Sports

  • മൂന്ന് സിക്സറടിച്ചല്‍ രോഹിത് ശര്‍മ്മ ഷഹീദ് അഫ്രീദിയെ മറികടക്കും ; സെഞ്ച്വറി അടിച്ചാല്‍ 20,000 റണ്‍സും ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ആദ്യ ഏകദിനത്തില്‍ രോഹിതിനെ കാത്തിരിക്കുന്നത് റെക്കോഡ്

    റാഞ്ചി: ടെസ്റ്റിന് പിന്നാലെ ഞയറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ലോക ഒന്നാം നമ്പര്‍ ഏകദിന ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ ടീം ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് തുറക്കും. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ടീം ഇന്ത്യയ്ക്കായി ഒരു അര്‍ദ്ധസെഞ്ച്വറിയും ഒരു അപരാജിത സെഞ്ച്വറിയും നേടിയ മുംബൈയില്‍ നിന്നുള്ള വലംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റാഞ്ചിയിലെ ജെഎസ്സിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യക്കാരന്‍, ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്റ്‌സ്മാന്‍ എന്നിങ്ങനെ ഒന്നിലധികം ബാറ്റിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള അവസരാണ് രോഹിതിന് മുന്നിലുള്ളത്. ഇതുവരെ കളിച്ച 276 ഏകദിനങ്ങളില്‍ നിന്ന് 349 സിക്‌സറുകള്‍ രോഹിത് ശര്‍മ്മ നേടിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കുറഞ്ഞത് മൂന്ന് സിക്സറുകളെങ്കിലും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡ്…

    Read More »
  • അഭിഷേക് നായര്‍ക്കൊപ്പം കട്ടയ്ക്കു കൂടെനിന്ന് വിളിച്ചെടുത്തത് വമ്പന്‍ താരങ്ങളെ; ഐപിഎല്‍ ലേലത്തില്‍ കോടികള്‍ കിലുങ്ങുമ്പോള്‍ 757 കോടിക്കു ഫ്രാഞ്ചൈസി സ്വന്തമാക്കിയ ജിനിഷയും ചര്‍ച്ചയിലേക്ക്; വനിതാ പ്രീമിയര്‍ ലീഗില്‍ ഇനി വമ്പന്‍ കളികള്‍ മാത്രം

    ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് ലേലത്തിലും കോടിക്കിലുക്കം. ലോകകപ്പ് വിജയത്തിനു പിന്നാലെ ഒരുപിടി താരങ്ങളാണു കോടികള്‍ പോക്കറ്റിലാക്കിയത്. വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനു ചുക്കാന്‍ പിടിച്ച ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്കാണ് ലേലത്തില്‍ പൊന്നുംവില ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന താരലേലത്തില്‍ 3.2 കോടി രൂപയ്ക്കാണ് യുപി വോറിയേഴ്‌സ് ഇരുപത്തെട്ടുകാരി ദീപ്തിയെ ടീമില്‍ തിരിച്ചെത്തിച്ചത്. വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ പ്രതിഫലം കൂടിയാണിത്. മുന്‍ സീസണുകളില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ദീപ്തിയെ ഇത്തവണ ലേലത്തിന് മുന്‍പ് യുപി ടീം റിലീസ് ചെയ്തിരുന്നു. 2.4 കോടി രൂപയ്ക്ക് യുപി വോറിയേഴ്‌സ് ടീമിലെത്തിയ വെറ്ററന്‍ താരം ശിഖ പാണ്ഡെയാണ് ലേലത്തില്‍ അപ്രതീക്ഷിത പ്രതിഫലം നേടിയ താരം. മുപ്പത്താറുകാരിയായ പേസ് ബോളര്‍ 2023ലാണ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ലേലത്തിലെ ഉയര്‍ന്ന മൂന്നാമത്തെ പ്രതിഫലം ശിഖയുടേതാണ്. മലയാളി താരം ആശ ശോഭനയെ 1. 1 കോടി രൂപ മുടക്കി ടീമിലെത്തിച്ചതും യുപിയാണ്. ഇങ്ങനെ കോടികള്‍…

    Read More »
  • ധോണി ഡ്രൈവറായി; കോലി തൊട്ടടുത്ത്; ഹോട്ടലില്‍നിന്ന് വീട്ടിലെത്തിച്ചു; ട്വിറ്ററില്‍ വൈറലായി വീഡിയോ; പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തലെന്ന് ആരാധകര്‍

    റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയുടേയും എംഎസ് ധോണിയുടേയും മനോഹരമായൊരു വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. എസ്യുവി ഡ്രൈവിങ് സീറ്റില്‍ ധോണിയും പാസഞ്ചര്‍ സീറ്റില്‍ കോലിയും. റാഞ്ചിയിലെ വീട്ടില്‍ നിന്നും അത്താഴം കഴിച്ച ശേഷം കോലിയെ ഹോട്ടലില്‍ ഡ്രോപ് ചെയ്യാനെത്തിയതാണ് ധോണി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുറത്തുനിന്നവരാരോ റെക്കോര്‍ഡ് ചെയ്ത വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ എക്‌സിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോലിക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനുമാണ് റാഞ്ചിയിലെ ഫാംഹൗസില്‍വച്ച് ധോണി ഡിന്നര്‍ നല്‍കിയത്. ഈ കാര്‍ യാത്ര അസുലഭ നിമിഷമെന്നാണ് എക്‌സ് ഉപയോക്താക്കള്‍ കുറിക്കുന്നത്. ഒരു പതിറ്റാണ്ടുകാലം നീണ്ടുനിന്ന സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഇത്. വലിയ എസ്‌കോട്ട് വാഹനങ്ങളോ സുരക്ഷാ അംഗങ്ങളോ ഒന്നും താരങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. Mahi himself went to drop his Cheeku in the team hotel.❤️ pic.twitter.com/ORLVKDJviw — Virat Kohli Fan Club (@Trend_VKohli) November 27, 2025 റീയൂണിയന്‍ ഓഫ്…

    Read More »
  • ഐപിഎല്ലിലെ ചാംപ്യന്മാരായ രണ്ടു ടീമുകള്‍ വില്‍പ്പനയ്ക്ക് ; ആദ്യ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സും നിലവിലെ ചാംപ്യന്മാരായ ആര്‍സിബിയും പുതിയ ഉടമകളെ തേടുന്നു ; 2026 സീസണിന് മുമ്പ് വില്‍ക്കണം

    ജയ്പൂര്‍: ആദ്യ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് വില്‍പ്പനയ്ക്ക്. പുതിയ സീസ ണിന് മുമ്പ് വില്‍ക്കാനാണ് നീക്കം നടക്കുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയ ങ്കയുടെ മൂത്ത സഹോദരനായ ഹര്‍ഷ ഗോയങ്കയാണ് വിവരം പുറത്തുവിട്ടത്. ഗോയങ്ക വ്യാഴാഴ്ച തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്, ഒന്ന് മാത്രമല്ല, രണ്ട് ഫ്രാഞ്ചൈസികള്‍, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വും രാജസ്ഥാന്‍ റോയല്‍സും വില്‍ക്കാന്‍ ഒരുങ്ങുന്നു എന്നാണ്. രാജസ്ഥാനെ വില്‍ക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാദം ഫ്രാഞ്ചൈസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഹര്‍ഷയുടെ പ്രസ്താവന പെട്ടെന്ന് അഭ്യൂഹങ്ങളുടെ ഒരു തിരമാല യ്ക്ക് കാരണമായി. ഔദ്യോഗികമായി വില്‍പന നടപടികള്‍ പരസ്യമായി ആരംഭിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്ന് വ്യത്യസ്തമായി, രാജസ്ഥാന്‍ റോയല്‍സിന്റെ സാഹചര്യം ഇതുവരെ വ്യക്തമല്ല. റോയല്‍ മള്‍ട്ടിസ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലു ള്ളതാ ണ് റോയല്‍സ്, മനോജ് ബദാലെയാണ് പ്രധാന ഓഹരി ഉടമ. ഇതുവരെ, ഉടമകളോ ടീമോ ഫ്രാഞ്ചൈസി വില്‍ക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. നവംബര്‍ 5-ന്, യുകെ ആസ്ഥാനമായുള്ള…

    Read More »
  • വിവാഹം മാറ്റിവച്ച സ്മൃതിക്കൊപ്പം നില്‍ക്കണം; നിര്‍ണായക തീരുമാനമെടുത്ത് ബിഗ്ബാഷ് ലീഗില്‍നിന്ന് പിന്‍മാറി ജമീമ റോഡ്രിഗസ്; അംഗീകാരം നല്‍കി ഓസ്‌ട്രേലിയന്‍ അധികൃതര്‍

    മുംബൈ: ഓസ്‌ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗില്‍നിന്നു പിന്മാറി ഇന്ത്യന്‍ ക്രിക്കറ്റ് താരം ജമീമ റോഡ്രീഗസ്. സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ ജമിമ കളിക്കില്ലെന്നും താരത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സ് ടീം പ്രതികരിച്ചു. ഇന്ത്യന്‍ താരം സ്മൃതി മന്ഥനയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ബിഗ് ബാഷ് ലീഗ് മത്സരങ്ങള്‍ക്കിടെ, അവധിയെടുത്ത് ജമീമ ഇന്ത്യയിലെത്തിയത്. എന്നാല്‍ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതോടെ കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ട വിവാഹം മാറ്റിവച്ചിരുന്നു. സ്മൃതി മന്ഥനയുടെ ഹല്‍ദി, സംഗീത് ചടങ്ങുകളില്‍ ജമീമ പങ്കെടുത്തിരുന്നു. വിവാഹം മുടങ്ങിയെങ്കിലും സ്മൃതിക്കും കുടുംബത്തിനും പിന്തുണ നല്‍കുന്നതിനായി താരം മഹാരാഷ്ട്രയില്‍ തന്നെ തുടരുകയാണ്. ഏകദിന വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിനു പിന്നാലെയാണ് ജമീമ ബിഗ് ബാഷ് കളിക്കാനായി ഓസ്‌ട്രേലിയയിലേക്കു പോയത്. ജമീമയുടെ അഭ്യര്‍ഥന അംഗീകരിച്ചാണ് താരത്തിന് ഇന്ത്യയില്‍ തുടരാന്‍ അനുമതി നല്‍കുന്നതെന്ന് ബിഗ് ബാഷ് പ്രസ്താവനയില്‍ അറിയിച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥന കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ശ്രീനിവാസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടും വിവാഹം നടത്തുന്ന…

    Read More »
  • ബാറ്റും ചെയ്യില്ല, മര്യാദയ്ക്കു പന്തും എറിയില്ല; ഇതെന്ത് ഓള്‍ റൗണ്ടര്‍? ഇന്ത്യന്‍ താരത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്; അദ്ദേഹം ഓള്‍റൗണ്ടറാണെങ്കില്‍ ഞാനും ഓള്‍റൗണ്ടര്‍!

    മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിക്കെതിരെ തുറന്നടിച്ച് മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി ഓസ്‌ട്രേലിയയ്‌ക്കെതിരെ മെല്‍ബണില്‍ സെഞ്ചറി നേടിയതോടെയാണ് ടീമില്‍ സ്ഥിരം ഇടം നേടിത്തുടങ്ങിയത്. പക്ഷേ തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കിയതോടെയാണു താരത്തിനെതിരെ വിമര്‍ശന കടുക്കുന്നത്. ഓള്‍റൗണ്ടറായി ടീമിലെത്തിയ നിതീഷിന്റെ മികവിനെ യുട്യൂബ് ചാനലിലെ വിഡിയോയിലാണ് ക്രിസ് ശ്രീകാന്ത് വിമര്‍ശിച്ചത്. ”ആരാണ് നിതീഷ് റെഡ്ഡിയെ ഓള്‍റൗണ്ടര്‍ എന്നു വിളിക്കുന്നത്? അദ്ദേഹത്തിന്റെ ബോളിങ് കണ്ട് ആര്‍ക്കെങ്കിലും ഓള്‍റൗണ്ടറാണെന്നു പറയാന്‍ സാധിക്കുമോ? മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അദ്ദേഹം സെഞ്ചറി നേടി. അതു ശരിയാണ്. പക്ഷേ അതിനു ശേഷം നിതീഷ് കുമാര്‍ റെഡ്ഡി എന്താണു ചെയ്തിട്ടുള്ളത്. നിതീഷ് റെഡ്ഡി ഓള്‍റൗണ്ടറാണെങ്കില്‍ ഞാനും ഒരു വലിയ ഓള്‍റൗണ്ടറാണെന്നു പറയാം. നിതീഷിന്റെ പന്തുകള്‍ക്ക് പേസ് ഉണ്ടോ? അല്ലെങ്കില്‍ അദ്ദേഹം നല്ലൊരു ബാറ്റ്‌സ്മാന്‍ ആണോ? എങ്ങനെയാണ് ഈ…

    Read More »
  • വനിതാ പ്രീമിയര്‍ ലീഗ് : 3.2 കോടി, ദീപ്തി ശര്‍മയെ സ്വന്തമാക്കി യുപി വാരിയേഴ്സ് റെക്കോഡ് ഇട്ടു; മലയാളിതാരം ആശാ ശോഭനയ്ക്ക് 1.10 കോടി ; മിന്നുമണി അണ്‍സോള്‍ഡായി, സഞ്ജന സജീവിന് 75 ലക്ഷം

    വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്ക് ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയെ സ്വന്തമാക്കി യുപി വാരിയേഴ്സ് സ്വന്തമാക്കി റെക്കോഡ് ഇട്ടു. 3.2 കോടിക്കാണ് താരത്തെ യുപി വാരിയേഴ്‌സ് പഴയ തട്ടകത്തില്‍ മടങ്ങിയെത്തിയത്. മലയാളി താരം മിന്നുമണി അണ്‍സോള്‍ഡ് ആയപ്പോള്‍ മലയാളിതാരം ആശാ ശോഭനയ്ക്ക് 1.10 കോടിയ്ക്കും സഞ്ജന സജീവ് 75 ലക്ഷത്തിനും വിറ്റുപോയി. താരലേലത്തില്‍ വെറും 50 ലക്ഷം രൂപയാണ് ദീപ്തി ശര്‍മയ്ക്ക് ലഭിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് ദീപ്തിക്ക് വേണ്ടി ബിഡ് ചെയ്തത്. ഇത്ര കുറഞ്ഞ തുകയ്ക്ക് സൂപ്പര്‍ താരം ഡല്‍ഹിയിലെത്തുമെന്നു ഉറപ്പിച്ചിരിക്കെയാണ് ആര്‍ടിഎം ഓപ്ഷനെ കുറിച്ച് ഓക്ഷ്നര്‍ പറയുന്നത്. ഇതിനുപിന്നാലെയാണ് യുപി വാരിയേഴ്സ് തങ്ങളുടെ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ചത്. ഇതോടെ ഡല്‍ഹി 3.20 കോടിയായി തങ്ങളുടെ ബിഡ് ഉയര്‍ത്തി. ഇത്രയും വലിയ തുകയ്ക്ക് ദീപ്തിയെ യുപി തിരികെ വാങ്ങില്ലെന്ന് തോന്നിച്ചെങ്കിലും ടീം അതിനു് തയ്യാറാവുകയും ആര്‍ടിഎമ്മിലൂടെ താരത്തെ സ്വന്തമാക്കുകയും ചെയ്തു. ലേലത്തില്‍ ഇതാദ്യമായാണ് ആര്‍ടിഎം…

    Read More »
  • ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യക്ക് ഉണ്ടായത് ഏറ്റവും വലിയ നഷ്ടം ; പരാജയപ്പെട്ടത് 8 ടെസ്റ്റുകളും 3 പരമ്പരകളും ; വിജയ ശതമാനത്തില്‍ ഗംഭീറിന് പിന്നിലുള്ളത് ഡങ്കന്‍ ഫ്‌ളച്ചര്‍ മാത്രം

    സൗത്ത് ആഫ്രിക്ക ബുധനാഴ്ച ഗുവാഹത്തിയില്‍ വെച്ച് 0-2 എന്ന സ്‌കോറിന് ഇന്ത്യയെ തോല്‍പ്പിച്ച് തകര്‍പ്പന്‍ വിജയം നേടിയതോടെ, ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യ മൂന്നാമത്തെ ടെസ്റ്റ് പരമ്പര തോല്‍വിയിലേക്ക് വീണു. ഇതോടെ 16 മാസത്തെ പ്രക്ഷുബ്ധമായ യാത്ര പൂര്‍ത്തിയായി. ഈ കാലയളവില്‍, ന്യൂസിലന്‍ഡിനോട് നാട്ടില്‍ വെച്ച് 0-3 നും, ഓസ്ട്രേലിയയില്‍ വെച്ച് 1-3 നും, ഇപ്പോള്‍ ഒടുവില്‍ പ്രോട്ടീസിനോടും (ദക്ഷിണാഫ്രിക്ക) ഇന്ത്യ പരാജയപ്പെട്ടു. നിലവില്‍, കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ ടെസ്റ്റ് റെക്കോര്‍ഡ് 19 മത്സരങ്ങളില്‍ 7 വിജയങ്ങളും 10 തോല്‍വികളും 2 സമനിലകളുമായി 36.82% വിജയ ശതമാനത്തില്‍ നിലനില്‍ക്കുന്നു. കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യക്ക് മൂന്നാമത്തെ ടെസ്റ്റ് പരമ്പര തോല്‍വി ആയിരുന്നു. കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ ടെസ്റ്റ് റെക്കോര്‍ഡ് 19 മത്സരങ്ങളില്‍ 7 വിജയങ്ങള്‍, 10 തോല്‍വികള്‍, 2 സമനിലകള്‍ എന്ന നിലയില്‍ 36.82% വിജയ ശതമാനം. 39 ടെസ്റ്റുകളില്‍ 17 തോല്‍വികളും 13 വിജയങ്ങളും 9…

    Read More »
  • കോമണ്‍വെല്‍ത്ത് ഗെയിംസ് 2030-ന് ആതിഥ്യമരുളാന്‍ ഇന്ത്യ ; ഗെയിംസിന്റെ നൂറാം പതിപ്പിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും ; ആതിഥേയത്വം വഹിക്കുന്നത് 20 വര്‍ഷത്തിന് ശേഷം

    ഇന്ത്യന്‍ കായിക ലോകത്തിന് വലിയ വാര്‍ത്തയായി, 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നഗരമായി ഗുജറാത്തിലെ അഹമ്മദാബാദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷിക പതിപ്പായതുകൊണ്ട് തന്നെ ഈ ഗെയിംസ് വളരെ സവിശേഷമായിരിക്കും. 2010-ല്‍ ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നതിന് ശേഷം ഇന്ത്യ ഒരു മെഗാ കായിക ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത് ഇത് ആദ്യമായാണ്. അഹമ്മദാബാദിലെ സിഡബള്യൂജി 2030ല്‍ അഹമ്മദാബാദ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആകെ 15 മുതല്‍ 17 വരെ കായിക ഇനങ്ങള്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെഗാ ഇവന്റിന്റെ ഭാഗമാകുമെന്ന് ഉറപ്പിച്ച കായിക ഇനങ്ങള്‍ അത്ലറ്റിക്സ്, പാരാ അത്ലറ്റിക്സ്, നീന്തല്‍, പാരാ നീന്തല്‍, ടേബിള്‍ ടെന്നീസ്, പാരാ ടേബിള്‍ ടെന്നീസ്, ബൗള്‍സ്, പാരാ ബൗള്‍സ്, വെയ്റ്റ് ലിഫ്റ്റിംഗ്, പാരാ പവര്‍ ലിഫ്റ്റിംഗ്, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, നെറ്റ്‌ബോള്‍, ബോക്‌സിംഗ് ശേഷിക്കുന്ന കായിക ഇനങ്ങള്‍ അന്തിമമാക്കുന്നതിനുള്ള നടപടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. ഉള്‍പ്പെടുത്താന്‍ പരിഗണിക്കുന്ന കായിക ഇനങ്ങള്‍ ഇവയാണ്: ആര്‍ച്ചറി, ബാഡ്മിന്റണ്‍,…

    Read More »
  • പരിശീലനം അമ്പേ പരാജയമോ? ഗംഭീര്‍ തെറിച്ചേക്കും; ‘എല്ലാവര്‍ക്കും ഉത്തരവാദിത്വം, ചാമ്പ്യന്‍സ് ട്രോഫിയിലും ഏഷ്യാ കപ്പിലും വിജയപ്പിച്ചു; ഭാവി ബിസിസിഐക്കു തീരുമാനിക്കാം’

    ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. താനുള്‍പ്പടെ എല്ലാവര്‍ക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ”ഇക്കാര്യത്തില്‍ കുറ്റം ഞാന്‍ മുതല്‍ എല്ലാവര്‍ക്കുമുണ്ട്. ഞങ്ങള്‍ നന്നായി കളിക്കണമായിരുന്നു. ഒന്നിന് 95 എന്ന നിലയില്‍നിന്ന് ഏഴിന് 122 എന്ന നിലയിലേക്കു വീഴുന്നത് ഒരിക്കലും സ്വീകാര്യമല്ല. ഒരു താരത്തെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഞാനൊരിക്കലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തില്ല.” ഗംഭീര്‍ പ്രതികരിച്ചു. പരിശീലകനെന്ന നിലയില്‍ തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നും ഗംഭീര്‍ പറഞ്ഞു. ”എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. പക്ഷേ ചാംപ്യന്‍സ് ട്രോഫിയിലും ഏഷ്യാകപ്പിലും ഇംഗ്ലണ്ടിലും അനുകൂലമായ ഫലം കൊണ്ടുവന്നതും ഞാന്‍ തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, അല്ലാതെ ഞാനല്ല. ഇതു മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ടെസ്റ്റ് ക്രിക്കറ്റാണ് പ്രധാനമെങ്കില്‍, അതിന് അനുസരിച്ചുള്ള പരിഗണന നമ്മള്‍ കൊടുക്കേണ്ടിവരും. തോല്‍വിയില്‍ ഒരു താരത്തെയോ, വ്യക്തിയെയോ കുറ്റം പറയാന്‍…

    Read More »
Back to top button
error: