Sports

  • അനുഷ്‌ക കടന്നുപോയ സാഹചര്യങ്ങള്‍ പറഞ്ഞറിയിക്കാനാകില്ല; കിരീടം അവള്‍ക്കും പ്രിയപ്പെട്ടത്; ആര്‍സിബിക്കുവേണ്ടി ഞാന്‍ നല്‍കിയത് യൗവനം; ഭാര്യയെയും ഡിവില്ലിയേഴ്‌സിനെയും ചേര്‍ത്തു പിടിച്ച് വികാരഭരിതനായി വിരാട് കോലി; ‘പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത് അവളുടെ ത്യാഗം’

    ബംഗളുരു: പതിനെട്ടു ഐപിഎല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കിരീടം കൂട്ടുകാരി അനുഷ്‌കയ്ക്ക് സമര്‍പ്പിച്ച് വിരാട് കോലി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെതിരായ അവസാന പന്തില്‍ കണ്ണീരടക്കാനാവാതെ ഗ്രൗണ്ടില്‍ മുട്ടുകുത്തി ചുംബിച്ചു താരം. അനുഷ്‌ക ശര്‍മയെ ചേര്‍ത്തുപിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച കോലി ഈ കപ്പ് തനിക്കെന്ന പോലെ അനുഷ്‌കയ്ക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞു. അനുഷ്‌കയുടെ 11 വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് കിരീടമെന്നായിരുന്നു കോലിയുടെ പ്രതികരണം. ‘കഴിഞ്ഞ 11 വര്‍ഷമായി അനുഷ്‌ക കളി കാണാന്‍ എത്തും. പലപ്പോഴും ഞങ്ങള്‍ തോറ്റ് മടങ്ങുന്നത് കണ്ട് തിരിച്ചു പോകും. അവരുടെ ത്യാഗം, സമര്‍പ്പണം, എല്ലാ അവസ്ഥയിലും ഒപ്പം നില്‍ക്കുന്നത് ഇതൊന്നും പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ചും പ്രഫഷനല്‍ താരമാകുമ്പോള്‍ നമ്മള്‍ കടന്നുപോകുന്ന മാനസികാവസ്ഥ അവര്‍ക്ക് നന്നായി മനസിലാക്കാനും കഴിയും. അനുഷ്‌ക അതിവൈകാരികമായ നിമിഷങ്ങളിലൂടെ പലപ്പോഴും കടന്നുപോയിട്ടുണ്ട്. എന്റെ പ്രകടനം, താഴ്ചകള്‍ എല്ലാം. അവളും ബെംഗളൂരുക്കാരി കൂടിയാണ്. കിരീടം അനുഷ്‌കയ്ക്കും അഭിമാന നിമിഷമാണ്’- കോലി കൂട്ടിച്ചേര്‍ത്തു. കിരീടം നേടിയതിന് പിന്നാലെ…

    Read More »
  • ആർസിബി വിക്ടറി പരേഡ് ദുരന്തക്കടലായി, വിജയികളെ സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിലേക്കിരച്ചെത്തി!! ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി, 11 മരണം, 50 പേർക്ക് പരുക്ക്, മരിച്ചവരിൽ സ്ത്രീയും

    ബെംഗളൂരു∙ ഐപിഎല്ലിലെ കന്നി കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണച്ചടങ്ങ് ദുരന്തക്കടലായി. തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ ആളുകൾ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. അതേസമയം താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. ആർസിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. സ്റ്റേഡിയത്തിലേക്ക് ആരാധകർ കൂട്ടംകൂട്ടമായെത്തിയതോടെ ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക്…

    Read More »
  • ഏതാനും താരങ്ങള്‍ക്കപ്പുറം കൂട്ടായ പരിശ്രമത്തില്‍ വിശ്വാസമര്‍പ്പിച്ചു; മെഗാ ലേലം മുതല്‍ ഗെയിം പ്ലാന്‍; മൂന്നുപേരെ മാത്രം നിലനിര്‍ത്തി തലമുതല്‍ വാല്‍വരെ അടിമുടി പൊളിച്ചെഴുതി; ആര്‍സിബിയുടെ വിജയത്തിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടല്‍

    ബംഗളുരു: ഐപിഎല്‍ ആരംഭിച്ചു പതിനെട്ടാം സീസണ്‍വരെ കാത്തിരിക്കേണ്ടിവന്നെങ്കിലും ആര്‍സിബിക്ക് ഇതു പുതുയുഗപ്പിറവിയാണ്. ഇക്കാലമത്രയും ആര്‍സിബിയുടെ മുഖമായി മാറിയ വിരാട് കോലിക്കും ഇത് ആശ്വാസത്തിന്റെ നാളുകളാണ്. ’18 നീണ്ട വര്‍ഷങ്ങള്‍.. യൗവനകാലം മുതലുള്ള ജീവിതം മുഴുവന്‍ ഈ നിമിഷത്തിനു വേണ്ടിയാണു ഞാന്‍ നല്‍കിയത്. ഇങ്ങനെയൊരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതു യാഥാര്‍ഥ്യമാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ഉടലും ഉയിരും എന്നും ബെംഗളൂരുവിന് ഒപ്പമാണ്’ എന്നായിരുന്നു കോലിയുടെ ആദ്യ പ്രതികരണം. 18 വര്‍ഷത്തെ കഠിനകാലം കടന്ന് ഐപിഎല്‍ മോഹക്കപ്പില്‍ ആര്‍സിബിയുടെയും കോലിയുടെയും പൊന്‍മുത്തം പതിക്കുമ്പോള്‍ ക്രിക്കറ്റില്‍ ടീം ഗെയിമിന്റെ പ്രാധാന്യം ഒരിക്കല്‍കൂടി വ്യക്തമാകുന്നു. താരപ്പൊലിമയിലും ആരാധക പിന്തുണയിലും ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായിട്ടും കപ്പ് മാത്രം അകന്നു നിന്നതിന്റെ നിരാശ തീര്‍ക്കാന്‍ ഉറപ്പിച്ചാണ് ബംഗളൂരു ഇക്കുറി ഇറങ്ങിയത്. മെഗാ ലേലം മുതല്‍ കൃത്യമായ പ്ലാന്‍ ടീമിനുണ്ടായിരുന്നു. കോലിയും രജത് പാട്ടിദാറും യഷ് ദയാലും അടക്കം മൂന്നുപേരെ മാത്രം നിലനിര്‍ത്തി ടീം സമ്പൂര്‍ണമായി പൊളിച്ചെഴുതാന്‍ ഉറപ്പിച്ചിരുന്നു.…

    Read More »
  • ഇംപാക്ട് പ്ലയറായി കളിക്കാന്‍ എന്നെ കിട്ടില്ല; 20 ഓവറും ഫീല്‍ഡ് ചെയ്ത് ഇംപാക്ട് സൃഷ്ടിക്കാനാണ് ഇഷ്ടം; ഐപിഎല്ലില്‍ കപ്പടിച്ചതിനു പിന്നാലെ തുറന്നടിച്ച് കോലി; ഉന്നം രോഹിത്ത്? ‘ക്രിക്കറ്റില്‍ അധികകാലം അവശേഷിക്കുന്നില്ല, ഉള്ള കാലം മികച്ച കളി പുറത്തെടുക്കണം’

    അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ഇംപാക്ട് പ്ലെയർ നിയമത്തോടുള്ള എതിർപ്പ് പരസ്യമാക്കി സൂപ്പർതാരം വിരാട് കോലി. ഐപിഎലിൽ ഇംപാക്ട് പ്ലെയറായി കളിക്കാൻ തന്നെ കിട്ടില്ലെന്ന് കോലി വ്യക്തമാക്കി. 20 ഓവറും ഫീൽഡ് ചെയ്ത് കളത്തിൽ ഇംപാക്ട് സൃഷ്ടിക്കാനാണ് തന്റെ ശ്രമമെന്നും കോലി പറഞ്ഞു. 18 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ആർസിബി ഐപിഎൽ കിരീടം ചൂടിയതിനു പിന്നാലെ സംസാരിക്കുമ്പോഴാണ്, ഇംപാക്ട് പ്ലെയറായി കളിക്കാൻ തന്നെ കിട്ടില്ലെന്ന് കോലി പ്രഖ്യാപിച്ചത്. അതേസമയം, ഈ സീസണിൽ കൂടുതൽ മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശർമയെയാണ് കോലി ഉന്നമിടുന്നതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. ഈ ടൂർണമെന്റിൽ വളരെ കുറച്ചു സമയം മാത്രമാണ് രോഹിത് ഫീൽഡറായി കളത്തിലുണ്ടായിരുന്നത്. ആദ്യം ബാറ്റു ചെയ്ത മിക്ക മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് ഇംപാക്ട് പ്ലെയറായി പരീക്ഷിച്ചത് രോഹിത്തിനെയാണ്. രണ്ടാമതു ബാറ്റു ചെയ്തപ്പോഴെല്ലാം ഇംപാക്ട് പ്ലെയറിനായി വഴിമാറിയതും രോഹിത് തന്നെ. ‘‘ക്രിക്കറ്റ് കളത്തിൽ ഇനിയും അധിക വർഷങ്ങൾ…

    Read More »
  • പതിനെട്ടാം നമ്പറിൽ 18 വർഷത്തെ കാത്തിരിപ്പിനു ​ഗുഡ്ബൈ… രാജാവും സംഘവും വിജയകിരീടം ചൂടി… പഞ്ചാബിനെ 6 റൺസിന് കീഴടക്കി ബെംഗളൂരു ഐപിഎൽ കന്നിക്കിരീടത്തിൽ മുത്തമിട്ടു

    അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പ്, അതിനിടയിൽ എത്ര മഴയും വെയിലും വന്നു. എങ്കിലും വിരാട് കോലി എന്ന ആ 18-ാം നമ്പറുകാരനു മാറ്റമില്ലായിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിന്റെ പോരാട്ടവീര്യത്തെ ടീം മികവുകൊണ്ട് മറികടന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു കന്നിക്കിരീടം. ആവേശം വാനോളമുയർന്ന മത്സരത്തിൽ ആറു റൺസിനാണ് ബെംഗളൂരുവിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ, പഞ്ചാബിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചു. ലോക ക്രിക്കറ്റിലെ ഒരേയൊരു കിങ് വിരാട് കോലിയുടെ കിരീടത്തിലേക്ക് ഇനി ഐപിഎൽ കിരീടത്തിന്റെ പൊൻതിളക്കം കൂടി. ഐപിഎലിൽ കളിച്ച നാലാമത്തെ ഫൈനലിലാണ് ആർസിബിയുടെ കന്നിക്കിരീട നേട്ടം. ഉയർന്ന പിറക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 191 റൺസിന്റെ വിജയലക്ഷ്യം മറികടക്കുക പഞ്ചാബിനു എളുപ്പമായിരുന്നെങ്കിലും, ക്രുനാൽ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബോളർമാർ പുറത്തെടുത്ത…

    Read More »
  • കലാശപ്പോരിൽ പഞ്ചാബിന് മുന്നിൽ 191 റൺസ് വിജയലക്ഷ്യം, കാണാനാകുമോ ‘അയ്യരാട്ടം’?

    അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ പഞ്ചാബിനെതിരെ 191 റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യഓവറുകളിൽ റൺസ് കണ്ടെത്താനാവാതെ വന്നത് ആർസിബിക്ക് തിരിച്ചടി‌. സൂപ്പർതാരം വിരാട് കോലിയാണ്(43) ടീമിന്റെ ടോപ്‌സ്‌കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആദ്യ ഓവറിൽ കത്തിക്കയറിയെങ്കിലും ഓപ്പണർ ഫിൽ സാൾട്ട് രണ്ടാം ഓവറിൽ തന്നെ മടങ്ങി. ഒമ്പത് പന്തിൽ നിന്ന് സാൾട്ട് 16 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളും വിരാട് കോലിയും ചേർന്ന് സ്‌കോറുയർത്തി. മായങ്കിന്റെ വെടിക്കെട്ടിൽ ടീം ആറോവറിൽ 55 ലെത്തി. പിന്നീട് പൂണ്ടുവിളയാടാമെന്ന മോഹം തട്ടുടച്ച് ചാഹൽ മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റൺസെടുത്തു. ആർസിബി 56-2 എന്ന നിലയിൽ നിൽക്കുമ്പോൾ നായകൻ രജത് പാട്ടിദാർ ആർസിബിയെ കരകയറ്റാനിറങ്ങി. അതേസമയം മറുസൈഡിൽ ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി…

    Read More »
  • വമ്പന്‍മാരുടെ ടീം; എന്നിട്ടും മുംബൈ തോറ്റമ്പി! 2020നു ശേഷം ടീമിന് എന്തുപറ്റി? കളിച്ചത് രണ്ട് പ്ലേ ഓഫ് മാത്രം; ഈ സീസണില്‍ തുടക്കംമുതല്‍ പാളി; വിമര്‍ശനവുമായി ഇര്‍ഫാന്‍ പഠാന്‍

    മുംബൈ: ഐപിഎല്‍ 18-ാം സീസണില്‍നിന്നു പുറത്തായതിനു പിന്നാലെ മുംബൈയ്‌ക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. രോഹിത് ശര്‍മയടക്കം ഇന്ത്യന്‍ ടീമിലെ പ്രമുഖ കളിക്കാര്‍ അണിനിരന്നിട്ടും വിദേശത്തുനിന്നുള്ള പരിചയ സമ്പന്നരായ സൂപ്പര്‍ താരങ്ങളെത്തിയിട്ടും വിജയിക്കാന്‍ കഴിയാതെവന്നത് ടീമിന്റെയും ക്യാപ്റ്റന്റെയും പിടിപ്പുകേടെന്നാണ് ഇര്‍ഫാന്റെ വിമര്‍ശനം. രണ്ടാം ക്വാളിഫയറില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സിനോടു അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയാണ് മുംബൈ പുറത്തായത്. നേരത്തേ എലിമിനേറ്ററില്‍ മിന്നുന്ന ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി എത്തിയ മുംബൈയ്ക്കു അത്തരമൊരു പ്രകടനം പുറത്തെടുക്കാനായില്ല. ബാറ്റിങ് നിര തിളങ്ങിയെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനവും ഫീല്‍ഡിങിലെ ചില പിഴവുകളുമെല്ലാം മുംബൈയ്ക്കു തിരിച്ചടിയാവുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെയും അവരുടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും പലപ്പോഴും വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലും ഇതു കണ്ടിട്ടുള്ളതാണ്. പോയിന്റ് പട്ടികയില്‍ മുംബൈ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയ സീസണില്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കും പ്രകടനത്തിനുമെതിരേ അദ്ദേഹം നിരന്തരം വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ‘ബുംറ- നമ്പര്‍ 1, സൂര്യ…

    Read More »
  • അയ്യര്‍ ദ ഗ്രേറ്റ്! വീണ്ടുമൊരു ടീമിനെക്കൂടി ഫൈനലിലെത്തിച്ച് ശ്രേയസിന്റെ പ്രകടനം; ഗോഡ്ഫാദര്‍മാരില്ലാതെ ഒറ്റയ്ക്കു പോരടിച്ചവന്റെ മനക്കരുത്ത്; ഇനി ഇയാളെ ഒഴിവാക്കി ഒരു ക്യാപ്റ്റനെ തിരയുക സാധ്യമല്ല!

    ബംഗളുരു: കൊല്‍ക്കത്തയെയും ഡല്‍ഹിയെയും ഉയര്‍ത്തെഴുന്നേല്‍പ്പിച്ച് പഞ്ചാബിനെ ഫൈനലിലേക്കു നയിച്ചതിനു പിന്നാലെ ശ്രേയസ് അയ്യര്‍ എന്ന ഒറ്റയാള്‍ പോരാളി വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചയാകുന്നു. മുംബൈയ്‌ക്കെതിരായ അഭിമാന പോരാട്ടത്തിലാണു ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പോരാട്ടം. ഒരറ്റത്തു വിക്കറ്റുകള്‍ വീഴുമ്പോഴും മുംബൈ ഉയര്‍ത്തിയ 203 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് അനായാസ വിജയത്തിലേക്കു നയിച്ചതു ശ്രേയസിന്റെ മിന്നും പ്രകടനമായിരുന്നു. ഇത്രയൊക്കെ തെളിയിച്ചിട്ടും ഇന്ത്യയുടെ ക്യാപ്റ്റന്‍ ആരെന്ന ചോദ്യമുയരുമ്പോള്‍ മാത്രം ശേയസിന്റെ പേരില്ല എന്നത് ക്രിക്കറ്റില്‍ ‘ഗോഡ്ഫാദര്‍മാര്‍’ ഇല്ലാത്തതിന്റെ പ്രശ്‌നം മാത്രമാണ്. ഡല്‍ഹിയുടെ ക്യാപ്റ്റനായിരിക്കുമ്പോള്‍ കലാശപ്പോരാട്ടത്തിനു യോഗ്യനാക്കിയ ശ്രേയസ്, പത്തുവര്‍ഷത്തിനുശേഷം കൊല്‍ക്കത്തയ്ക്കു കിരീടം നേടിക്കൊടുത്ത ശേഷമാണു പഞ്ചാബിന്റെ ചുമതലക്കാരനായി തേരോട്ടം തുടരുന്നത്. ക്രീസിലും ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയയില്‍ പോലും ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നിശബ്ദനാണ് ശ്രേയസ്. സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യും. എതിര്‍ടീമിന്റെ പ്രകടനം നോക്കി ഫീല്‍ഡിംഗ് മാറ്റമുണ്ടാക്കി കളി തിരിക്കും. ക്യാപ്റ്റന്‍സി ഏറ്റെടുത്ത് സമ്മര്‍ദത്തിലാകുന്ന, സ്വന്തം പെര്‍ഫോമന്‍സ് ബലിനല്‍കുന്ന താരമല്ല അയ്യര്‍. ക്യാപ്റ്റനായി ആറ് സീസണുകളാണ്…

    Read More »
  • മഴ മാറി, മാനം തെളിഞ്ഞു!! പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ മത്സരം ആരംഭിച്ചു, മുംബൈയ്ക്ക് ബാറ്റിങ്

    ഐപിഎൽ 2025 സീസണിന്റെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ മത്സരം ആരംഭിച്ചു. ടോസ് വീണുകഴിഞ്ഞ് ഏഴരയോടെ മത്സരം ആരംഭിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മഴയെത്തുകയായിരുന്നു. ഇതോടെ ഇരു ടീമുകളിലെയും താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഡഗൗട്ടിൽ നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് 9.45 ഓടുകൂടിയാണ് കളി പുനരാരംഭിച്ചത്. ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യൻസ് തമ്മിലുള്ള നിർണായകമായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം മികച്ച ബാറ്റിങ്ങ് റെക്കോർഡുള്ള ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന പിച്ചിൽ ടോസ് ലഭിച്ചിട്ടും എന്തുകൊണ്ട് ബൗളിങ് തിരഞ്ഞെടുത്തുവെന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയർന്നു. ഇതിനുള്ള കാരണം അപ്പോൾ തന്നെ ആങ്കറുമായി അയ്യർ വിശദീകരിച്ചു. അൽപം മേഘങ്ങൾ നിറഞ്ഞ സാഹചര്യമാണ് അഹമ്മദാബാദിലുള്ളത്. ഇന്നലെ പിച്ച് മഴ കാരണം മൂടിയിരുന്നു. അതിനാൽ ഞങ്ങൾ…

    Read More »
  • ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈയ്ക്കു മുന്നിൽ വില്ലനായി മഴ, കളി ഉപേക്ഷിച്ചാൽ മുംബൈ പുറത്ത്

    അഹമ്മദാബാദ്: തോറ്റ് തോറ്റ് തോൽവിക്കൊടുവിൽ ഫീനിക്സ് പക്ഷിയെപ്പോലുള്ള വിജയക്കുതിപ്പായിരുന്നു ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റേത്. ആദ്യ മത്സരങ്ങളിലെല്ലാം അമ്പേ പരാജയപ്പെട്ട് പിന്നീടങ്ങോട്ട് മുംബൈയുടെ തേരോട്ടമായിരുന്നു. അത് ചെന്നെത്തിനിൽക്കുന്നതോ ഫൈനലിനു തൊട്ടു മുൻപിലും. എന്നാൽ മുംബൈയ്ക്ക് ഇനിയൊരു സ്റ്റെപ്പ് മുന്നോട്ടു വയ്ക്കണമെങ്കിൽ മഴ കനിയണം. ഐപിഎൽ ക്വാളിഫയർ 2 ൽ മുംബൈയ്ക്കു മുന്നിൽ വില്ലനായി അവതരിച്ചിരിക്കുകയാണു മഴ. ടോസിന് ശേഷം മഴയെത്തിയതോടെ പഞ്ചാബ് കിങ്‌സ് -മുംബൈ ഇന്ത്യൻസ് പോരാട്ടം . ഇതുവരെ തുടങ്ങിയിട്ടില്ല. താരങ്ങൾ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് മഴയെത്തിയത്. അതേസമയം ടോസ് നേടിയ പഞ്ചാബ് ഫീൽഡിങ്ങാണ് തിരഞ്ഞെടുത്തത്. നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. ജയിക്കുന്ന ടീം ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. നേരത്തേ ക്വാളിഫയർ മത്സരം ഈഡൻ ​ഗാർഡൻസിലാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്ത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. അതേസമയം എന്തെങ്കിലും കാരണവശാൽ രണ്ടാം ക്വാളിഫയർ മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ പോയന്റ് പട്ടികയിൽ മുന്നിലുള്ള ടീമാണ് ഫൈനലിലേക്ക് മുന്നേറുക. ലീഗ്…

    Read More »
Back to top button
error: