SportsTRENDING

പെപ്രയ്ക്ക് ഇരട്ടഗോൾ; കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല വിജയം(3-1) 

ഭുവനേശ്വർ: 2024 കലിംഗ സൂപ്പർ കപ്പിൽ ആരാധകർ ആഗ്രഹിച്ച തുടക്കം നേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട വീഴ്ത്തിയത്.
ഘാന താരം ക്വാമെ പെപ്ര ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മൊഹമ്മദ് ഐമനാണ് മനോഹരമായ ഒരു ഹെഡറിലൂടെ മറ്റൊരു ഗോൾ നേടിയത്.
മത്സരത്തിൽ കിടിലൻ പ്രകടനം കാഴ്ച വെച്ച പെപ്ര തന്നെയാണ് ഹീറോ ഓഫ് ദി മാച്ചും. ഈ മാസം 15 ന് ജംഷദ്പുർ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം

Back to top button
error: