതിരെ താരം ആദ്യ ഇലവനില്‍ ഉണ്ടായിരുന്നുവെങ്കിലും കളിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച ചെന്നൈയിൻ…
Read More » -
ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകില്‍
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം. 24ആം മിനുട്ടില്‍ ഗുററ്റ്സേനയുടെ ഗോളില്‍ ആയിരുന്നു മുംബൈ സിറ്റിയുടെ വിജയം. ഈ വിജയത്തോടെ മുംബൈ സിറ്റി 13 മത്സരത്തില്‍ നിന്ന് 25 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുകയാണ്. 14 മത്സരങ്ങളില്‍ മിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സാണ് തൊട്ടു മുൻപിൽ. ഈസ്റ്റ് ബംഗാള്‍ 12 പോയിന്റുമായി പത്താം സ്ഥാനത്താണ്.
Read More » -
ആഫ്രിക്ക കപ്പിൽ നൈജീരിയയെ തോല്‍പ്പിച്ച് ഐവറി കോസ്റ്റ് കിരീടമുയർത്തി
അബിജാൻ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോള്‍ ഫൈനലില്‍ നൈജീരിയയെ തോല്‍പ്പിച്ച് ഐവറി കോസ്റ്റ് കിരീടമുയർത്തി. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഐവറി കോസ്റ്റിന്റെ വിജയം.ഈ കിരീടത്തോടെ ഐവറി കോസ്റ്റിന്‍റെ ആഫ്രിക്കൻ കപ്പുകളുടെ എണ്ണം മൂന്നായി. 2015നുശേഷം ആദ്യമായാണ് ഐവറി കോസ്റ്റ് വൻകരയുടെ ചാന്പ്യന്മാരാകുന്നത്. നൈജീരിയയ്ക്കും ഇത്രതന്നെ കിരീടങ്ങളുണ്ട്. ഘാന (നാല്), കാമറൂണ്‍ (അഞ്ച്), ഈജിപ്ത് (ഏഴ്) തുടങ്ങിയവരാണ് മുന്നില്‍. അഞ്ചാം തവണയാണ് നൈജീരിയ ഫൈനലില്‍ തോല്‍ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഐവറി കോസ്റ്റിനെതിരേ നൈജീരിയയ്ക്കായിരുന്നു വിജയം
Read More » -
ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ താരം ഇടിമിന്നലേറ്റ് മരിച്ചു
ജക്കാർത്ത: ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈന്‍ രഹര്‍ജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഇന്തോനേഷ്യന്‍ സമയം വൈകീട്ട് 4:20നാണ് മിന്നലേറ്റത്. മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹര്‍ജയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 35വയസായിരുന്നു.
Read More »