Sports
-
കൃഷ്ണപ്രസാദിനും രോഹനും സെഞ്ചുറി; മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടറിൽ. ഓപ്പണർമാരായ കൃഷ്ണപ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ചുറിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 383 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര 37.4 ഓവറിൽ 230 പുറത്തായി. . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ ഓപ്പണർമാരായ ഓപ്പണർമാരായ കൃഷ്ണപ്രസാദും (144), രോഹൻ കുന്നുമ്മലും (120) 218 റൺസിന്റെ കൂട്ടുകെട്ടുമായി മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് കളത്തിലെത്തിയ നായകൻ സഞ്ജു സാംസൺ 29 റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ അടിച്ച് കളിച്ച വിഷ്ണു വിനോദും (43) അബ്ദുൽ ബാസിത്തും (പുറത്താകാതെ 35 ) കളം നിറഞ്ഞതോടെ സ്കോർ 350 പിന്നിട്ടു. 1 റണ്ണുമായി സച്ചിൻ ബേബിയും പുറത്താകാതെനിന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍…
Read More » -
ബെംഗളൂരുവിനെ നാലു ഗോളുകൾക്ക് തകര്‍ത്തെറിഞ്ഞ് മുംബൈ സിറ്റി
ബെംഗളൂരു: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് കനത്ത പരാജയം. ഇന്നലെ കണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. വിജയത്തോടെ മുംബൈ സിറ്റിക്ക് 6 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ഇപ്പോള്‍ നാലാം സ്ഥാനത്താണുള്ളത്. ബെംഗളൂരു എഫ് സി 9 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ഒമ്ബതാം സ്ഥാനത്തും നില്‍ക്കുന്നു.
Read More » -
43 പന്തില്‍ പുറത്താകാതെ 193 റൺസ്; ക്രിക്കറ്റ് ചരിത്രത്തിലെ പുതിയ റെക്കോഡ് കുറിച്ച് 22 കാരൻ
ക്രിക്കറ്റ് ചരിത്രത്തില്‍ ബാറ്റിങ്ങിലൂടെ പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ് ഹംസ സലീം ദര്‍ എന്ന 22 കാരൻ. യൂറോപ്യൻ ക്രിക്കറ്റ് ട്വന്റി 10 മത്സരത്തിലാണ് അമ്ബരപ്പിക്കുന്ന അടിപ്പൂരം കണ്ടത്. കാറ്റലൂനിയ ജാഗ്വാറും സോഹല്‍ ഹോസ്പിറ്റല്‍റ്റേറ്റും തമ്മിലുള്ള മത്സരത്തില്‍ കാറ്റലൂനിയക്ക് വേണ്ടിയായിരുന്നു ഹംസ സലീമിന്റെ ബാറ്റിങ് വിരുന്ന്. 22 സിക്സും 14 ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ട്വന്റി 10 മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത പ്രകടനമാണിത്. 163 റണ്‍സായിരുന്നു ഇതിന് മുമ്ബത്തെ റെക്കോഡ്. ആള്‍റൗണ്ടറായ ഹംസ ബാറ്റിങ്ങിന് പുറമെ മൂന്ന് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി. ഇടംകൈയൻ ബാറ്ററും വലംകൈയൻ പേസറുമാണ് ഹംസ.
Read More » -
എന്തിനാണ് വാതുവെയ്പ്പുകാരൻ എന്ന് വിളിക്കുന്നത്? ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ തമ്മിലടിച്ച് ശ്രീശാന്തും ഗംഭീറും
ലഖ്നൗ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ മലയാളി താരം എസ് ശ്രീശാന്തും ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീറും തമ്മില്‍ വാക് പോര്.തന്നെ വാതുവെയ്പ്പുകാരൻ എന്ന് ഗൗതം ഗംഭീർ വിളിച്ചെന്നാണ് ശ്രീശാന്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സ് ഗുജറാത്ത് ജയന്‍റ്സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സിനായി നായകന്‍ ഗൗതം ഗംഭീര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ഗംഭീറിനെതിരെ ശ്രീശാന്ത് പന്തെറിയുമ്ബോള്‍ ഗംഭീര്‍ പ്രകോപനപരമായി ശ്രീശാന്തിനെതിരെ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള വാക് പോരില്‍ കലാശിച്ചതെന്നാണ് സൂചന. കടുത്ത വാക്കുകളുമായി ഇരുവരും വാക് പോര് നടത്തിയതോടെ സഹതാരങ്ങളും അമ്ബയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരശേഷം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. അതേസമയം ഒരു കാരണവുമില്ലാതെ സഹതാരങ്ങളുമായി എപ്പോഴും വഴക്കിടുന്ന ആളാണ് ശ്രീശാന്ത് എന്നും പണ്ട് ഹർഭജൻ തല്ലിയതിൽ ഒരു തെറ്റും താൻ…
Read More » -
ഫിഫ ക്ലബ് ലോകകപ്പ്: സൗദിയിലേക്ക് ഇ-വിസ അനുവദിക്കും
ജിദ്ദ: സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരം കാണാൻ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇലക്‌ട്രോണിക് വിസ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് സൗദിയിലേക്ക് വരാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയും സൗദി ക്ലബ്ബുമടക്കം ഏഴ് ടീമുകള്‍ മാറ്റുരക്കുന്ന മത്സരത്തിന് ഈ മാസം 12ന് തുടക്കമാകും. ഈ മാസം 12 മുതല്‍ 22 വരെ 10 ദിവസങ്ങളിലായാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്.
Read More » -
ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് തോല്‍വി
ക്വലാലംപുര്‍: ജൂനിയര്‍ ഹോക്കി ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. സ്പെയിൻ ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ പൂള്‍ സിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് സ്പെയിൻ (6) ഒന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യക്കും ദക്ഷിണ കൊറിയക്കും മൂന്ന് പോയന്റ് വീതമാണുള്ളത്. ഗോള്‍ ബലത്തില്‍ കൊറിയ രണ്ടും ഇന്ത്യ മൂന്നും സ്ഥാനങ്ങളിലാണ്. പൂളിലെ അവസാന കളിയില്‍ ഇന്ത്യ ശനിയാഴ്ച കാനഡയെ നേരിടും.
Read More » -
ഗംഭീറിനെതിരെ ഒരു മോശം വാക്കും താൻ പറഞ്ഞിട്ടില്ല, എന്നാൽ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് ഗംഭീർ തുടർച്ചയായി അപമാനിക്കുകയായിരുന്നു; ഗംഭീറുമായുള്ള തർക്കത്തിൽ വെളിപ്പെടുത്തലുമായി ശ്രീശാന്ത്
ലഖ്നൗ: ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയൻറ്സും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ ക്യാപിറ്റൽസ് നായകൻ ഗൗതം ഗംഭീർ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് വെളിപ്പെടുത്തി മലയാളി താരം ശ്രീശാന്ത്. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ശ്രീശാന്ത് താനും ഗംഭീറുമായി നടന്ന വാക് പോരിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. View this post on Instagram A post shared by SREE SANTH (@sreesanthnair36) ഗംഭീറിനെതിരെ ഒരു മോശം വാക്കും താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് ഗംഭീർ തുടർച്ചയായി അപമാനിക്കുകയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. എന്നെ തുടർച്ചയായി ഫിക്സർ…ഫിക്സർ എന്നു വളിച്ചപ്പോഴും നിങ്ങളെന്താണ് പറയുന്നതെന്ന് പറഞ്ഞ് ചിരിച്ചൊഴിയാനാണ് ഞാൻ ശ്രമിച്ചത്. അമ്പയർമാർ ഇടപെട്ടിട്ടുപോലും ഗംഭീർ ഇത്തരത്തിൽ അപമാനിക്കുന്നത് തുടർന്നു. ഇതാണ് യഥാർത്ഥത്തിൽ ഗ്രൗണ്ടിൽ നടന്നത്. ആളുകൾ മറ്റ് പല വാദങ്ങളും പറയുന്നുണ്ടാകാം. എനിക്ക് പിആർ പണി ചെയ്യാൻ ആളുകളില്ല. അതിനുള്ള പൈസയുമില്ല, ഞാനൊരു സാധാരണക്കാരനാണ്.…
Read More » -
ടി20 ലോകകപ്പില്‍ ആരൊക്കെയാവും ടീം ഇന്ത്യക്കു വേണ്ടി പോര്‍ക്കളത്തിലിറങ്ങുക?
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ആരൊക്കെയാവും ടീം ഇന്ത്യക്കു വേണ്ടി പോര്‍ക്കളത്തിലിറങ്ങുക? ടൂര്‍ണമെന്റിനു ഇനി ഏഴു മാസത്തോളം ബാക്കിയുണ്ടെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ തന്നെ ഇതേക്കുറിച്ച് കണക്കുകൂട്ടലുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഒരു മാസത്തോളം ദൈഘ്യമുള്ള ടൂര്‍ണമെന്റ് ജൂണിലാണ് നടക്കുക. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ലോകകപ്പിന്റെ സംയുക്ത ആതിഥേയര്‍. 2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഈ ടൂര്‍ണമെന്‍ന്റിനെ ഉറ്റുനോക്കുന്നത്. ഒരു ഐസിസി ട്രോഫിക്കായുള്ള 2013 മുതലുള്ള കാത്തിരിപ്പ് ഈ ടൂര്‍ണമെന്റിലെങ്കിലും അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യ. അടുത്തിടെ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ഈ ലക്ഷ്യത്തിനു തൊട്ടരികെ വരെയെത്തിയെങ്കിലും ഫൈനലില്‍ പിഴയ്ക്കുകയായിരുന്നു. വലിയൊരു താരനിര തന്നെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അവരില്‍ നിന്നും ഏറ്റവും ബെസ്റ്റിനെ കണ്ടെത്തുകയെന്നതാണ് ഇനി ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി. ടീമിലെ ഓരോ സ്‌പോട്ടിലേക്കും നിരവധി കളിക്കാരാണ് സ്ഥാനത്തിനായി പോരടിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു വിശദമായി…
Read More » -
വിജയ് ഹസാരെ ട്രോഫി: തകര്‍പ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസണ്‍
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പൻ സെഞ്ചുറിയുമായി കേരള ക്യാപ്റ്റൻ സഞ്ജു സാംസണ്‍. റെയില്‍വെയ്സിനെതിരായ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ തകര്‍പ്പൻ സെഞ്ചുറി. അതേസമയം റെയില്‍വെ ഉയര്‍ത്തിയ 256 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടുവാൻ മാത്രമാണ് സാധിച്ചത്. ബെംഗളൂരുവിലെ കിനി സ്പോര്‍ട്സ് അരീന ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ 59 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് സഞ്ജുവിൻ്റെ സെഞ്ചുറി മികവില്‍ കേരളം 200 കടന്നത്. എന്നാല്‍ സഞ്ജുവിന് പിന്തുണ നല്‍കുവാൻ മറ്റാര്‍ക്കും തന്നെ സാധിച്ചില്ല. 139 പന്തില്‍ 8 ഫോറും 8 സിക്സും അടക്കം 128 റണ്‍സാണ് സഞ്ജു എടുത്തത്.നിലവിൽ ഏഴ് മത്സരങ്ങളില്‍ നിന്നും കേരളത്തിന് 20 പോയിന്‍റാണുള്ളത്.ഇതേ പോയിന്റുള്ള മുംബൈയാണ് ഗ്രൂപ്പ് ചാമ്ബ്യന്മാർ.കാരണം മുംബൈ ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ തോൽപ്പിച്ചിരുന്നു.അതിനാൽ തന്നെ കേരളത്തിന് ഇനി പ്രീ ക്വാർട്ടർ മത്സരം കളിക്കണം. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിൽ മഹാരാഷ്ട്രയെയാണ് കേരളം…
Read More » -
മിന്നു മണിയുടെ ഇന്ത്യ മിന്നിയില്ല
മുംബൈ: ആദ്യ മത്സരത്തില്‍ വിജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് മത്സരവും പരാജയപ്പെട്ട് കേരളതാരം മിന്നുമണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യ എ പരാജയപ്പെട്ടിരുന്നു. ആദ്യ ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യ എയ്ക്ക് വിജയിക്കാനായത്.
Read More »