Sports

  • ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റൻസിയില്‍ അതൃപ്തി;  മുംബൈ വിടാനൊരുങ്ങി രോഹിത് ശർമ

    മുംബൈ: ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയില്‍ നേരത്തെ തന്നെ അതൃപ്തി പരസ്യമാക്കിയ മുൻ നായകൻ രോഹിത് ശർമ ഈ‌ സീസണിന് ശേഷം മുംബൈ വിടുമെന്ന് സൂചന. 2011 മുതല്‍ മുംബൈ ടീമിനൊപ്പമുള്ള രോഹിത് ഐ.പി.എല്ലിലെ ഏറ്റവും മികച്ച റെക്കോഡുള്ള ക്യാപ്റ്റന്മാരിലൊരാളാണ്. അഞ്ചു തവണയാണ് ടീമിന് കിരീടം നേടികൊടുത്തത്. ടീമിന്‍റെ ടോപ് റണ്‍ സ്കോററും ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും കൂടിയാണ്. 201 മത്സരങ്ങളില്‍നിന്നായി ഇതുവരെ 5110 റണ്‍സാണ് രോഹിത്തിന്‍റെ സമ്ബാദ്യം. സീസണു മുന്നോടിയായി അപ്രതീക്ഷിതമായാണ് രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റുന്നത്. പകരം ഗുജറാത്ത് ടൈറ്റൻസില്‍നിന്ന് റെക്കോഡ് തുകക്ക് ടീമിലെത്തിച്ച ഹാർദിക്കിന് നായക പദവി നല്‍കി. മുംബൈയുടെ തീരുമാനം വലിയ ആരാധക രോഷത്തിനിടയാക്കി. സീസണില്‍ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ മുംബൈ പോയന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.ഹാർദിക്കിനെ കൂവി വിളിച്ചാണ് ആരാധകർ വരവേല്‍ക്കുന്നത്. ടീമിന്‍റെ ദയനീയ പ്രകടനത്തിന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നതും ഹാർദിക്കിനെ തന്നെയാണ്. ഇതിനിടെയാണ് ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയില്‍ രോഹിത്തിനും കടുത്ത…

    Read More »
  • കഴിഞ്ഞവർഷത്തെ നേട്ടങ്ങൾ ആവർത്തിക്കാനാകാതെ ഇന്ത്യൻ ഫുട്ബോൾ ടീം; ഫിഫ റാങ്കിംഗിൽ പിന്നെയും തിരിച്ചടി

    ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യ 121-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗുവാഹാട്ടിയില്‍ കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരേ 2-1ന് തോറ്റതിനു പിന്നാലെയാണ് റാങ്കിങ്ങില്‍ ഇന്ത്യ പിന്തള്ളപ്പെട്ടത്. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനു കീഴില്‍ കഴിഞ്ഞവർഷം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചിരുന്നു. ഇന്റർകോണ്ടിനന്റല്‍ കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ്, സാഫ് ചാമ്ബ്യൻഷിപ്പ് എന്നിവയിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളാണ് റാങ്കിങ് ഉയർച്ചയിലേക്ക് വഴിവെച്ചിരുന്നത്. എന്നാല്‍ പുതിയ വർഷം ഇന്ത്യക്ക് നേട്ടങ്ങള്‍ ആവർത്തിക്കാനായില്ല. ഇക്കഴിഞ്ഞ ഡിസംബറില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവില്‍ ലോകകപ്പ് ചാമ്ബ്യൻമാരായ അർജന്റീനയാണ് ഫിഫ റാങ്കിംഗിൽ ഒന്നാമത്. ഫ്രാൻസ്, ഇംഗ്ലണ്ട്, ബെല്‍ജിയം, ബ്രസീല്‍ ടീമുകള്‍ യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്. അതേസമയം അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതിനെത്തുടർന്നുള്ള പ്രതിഷേധങ്ങള്‍ക്കും വിമർശനങ്ങള്‍ക്കുമിടെ ഇഗോർ സ്റ്റിമാച്ച്‌ തന്നെ ഇന്ത്യൻ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി തുടരുമെന്നാണ് റിപ്പോർട്ട്. കുവൈത്തിനും ഖത്തറിനുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്റ്റിമാച്ചിനോട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) ആവശ്യപ്പെട്ടതായാണ് വിവരം.…

    Read More »
  • ഐഎസ്‌എല്ലിലെ അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി 6 ടീമുകൾ

    ഇന്ത്യൻ സൂപ്പർ ലീഗില്‍ (ISL) ഇനി ശേഷിക്കുന്ന അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. മുംബൈ സിറ്റി് മോഹൻ ബഗാൻ, ഒഡീഷ എഫ്സി, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച 5 ടീമുകള്‍. സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ആറാം സ്ഥാനത്തിന് വേണ്ടിയുള്ള അങ്കം മുറുകുകയാണ്.ആറാം സ്ഥാനത്ത് ഇപ്പോള്‍ ബെംഗളൂരു ആണ് നില്‍ക്കുന്നത്‌. എങ്കിലും അവർക്ക് പിറകിലുള്ള 5 ടീമുകള്‍ കൂടെ ആ സ്ഥാനത്തിന് ഇപ്പോഴും അർഹരാണെന്നതാണ് വാസ്തവം. ആറാമതുള്ള ബെംഗളൂരു എഫ് സിയും പത്താം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ 2 പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ.   നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ എഫ്സി എന്നിവർക്ക് ഇനി മൂന്നു മത്സരങ്ങള്‍ ശേഷിക്കുമ്ബോള്‍, ബംഗളൂരു എഫ് സി് ഈസ്റ്റ് ബംഗാള്‍, ജംഷഡ്പൂര് എഫ്സി, പഞ്ചാബ് എഫ് സി എന്നിവർക്ക് രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്.   ബംഗളൂരു എഫ്സി 22 പോയിന്റില്‍…

    Read More »
  • സച്ചിൻ സുരേഷിന്റെ ശസ്ത്രക്രിയ വിജയകരം

    കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പർ സച്ചിൻ സുരേഷ് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായി എന്ന് സച്ചിൻ തന്നെയാണ് അറിയിച്ചത്. ചെന്നൈയിനെതിരായ മത്സരത്തില്‍ ആയിരുന്നു സച്ചിന്റെ തോളിന് പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു  പരിക്കേറ്റത്. ഈ സീസണില്‍ സച്ചിൻ ഇനി കളിക്കില്ല. അടുത്ത പ്രീസീസണ്‍ ക്യാമ്ബിലേക്ക് സച്ചിൻ തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌.സച്ചിൻ തിരികെ വരുന്നത് വരെ കരണ്‍ജിത് ആകും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക.

    Read More »
  • രണ്ട് റെഡ് കാർഡ്, സെൽഫ് ഗോൾ; നാണം കെട്ട തോൽവിയുമായി വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് (2-4)

    കൊച്ചി: റെഡ് കാർഡും പെനാൽറ്റിയുമുൾപ്പടെയുള്ള ആദ്യ പകുതിയിലെ തിരിച്ചടികൾ അതിജീവിച്ചെങ്കിലും രണ്ടാം പകുതിയിൽ വീണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിൽ ഈസ്റ്റ് ബംഗാളിനെതിരെ 1-1 ന് സമനിലയിൽ നിന്ന മത്സരം രണ്ടാം പകുതി അവസാനിക്കുമ്പോൾ 2-4 എന്ന സ്കോറിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.പതിവ് പോലെ ലീഡ് പിടിച്ച ശേഷമായിരുന്നു  ബ്ലാസ്റ്റേഴ്സിന്റെ നാണംകെട്ട തോൽവി. ആദ്യപകുതിയുടെ 24ാം മിനിറ്റിൽ തന്നെ സെർനിച്ചിലൂടെ 1-0 ന്  ലീഡെടുത്ത ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ പെനാൽട്ടിയിലൂടെ സമനില ഗോൾ വഴങ്ങുകയായിരുന്നു.1-1. 71ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളിയുടെയും ഡിഫൻഡർമാരുടെയും പിഴവിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ വന്നു. 2-1. 82ാം മിനിറ്റിൽ സകായിയുടെ സെൽഫ് ഗോൾ ബ്ലാസ്റ്റേഴ്സിനെ 1-3ന് പിറകിലാക്കി.ഈസ്റ്റ് ബംഗാൾ താരം മഹേഷിന്റെ ശ്രമം ഹെഡ്ഡറിലൂടെ ക്ലിയർ ചെയ്യാൻ ശ്രമിച്ചതാണ് വിനയായത്. 84-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാൾ താരം ഹിജാസി മെഹറിന്റെ വക സെൽഫ് ഗോളെത്തിയതോടെ 2-3.  87ാം മിനിറ്റിൽ മഹേഷിലൂടെ ബംഗാൾ സംഘത്തിന്റെ നാലാം ഗോൾ പിറന്നു (4-2) 20 മത്സരങ്ങളിൽ 30…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടി

    ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷ പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടി. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത ഉറപ്പിച്ചത്. ഇന്നലെ ഒഡീഷ് എഫ്സി ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ആറില്‍  ഉണ്ടാകും എന്ന് ഉറപ്പായി.   ഒഡീഷക്ക് 20 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റ് ആണ് ഉള്ളത്. പഞ്ചാബിന് 21 പോയിന്റും. കേരള ബ്ലാസ്റ്റേഴ്സിന് 30 പോയിന്റാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് പിറകില്‍ ഉള്ള ആർക്കും ഇനി 30നു മുകളില്‍ പോയിന്റ് ആകില്ല.   ഇത് തുടര്‍ച്ചായായ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്‌എല്‍ പ്ലേ ഓഫിനിറങ്ങുന്നത്. ക്ലബ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് തുടര്‍ച്ചയായ മൂന്ന് സീസണില്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് റൗണ്ട് കളിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന്  ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.കൊച്ചിയിൽ വച്ച് വൈകിട്ട്…

    Read More »
  • ഐ പി എല്ലില്‍ 2 മത്സരങ്ങളുടെ തീയതി പുനക്രമീകരിച്ചു

    മുംബൈ: ഐപി എല്ലില്‍ രണ്ട് മത്സരങ്ങള്‍ പുനഃക്രമീകരിച്ചതായി ബി സി സി ഐ അറിയിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള മത്സരവും ഗുജറാത്ത് ടൈറ്റൻസും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരവുമാണ് പു:നക്രമീകരിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള മത്സരം 2024 ഏപ്രില്‍ 17ന് കൊൽക്കത്ത  ഈഡനില്‍ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.എന്നാല്‍ കൊല്‍ക്കത്തയിലെ ഗാർഡൻസില്‍ ഈ മത്സരം ഒരു ദിവസം മുമ്ബ് 2024 ഏപ്രില്‍ 16 ന് നടക്കും. സെക്യൂരിറ്റി പ്രശ്നങ്ങള്‍ പോലീസ് ഉയർത്തിയതിനാലാണ് ഈ മാറ്റം. പകരം ഏപ്രില്‍ 16ന് നടക്കാനിരുന്ന ഗുജറാത്ത് ടൈറ്റൻസും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം ഏപ്രില്‍ 17 ന് നടക്കും.അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആകും ഈ മത്സരം നടക്കുക.

    Read More »
  • ഹാട്രിക് വിജയം; സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയെ വാഴ്ത്തി ആരാധകര്‍

    മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കി. കഴിഞ്ഞി ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ ആറ് വിക്കറ്റിനായിന്നു രാജസ്ഥാന്റെ ജയം. അതും മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍. ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടര്‍ച്ചയായ മൂന്നാം ജയമായിരുന്നു രാജസ്ഥാന്റേത്. അതും മുംബൈയെ അവരുടെ മടയില്‍ പോയി തകര്‍ത്തിട്ട് വന്നു. രാജസ്ഥാന്റെ വിജയത്തിന് പിന്നാലെ ക്യാപ്റ്റന് സഞ്ജു സാംസണിലെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഫീല്‍ഡര്‍മാരെ നിര്‍ത്തുന്നതും ബൗളിംഗ് മാറ്റങ്ങളും ഗംഭീരമാണെന്ന് ആരാധകരുടെ അഭിപ്രായം. ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാനുള്ള എല്ലാ യോഗ്യതയുണ്ടെന്നും പോസ്റ്റുകളിലൂടെ അരാധകർ അഭിപ്രായപ്പെടുന്നു.   ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്മാരായി പരിഗണിക്കപ്പെടുന്ന ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരേക്കാളും എത്രയോ മികച്ചവന്‍ സഞ്ജുവെന്നും…

    Read More »
  • വെറും ഒരു പോയിന്റ് മതി; നാളെയെങ്കിലും നടക്കുമോ ബ്ലാസ്‌റ്റേഴ്‌സേ !

     ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ മൂന്നാമത്തെ പ്ലേഓഫ് യോഗ്യത കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വെറും ഒരു പോയിന്റ് മാത്രം അകലെയാണുള്ളത്.ബ്ലാസ്റ്റേഴ്സിന് പിന്നിൽ കിടന്നിരുന്ന അഞ്ച് ടീമുകൾ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു ടീമിന് മാത്രമേ പ്ലേ ഓഫിലേക്ക് പ്രവേശനമുള്ളൂ.ഒരു പോയിന്റ് കൊണ്ട് തന്നെ  പ്ലേ ഓഫിൽ കയറാമെന്നിരിക്കെ ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പാകട്ടെ അനന്തമായി നീളുകയുമാണ്. നാളെ നടക്കുന്ന  മത്സരത്തിൽ ഈസ്റ്റ്‌ ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മത്സരം കൊച്ചിയിൽ വച്ചാണ്.അതിനാൽ തന്നെ എന്തെങ്കിലും നടക്കുമോ ബ്ലാസ്‌റ്റേഴ്‌സേ എന്നാണ് ആരാധകരുടെ ചോദ്യം. സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ഏഴ് കളികളില്‍ അഞ്ചിലും തോറ്റു. ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫില്‍ എത്താൻ സാധിക്കും എന്നിരിക്കെയാണിത്.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജംഷെദ്പുരിനോട് സമനിലയിൽ പിരിഞ്ഞതോടെ ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളുകയാണ്.   19കളിയില്‍ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി, ജസ്റ്റിൻ ഈ സീസണില്‍ ഇനി കളിക്കില്ല

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. അവരുടെ ഒരു വിദേശ താരം കൂടി പരിക്കേറ്റു പുറത്തായിരിക്കുകയാണ്. ഇമ്മാനുവല്‍ ജസ്റ്റിൻ ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിനിടയില്‍ പരിക്കേറ്റ ജസ്റ്റിനെ സബ് ചെയ്തിരുന്നു. ജസ്റ്റിൻ ഇനി ഈ സീസണില്‍ കളിക്കാനുള്ള സാധ്യത ഇനി വളരെ കുറവാണ്. നേരത്തെ ക്വാമെ പെപ്രയ്ക്ക് പരിക്കേറ്റപ്പോഴായിരുന്നു ലോണിലായിരുന്ന ജസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്സ് തിരികെ വിളിച്ചത്. അതുവരെ ഗോകുലം കേരളയിലായിരുന്നു ജസ്റ്റിൻ ലോൺ അടിസ്ഥാനത്തിൽ കളിച്ചുകൊണ്ടിരുന്നത്.

    Read More »
Back to top button
error: