ഓരോ താരങ്ങള്‍ക്കും ഇത്ര ദിവസത്തിനുള്ളില്‍ പ്രതിഫലം നല്‍കാമെന്ന വാഗ്ദാനം ചെയ്താണ് ടീം മുന്നോട്ടു പോകുന്നത്.
വിദേശ താരങ്ങളായ ജൊനാഥൻ മോയ, ഫിലിപ്പെ അമോറിം, ഒസ്വാള്‍ഡോ എന്നിവര്‍ നേരത്തെ തന്നെ ടീം വിട്ടു. അയര്‍ലൻഡ് പരിശീലകനായ കോണര്‍ നെസ്റ്ററും ടീമിനെ ഉപേക്ഷിച്ചു പോയി.
താങ്ബോയ് സിങ്തോയാണ് നിലവില്‍ ഹൈദരാബാദിന്റെ കോച്ച്. കരാര്‍ അവസാനിപ്പിച്ചു ടീം വിടാൻ അനുവാദം ചോദിച്ച് നിരവധി ഇന്ത്യൻ താരങ്ങളും രംഗത്തുണ്ട്. മുഖ്യ കോച്ച് ടീം വിട്ട വിവരം താരങ്ങള്‍ അറിഞ്ഞത് വാട്സാപ്പ് സന്ദേശങ്ങള്‍ വഴിയാണ്!
ശമ്ബളം കൊടുക്കാത്തതിനാല്‍ ടീമിനെ പരിശീലനത്തിനു കൊണ്ടുപോയിരുന്ന ബസിന്റെ ഡ്രൈവര്‍ ജോലിക്കെത്തില്ലെന്നു ക്ലബിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങളായി പണം ലഭിക്കാതായതോടെ ക്ലബിലേക്ക് ഭക്ഷണം വിതരണം ചെയ്തിരുന്ന ഏജൻസി പിൻവാങ്ങി.
അതിനിടെ എവേ മത്സരത്തിനായി ജംഷഡ്പുരിലെത്തിയപ്പോള്‍ താമസിച്ച ഹോട്ടലിന്റെ ബില്‍ ഹൈദരാബാദ് ടീം അടച്ചില്ലെന്നു പരാതിയും കഴിഞ്ഞ ദിവസം ഉയര്‍ന്നു. ഹോട്ടല്‍ അധികൃതര്‍ ടീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സീസണ്‍ പാതി ദൂരം ഏതാണ്ട് പിന്നിടാൻ നില്‍ക്കുമ്ബോള്‍ 12 ടീമുകളില്‍ ഒറ്റ കളിയും ജയിക്കാത്ത ഏക ടീം ഹൈദരാബാദാണ്. 11 കളിയില്‍ നാല് സമനിലയും ഏഴ് തോല്‍വിയുമായി അവര്‍ അവസാന സ്ഥാനത്താണ് നില്‍ക്കുന്നത്.
2021-22ലെ ഐഎസ്എൽ ജേതാക്കളാണ് ഹൈദരാബാദ് എഫ്സി.ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെയാണ് തോൽപ്പിച്ചത്.