Sports

  • മുംബൈയേയും വീഴ്ത്തി; സഞ്ജുവിന്റെ രാജസ്ഥാൻ ഐപിഎല്ലിൽ ഒന്നാമത്

    മുംബൈ: ചരിത്രമുറങ്ങുന്ന വാങ്ക്ഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ അനായാസം കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ആതിഥേയർ ഉയർത്തിയ 126 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റും 27 പന്തും ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.54 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ആദ്യ ഏഴ് ഓവറിനുള്ളില്‍ തന്നെ യശസ്വി ജയ്‌സ്വാള്‍ (10), ജോസ് ബട്ട്ലർ (13), സഞ്ജു സാംസണ്‍ (12) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും പരാഗും അശ്വിനും ചേർന്ന് നാലാം വിക്കറ്റില്‍ 40 റണ്‍സ് ചേർത്ത് വിജയലക്ഷ്യത്തിലേക്ക് രാജസ്ഥാനെ അടുപ്പിക്കുകയായിരുന്നു നേരത്തെ ഹാർദിക്ക് പാണ്ഡ്യ (34), തിലക് വർമ (32) എന്നിവരുടെ പ്രകടനമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രാജസ്ഥാനായി ബോള്‍ട്ടും ചഹലും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. രോഹിത് ശർമ, നമന്‍ ധീർ, ഡേവാള്‍ഡ് ബ്രേവീസ് എന്നിവരെ ഗോള്‍ഡന്‍ ഡക്കാക്കിക്കൊണ്ട് ബോള്‍ട്ടാണ് രാജസ്ഥാന് സ്വപ്നതുല്യമായൊരു തുടക്കം  സമ്മാനിച്ചത്. അതേസമയം രാജസ്ഥാൻ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തിന്റെ ടോസിങ്ങിനായി മുംബൈ…

    Read More »
  • എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഹൈദരാബാദിനെ തോൽപ്പിച്ച് മുംബൈ സിറ്റി

    ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഹൈദരാബാദിനെ തോൽപ്പിച്ച് മുംബൈ സിറ്റി. ആദ്യ 32 മിനിറ്റില്‍ തന്നെ മുംബൈ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. പതിനെട്ടാം മിനിറ്റില്‍ ചാങ്തെയാണ് മുംബൈ സിറ്റിക്ക് ലീഡ് നല്‍കിയത്. വിക്രം പ്രതാപിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.പിന്നീട് 32ആം മിനിറ്റില്‍ മെഹ്താബ് സിങ് മുംബൈയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ അവസാനം പെരേര ഡിയസ് കൂടെ ഗോള്‍ നേടിയതോടെ മുംബൈ സിറ്റിയുടെ വിജയം പൂർത്തിയായി. ഒരു പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഡിയസിന്റെ ഗോള്‍. ഈ വിജയത്തോടെ 20 മത്സരങ്ങളില്‍ നിന്നും 44 പോയിന്റുമായി  ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ് മുംബൈ സിറ്റി. ഹൈദരാബാദ് 20  മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി അവസാന സ്ഥാനത്താണുള്ളത്.

    Read More »
  • 94-ാം മിനുട്ടില്‍ മോഹൻ ബഗാന്റെ സമനില, 97-ാം മിനുട്ടില്‍ ചെന്നൈയിന്റെ വിജയ ഗോള്‍!!

    കൊൽക്കത്ത: ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മോഹൻ ബഗാൻ ചെന്നൈയിനോട് പരാജയപ്പെട്ടു. 3-2 എന്ന സ്കോറിനായിരുന്നു ചെന്നൈയിന്റെ വിജയം. 97ആം മിനുട്ടിലെ ഗോളില്‍ ആണ് ചെന്നൈയിൻ ഇന്നലെ വിജയിച്ചത്.കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍  29ആം മിനിട്ടില്‍ മോഹൻ ബഗാൻ ജോണി കോക്കോയിലൂടെ ലീഡ് എടുത്തു. ആദ്യ പകുതി അവസാനിക്കും വരെ അവർക്ക് ലീഡ് നിലനിർത്താനായി. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ചെന്നൈയിൻ 73ആം മിനിറ്റില്‍ ജോർജൻമുറേയിലൂടെ സമനില ഗോള്‍ നേടി.  അധികം വൈകാതെ 80ആം മിനിറ്റില്‍ റോബർട്ട് എഡഡ്വേർഡ്സ് ചെന്നൈയിനായി രണ്ടാം ഗോള്‍ നേടി അവരെ മുന്നിലെത്തിച്ചു. ചെന്നൈ വിജയത്തിലേക്ക് പോവുകയാണെന്ന് പ്രതീക്ഷിച്ച സമയത്താണ് റഫറി അവർക്കെതിരെ പെനാല്‍റ്റി വിധിക്കുന്നത്. പെനാല്‍റ്റി ലക്ഷത്തില്‍ എത്തിച്ചുകൊണ്ട് പെട്രാറ്റോസ് മോഹൻ ബഗാന് സമനില നല്‍കി. പക്ഷെ വിട്ടു കൊടുക്കാൻ ചെന്നൈയിൻ തയ്യാറായില്ല. 94ആം മിനുട്ടിലെ സമനില ഗോള്‍ വീണ് മിനുട്ടുകള്‍ക്ക് അകം ഇർഫാനിലൂടെ ചെന്നൈയിൻ ലീഡ് തിരികെ നേടുകയായിരുന്നു.   ഈ…

    Read More »
  • സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ

    മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിടിലന്‍ പോരാട്ടങ്ങളിലൊന്നാണ് ഇന്ന് വാംഖഡയെില്‍ നടക്കാനിരിക്കുന്നത്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സുമാണ് മല്‍സരത്തില്‍ മുഖാമുഖം വരുന്നത്.പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ ആദ്യമായി കളിക്കുന്ന മല്‍സരം കൂടിയാണിത്. കഴിഞ്ഞ രണ്ടു കളിയിലും പരാജയമേറ്റു വാങ്ങിയതിനാല്‍ മുംബൈയ്ക്കു സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയിച്ചേ തീരൂ. ക്യാപ്റ്റന്‍ ഹാര്‍ദിക്കിനും ഇതു ജീവന്‍മരണ പോരാട്ടമാണ്.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കാണികളുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഹാര്‍ദിക്കിനു നേരിടേണ്ടി വന്നത്. ഇത്തവണ ഹോംഗ്രൗണ്ടില്‍ കാണികളുടെ പ്രതിഷേധം അതിരു കടന്നേക്കുമോയെന്ന ആശങ്ക ഹാര്‍ദിക്കിനും മുംബൈ ടീമിനുമുണ്ട്. വിമര്‍ശകരുടെ വായടപ്പിക്കണമെങ്കില്‍ ഹാര്‍ദിക്കിനു മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.   എന്നാല്‍ രാജസ്ഥാൻ റോയല്‍സാവട്ടെ മികച്ച രീതിയിലാണ് സീസണ്‍ ആരംഭിച്ചിട്ടുള്ളത്. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റണ്‍സിനാണ് റോയല്‍സ് മറികടന്നത്.രണ്ടാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ…

    Read More »
  • തോൽവിയോടെ തോൽവി; ഇന്ത്യക്ക്‌ ഫിഫാ റാങ്കിങ്ങിൽ വീണ്ടും തിരിച്ചടി

    ഏഷ്യന്‍ മേഖലാ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ അഫ്‌ഗാനിസ്‌ഥാനോടു തോറ്റതോടെ ഇന്ത്യക്ക്‌ ഫിഫാ റാങ്കിങ്ങിൽ വീണ്ടും തിരിച്ചടി. അഫ്‌ഗാനിസ്‌താനെതിരേ രണ്ട്‌ മത്സരങ്ങള്‍ കളിച്ച ഇന്ത്യ ഒരു സമനില വഴങ്ങുകയും ഒന്നിൽ തോല്‍ക്കുകയുമാണുണ്ടായത്‌. രണ്ട്‌ മത്സരങ്ങളിലും ജയിക്കാനാകാത്തതാണ് ഇന്ത്യക്ക്‌ ഫിഫാ റാങ്കിങ്ങളില്‍ തിരിച്ചടിയാകുന്നത്.പുതിയ റാങ്കിങ്ങ്‌ വരുമ്ബോള്‍ 117-ാം സ്‌ഥാനത്തുനിന്ന്‌ ഇന്ത്യ 121-ാം സ്‌ഥാനത്തേക്ക്‌ താഴും.  ഏഷ്യന്‍ കപ്പ്‌ മുതല്‍ നടത്തി വരുന്ന മോശം പ്രകടനങ്ങളാണ്‌ ഇന്ത്യയെ ബാധിക്കുന്നത്‌.ഏഷ്യൻ കപ്പിന് മുൻപ് ഇന്ത്യ 99-ാം സ്ഥാനത്തായിരുന്നു. അതേസമയം ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ അഫ്‌ഗാനിസ്‌ഥാനോടു തോറ്റതോടെ ഇന്ത്യയുടെ മൂന്നാം റൗണ്ടിലേക്കുള്ള മുന്നേറ്റം ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്.എന്നിരിക്കെയും ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാംസ്‌ഥാനത്തു തുടരുകയാണ്‌. നാല്‌ കളികളില്‍നിന്ന്‌ ഒരു ജയം മാത്രം നേടിയ ഇന്ത്യക്ക്‌ നാല്‌ പോയിന്റുമുണ്ട്‌. അഫ്‌ഗാനും നാല്‌ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യക്കു പിന്നിലാണ്‌. കുവൈറ്റ്‌, ഖത്തര്‍ ടീമുകള്‍ക്കെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. 2026ലെ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കിയപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരും…

    Read More »
  • കൊമ്പൊടിഞ്ഞ കൊമ്പന്മാർ; ജംഷഡ്‌പൂരിനോടും സമനില; അവസാന ആറിൽ എന്ന് കയറും ?

    ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സിയോട്(1-1) സമനില വഴങ്ങിയതോടെ അവസാന ആറിൽ കടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്. 23-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്.ദിമിയുടെ ലീഗിലെ 13ആം ഗോളാണിത്. ഈ ഗോളോടെ ദിമി ഈ സീസണില്‍ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി.എന്നാല്‍ ഈ സന്തോഷത്തിന് 22 മിനിറ്റ് മാത്രമായിരുന്നു ആയുസ്. 45-ാം മിനിറ്റില്‍ ജാവിയര്‍ സിവേരിയോയിലൂടെയായിരുന്നു ജംഷെദ്പുരിന്റെ മറുപടി ഗോൾ.ഇതോടെ മത്സരം സമനിലയിൽ പിരിഞ്ഞു. സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ഏഴ് കളികളില്‍ അഞ്ചിലും തോറ്റു. ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫില്‍ എത്താൻ സാധിക്കും എന്നിരിക്കെയാണിത്.ഇന്നലത്തെ മത്സരത്തിൽ ജംഷെദ്പുരിനോട് സമനിലയിൽ തിരിഞ്ഞതോടെ ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളുകയാണ്.   19കളിയില്‍ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. ആറാം…

    Read More »
  • സഞ്ജുവിന്‍റെ രാജസ്ഥാൻ റോയല്‍സും ഋഷഭ് പന്തിന്‍റെ ഡല്‍ഹി ക്യാപ്പിറ്റല്‍സും ഇന്ന് നേർക്കുനേർ

    ജയ്പൂർ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് 17-ാം സീസണില്‍ തുടർച്ചയായ രണ്ടാം ഹോം ജയത്തിനായി സഞ്ജുവിന്‍റെ രാജസ്ഥാൻ റോയല്‍സ് ഇന്നിറങ്ങും. ഋഷഭ് പന്തിന്‍റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് മത്സരം. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർമാരായ പന്തും സഞ്ജുവുമാണ് ഇരുടീമിനെയും നയിക്കുന്നത്. കാറപകടത്തെത്തുടർന്ന് ഒരു വർഷത്തിലധികം ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നശേഷം ഋഷഭ് പന്ത് തിരിച്ചെത്തുന്ന ടൂർണമെന്‍റാണിത്. ആദ്യമത്സരത്തില്‍ പന്തിന്‍റെ ഡല്‍ഹി നാല് വിക്കറ്റിന് പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടു. അതേസമയം സഞ്ജു പ്ലെയർ ഓഫ് ദ മാച്ച്‌ ആയ പോരാട്ടത്തില്‍ രാജസ്ഥാൻ 20 റണ്‍സിന് ലക്നോ സൂപ്പർ ജയ്ന്‍റ്സിനെ കീഴടക്കിയിരുന്നു. ഐപിഎല്ലില്‍ ഇതുവരെ ഇരുടീമും തമ്മില്‍ 27 തവണ ഏറ്റുമുട്ടി. അതില്‍ 14 ജയം രാജസ്ഥാൻ റോയല്‍സ് നേടിയപ്പോള്‍ 13 എണ്ണത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വെന്നിക്കൊടി പാറിച്ചു.

    Read More »
  • കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ശനിയാഴ്ച 

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈ ശനിയാഴ്ച നടക്കും.ജംഷഢ്പൂര്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം. സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളികളിൽ അഞ്ചിലും തോറ്റു.ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫിൽ എത്താൻ സാധിക്കും എന്നിരിക്കെയാണിത്. ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് ടീമിന് തിരിച്ചടിയായത്.ഇതിനൊപ്പം ജീക്സണ്‍ സിങ്, മാർക്കോ ലെസ്കോവിച്ച്‌, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു. .എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ്.സി.ക്ക് 19 കളിയില്‍ 21 പോയിന്റുണ്ട്.അതായത് ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തുമെന്ന്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്.ജംഷഢ് പൂര്‍ എഫ്സിക്കെതിരെയുള്ള  മത്സരത്തിന് ശേഷം ഈസ്റ്റ്…

    Read More »
  • ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനെതിരേ ഇന്ത്യക്ക് തോല്‍വി

    ഗുവാഹാട്ടി: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് തോൽവി.ആദ്യ പകുതിയിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളിൽ എഴുപതു മിനിറ്റുവരെ  മുന്നിട്ടുനിന്ന ഇന്ത്യ, പിന്നീടുള്ള സമയങ്ങളിൽ രണ്ട് ഗോൾ വഴങ്ങി തോൽവിയേറ്റുവാങ്ങുകയായിരുന്നു. സുനിൽ ഛേത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇന്ന് നടന്നത്. 37-ാം മിനിറ്റിൽ തന്നെ ഗോൾ നേടി ഛേത്രി അത് ആഘോഷവുമാക്കി. 36-ാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി, ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു.  വലതുവശത്തുനിന്ന് ഛേത്രിയെ ലക്ഷ്യമാക്കി മൻവീർ സിങ് നൽകിയ ക്രോസ് അഫ്ഗാൻ താരം അമിരി കൈകൊണ്ട് തടുത്തതോട  റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഛേത്രിയുടെ ഷോട്ട് അഫ്ഗാനിസ്ഥാൻ പോസ്റ്റിന്റെ വലതുമൂലയിൽച്ചെന്ന് തറച്ചതോടെ ഇന്ത്യ 1-0 ന് മുന്നിലായി. എന്നാൽ രണ്ടാം പകുതിയുടെ 70-ാം മിനിറ്റിൽ അഫ്ഗാനിസ്താൻ തിരിച്ചടിച്ചു.അഫ്ഗാൻ താരം റഹ്മത് അക്ബരി ഉതിർത്ത ഷോട്ട് ഇന്ത്യൻ ഗോളിയേയും കീഴടക്കി വലയിൽ പതിക്കുകയായിരുന്നു.(1-1) 88-ാം മിനിറ്റിൽ അഫ്ഗാൻ മുന്നേറ്റ താരത്തെ ബോക്സിനകത്ത് തടയാൻ ശ്രമിച്ചതിന് ഇന്ത്യൻ…

    Read More »
  • ഫിഫ ലോകകപ്പ്: റൗണ്ട് രണ്ടാംപാദ മത്സരത്തില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും

    ന്യൂഡൽഹി: ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് രണ്ടാംപാദ മത്സരത്തില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും.ആസാമിലെ ഗോഹട്ടിയിലാണ് മത്സരം. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാനെതിരേ സൗദി അറേബ്യയില്‍ വെള്ളിയാഴ്ച നടന്ന മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. ഗ്രൂപ്പ് എയില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യ ഖത്തറിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ഇതുവരെ ഒരു ജയം പോലുമില്ലാത്ത അഫ്ഗാൻ നാലാമതാണ്. കുവൈത്താണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി ഇന്ത്യൻ കുപ്പായത്തിലിങ്ങുന്ന 150-ാമത്തെ മത്സരത്തിനാകും ഗോഹട്ടി സാക്ഷ്യം വഹിക്കുക.

    Read More »
Back to top button
error: