Sports
-
മിലോസ് ഡ്രിഞ്ചിചിന്റെ കരാര്‍ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
സെന്റർ ബാക്കായ മിലോസ് ഡ്രിഞ്ചിചിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് ആരംഭിച്ചതായി റിപ്പോർട്ട്. ഒരു വർഷത്തെ കരാറില്‍ ആണ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി നല്ല പ്രകടനം കാഴ്ചവെക്കാൻ ഡ്രിഞ്ചിചിനായിരുന്നു. 24കാരനായ താരം 2 ഗോളുകള്‍ ഈ സീസണില്‍ നേടിയിട്ടുണ്ട്. മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര നിര ക്ലബുകളിലായി 230-ലധികം മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ബെലാറസിലെ ഷാക്തർ സോളിഗോർസ്‌കിനായാണ് ബ്ലാസ്റ്റേഴ്സില്‍ എത്തും മുമ്ബ് ഡ്രിഞ്ചിച് കളിച്ചത്. യുവേഫ ചാമ്ബ്യൻസ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്‌സ് തുടങ്ങിയ ടൂർണമെന്റുകളില്‍ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ U17, U19, U23 ടീമുകളുടെയും ഭാഗമായിരുന്നു
Read More » -
തുടരെ സെല്‍ഫ് ഗോളുകൾ; ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം
ദില്ലി: ഇന്ത്യന്‍ ഫുട്ബോളിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ദില്ലി ഫുട്ബോള്‍ ലീഗില്‍ താരങ്ങള്‍ ഞെട്ടിക്കുന്ന രീതിയില്‍ സെല്‍ഫ് ഗോളുകള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. അഹ്ബാബ് എഫ്സിയുടെ താരങ്ങളാണ് സ്വന്തം വലയിലേക്ക് പന്തടിച്ച് കയറ്റിയത്. റേഞ്ചേഴ്സ് എഫ്സിക്കെതിരായ മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവം. അഹ്ബാബ് എഫ്സി ക്ലബിനെ സസ്‌പെന്‍ഡ് ചെയ്ത ഡല്‍ഹി സോക്കർ അസോസിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സെല്‍ഫ് ഗോളുകള്‍ വിവാദമായതോടെ അഹ്ബാബ് എഫ്സിയെ ദില്ലി സോക്കർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. ക്ലബിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മിനര്‍വ പഞ്ചാബിന്‍റെയും ഡല്‍ഹി എഫ്സിയുടെയും ഉടമയായ രഞ്ജിത് ബജാജ് സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
Read More » -
ദിമിയുടെ പരിക്ക് സാരമുള്ളതല്ല, ഗോവക്ക് എതിരെ കളിക്കും
ഇന്ത്യൻ സൂപ്പർ ലീഗില്‍ എഫ് സി ഗോവയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത. അവരുടെ സ്ട്രൈക്കറായ ദിമിത്രിയോസ് ദിയമന്റകോസ് ഗോവയ്ക്ക് എതിരെ കളിക്കും.പരിക്ക് കാരണം ദിമി ചെന്നൈയിന് എതിരെ കളിച്ചിരുന്നില്ല.മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽക്കുകയും ചെയ്തു. ഈ സീസണില്‍ 8 ഗോളുകളും 2 അസിസ്റ്റും ദിമി നേടിയിട്ടുണ്ട്. ദിമി ഉണ്ടാകുമെങ്കിലും ലെസ്കോവിച്, സച്ചിൻ സുരേഷ് എന്നിവർ ഗോവയ്ക്ക് എതിരായ മത്സരത്തില്‍ ഉണ്ടാകില്ല. ഇതിനകം തന്നെ അറ്റാക്കില്‍ ലൂണയെയും പെപ്രയെയും നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അതേസമയം ഗോവയ്ക്ക് എതിരായ മത്സരത്തില്‍ ലെസ്കോവിച് ഉണ്ടാവില്ല എന്നാണ് സൂചന.ചെന്നൈയിന് എതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ആയിരുന്നു ലെസ്കോവിചിന് പരിക്കേറ്റത്. ലെസ്കോവിചിന് മുട്ടിന് പരിക്കേറ്റെന്നും എന്നാല്‍ ആശങ്ക വേണ്ടെന്നുമായിരുന്നു പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞത്. ടെസ്റ്റ് റിസള്‍ട്ടുകള്‍ വന്ന ശേഷം മാത്രമെ ലെസ്കോ ഇനി എന്ന് കളിക്കും എന്ന് വ്യക്തമാവുകയുള്ളൂ. ഫെബ്രുവരി 25നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ പോരാട്ടം നടക്കുന്നത്.
Read More » -
ബ്ലാസ്‌റ്റേഴ്‌സ് കണ്ട് പഠിക്കട്ടെ; തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള
ന്യൂഡൽഹി: തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള. ഇന്നലെ നാംദാരി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഡൽഹി എഫ്‌സിയെയാണ് ഗോകുലം കേരള2-1ന് കീഴടക്കിയത്. ഇതോടെ ഐ ലീഗ് പോയിന്റ് ടേബിളിൽ ഗോകുലം കേരള രണ്ടാം സ്ഥാനത്തെത്തി.ഗോകുലം കേരളക്കായിരുന്നു മത്സരത്തിൽ മുൻതൂക്കമെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സെനഗൽ താരമായ ഗസാമയിലൂടെ ഡൽഹി എഫ്‌സിയാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ എൺപത്തിയഞ്ചാം മിനുട്ട് വരെ ഈ ഒരു ഗോളിൽ ഡൽഹി മുന്നിട്ടു നിന്നു. തുടർന്നാണ് ഗോകുലം കേരളയുടെ തിരിച്ചുവരവ് കണ്ടത്. എൺപത്തിയഞ്ചാം മിനുട്ടിൽ ഒരു ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റിയിലൂടെ നായകനായ അലക്‌സ് സാഞ്ചസ് ഗോകുലത്തിന്റെ സമനില ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഗോകുലത്തിന്റെ വിജയഗോൾ പിറന്നു. നൗഫൽ ബോക്‌സിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ നൽകിയ ക്രോസിൽ തലവെച്ച് ലാലിൻസങ്ങ രെന്ത്ലീയാണ് ടീമിനെ മുന്നിലെത്തിച്ചത്. വിജയത്തോടെ ലീഗിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊൻപത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം നിൽക്കുന്നത്. അത്രയും മത്സരങ്ങളിൽ നിന്നും മുപ്പത്തിനാല് പോയിന്റുള്ള…
Read More » -
തലയ്ക്ക് പന്ത് കൊണ്ടു; ബംഗ്ലാദേശ് താരം മുസ്താഫിസുര്‍ റഹ്‌മാന് പരിക്ക്
ധാക്ക: പരിശീലനത്തിനിടെ പന്ത് കൊണ്ട് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്‌മാന് തലയ്ക്ക് പരിക്ക്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണ് ലിട്ടണ്‍ ദാസ് എറിഞ്ഞ പന്ത് മുസ്തഫിസുറഹ്‌മാന്റെ തലയില്‍ പതിച്ചത്. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കാര്യമായ പരിക്ക് കണ്ടെത്തിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കോമില വിക്ടോറിയന്‍സ് താരമാണ് മുസ്തഫിസുറഹ്‌മാന്‍. തിങ്കളാഴ്ച സില്‍ഹറ്റ് സ്ട്രൈക്കേഴ്സിനെതിരേ വിക്ടോറിയന്‍സിന് കളിയുണ്ട്.
Read More » -
77-ാമത് സന്തോഷ് ട്രോഫി; കേരള ഫുട്ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി
ഇറ്റാനഗർ: 77-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനായി കേരള ഫുട്ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി. നായകൻ നിജോ ഗില്‍ബർട്ടിന്റെ നേതൃത്വത്തിലുള്ള ടീം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇറ്റാനഗർ ഹോള്ളോംഗി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇറ്റാനഗറിലെ റൈസിങ് സണ്‍ ഹോട്ടലിലാണ് ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ശനിയാഴ്ച ടീം പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂർ വൈകി പുലർച്ചെ 1.30-നാണ് പുറപ്പെട്ടത്. തിങ്കളാഴ്ച ടീം പരിശീലനത്തിനിറങ്ങും. 21-ാം തീയതി അസമിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം.
Read More » -
മുംബൈ സിറ്റി ബെംഗളൂരുവിനെ തോല്‍പ്പിച്ചു, കേരള ബ്ലാസ്റ്റേഴ്സ് 5-ാം സ്ഥാനത്തേക്ക്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി. മുംബൈയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് മുംബൈ സിറ്റി വിജയിച്ചത്.വിക്രം പ്രതാപ് സിങിന്റെ ഇരട്ട ഗോളുകള്‍ ആണ് മുംബൈ സിറ്റിക്ക് വിജയം നല്‍കിയത്. വിജയത്തോടെ മുംബൈ സിറ്റി 28 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. 15 പോയിന്റുള്ള ബെംഗളൂരു 10ആം സ്ഥാനത്താണ്.
Read More » -
തകര്‍പ്പൻ സെഞ്ചുറിയുമായി സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും;ആന്ധ്രക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി കേരളം
വിജയനഗരം: സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ചുറികളുടെ മികവില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്കെതിരെ കേരളത്തിന് കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആന്ധ്രയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 272 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.242 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളം നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിനായി സച്ചിൻ ബേബിയാണ് ആദ്യം സെഞ്ചുറിയിലെത്തിയത്. രണ്ടാം ദിനം 87 റണ്‍സെടുത്തിരുന്ന സച്ചിൻ 113 റണ്‍സെടുത്ത് പുറത്തായി. മനീഷ് ഗോല്‍മാരുവിന്റെ പന്തില്‍ സച്ചിനെ കെ നിതീഷ് കുമാർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സെഞ്ചുറി നേടിയതോടെ സച്ചിൻ ബേബി രഞ്ജി സീസണിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഏഴ് മത്സരങ്ങളില്‍ നാലു സെഞ്ചുറിയും നാല് ഫിഫ്റ്റിയും അടക്കം 822 റണ്‍സാണ് ഈ സീസണില്‍ സച്ചിൻ അടിച്ചെടുത്തത്.860 റണ്‍സടിച്ച റിക്കി ഭൂയി മാത്രമാണ് റണ്‍വേട്ടയില്‍ സച്ചിന്…
Read More » -
ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനി അവസാന ആറിൽ വരാൻ പെടാപ്പാട് പെടേണ്ടി വരും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡിസംബറിലെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ജനുവരി ഇടവേളയ്ക്ക് ശേഷം ലീഗ് പുനരാരംഭിച്ചപ്പോള്‍ തിരിച്ചടികള്‍ മാത്രമാണ് ടീമിനെ തേടി എത്തുന്നത്. തുടര്‍ച്ചയായി മൂന്നു തോല്‍വികളുമായി നിലംതൊടാതെ നിന്ന ചെന്നൈയ്ന്‍ എഫ്‌സിയോട് അവരുടെ നാട്ടില്‍ പോയി നാണംകെട്ടതോടെ ഈ വര്‍ഷത്തെ മൂന്നാമത്തെ തുടര്‍തോല്‍വിയാണ് ഇവാന്‍ വുക്കുമനോവിച്ചിന്റെ ടീം ഏറ്റുവാങ്ങിയത്. ഈ തോല്‍വിയോടെ ഒന്നില്‍ നിന്ന് ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലില്‍ എത്തി നില്‍ക്കുന്നു. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുണ്ടെങ്കിലും നാലാംസ്ഥാനം സുരക്ഷിതമല്ല. അഞ്ചാംസ്ഥാനത്തുള്ള മുംബൈ സിറ്റി 25 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. മുംബൈ അടുത്ത കളികള്‍ ജയിച്ച് ബ്ലാസ്റ്റേഴ്‌സിനെ അഞ്ചിലേക്ക് വീഴ്ത്താനാണ് സാധ്യത. പ്ലേഓഫിലേക്ക് ആറു ടീമുകള്‍ക്ക് സാധ്യത ഉണ്ടെന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒരേയൊരു ആശ്വാസം. നിലവില്‍ ആറാംസ്ഥാനത്ത് നില്‍ക്കുന്ന ജെംഷഡ്പൂര്‍ എഫ്‌സിയും മഞ്ഞപ്പടയും തമ്മിലുള്ള വ്യത്യാസം 7 പോയിന്റ് മാത്രമാണെന്നതും ചങ്കിടിപ്പേറ്റുന്നു. ഏഴു മുതല്‍…
Read More » -
മോഹൻ ബഗാന് ജയം, രണ്ടാമത്
കൊൽക്കത്ത: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2ന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയിന്റ്സ് പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി. ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്കില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ബഗാന്റെ വിജയക്കുതിപ്പ്. ലിസ്റ്റണ്‍ കൊളാക്കൊ, ജേസണ്‍ കമ്മിംഗ്സ്, ദിമിത്രി പെട്രാറ്റോസ്, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ബഗാന്റെ സ്കോറർമാർ. ടോമി ജുറിക്കാണ് പെനാല്‍റ്റിയില്‍ നിന്നുള്‍പ്പെടെ നോർത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകളും നേടിയത്. ബഗാന് 14മത്സരങ്ങളില്‍ നിന്ന് 29 പോയിന്റാണുളളത്. ഏഴാമതുള്ള നോർത്ത് ഈസ്റ്റിന് 16 പോയിന്റും.
Read More »