ലോക ചാമ്ബ്യൻമാരും ഒന്നാം നമ്ബര്‍ ടീമുമായ അര്‍ജന്‍റീന ലോകകപ്പ് വിജയത്തിന് ശേഷം നിരവധി രാജ്യങ്ങളില്‍ സൗഹൃദ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ലോക ചാമ്ബ്യൻമാരെന്ന തലയെടുപ്പില്‍ ലഭിക്കുന്ന അവസരങ്ങള്‍ അവരുടെ ഫുട്ബാള്‍ ഫെഡറേഷന് സാമ്ബത്തിക ഉന്നമനത്തിനുള്ള വഴി കൂടിയാണ്. കളിക്കാരുടെ താരമൂല്യത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിച്ചാല്‍ സൗഹൃദ മത്സരങ്ങള്‍ക്ക് ടീമിനെ പറഞ്ഞയക്കാൻ തന്നെയാണ് അവരുടെ തീരുമാനമെന്ന് സമീപകാലത്തെ അവരുടെ ലോക സഞ്ചാരം നിരീക്ഷിച്ചാല്‍ വ്യക്തമാകും.
അതിനാൽതന്നെ കേരളത്തിലേക്ക് അവർ ടീമിനെ അയക്കാൻ സാധ്യത ഏറെയാണ്.അതേസമയം കേരളത്തിലേക്ക് ഏത് ടീമിനെയാണ് പറഞ്ഞയക്കുന്നതെന്ന് നിലവില്‍ അര്‍ജന്‍റീന വ്യക്തമാക്കിയിട്ടില്ല. മെസ്സിയെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നതെങ്കില്‍ വലിയൊരു പ്രതിഫലം തന്നെ അര്‍ജന്‍റീന ആവശ്യപ്പെട്ടേക്കാം. മെസ്സിയില്ലെങ്കില്‍ പോലും വലിയ തുക ആവശ്യപ്പെടാൻ സാധ്യതയുണ്ട്.ടീമിന്റെ താമസം, യാത്രാചെലവ് എന്നിവക്കും വലിയൊരു തുക നല്‍കേണ്ടി വരും.
അര്‍ജന്‍റീന ടീം വരികയാണെങ്കില്‍ ചെലവ് മൊത്തം സർക്കാർ ഏറ്റെടുക്കുമോയെന്ന കാര്യത്തിലും സംശയമുണ്ട്. സ്പോണ്‍സര്‍മാരെ ഉപയോഗപ്പെടുത്തി ടീം ചെലവുകള്‍ വഹിക്കാനാവും മിക്കവാറും സര്‍ക്കാര്‍ ശ്രമിക്കുക.
അര്‍ജന്‍റീന ടീം കേരളത്തിലേക്ക് വരാൻ താല്‍പര്യം പ്രകടിപ്പിച്ച വിവരം മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമേയുള്ളൂവെന്ന് കേരള ഫുട്ബാള്‍ അസോസിയേഷൻ ജനറല്‍ സെക്രട്ടറി പി. അനില്‍ കുമാറും പറഞ്ഞു.
അര്‍ജന്‍റീന ടീമുമായി കൃത്യമായ ധാരണയിലെത്തിയാല്‍ മാത്രമേ ഫുട്ബാള്‍ ഫെഡറേഷനുമായുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയുള്ളൂ. ഫിഫയുടെ ലോക ഒന്നാം നമ്ബര്‍ രാജ്യമായതിനാല്‍ അവരുടെ പ്രതിഫലവും ആവശ്യങ്ങളും എങ്ങനെയായിക്കുമെന്നതിന് അനുസരിച്ചായിരിക്കും കേരളത്തിലേക്കുള്ള വരവിന്‍റെ സാധ്യതകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.