SportsTRENDING

ഐഎസ്‌എൽ ഫൈനൽ: മുംബൈ സിറ്റി vs മോഹൻ ബഗാൻ

എസ്‌എൽ പത്താം സീസണിലെ ഫൈനലിൽ മുംബൈ സിറ്റി കൊൽക്കത്ത മോഹൻ ബഗാനുമായി ഏറ്റുമുട്ടും.ഇന്നലെ നടന്ന രണ്ടാം പാദ സെമിഫൈനല്‍ മല്‍സരത്തില്‍ എഫ്‌സി ഗോവയെ 2-0ന് കീഴടക്കിയാണ് മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചത്.
മുംബൈ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചത്.
ഏപ്രില്‍ 24ന് ഗോവയില്‍ നടന്ന ആദ്യപാദ സെമിയില്‍ എഫ്‌സി ഗോവയെ 2-3ന് മുംബൈ എഫ്‌സി തോല്‍പ്പിച്ചിരുന്നു. ഇതോടെ 5-2 എന്ന അഗ്രഗേറ്റ് സ്‌കോറിന്റെ ആധികാരിക ജയത്തോടെ മുംബൈ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.
മെയ് നാല് ശനിയാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ മോഹന്‍ ബഗാനാണ് മുംബൈ സിറ്റി എഫ്‌സിയുടെ എതിരാളികള്‍. രണ്ടുപാദ സെമിഫൈനല്‍ മല്‍സരങ്ങളിലായി ഒഡീഷയെ 3-2ന് മറികടന്നാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്.

Back to top button
error: