SportsTRENDING

കലിംഗ സൂപ്പർ കപ്പ്; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്  നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ജംഷഡ്പൂര്‍

ഭുവനേശ്വർ: അത്യന്തം ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്  നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ജംഷഡ്പൂര്‍ എഫ്സി.

മത്സരം സമനിലയിലേക്ക് നീങ്ങവേ 88-ാം മിനിറ്റിലാണ് ജംഷഡ്പൂരിന്റെ വിജയ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി.

 

Signature-ad

മത്സരത്തിന്റെ 18-ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി.എന്നാൽ  രണ്ടാം പകുതിയുടെ 68-ാം മിനിറ്റില്‍ ഡാനിയേല്‍ ചീമ ജംഷഡ്പൂരിനായി സമനില ഗോള്‍ നേടി. 88-ാം മിനിറ്റിലെ സ്റ്റീവ് ആംബ്രിയുടെ ഗോള്‍ കൂടി ആയതോടെ ജംഷഡ്പൂര്‍ സൂപ്പർകപ്പിലെ തങ്ങളുടെ ആദ്യ വിജയത്തിലേക്ക് നീങ്ങി.

 

 

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.ഈ മാസം 15 ന് ജംഷഡ്എപൂർ ഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം

Back to top button
error: